ലതിക സുഭാഷ് ജയിക്കുമോ?: എഷ്യാനെറ്റ് ന്യൂസ് സീഫോര്‍ സര്‍വേ പറയുന്നത്
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞ മാര്‍ച്ച് 18-നും മാര്‍ച്ച് 27-നും ഇടയിലാണ് ഏഷ്യാനെറ്റ് ന്യൂസ് സീവോട്ടര്‍ സര്‍വ്വേയ്ക്ക് വേണ്ടി പൊതുജനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്.
തിരുവനന്തപുരം: സ്ത്രീകളെ സ്ഥാനാര്‍ത്ഥികളായ പരിഗണിച്ചതില്‍ അവഗണന എന്ന് ആരോപിച്ച് തലമുണ്ഡനം ചെയ്ത് ഏറ്റുമാനൂരില്‍ വിമതയായി മത്സരിക്കുകയാണ് ലതിക സുഭാഷ്. മുന്‍ മഹിള കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജയിക്കുമോ എന്ന എഷ്യാനെറ്റ് ന്യൂസ് സീഫോര്‍ സര്‍വേയിലെ ചോദ്യത്തില്‍ 64 ശതമാനം പേര്‍ വിജയിക്കില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതില്‍ ലതിക സുഭാഷ് ജയിക്കും എന്ന് പറയുന്നത് 12 ശതമാനം പേരാണ്. ഇതേ സമയം ഇതില്‍ പ്രതികരിക്കാനില്ലെന്ന് അഭിപ്രായപ്പെട്ടത് 24 ശതമാനം പേരാണ്.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞ മാര്‍ച്ച് 18-നും മാര്‍ച്ച് 27-നും ഇടയിലാണ് ഏഷ്യാനെറ്റ് ന്യൂസ് സീവോട്ടര്‍ സര്‍വ്വേയ്ക്ക് വേണ്ടി പൊതുജനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. സംസ്ഥാനത്തെ അൻപത് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരിൽ നിന്നും സർവേയ്ക്ക് വേണ്ട വിവരങ്ങൾ ശേഖരിച്ചു.
ആകെ 11368 വോട്ടര്‍മാരെ നേരിൽ കണ്ട് സംസാരിച്ചാണ് തെരഞ്ഞെടുപ്പ് സര്‍വ്വേയ്ക്ക് ആവശ്യമായ വിവരങ്ങൾ സ്വരൂപിച്ചത്. 277 നഗരപ്രദേശങ്ങളിലും 824 ഗ്രാമപ്രദേശങ്ങളിലും സര്‍വ്വേയുടെ ഭാഗമായി വിവരശേഖരം നടത്തി. സംസ്ഥാനത്തെ വിവിധ കോണുകളിൽ നിന്നും വിവരശേഖരണം നടത്തുക വഴി രാഷ്ട്രീയ കേരളത്തിൻെ പൊതുചിന്തയിലേക്ക് വിരൽ ചൂണ്ടാൻ ഈ സര്‍വ്വേയ്ക്ക് സാധിക്കും.
- 2021 kerala election results
- AN C Fore Survey 2021
- Asianet News C Fore Survey
- Asianet News C Fore Survey Results
- Asianet News KPL
- Asianet News Kerala Political League
- Asianet News Vote Race
- candidates in kerala election 2021
- election 2021
- election in kerala 2021
- election news kerala 2021
- election results 2021
- കേരള അഭിപ്രായ സര്‍വേ
- കേരള തെരഞ്ഞെടുപ്പ് 2021
- കേരള നിയമസഭ തെരഞ്ഞെടുപ്പ്
- പ്രീപോള്‍ സര്‍വേ