'അങ്ങനെ പറഞ്ഞാൽ ആ ദിവസം ഞാൻ ബിഗ് ബോസ് വിടും': മനസ്സ് തുറന്ന് മോഹൻലാൽ
എല്ലാ സീസണുകളും താൻ ഒറിജിനൽ ആയാണ് നിന്നതെന്ന് പറയുകയാണ് മോഹൻലാൽ.
മലയാളം ബിഗ് ബോസ് സീസൺ അഞ്ച് തുടങ്ങൾ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. ആരൊക്കെയാകും ഇത്തവണ ബിബി ഹൗസിൽ എത്തുകയെന്നറിയാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകരും. കഴിഞ്ഞ സീസണുകളെ പോലെ തന്നെ ഇത്തവണയും ഷോയുടെ മുഖം മോഹൻലാൽ തന്നെയാണ്. ഇപ്പോഴിതാ എല്ലാ സീസണുകളും താൻ ഒറിജിനൽ ആയാണ് നിന്നതെന്ന് പറയുകയാണ് മോഹൻലാൽ. ഷോ തുടങ്ങുന്നതിന് മുന്നോടിയായി നടന്ന ഫേസ്ബുക്ക് ലൈവിൽ ആയിരുന്നു മോഹൻലാലിന്റെ പ്രതികരണം.
"ഞാൻ എല്ലാ സീസണിലും ഒറിജിനൽ ആയിട്ട് തന്നെയാണ് നിൽക്കുന്നത്. കാരണം ഈ ഷോയിൽ നമുക്ക് കള്ളത്തരങ്ങൾ ഒന്നും കാണിക്കാൻ പറ്റില്ല. എല്ലാവരും പറയും ഇത് സ്ക്രിപ്റ്റഡ് ആണെന്ന്. അങ്ങനെയൊന്നും ചെയ്യാൻ പറ്റില്ല. കാരണം ഇതൊരു ഭാഷയിൽ മാത്രം നടക്കുന്ന ഷോ അല്ല. ഒരാളുടെ മനസിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ നേരത്തെ സ്ക്രിപ്റ്റ് ചെയ്യാൻ നമുക്ക് പറ്റില്ലല്ലോ. അതൊന്നും ലോകത്താർക്കും സ്ക്രിപ്റ്റ് ചെയ്യാൻ പറ്റില്ല. അത്തരം കാര്യങ്ങളിൽ ഏറ്റവും ഒറിജിനൽ ആയി പ്രവർത്തിക്കാൻ തന്നെയാണ് എനിക്ക് താല്പര്യം. അങ്ങനെ തന്നെയാണ് ഞാൻ ചെയ്തിട്ടുള്ളത്. ഒരാളെ സപ്പോർട്ട് ചെയ്യക, അയാൾക്ക് വേണ്ടി നിൽക്കുകയൊന്നും ഞാൻ ചെയ്തിട്ടില്ല. അങ്ങനെ ചെയ്യാൻ പറയുന്ന ദിവസം ഞാൻ ഇവിടുന്ന് ഇറങ്ങി പോകുകയും ചെയ്യും. അങ്ങനെ എന്തായാലും ഒരിക്കലും പറയേണ്ടി വരില്ല", എന്നും മോഹൻലാൽ പറഞ്ഞത്.
'തിരുമ്പി വന്തിട്ടേന്ന് സൊല്ല്..'; ബിബി 5ന് ആരംഭം, കാത്തുവച്ച സസ്പെൻസുകൾ എന്തൊക്കെ ?
സിനിമയും ബിഗ് ബോസ് ഷോ അവതരിപ്പിക്കുന്നതും റിസ്ക് നിറഞ്ഞ കാര്യങ്ങളാണെന്നും മോഹന്‍ലാല്‍ പറയുന്നു. ' ഞാന്‍ ഒരു പെര്‍ഫോമര്‍ ആണ്. വര്‍ഷങ്ങളായി സിനിമയില്‍ അഭിനയിക്കുന്നു.ബിഗ് ബോസ് പോലൊരു ഷോയില്‍ ചാന്‍സ് കിട്ടിയത് സന്തോഷമാണ്. വ്യത്യസ്തമായൊരു പ്ലാറ്റ് ഫോമാണത്. രണ്ടും റിസ്ക് എന്ന് പറയുന്നില്ല. പക്ഷേ രണ്ടു കാര്യങ്ങളും ഏറ്റവും എന്‍ജോയ് ചെയ്താണ് ഞാന്‍ ചെയ്യുന്നത്' എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.