മുസ്ലീം ലീ​ഗിന് മൂന്നു സീറ്റുകൾ കൂടി; തീരുമാനം കോൺ​ഗ്രസ്-ലീ​ഗ് ചർച്ചയിൽ

മുസ്ലീം ലീഗിന് 3 സീറ്റ് അധികം നൽകാൻ ധാരണയായി. ഇതോടെ ആകെ 27 സീറ്റിൽ ലീഗ് മത്സരിക്കും. 

muslim league will contest in 27 seats assembly election

കോഴിക്കോട്: മുസ്ലീം ലീഗ്-കോൺ​ഗ്രസ് സീറ്റ് വിഭജന ചർച്ച പൂർത്തിയായി. മുസ്ലീം ലീഗിന് 3 സീറ്റ് അധികം നൽകാൻ ധാരണയായി. ഇതോടെ ആകെ 27 സീറ്റിൽ ലീഗ് മത്സരിക്കും. 

ബേപ്പൂർ, കൂത്ത് പറമ്പ്, ചേലക്കര എന്നിവയാണ് ലീ​ഗിന് പുതിയതായി ലഭിച്ച സീറ്റുകൾ. രണ്ട് സീറ്റുകൾ വെച്ചു മാറാനും കോൺ​ഗ്രസ്-ലീ​ഗ് ചർച്ചയിൽ ധാരണയായി. പുനലൂരും ചടയമം​ഗലവും വച്ചുമാറാൻ ധാരണയായി. ബാലുശ്ശേരിയും കുന്ദമം​ഗലവും തമ്മിൽ വച്ചുമാറാനും ധാരണയായി. നടൻ ധർമ്മജനെ  പരിഗണിക്കുന്ന മണ്ഡലമാണ് കോൺ​ഗ്രസിന് ലീ​ഗ് വിട്ടുനൽകുന്ന ബാലുശ്ശേരി.

പുതിയ  7 സീറ്റുകളാണ് ലീ​ഗ് ചോദിച്ചത്. പുതിയതായി ലഭിച്ച ചേലക്കര സംവരണമണ്ഡലമായതിനാൽ ലീഗിന് പ്രാദേശീകമായി  സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വരും. പൊതുസമ്മതരേയും പരിഗണിച്ചേക്കും. ബേപ്പൂർ മുമ്പ് ലീ​ഗ് മൽസരിച്ച മണ്ഡലമാണ്. ഇവിടെയാണ് വിവാദമായ കോലിബി പരീക്ഷണം നടന്നത്. കൂത്ത്പറമ്പായി മാറിയ പഴയ പാനൂരും ലീഗിന്റെ സീറ്റായിരുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios