Asianet News MalayalamAsianet News Malayalam

Bigg Boss : 'റിയല്‍ ബിഗ് ബോസ് '; റോബിനെ നേരിട്ട് സ്വീകരിക്കാനാകാത്തതിൽ ഖേദമെന്ന് ഷമ്മി തിലകന്‍

ബിഗ് ബോസിലെ യഥാര്‍ത്ഥ വിജയ് റോബിന്‍ ആണെന്നും വിമാനത്താവളത്തില്‍ എത്തിയ റോബിനെ ഹാരമണിയിച്ച് സ്വീകരിക്കാാത്തതില്‍ ഖേദമുണ്ടെന്നും ഷമ്മി തിലകന്‍ പറയുന്നു.

actor shammy thilakan facebook post about bigg boss star doctor robin
Author
Kochi, First Published Jun 5, 2022, 4:37 PM IST | Last Updated Jun 5, 2022, 4:40 PM IST

ബി​ഗ് ബോസ് സീസൺ(Bigg Boss) നാലിൽ കളിഞ്ഞ ഒരാഴ്ചയായി സംഭവ ബഹുലമായ കാര്യങ്ങളാണ് അരങ്ങേറിയത്. ജാസ്മിന്റെ വൗക്ക് ഔട്ടും റോബിന്റെ എലിമിനേഷയും മത്സരാർത്ഥികളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു റോബിൻ‌ ഷോയിൽ നിന്നും എവിക്ട് ആയത്. നിരവധി പേരാണ് താരത്തിന് ആശംസകളും പിന്തുണകളുമായി രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ റോബിനെ പിന്തുണച്ച് നടന്‍ ഷമ്മി തിലകന്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. ബിഗ് ബോസിലെ യഥാര്‍ത്ഥ വിജയ് റോബിന്‍ ആണെന്നും വിമാനത്താവളത്തില്‍ എത്തിയ റോബിനെ ഹാരമണിയിച്ച് സ്വീകരിക്കാാത്തതില്‍ ഖേദമുണ്ടെന്നും ഷമ്മി തിലകന്‍ പറയുന്നു.

"ബിഗ് ബോസ് സീസണ്‍4 ലെ യഥാര്‍ത്ഥ വിജയി ഡോ.റോബിന് വിജയാശംസകള്‍. വിമാനത്താവളത്തില്‍ ചെന്ന് ഈ 'റിയല്‍ ബിഗ് ബോസിനെ' ഹാരമണിയിച്ച് സ്വീകരിക്കാന്‍ എനിക്ക് കഴിയാതെ പോയതില്‍ ഖേദമുണ്ട്", എന്നാണ് ഷമ്മി തിലകന്‍ കുറിച്ചത്. അതേസമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ റോബിന്‍  വന്നിറങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറാലാണ്. 

മോഹൻലാലും റോബിനും തമ്മിലുള്ള സംഭാഷണം ഇങ്ങനെ

രാജാവും പരിവാരങ്ങളുമായി മത്സരാര്‍ഥികള്‍ മാറുന്ന ഒരു ടാസ്‍കായിരുന്നു കഴിഞ്ഞ ആഴ്‍ച നടന്നത്. ടാസ്‍കിനിടെ റിയാസിനെ ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചു എന്നതിന്റെ പേരിലായിരുന്നു റോബിനെ മാറ്റിനിര്‍ത്തിയത്. ഇന്ന് അക്കാര്യത്തെ കുറിച്ച് മോഹൻലാല്‍ തുടക്കത്തില്‍ തന്നെ സംസാരിച്ചു. തുടര്‍ന്ന് റോബിനെ വിളിപ്പിച്ചു.  

ബിഗ് ബോസ് ഷോയെ കുറിച്ച് ഏറ്റവും കൂടുതല്‍ പഠിക്കുകയും ഉന്നതമായ സ്ഥാനം അലങ്കരിക്കാനാണ് വന്നത് എന്ന് പറഞ്ഞയാളാണ് റോബിൻ. എന്നിട്ടും എന്ത് സംഭവിച്ചുവെന്ന് മോഹൻലാല്‍ ആരാഞ്ഞു. ടാസ്‍കില്‍ ഞാൻ എന്റെ 100 ശതമാനവും കൊടുക്കുമെന്ന് വ്യക്തമാക്കിയാണ് റോബിൻ മറുപടി പറഞ്ഞ് തുടങ്ങിയത്. രാജാവിന്റെ ലോക്കറ്റ് വളരെ ഒരു പ്രധാനപ്പെട്ട കാര്യമാണ്. ലോക്കറ്റ് കൈവശം വയ്‍കുകയാണെങ്കില്‍ എനിക്ക് ഒരാഴ്‍ച നോമിനേഷൻ ഫ്രീ ആകാൻ പറ്റും. ടാസ്‍ക് മനസിലാക്കി ആ സെക്കൻഡില്‍ തന്നെ രാജാവിന്റെ ലോക്കറ്റ് ഞാൻ ശ്രദ്ധിച്ചിരുന്നു. ടാസ്‍ക് തുടങ്ങിയതിന് ശേഷം എന്നെ രാജാവ് തന്നെയാണ് അടുത്ത് നിര്‍ത്തിച്ചത്. ഞാൻ ലോക്കറ്റ് എടുത്തു. അടുത്ത ദിവസം വൈകുന്നേരം വരെ ടാസ്‍കുണ്ട്. അപ്പോള്‍ ഞാൻ ടോയ്‍ലറ്റില്‍ പോകാൻ തീരുമാനിച്ചു. ടോയ്‍ലറ്റ് ലോക്ക് ചെയ്‍തു. അപ്പോള്‍ റോണ്‍സണ്‍ ബ്രോയോ ആരോ പറയുന്നതു കേട്ടു, അവൻ ഇനി പുറത്തുവരില്ല എന്ന്. അതിനുശേഷം കണ്ടിന്യൂസായി സ്‍പ്രേയോ എന്തോ അടിച്ചു. ടാസ്‍ക് തീരുംവരെ അവിടെ ഇരിക്കാൻ ആയിരുന്നു തന്റെ തീരുമാനം എന്ന് ഡോ. റോബിൻ പറഞ്ഞു. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് എന്ന് വ്യക്തമാക്കി മോഹൻലാല്‍ ഇടപെട്ടു.

Bigg Boss : ഒടുവില്‍ റോബിന്റെ വിധി മോഹൻലാല്‍ പ്രഖ്യാപിച്ചു

നിങ്ങള്‍ക്ക് വാണിംഗ് തന്നിരുന്നു. ബിഗ് ബോസ് നിയമങ്ങളെ കുറിച്ച് നിങ്ങള്‍ ബോധവാനാണ്. ഒരുപാട് പ്രാവശ്യം ഞാൻ ഇതിനെ കുറിച്ച് നിങ്ങളോട് പറഞ്ഞു. നിങ്ങള്‍ തന്നെ സമ്മതിച്ചിരിക്കുന്നു റിയാസിനെ ശാരീരികമായി ഉപദ്രവിക്കാൻ പാടില്ലായിരുന്നു എന്ന്.  നിങ്ങള്‍ ചെയ്‍തത് തെറ്റാണ് എന്ന് മോഹൻലാല്‍ പറഞ്ഞു.

അവൻ ചത്തു പോകട്ടെ എന്നൊക്ക അവര്‍ പറയുന്നുണ്ടായിരുന്നു എന്നിട്ടും താൻ മാനസികമായി തളര്‍ന്നിരുന്നില്ല എന്ന് ഡോ. റോബിൻ പറഞ്ഞു.ഞാൻ ഒന്ന് ശ്വാസം എടുക്കാൻ ശ്രമിക്കുമ്പോള്‍ റിയാസ് എന്നെ കയ്യിലും ദേഹത്തും പിടിച്ചപ്പോള്‍ എന്റെ കൈയും റിഫ്ലക്റ്റ് ചെയ്‍തുപോയി. അതു ഞാൻ സമ്മതിക്കുന്നു. ശ്വാസം എടുക്കാൻ ശ്രമിക്കുമ്പോള്‍ പെട്ടെന്ന് ഒരാള്‍ പിടിക്കുമ്പോള്‍ സ്വാഭാവികമായും റിഫ്ലക്സ് വരുന്നതാണ്. അപ്പോള്‍ എന്റെ കൈ റിയാസിന്റെ ദേഹത്ത് കൊണ്ടുവെന്ന് റോബിൻ പറഞ്ഞു.

റോബിന് ഒരുപാട് വാണിംഗ് ഇതിനു മുമ്പ് കിട്ടിയതാണ് എന്നാണ് മോഹൻലാല്‍ പറഞ്ഞു. റോബിൻ ഒരു കാര്യം ചെയ്യുകയും ചെയ്‍തു. റോബിൻ അത് സമ്മതിച്ചു, അപ്പോള്‍ നിയമങ്ങള്‍ നോക്കുമ്പോള്‍ റോബിൻ ഇനി തുടരാൻ പാടില്ല എന്നാണ്. ഇവിടെ അര്‍ഹനല്ല, ഇനിയും ഇത് ചെയ്യില്ല എന്ന് എന്താണ് ഉറപ്പ്. ബാക്കിയുള്ള മത്സരാര്‍ഥികളും ഇത് അനുകരിക്കാൻ സാധ്യതയുള്ള കാര്യമാണ്. നിങ്ങള്‍ നല്ല ഒരു കണ്‍ടെസ്റ്റന്റ് ആയിരുന്നു. നല്ല പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷേ എന്തു ചെയ്യാം, നമ്മുടെ ശാരീരികവും മാസികവും ആയിട്ടുള്ള നിയന്ത്രണമാണ് ഷോയ്‍ക്ക് വേണ്ടത്.  നിങ്ങളെ പ്രകോപിച്ച് കഴിഞ്ഞാല്‍ ഇങ്ങനെ ചെയ്യും എന്ന് മറ്റുള്ളവര്‍ക്ക് അറിയാം. നിങ്ങള്‍ക്ക് ഇനി ഈ ഷോയില്‍ തുടരാൻ കഴിയില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. എനിക്കും സങ്കടമുണ്ട് എന്ന് പറഞ്ഞ മോഹൻലാല്‍ വീട്ടിനുള്ളിലെ ആള്‍ക്കാരെ കാണണോയെന്ന് റോബിനോട് ചോദിച്ചു. വേണമെന്ന് റോബിൻ പറഞ്ഞു. വീട്ടിലെ ആള്‍ക്കാരോട് റോബിൻ സംസാരിക്കുന്നതിനു മുന്നേ താൻ പറയാം എന്ന് മോഹൻലാല്‍ വ്യക്തമാക്കി. 

Bigg Boss Episode 70 Highlights : ദില്‍ഷയെ മിസ് ചെയ്യുമെന്ന് ഡോ. റോബിൻ, അഭിവാദ്യം ചെയ്‍ത് ബ്ലസ്‍ലി

ശാരീരികമായ ഒരു ഒരു അവഹേളനവും നമ്മള്‍ സമ്മതിച്ചുകൊടുക്കുന്നത് അല്ല. ഒരുപാട് വാണിംഗ് കിട്ടിയിട്ടും റോബിൻ അത് ലംഘിച്ചു. അദ്ദേഹം സമ്മതിക്കുകയു ചെയ്‍തു. ഒരാളെ ഞാൻ ശാരീരികമായി ഉപദ്രവിച്ചു എന്ന്. ഇത്രയും കാരണങ്ങള്‍ കൊണ്ട് റോബിന് ഈ ഷോയില്‍ ഇനി തുടരാൻ സാധിക്കില്ല എന്ന് മോഹൻലാല്‍ അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios