തൃക്കാക്കരയിലെ എല്‍ഡിഎഫ് പ്രചാരണം നേരിട്ട് നയിക്കാൻ പിണറായി; ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ പങ്കെടുക്കും

ഇന്നലെ ആവേശകരമായിരുന്നു മുഖ്യമന്ത്രിയുടെ ഇടത് ക്യാമ്പിലേക്കുള്ള വരവ്. ഈ ആവേശം തെരഞ്ഞെടുപ്പ് കഴിയും വരെ കൊണ്ട് പോകാനാണ് ഇടത് മുന്നണിയുടെ നീക്കം. ഒരു മണിക്കൂര്‍ ഒരു ലോക്കല്‍ കമ്മിറ്റി വീതം, മുഴുവൻ ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റികളിലും മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും.

Pinarayi Vijayan takes over captaincy of  ldf campaign in thrikkakara

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ ഇടത് തെരഞ്ഞെടുപ്പ് ഏകോപനം മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) നേരിട്ട് നടത്തും. മുഖ്യമന്ത്രി തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്ത് പ്രചരണം ഏകോപിപ്പിക്കും. ഭരണപരമായ അത്യാവശ്യങ്ങൾക്ക് മാത്രമായിരിക്കും തിരുവനന്തപുരത്തേക്ക് പോവുക. നാളെ മുതൽ മുഴുവൻ തെരഞ്ഞെടുപ്പ് ലോക്കൽ കമ്മിറ്റികളിലും മുഖ്യമന്ത്രി പങ്കെടുക്കും.  60 എംഎൽ എ മാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തി.

സിൽവർ ലൈൻ അടക്കമുള്ള വിഷയങ്ങളുയർത്തി തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് നേരിടുന്ന സർക്കാറിനും വിജയം അഭിമാന പ്രശ്നമാണ്. തൃക്കാക്കരയിൽ വിജയിച്ച് സെഞ്ച്വറി തികയ്ക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് കളത്തിലിറങ്ങുകയാണ്. ഇന്നലെ ആവേശകരമായിരുന്നു മുഖ്യമന്ത്രിയുടെ ഇടത് ക്യാമ്പിലേക്കുള്ള വരവ്. ഈ ആവേശം തെരഞ്ഞെടുപ്പ് കഴിയും വരെ കൊണ്ട് പോകാനാണ് ഇടത് മുന്നണിയുടെ നീക്കം. ഇന്നലെ വൈകീട്ട് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയിരുന്നു. ക്യാമ്പിനറ്റ് യോഗത്തില്‍ പങ്കെടുത്ത ശേഷം ഇന്ന് വൈകിട്ട് വീണ്ടും അദ്ദേഹം മണ്ഡലത്തിൽ തിരിച്ചെത്തും. നാളെ നടക്കുന്ന തൃക്കാക്കര ഈസ്റ്റ് തെരെഞ്ഞെടുപ്പ് ലോക്കൽ കമ്മിറ്റിയിൽ മുഖ്യമന്ത്രി പങ്കെടുക്കും.

നാളെ മുതൽ മുഴുവൻ ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങൾ ചേരുന്നുണ്ട്. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് ആദ്യം ചേരുക. ഒരു മണിക്കൂർ വീതം പത്ത് ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ മുഖ്യമന്ത്രിയുണ്ടാകും. സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കാണ് ലോക്കൽ കമ്മിറ്റുകളുടെ മേൽനോട്ട ചുമതല. ഓരോ കമ്മിറ്റികൾക്ക് കീഴിലും അഞ്ച് എംഎൽഎമാർ കൂടിയുണ്ട്. ഇതിനായി 60 എംഎൽഎമാർ മണ്ഡലത്തിലെത്തി. വീടുകൾ കേന്ദ്രീകരിച്ച് ചേരുന്ന  ചേരുന്ന യോഗങ്ങളിൽ എംഎൽഎമാർ പങ്കെടുക്കും. താര എംഎൽഎമാർ പൊതുവായി വേറെയും പ്രചാരണത്തിനുണ്ട്.  യുഡിഎഫ് ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത് പ്രതിപക്ഷ നേതാവാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios