ഷൈൻ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം..; ​ഗായത്രി സുരേഷ് 'ബിബി 6'ൽ ഉണ്ടാകുമോ ? 'പേടിയില്ലെ'ന്ന് താരം

ബിഗ് ബോസിലേക്ക് തന്നെ പലപ്പോഴും ക്ഷണിച്ചിട്ടുണ്ടെന്നും ​ഗായത്രി സുരേഷ് പറയുന്നുണ്ട്.

actress gayathri suresh says about bigg boss malayalam season 6, shine tom chacko, sreenath bhasi, shane nigam nrn

ബി​ഗ് ബോസ് മലയാളം സീസൺ 6 തുടങ്ങാൻ ഒരുങ്ങുകയാണ്. ആരൊക്കെയാകും ഇത്തവണത്തെ സീസണിൽ മാറ്റുരയ്ക്കാൻ പോകുന്നതെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. വിവിധ ബി​ഗ് ബോസ് ഫാൻ പേജുകളിൽ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഈ അവസരത്തിൽ ബി​ഗ് ബോസിനെ കുറിച്ച് നടി ​ഗായത്രി സുരേഷ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. 

തനിക്ക് വളരെ ഇഷ്ടപ്പെട്ട പരിപാടിയാണ് ബി​ഗ് ബോസെന്നും പലതവണ ഷോയിലേക്ക് തനിക്ക് വിളി വന്നെന്നും അപ്പോഴൊന്നും പോകാൻ സാധിച്ചില്ലെന്നും ​ഗായത്രി സുരേഷ് പറയുന്നു. ഒപ്പം ബി​ഗ് ബോസ് സീസൺ 6ൽ വരണമെന്ന് ആ​ഗ്രഹിക്കുന്നത് ആരൊക്കെയാണെന്നും ​ഗായത്രി തുറന്നു പറയുന്നുണ്ട്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. 

'ബിഗ് ബോസ് എനിക്ക് വളരെ ഇഷ്ടമുള്ള ഷോയാണ്. വീട്ടിൽ അമ്മയും ഞാനും സഹോദരിയും ബിഗ് ബോസിനെ കുറിച്ച് സംസാരിക്കാറുണ്ട്. ഇതുവരെയുള്ള സീസണുകളിൽ പേളി, സാബു ചേട്ടൻ, രഞ്ജിനി ഹരിദാസ്, ദിൽഷ, അഖിൽ മാരാർ, റോബിൻ,ഋതു,ബ്ലെസ്ലി, റിയാസ് എന്നിവരെയൊക്കെ ഇഷ്ടമാണ്. ഇവരിൽ എന്റെ ടോപ് ഫൈവ് അഖിൽ മാരാർ, രഞ്ജിനി ഹരിദാസ്, റിയാസ്, കിടിലം ഫിറോസ്, ദിൽഷ ആൻറ് പേളി എന്നിവരാണ് ', എന്ന് ഗായത്രി പറഞ്ഞു.

സീസൺ ആറിൽ ആരൊക്കെ വരണമെന്നാണ് ആ​ഗ്രഹമെന്ന ചോദ്യത്തിന് അശ്വന്ത് കോക്ക്, ഗ്ലാമി ഗംഗ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരെയാണെന്ന് ​ഗായത്രി പറയുന്നുണ്ട്. ബിഗ് ബോസ് എന്നത് കണ്ടന്റിന് പ്രാധാന്യം നൽകുന്ന ഷോയാണ്. കണ്ടന്റ് ഉണ്ടാക്കാൻ പറ്റിയ ആളാണ് അശ്വന്ത് കോക്ക്. ഗ്ലാമി ഗംഗ വളരെ റിയൽ ആയിട്ടുള്ള ആളായി തോന്നിയിട്ടുണ്ടെന്നും ​ഗായത്രി പറയുന്നു. 

'ദിവ്യമായ ​ഗുരുവായൂർ ക്ഷേത്രം, മോദി ജിയുടെ സാന്നിധ്യം, എന്റെ കുട്ടികൾ വിവാഹിതരായി': മനംനിറഞ്ഞ് സുരേഷ് ​ഗോപി

ബിഗ് ബോസിലേക്ക് തന്നെ പലപ്പോഴും ക്ഷണിച്ചിട്ടുണ്ടെന്നും ​ഗായത്രി സുരേഷ് പറയുന്നുണ്ട്. എന്നാൽ, വിളി വരുമ്പോഴൊക്കെ അടുത്ത തവണയാകാം എന്നാണ് ചിന്ത. പോവാതിരിക്കാൻ പറ്റില്ലെന്ന അവസ്ഥ ഏതെങ്കിലും  ഘട്ടത്തിൽ ഉണ്ടാകും. ഇപ്പോൾ സിനിമയിലാണ് ശ്രദ്ധ. അതിനിടയിൽ മൂന്ന് മാസം അവിടെ പോയി നിൽക്കണോ എന്നതാണ് ചിന്ത. ബിഗ് ബോസിൽ പോയാൽ ട്രോൾ ചെയ്യപ്പെടുമെന്ന പേടിയൊന്നും ഇല്ല. നമ്മൾ നമ്മുടെ ഭാഗം കൃത്യമായി ചെയ്യുകയാണ് വേണ്ടത്', എന്ന് നടി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios