കാത്തിരുന്ന ഫലം നാളെയാണ്, ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണം; പ്രവര്‍ത്തകരോട് ലീഗ് നേതൃത്വം
'നമ്മുടെ സഹോദരങ്ങളായ ആയിരങ്ങൾ പ്രാണവായുവിന് വേണ്ടി കേഴുകയാണ്. മഹാമാരിയുടെ തടവറയിലാണ്. അതുകൊണ്ട് നാളെ ആഹ്ലാദം വേണ്ട സംതൃപ്തി മതി'.
മലപ്പുറം: കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം വ്യാപകമായി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴുള്ള ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണെന്ന് ലീഗ് നേതൃത്വം. ലീഗ് പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു.
ഫേസ്ബുക്കിലൂടെയാണ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രവര്‍ത്തകരോട് ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. കാത്തിരുന്ന ഫലം നാളെ വരികയാണ്. നമ്മുടെ സംസ്ഥാനം ലോകോത്തരമായി വളരണം, അതിന്നുവേണ്ടി ജനങ്ങൾ എഴുതിയ വിധിയാണ് നാളെ പുറത്തുവരുന്നത്. സന്തോഷത്തിൻറെ ദിവസമാണ്. പക്ഷേ നമ്മുടെ സഹോദരങ്ങളായ ആയിരങ്ങൾ പ്രാണവായുവിന് വേണ്ടി കേഴുകയാണ്. മഹാമാരിയുടെ തടവറയിലാണ്. പ്രാർത്ഥനാപൂർവ്വം ആ ഓർമ്മകൾ ഉണ്ടായിരിക്കണം. അതുകൊണ്ട് നാളെ ആഹ്ലാദം വേണ്ട സംതൃപ്തി മതി- സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഫേസ്ബുക്കില്‍ കുറിച്ചു.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ
- Muslim League
- Sayyid Sadik Ali Shihab Thangal
- facebook post
- victory processions
- ആഹ്ളാദ പ്രകടനം
- തെരഞ്ഞെടുപ്പ് വിജയം
- ഫേസ്ബുക്ക് പോസ്റ്റ്
- മുസ്ലിം ലീഗ്
- Kerala Assembly Election Results Kerala Assembly Election 2021 News Kerala Assembly Election 2021 Results Live Updates Assembly Elections Results Live Kerala Live Election News Niyamasabha Election Results Live Theranjeduppu Results