'കോണ്‍ഗ്രസിലെ നേതൃപ്രശ്‌നം പരിഹരിക്കണം'; ഡിഎംകെ സഖ്യത്തില്‍ തുടരും, രാഷ്ട്രീയ പ്രതിബദ്ധതയെന്ന് വീരപ്പ മൊയ്‍ലി

ഹൈക്കമാന്‍ഡ് കൂടുതല്‍ ശക്തിപ്പെടേണ്ട സമയമാണെന്നും കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷന്‍ വേണമെന്നും വീരപ്പ മൊയ്ലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Veerappa Moily says they will continue alliance with dmk

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ തന്നെ തുടരുമെന്ന് കോണ്‍ഗ്രസ്. ഡിഎംകെ സഖ്യത്തില്‍ തുടരേണ്ടത് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ പ്രതിബദ്ധതയാണെന്ന് തമിഴ്നാടിന്‍റെ ചുമതലയുള്ള മുന്‍കേന്ദ്രമന്ത്രി വീരപ്പ മൊയ്‍ലി വ്യക്തമാക്കി. ഹൈക്കമാന്‍ഡ് കൂടുതല്‍ ശക്തിപ്പെടേണ്ട സമയമാണെന്നും കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷന്‍ വേണമെന്നും വീരപ്പ മൊയ്ലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഡിഎംകെ കോണ്‍ഗ്രസ് സഖ്യം ശക്തമാണ്. പതിറ്റാണ്ടുകളായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാണ്. ഈ സഖ്യം തുടര്‍ന്നാല്‍ അധികാരത്തില്‍ തിരിച്ചെത്താനാകും. സീറ്റ് വിഭജനത്തിന്‍റെ  പേരില്‍ തര്‍ക്കം പതിവാണ്. ഇത്തവണയും അത് അവസാനനിമിഷം പരിഹരിക്കപ്പെടും. ഡിഎംകെയ്ക്കൊപ്പം നില്‍ക്കേണ്ടത് രാഷ്ട്രീയ പ്രതിബദ്ധതയാണ്. കോണ്‍ഗ്രസിനൊപ്പം നിന്ന് മാത്രമേ ഡിഎംകെയ്ക്ക് അധികാരത്തില്‍ തിരിച്ചെത്താനാകുയെന്നും വീരപ്പ മൊയ്‍ലി പറഞ്ഞു.

ഡിഎംകെ സഖ്യത്തില്‍ തുടരുമെന്നതിനാല്‍ മൂന്നാം മുന്നണിയെക്കുറിച്ച് കോണ്‍ഗ്രസ് ചിന്തിക്കുന്നില്ല. തമിഴ്നാട്ടിലും പുതുച്ചേരിയിലും സഖ്യം തുടരും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ശക്തിപ്പെടുത്തേണ്ട സമയമാണിത്. സ്ഥിരം അധ്യക്ഷന്‍ വേണമെന്ന് വര്‍ക്കിങ് കമ്മിറ്റിയില്‍ തീരുമാനിച്ചതാണ്. സ്ഥിരം അധ്യക്ഷനെ എത്രയും വേഗം തെരഞ്ഞെടുക്കണമെന്നും നേതൃപ്രശ്നം പരിഹരിക്കണമെന്നും വീരപ്പ മൊയ്‍ലി പറഞ്ഞു.


 

Latest Videos
Follow Us:
Download App:
  • android
  • ios