'ആദ്യമായി ഞാൻ അഭിനയിക്കുന്നത് അച്ഛൻ ആക്ഷൻ പറഞ്ഞ ടെലിഫിലിമിൽ'; ഓർമ്മകളുമായി വീണ
അച്ഛന്റെ ഓർമകൾ പങ്കുവച്ച് നടിയും ബിഗ് ബോസ് താരവുമായ വീണ നായർ. തന്റെ അച്ഛനെ വേർപിരിഞ്ഞ ഏഴ് വർഷത്തിനിപ്പുറം വൈകാരികമായ കുറിപ്പിലൂടെയായിരുന്നു താരം തന്റെ ഓർമകൾ പങ്കവച്ചത്.
അച്ഛന്റെ ഓർമകൾ പങ്കുവച്ച് നടിയും ബിഗ് ബോസ് താരവുമായ വീണ നായർ. തന്റെ അച്ഛനെ വേർപിരിഞ്ഞ ഏഴ് വർഷത്തിനിപ്പുറം വൈകാരികമായ കുറിപ്പിലൂടെയായിരുന്നു താരം തന്റെ ഓർമകൾ പങ്കുവച്ചത്. അച്ഛൻ ആക്ഷൻ പറഞ്ഞ ടെലിഫിലിമിൽ ആയിരുന്നു ആദ്യമായി അഭിനയിച്ചതെന്ന് വീണ പറയുന്നു. ലൊക്കേഷനിലും പ്രോഗ്രാമിനുമെല്ലാം ആയി കൂട്ടുണ്ടായിരുന്ന അച്ഛന്റെ വിയോഗം നേരത്തെ ആയിരുന്നുവെന്നും വീണ കുറിപ്പിൽ പറയുന്നു.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിന് ആരാധകരും പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. അച്ഛന്റെ മകൾ നല്ല നിലയിലെത്തിയില്ലേ, അദ്ദേഹത്തിന് വലിയ സന്തോഷമാകുന്നുണ്ടാകും എന്ന് തുടങ്ങിയ ആശ്വാസ വാക്കുകളുമായാണ് ആരാധകരെത്തുന്നത്. ബിഗ് ബോസ് സീസൺ രണ്ടിലെ മികച്ച മത്സരാർത്ഥിയായിരുന്നു വീണ. ഷോ അവസാനിക്കുന്നതിന്റെ കുറച്ചു മുമ്പാണ് താരം പുറത്തായത്.
വീണയുടെ കുറിപ്പിങ്ങനെ..
അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് ഇന്നേക്ക് ഏഴ് വർഷം. ആദ്യമായി ഞാൻ അഭിനയിക്കുന്നത് അച്ഛൻ ആക്ഷൻ പറഞ്ഞ ടെലിഫിലിമിൽ ആയിരുന്നു. അന്നുമുതൽ എല്ലാ ഷൂട്ടിംഗ് ലൊക്കേഷനിലും, പ്രോഗ്രാമിനുമെല്ലാം അച്ഛൻ കൂട്ടുണ്ടായിരുന്നു. എപ്പളും അച്ഛൻ കൂടുണ്ട്. പക്ഷെ സ്നേഹിച്ചു തീർന്നില്ലായിരുന്നു. പെട്ടെന്ന് പോയി.
ഖത്തർ ഷോയിക്കു അച്ഛനും ഒപ്പം ഉണ്ടായിരുന്നു. ഷോ കഴിഞ്ഞു വന്നു ഹോസ്പിറ്റലിൽ ആയ അച്ഛൻ പിന്നെ വന്നില്ല തിരിച്ചു ,ആ വഴി 'അമ്മയുടെ അടുത്തേക്ക് ഭഗവാന്റെ അടുത്തേക്ക് പോയി. കണ്ണുള്ളപ്പം അതിന്റെ വില അറിയില്ല ... അഭിനയ പാഠങ്ങൾ ആദ്യമായി പറഞ്ഞു തന്നതിന്, സിനിമയെ സ്നേഹിക്കാൻ പഠിപ്പിച്ചതിനു എല്ലാത്തിനും നന്ദി....ഇനി എത്ര ജന്മങ്ങൾ വന്നാലും ബാബു അച്ഛന്റെ മോളായി തന്നെ ജനിക്കണം...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona