നോട്ടീസുകള്‍ വാഴത്തോട്ടത്തില്‍; വീണാ നായരുടെ വോട്ട് അഭ്യര്‍ത്ഥനാ നോട്ടീസുകളും ഉപേക്ഷിച്ച നിലയില്‍

നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ പാർട്ടി വിരുദ്ധപ്രവർത്തനം നടന്നിട്ടുണ്ടോയെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ലി രാമചന്ദ്രൻ ഇന്നലെ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രചാരണത്തിലെ വീഴ്ചകൾ അന്വേഷിക്കാൻ കെപിസിസി സമിതിയെ നിയോഗിച്ചിട്ടുണ്ട്. 

Vattiyoorkavu candidate veena s nair notice also abandoned

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പോസ്റ്ററുകൾക്ക് പിന്നാലെ വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ  നോട്ടീസുകളും ഉപേക്ഷിച്ച നിലയിൽ. പേരൂർക്കട ഭാഗത്തെ വാഴത്തോപ്പിലാണ് നോട്ടീസുകൾ കണ്ടെത്തിയത്. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ മണ്ഡലത്തിൽ കൊണ്ടുവരുന്ന വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചുള്ള നോട്ടീസുകളാണ് ഉപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വീണ എസ് നായരുടെ ഉപയോഗിക്കാത്ത 50 കിലോ പോസ്റ്റർ നന്തങ്കോടുള്ള ആക്രിക്കടയിൽ വിറ്റിരുന്നു. സംഭവത്തിൽ കുറവൻ കോണം മന്ധലം ട്രഷറർ ബാലുവിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ പാർട്ടി വിരുദ്ധപ്രവർത്തനം നടന്നിട്ടുണ്ടോയെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രചാരണത്തിലെ വീഴ്ചകൾ അന്വേഷിക്കാൻ കെപിസിസി സമിതിയെ നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധിക്കാൻ കെപിസിസി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെയാണ് നിയമിച്ചത്. മുല്ലപ്പള്ളിയെ കണ്ട് പരാതിപ്പെട്ട  യുഡിഎഫ് സ്ഥാനാർത്ഥി വീണാ കമ്മീഷന് മുന്നിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്നും അറിയിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios