ഒറ്റയ്ക്ക് കളിച്ചാൽ ജാസ്മിൻ ടോപ് ഫൈവിൽ വരും, 'ജബ്രി' കോംബോ സ്ട്രാറ്റജി: യമുന റാണി പറയുന്നു
ജാസ്മിനും ഗബ്രിയും തമ്മിലുള്ള കോംബോ ഗെയിം പ്ലാൻ ആണെന്ന് യമുന പറയുന്നു.
നാല് ആഴ്ചകൾ ബിഗ് ബോസിൽ നിന്ന ശേഷമാണ് നടി യമുന റാണി പുറത്തായത്. തുടക്കത്തിൽ മികച്ച ഗെയിം കാഴ്ചവെച്ചെങ്കിലും പിന്നീട് യമുനയ്ക്ക് സ്ക്രീൻ സ്പേസ് നഷ്ടമായി. അധികം വൈകാതെ ഇവർ പുറത്താവുകയും ചെയ്തു. ഇപ്പോഴിതാ ബിഗ് ബോസിലെ അനുഭവം പങ്കുവയ്ക്കുകയാണ് യമുന റാണി.
ജാസ്മിനും ഗബ്രിയും തമ്മിലുള്ള കോംബോ ഗെയിം പ്ലാൻ ആണെന്ന് യമുന പറയുന്നു. പ്രേക്ഷകർ ഇതെങ്ങനെ കാണുന്നു എന്നതിലാണ് കാര്യം. ഒറ്റയ്ക്ക് നിന്ന് കളിച്ചാൽ ടോപ് ഫൈവിൽ വരാൻ ജാസ്മിന് പറ്റും. ഗെയിമിലായാലും സംസാരിക്കുന്ന കാര്യങ്ങളിലായാലും ജാസ്മിൻ ആദ്യമൊക്കെ നന്നായിരുന്നു. അവരുടെ കോംബോ സ്ട്രാറ്റജി തന്നെയാണ്. ഞങ്ങൾ ഈ വിഷയം സംസാരിച്ചപ്പോഴാണ് ജാസ്മിൻ താൻ എൻഗേജ്ഡ് ആണെന്ന് കരഞ്ഞ് വിളിച്ച് പറഞ്ഞത്. നമ്മുടെ ഭർത്താവും കുട്ടികളും എന്ന ചിന്ത ഉള്ളിൽ ഉണ്ടാകുമല്ലോ. ഗബ്രി നന്നായിട്ട് സംസാരിക്കുന്നുണ്ട്, പക്ഷെ കുറച്ച് കൂടി ബുദ്ധി ഉപയോഗിക്കേണ്ടതുണ്ടെന്നും യമുന വ്യക്തമാക്കി.
ചർച്ചയായി കൊണ്ടിരിക്കുന്ന അർജുൻ ശ്രീതു കോംബോയെക്കുറിച്ച് അവരുടെ നോട്ടമാെക്കെ താനും ജാന്മണിയും ശ്രദ്ധിച്ചിരുന്നെന്ന് യമുന ഓർത്തു. ജാന്മണിയാണ് ആദ്യം വന്ന് ചേച്ചി അതൊന്ന് ശ്രദ്ധിക്കെന്ന് പറഞ്ഞു. ചുമ്മാതിരിയെന്ന് ഞാൻ. സത്യമാണ്, നോക്കിക്കോ, എന്തോ കുഴപ്പമുണ്ടെന്ന് ജാന്മണി. പക്ഷെ അറിയില്ലല്ലോ. എല്ലാവരും ഗെയിം കളിക്കാൻ വന്നവരാണ്. എല്ലാവരുടെയും പ്ലാൻ എന്താണെന്ന് അറിയില്ല. ഷോ കഴിയുമ്പോൾ അറിയാമെന്നും യമുന വ്യക്തമാക്കി.
സോനുവിന് കൊടുത്ത വാക്ക് പാലിച്ച് ബഷീർ ബാഷി; തായ്ലൻഡിലേക്ക് യാത്ര തിരിച്ച് കുടുംബം
ജാന്മണി ഇനി ലൈഫ് ലോങ് എന്റെ സുഹൃത്തായിരിക്കുമെന്നാണ് സൗഹൃദത്തെക്കുറിച്ച് യമുന പറയുന്നത്. പെട്ടെന്ന് ഒരാളോട് ഫ്രണ്ടാവുന്ന ആളല്ല ഞാൻ. കുറച്ച് ട്രസ്റ്റ് ഇഷ്യൂ ഉള്ള കൂട്ടത്തിലാണ്. ബിഗ്ബോസിൽ ചെന്ന് കുറച്ച് ദിവസങ്ങൾക്കുള്ളിൽ ജാന്മണിയുമായി കണക്ഷനായി. ജാന്മണിയുടെ സംസാരത്തിൽ ഇൻസെക്യൂരിറ്റി ഫീൽ എനിക്ക് തോന്നി. ഭാഷയുടെ പ്രശ്നവും ബാക്കിയുള്ളവർ എങ്ങനെ കാണുന്നു എന്നൊക്കെയുള്ള വിഷമമൊക്കെ ജാനുവിനുണ്ടായി. എനിക്ക് അത് മാറ്റിക്കൊടുക്കണമെന്ന് തോന്നി. അങ്ങനെ ജാനുവിനെ പ്രൊട്ടക്ട് ചെയ്തെന്നും യമുന പറഞ്ഞു. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..