വലിയ മാറ്റം, വി ഡി സതീശന് ആശംസയുമായി ശശി തരൂര്‍

കേരളത്തിലെ കോണ്‍ഗ്രസിലെ വലിയ മാറ്റമെന്നാണ് ശശി തരൂര്‍ വിശേഷിപ്പിക്കുന്നത്. പ്രതിപക്ഷ എംഎല്‍എ എന്ന നിലയിലെ മികച്ച പ്രകടനത്തേയും  തരൂര്‍  അഭിനന്ദിച്ചു

marks a major change for congress in kerala Shashi Tharoor appreciate V D Satheesan

പുതിയ പ്രതിപക്ഷ നേതാവിന് ആശംസയുമായി ശശി തരൂര്‍. വി ഡി സതീശന്‍റെ പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് കേരളത്തിലെ കോണ്‍ഗ്രസിലെ വലിയ മാറ്റമെന്നാണ് ശശി തരൂര്‍ വിശേഷിപ്പിക്കുന്നത്. പ്രതിപക്ഷ എംഎല്‍എ എന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നു വി ഡി സതീശന്‍റേതെന്നും തരൂര്‍ ട്വീറ്റില്‍ വിശദമാക്കി. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്ക്ക് പകരമായി വി ഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനത്തിന് മികച്ച പിന്തുണയാണ് യുവനേതാക്കളില്‍ നിന്നുമുണ്ടായത്. യുഡിഎഫിനെ ശക്തിപ്പെടുത്താൻ സതീശനാവുമെന്ന് നിരീക്ഷിച്ച കുഞ്ഞാലിക്കുട്ടി ലീഗിലും മാറ്റങ്ങളുണ്ടാവുമെന്നാണ് പ്രതികരിച്ചത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios