മനസൊന്ന് മാറിയാൽ, വേദനിച്ചാൽ മതി..അമ്മ ചോദിക്കും എന്ത് പറ്റി മക്കളേ എന്ന്..; മനംനിറഞ്ഞ് മോഹൻലാൽ
ബറോസ് ആണ് മോഹൻലാലിന്റേതായി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന സിനിമ.
ഇന്ന് ലോക മാതൃദിനമാണ്. ഓരോരുത്തരും തങ്ങളുടെ അമ്മയുടെ ഓർമകളും ഫോട്ടോകളും അവരോടുള്ള സ്നേഹവും പങ്കിട്ട് സോഷ്യൽ മീഡിയയിൽ സജീവമാണ്. സെലിബ്രിറ്റികളും ഇക്കൂട്ടത്തിൽ ഉണ്ട്. ഇപ്പോഴിതാ തന്റെ അമ്മയെ കുറിച്ച് മനംനിറഞ്ഞ് സംസാരിക്കുകയാണ് മോഹൻലാൽ. ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ വേദിയിൽ ആണ് മോഹൻലാൽ അമ്മയെ കുറിച്ച് വാചാലനായത്.
"അമ്മ..തണലും തണുപ്പും ഏകുന്ന ആൽമരം പോലെയാണ് അമ്മമാർ. ഓരോ തവണയും തളരുമ്പോൾ ഞാൻ ആ മാറിലേക്ക് മനസ് കൊണ്ട് മുഖം ചേർത്ത് വയ്ക്കും. അവിടെ സ്നേഹത്തിന്റെ പാലാഴി ഇരമ്പുന്നത് കേൾക്കും. ഒരു പ്രത്യേക പ്രായം കഴിഞ്ഞാൽ എല്ലാ അമ്മമാരും ഒരുപോലെ ആണെന്ന് എനിക്ക് തോന്നാറുണ്ട്. ഛായകൊണ്ടും സ്നേഹം കൊണ്ടും എല്ലാം എന്റെ ഏറ്റവും ലോലമായ മാനസിക ഭാവങ്ങൾ പോലും തൊട്ടറിയാൻ എന്റെ അമ്മയ്ക്ക് സാധിക്കും. എന്റെ മനസൊന്ന് നൂലിട മാറിയാൽ മതി, വേദനിച്ചാൽ മതി അമ്മ കൃത്യമായി ചോദിക്കും എന്ത് പറ്റി മക്കളേ എന്ന്.. എന്തേ ലാലു എന്ന്. അമ്മ എനിക്ക് വാക്കുകൾക്ക് അതീതമായ ഒരനുഭവമാണ്", എന്നാണ് മോഹൻലാൽ പറഞ്ഞത്.
എത്തി മക്കളേ..ജോസേട്ടായിയുടെ മരണമാസ് പോരാട്ടം; ടർബോ ട്രെയിലർ കണ്ട് അമ്പരന്ന് പ്രേക്ഷകർ
അതേസമയം, ബറോസ് ആണ് മോഹൻലാലിന്റേതായി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന സിനിമ. ചിത്രം ഓണം റിലീസ് ആയി തിയറ്ററുകളിൽ എത്തും. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഏറെ ഹൈപ്പുള്ള ചിത്രം കൂടിയാണിത്. പൂർണമായും ത്രീഡിയിൽ ആണ് സിനിമ ഒരുങ്ങുന്നത്. മലൈക്കോട്ടൈ വാലിബൻ ആണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്തത്. വലിയ ഹൈപ്പില്‍ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..