മഞ്ചേശ്വരത്ത് ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി: തെരഞ്ഞെടുപ്പിൽ യുഡിഎഫ് സെഞ്ച്വറി അടിക്കും

മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി രമേശിൻ്റെ വിജയത്തിനായി സിപിഎം സജീവമായി പ്രവർത്തിച്ചിട്ടില്ല. മഞ്ചേശ്വരത്തെ എൽഡിഎഫ് ക്യാംപ് ആകെ മ്ലാനമായിരുന്നു. അവിടെ എൽഡിഎഫ് വോട്ടുകൾ ബിജെപിയിലേക്ക് പോയോ എന്നെനിക്ക് ആശങ്കയുണ്ട്. 

mullapally ramachandran about manjeshwar

വടകര: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന പറഞ്ഞതിൽ മാറ്റമില്ല. എന്നാൽ മഞ്ചേശ്വരത്ത് എനിക്ക് ആശങ്കയുണ്ട്. അവിടെ എൽഡിഎഫ് - ബിജെപി രഹസ്യധാരണയുണ്ടായെന്ന് സംശയിക്കുന്നതായും മുല്ലപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി രമേശിൻ്റെ വിജയത്തിനായി സിപിഎം സജീവമായി പ്രവർത്തിച്ചിട്ടില്ല. മഞ്ചേശ്വരത്തെ എൽഡിഎഫ് ക്യാംപ് ആകെ മ്ലാനമായിരുന്നു. അവിടെ എൽഡിഎഫ് വോട്ടുകൾ ബിജെപിയിലേക്ക് പോയോ എന്നെനിക്ക് ആശങ്കയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളിൽ നിന്നും  എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബിജെപിയുമായി ധാരണയുണ്ടെന്ന് പറയപ്പെടുന്ന ഒരാളെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയത്. അതാണ് എന്നെ ആശങ്കാകുലനാക്കുന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അത്യുജ്ജലമായ വിജയമുണ്ടാകും എന്നതിൽ യാതൊരു സംശയവും വേണ്ട മഞ്ചേശ്വരത്ത് മാത്രമാണ് ആശങ്ക. ഇന്നലെ മുഖ്യമന്ത്രി പ്രതികരിച്ചപ്പോഴും നേമത്ത് ബിജെപി അക്കൌണ്ട് ക്ലോസ് ചെയ്യുമെന്ന് പറഞ്ഞു. എന്നാൽ മഞ്ചേശ്വരത്തെക്കുറിച്ച് അദ്ദേഹം മൗനം പാലിക്കുകയാണ് ചെയ്തത്. നേമത്ത് മത്സരം കോൺ​ഗ്രസും ബിജെപിയും തമ്മിലാണ്. 

മുല്ലപ്പള്ളിയുടെ വാക്കുകൾ - 

സ്ഥാനാ‌‍ർത്ഥി നിർണയത്തിൽ ഞാൻ 99 ശതമാനം സംതൃപ്തനാണ്. രാജ്യത്തെ പാ‍ർശ്വവത്കരിക്കപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കി എന്നതിൽ സന്തോഷമുണ്ട്. കേരളത്തിലെ നേതാക്കളും ഹൈക്കമാൻഡും ഐക്യകണ്ഠേനയാണ് സ്ഥാനാ‍ർത്ഥികളെ നിശ്ചയിച്ചത്. ഇരിക്കൂരിൽ ഏകകണ്ഠമായാണ് സ്ഥാനാ‍ർത്ഥിയെ തീരുമാനിച്ചത്. എലത്തൂരിനെ സംബന്ധിച്ച് ഐക്യമുന്നണി സംവിധാനത്തിൻ്റെ ഭാ​ഗമായി മാണി സി കാപ്പൻ്റെ പാ‍ർട്ടിയുടെ സ്ഥാനാർത്ഥിക്ക് സീറ്റ് നൽകേണ്ടി വന്നു. 

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നത് എൻ്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. പിസിസി അധ്യക്ഷൻ എന്ന നിലയിൽ ഏത് സീറ്റിലും എനിക്ക് മത്സരിക്കാമായിരുന്നു. എന്നാൽ അതിശക്തമായ സാമ്പത്തികശക്തിയും സംഘബലവുമായി മത്സരിക്കുന്ന എൽഡിഎഫിനും എൻഡിഎയ്ക്കുമെതിരെ മുന്നണിയെ പോരാട്ടത്തിന് സജ്ജമാക്കുക എന്ന വെല്ലുവിളിയാണ് ഞാൻ എടുത്തത്. കെപിസിസിക്ക് സ്ഥാനാ‍ർത്ഥികളെ കാര്യമായി സഹായിക്കാൻ പറ്റിയിട്ടില്ല. ഇതെല്ലാവർക്കും മനസിലായിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios