'അവിടെ ഏതോ പട്ടികള്‍ നില്‍ക്കുന്നതുപോലെ തോന്നുവാ', ബിഗ് ബോസിനോട് ഏയ്ഞ്ചലീന

ബിഗ് ബോസിനോട് തന്റെ ബുദ്ധിമുട്ടുകള്‍ പറഞ്ഞ് നടി ഏയ്ഞ്ചലീന.
 

Actor Angelina talks about her hallucination hrk

ബിഗ് ബോസ് ഹൌസിലേക്ക് വന്നപ്പോള്‍ കണ്ണ് കെട്ടിയത് ബുദ്ധിമുട്ടായി എന്ന് നടി ഏയ്‍ഞ്ചലീന. തനിക്ക് ഡോക്ടറെ കാണണമെന്നും ഏയ്ഞ്ചല്‍ ബിഗ് ബോസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഏയ്ഞ്ചലീനയെ ബിഗ് ബോസ് കണ്‍ഫെഷൻ റൂമിലേക്ക് വിളിക്കുകയും ചെയ്‍തു. തനിക്ക് എന്തോ വിഭ്രാന്തി പോലെ അനുഭവപ്പെടുന്നുവെന്നാണ് ഏയ്ഞ്ചലീന കണ്‍ഫെഷൻ റൂമില്‍ പറഞ്ഞത്.

ഇവിടെ വന്നിട്ട് എങ്ങനെയുണ്ട് എന്ന ബിഗ് ബോസിന്റെ ചോദ്യത്തിന് നല്ല അന്തരീക്ഷമാണ് എന്നാണ് ഏയ്ഞ്ചലീന പറഞ്ഞത്.  പക്ഷേ എന്നെ കൊണ്ടുവന്നപ്പോള്‍ കണ്ണ് കെട്ടിയില്ലേ, അവിടെ ഏതോ പട്ടികള്‍ നില്‍ക്കുന്നുണ്ടോവെന്ന് എനിക്ക് തോന്നുവാ. അത് എന്നെ കടിച്ചുവോ മാന്തിയോ എന്നൊക്കെ തോന്നുവാ. ഉറങ്ങാനൊന്നും പറ്റുന്നില്ല, എനിക്ക് മര്യാദയ്‍ക്ക്. ഇവിടെ ആരോടും ഒന്നും ചോദിച്ചിട്ട് കാര്യമില്ല. ഇവര്‍ക്ക് മനസിലാകില്ല എന്താണ് നമ്മള്‍ അനുഭവിക്കുന്നത് എന്നും ഏയ്ഞ്ചലീന പറഞ്ഞു. സമാധാനമായി ഇരിക്കൂ, കുറച്ച് കഴിഞ്ഞ് വിളിക്കാം എന്ന് ബിഗ് ബോസ് ഏയ്ഞ്ചലിനെ അറിയിച്ചു.  ഇതോടെ നന്ദി പറഞ്ഞ് ഏയ്ഞ്ചലീന കണ്‍ഫെഷൻ റൂം വിടുകയും ചെയ്‍തു.

ഒമര്‍ ലുലു ചിത്രം 'നല്ല സമയ'ത്തിലെ നടിയാണ് ഏയ്‍ഞ്ചലീന. പ്ലസ് ടു കാലത്ത് പഠനം ഉപേക്ഷിച്ച് മോഡിലിംഗ് രംഗത്തേയ്‍ക്ക് കടന്നുവന്ന താരമാണ് ഏയ്ഞ്ചലീന. 'വെള്ളയപ്പം' എന്ന സിനിമയിലും ഏയ്ഞ്ചല്‍ ഭാഗമായി. 'നല്ല സമയം' എന്ന ചിത്രം ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന എന്ന വിവാദത്തോട് പ്രതികരിക്കവേ എല്ലാം ഒരു വൈബ് ഏല്ല എന്ന രീതിയില്‍ ഏയ്ഞ്ചലീന പറഞ്ഞത് വലിയ വിവാദത്തിന് കാരണമായിരുന്നു.

എന്നാല്‍ ഉദ്ദേശിച്ചത് അല്ല പുറത്തുവന്നത് എന്ന് ഏയ്ഞ്ചലീന പിന്നീട് പറഞ്ഞിരുന്നു. ലഹരിയെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്ന ആളല്ല താൻ എന്ന് ഏയ്ഞ്ചലീന ഒരു അഭിമുഖത്തില്‍ പറഞ്ഞു. തനിക്കെതിരെ അന്നത്തെ അഭിപ്രായം പറഞ്ഞ് കേസെടുക്കാൻ ചിലര്‍ മുറവിളി കൂട്ടിയിരുന്നു. മലയാളികളുടെ നെഗറ്റീവിറ്റിയോടുള്ള താല്‍പര്യം ഉപയോഗിച്ചാണ് താൻ പ്രശസ്‍തി നേടിയതെന്നും ഒരു അഭിമുഖത്തില്‍ ഏയ്ഞ്ചലീന തുറന്നുപറഞ്ഞു.

Read More: തുറന്നു പറച്ചിലിന്‍റെ തീക്കാറ്റാകാന്‍ ബിഗ്ബോസിലേക്ക് എയ്ഞ്ചലിന്‍ മരിയ

Latest Videos
Follow Us:
Download App:
  • android
  • ios