'പ്രിയ സഖാക്കളെ ലാൽസലാം'; കേരള ജനതയ്ക്ക് സല്യൂട്ടുമായി സീതാറാം യെച്ചൂരി
കേരളത്തിലെ ജനങ്ങളെ താന്‍ സല്യൂട്ട് ചെയ്യുന്നെന്നും മുന്നോട്ടും എല്ലാ പ്രതിബന്ധങ്ങളെയും കേരളം ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രതീക്ഷിക്കുന്നെന്നും യെച്ചൂരി പറഞ്ഞു.
ദില്ലി: വീണ്ടും ഇടതുപക്ഷത്തെ ഭരണപഥത്തിലെത്തിച്ച കേരളത്തിലെ ജനങ്ങൾക്ക് അഭിവാദ്യവുമായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. കേരളത്തിലെ ജനങ്ങളെ താന്‍ സല്യൂട്ട് ചെയ്യുന്നെന്നും മുന്നോട്ടും എല്ലാ പ്രതിബന്ധങ്ങളെയും കേരളം ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രതീക്ഷിക്കുന്നെന്നും യെച്ചൂരി പറഞ്ഞു.
'പ്രിയപ്പെട്ട സഖാക്കളെ. സുഹൃത്തുക്കളെ, ലാല്‍ സലാം. ഞാന്‍ കേരള ജനതയെ സല്യൂട്ട് ചെയ്യുന്നു. എല്‍ഡിഎഫില്‍ വീണ്ടും വിശ്വാസിച്ചതില്‍. കേരളത്തിലെ ജനങ്ങള്‍ നേരിട്ട എല്ലാ പ്രതിബന്ധങ്ങളെയും സര്‍ക്കാര്‍ നേരിട്ടു. എങ്ങനെ കൊവിഡിനെ പ്രതിരോധിക്കാമെന്നതിന് ലോകത്തിന് മാതൃക കാണിക്കൊടുത്തു. എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി നേരിട്ട കേരള ജനത ശക്തമായി ഇത് ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നെന്നു', എന്നാണ് യെച്ചൂരി പറഞ്ഞത്.
മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര്‍ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങൾ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞുവെന്ന് വി എസ് ഫേസ്ബുക്കില്‍ കുറിച്ചു.
തെരഞ്ഞെടുപ്പ് ഫലങ്ങൾ ഏറ്റവും കൃത്യതയോടെ അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലൈവ് ടിവി കാണൂ, തത്സമയം