പാലായിൽ കാപ്പന്‍റെ പ്രതികാരം ; ലീഡ് പതിനായിരത്തിന് മുകളിൽ
ആദ്യ റൗണ്ട് പിന്നിട്ടപ്പോൾ മുതൽ ലീഡ് ഉയര്‍ത്തിയാണ് മാണി സി കാപ്പൻ പാലാ നിലനിര്‍ത്തുന്നത്. കനത്ത തിരിച്ചടിയാണ് ജോസ് കെ മാണിക്ക് കേരളാ കോൺഗ്രസിന്റെ തട്ടകം കൂടിയാ പാലായിൽ നേരിടേണ്ടിവന്നത്
പാലാ: വീറും വാശിയും ഏറിയ പാലാ പോരിൽ കാപ്പന്‍റെ പ്രതികാരം. ജോസ് കെ മാണിക്കെതിരെ വലിയ വോട്ട് വ്യത്യാസവുമായാണ് മാണി സി കാപ്പൻ വിജയത്തിലേക്ക് അടുക്കുന്നത്. പോസ്റ്റൽ ബാലറ്റിലും ഒന്നാം റൗണ്ടിലെ വോട്ടെണ്ണലിലും മാത്രമാണ് ജോസ് കെ മാണിക്ക് ലീഡ് നില നിലനിർത്താനായത്. മുത്തോലി, കൊഴുവനാൽ പഞ്ചായത്തുകൾ മാത്രം എണ്ണിത്തീരാൻ ബാക്കിയുള്ളപ്പോൾ കാപ്പന്‍റെ ലീഡ് 10866 വോട്ടാണ് .
കേരളാ കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെയാണ് പാലായിലെ രാഷ്ട്രീയ കാലാവസ്ഥ മാറി മറിഞ്ഞത്. കെഎം മാണിയുടെ വിയോഗ ശേഷം പാലാ മണ്ഡലം ഇടത് മുന്നണിക്ക് വേണ്ടി പിടിച്ചെടുത്ത മാണി സി കാപ്പന് ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തോടെ പാലായിൽ നിൽക്കക്കള്ളിയില്ലാതായി. തുടർന്നാണ് യുഡിഎഫിലേക്കുള്ള ചുവടുമാറ്റം.
കേരളാ കോൺഗ്രസിന്‍റെ വരവോടെ വലിയ മുന്നേറ്റം കണക്കാക്കുകയും അത് നേടാനായെന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ അടക്കം വിശ്വസിക്കുകയും ചെയ്തിരുന്ന ഇടതുമുന്നണിയേയും ഞെട്ടിപ്പിച്ചാണ് പാലായിൽ മാണി സി കാപ്പന്‍റെ മുന്നേറ്റം. രാജ്യസഭാ സീറ്റ് രാജി വച്ച് ഇടത് പാളയത്തിലേക്ക് എത്തിയ ജോസ് കെ മാണി പാലായിൽ തോൽക്കുന്ന അവസ്ഥയുണ്ടായാൽ അത് കേരള കോൺഗ്രസിന്‍റെ അധികാര സമവാക്യങ്ങളിലും വലിയ മാറ്റങ്ങൾക്കും വരും ദിവസങ്ങളിൽ കാരണമായേക്കും
- Assembly Elections Results Live
- Kerala Assembly Election 2021 News
- Kerala Assembly Election 2021 Results Live Updates
- Kerala Assembly Election Results
- Kerala Live Election News Niyamasabha Election Results Live
- Niayamasabha Theranjeduppu Results Live
- Theranjeduppu Results
- mani c kappan
- pala constituency
- കേരള അസംബ്ലി ഇലക്ഷൻ
- കേരള നിയമസഭാ തെരഞ്ഞെടുപ്പ്
- തെരഞ്ഞെടുപ്പ് റിസൾട്ട്
- നിയമസഭാ തെരഞ്ഞെടുപ്പ് 2021
- പാലാ