നേമത്ത് പ്രതീക്ഷ വിടാതെ ശിവൻകുട്ടി, കൂടെ നിൽക്കുമെന്നാവർത്തിച്ച് കുമ്മനം രാജശേഖരൻ

ഇടത് അനുഭാവ വോട്ടുകളിൽ അടിയൊഴുക്കുണ്ടായിട്ടില്ലെന്നും ജയിക്കുമെന്നും ആവർത്തിച്ച് പറയുന്നു വി ശിവൻകുട്ടി. പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടില്ലെന്ന് കുമ്മനവും പറയുന്നു. തന്നെ തോൽപിക്കാൻ എൽഡിഎഫും യുഡിഎഫും ശ്രമിച്ചുവെന്നും ബിജെപി സ്ഥാനാർത്ഥി ആരോപിക്കുന്നു.

nemom election sivankutty is still hopeful kummanam also confident K Muraleedharan edge predicted in survey

തിരുവനന്തപുരം: തീ പാറും പോരാട്ടം നടന്ന നേമം മണ്ഡലത്തിൽ അവസാന മണിക്കൂറുകളിലും വിജയപ്രതീക്ഷ കൈവിടാതെ സ്ഥാനാർത്ഥികൾ. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടത് സ്ഥാനാർത്ഥി വി ശിവൻകുട്ടി. ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തേക്കും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെടുമെന്നാണ് ശിവൻകുട്ടിയുടെ ആത്മവിശ്വാസം. എന്നാൽ ഇത്തവണയും ജയം ബിജെപിക്ക് ആയിരിക്കുമെന്നാണ് കുമ്മനം രാജശേഖരൻ അവകാശപ്പെടുന്നത്. ‍

ഇടത് അനുഭാവ വോട്ടുകളിൽ അടിയൊഴുക്കുണ്ടായിട്ടില്ലെന്നും ജയിക്കുമെന്നും ആവർത്തിച്ച് പറയുന്നു വി ശിവൻകുട്ടി. പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടില്ലെന്ന് കുമ്മനവും പറയുന്നു. തന്നെ തോൽപിക്കാൻ എൽഡിഎഫും യുഡിഎഫും ശ്രമിച്ചുവെന്നും ബിജെപി സ്ഥാനാർത്ഥി ആരോപിക്കുന്നു.

എൽഡിഎഫ് - യുഡിഎഫ്  രഹസ്യ ധാരണ എങ്ങനെ പ്രവർത്തിച്ചു എന്നറിയില്ലെന്നും തന്നെ തോല്‍പ്പിക്കുക എന്നതായിരുന്നു എൽഡിഎഫിന്റെയും യുഡിഎഫിന്റെയും മുദ്രാവാക്യമെന്നും കുമ്മനം ആരോപിക്കുന്നു. കൊടുക്കൽ വാങ്ങൽ കൊണ്ട് ചിലത് സംഭവിക്കാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞ കുമ്മനം ഇത് തിരിച്ചടി ആകുമോ എന്നു പറയാനാകില്ലെന്നും പറയുന്നു. എക്സിറ്റ് പോൾ അല്ല എക്സാക്റ്റ് പോളിൽ ആണ് വിശ്വാസമെന്നാണ് മുൻ മിസോറാം ഗവർണ്ണർ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസും സി ഫോറും ചേർന്ന് നടത്തിയ പോസ്റ്റ് പോൾ സർവ്വേയിൽ നേരിയ മുൻതൂക്കം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios