വടകരയില്‍ അട്ടിമറി; കെ കെ രമ വിജയത്തിലേക്ക്
ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഒന്‍പതാണ്ട് തികയുന്ന വേളയിൽ അദ്ദേഹത്തിന്റെ ഭാര്യ രമയുടെ വിജയം സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.
കോഴിക്കോട്: വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ആർഎംപി സ്ഥാനാർത്ഥി കെ കെ രമയും വിജയത്തിലേക്ക്. എൽഡിഎഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനെതിരെ 7014 വോട്ടിന് മുന്നിലാണ് കെ കെ രമ. രമയുടെ അപരർ കാര്യമായ വോട്ട് പിടിച്ചില്ലെന്നാണ് വിവരം.
2016 ൽ ജെഡിഎസിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സി കെ നാണു 9511 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മനയത്ത് ചന്ദ്രനെ തോൽപിച്ചത്. ഇക്കുറി മനയത്ത് ഇടതുപക്ഷത്തേക്ക് വന്നപ്പോൾ ടിപി മരിച്ചു വീണ വടകരയുടെ മണ്ണിൽ അദ്ദേഹത്തിൻ്റെ ഭാര്യയും ആർഎംപി നേതാവുമായ കെ കെ രമയെ ഇറക്കി പോരാട്ടം കനപ്പിച്ചിരിക്കുകയാണ് യുഡിഎഫ്.
Also Read: എല്‍ഡിഎഫ് കുതിക്കുന്നു, നാല്‍പ്പതില്‍ അധികം മണ്ഡലങ്ങളില്‍ ലീഡ്, കുമ്മനവും മുന്നില്‍ | Live Updates
2012 മെയ് നാലിനാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളടക്കമുള്ള പ്രതികൾ കേസിൽ ശിക്ഷ അനുഭവിക്കുകയാണ്. ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഒന്‍പതാണ്ട് തികയുന്ന വേളയിൽ അദ്ദേഹത്തിന്റെ ഭാര്യ രമയുടെ വിജയം സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ, തത്സമയം:
- 2021 kerala election results
- Asianet News KPL
- Asianet News Kerala Political League
- Asianet News Vote Race
- Assembly Elections Results Live
- Kerala Assembly Election 2021
- Kerala Assembly Election 2021 News
- Kerala Assembly Election Results
- Kerala Live Election News
- Kerala election 2021 live update today
- Kerala election news today
- election in kerala 2021 election 2021
- election news kerala 2021
- election results 2021
- election results 2021 kerala
- election results kerala 2021 live
- k k rema
- kerala Assembly Election
- kerala legislative assembly election 2021
- tp chandrasekharan
- കെ കെ രമ
- കേരള തെരഞ്ഞെടുപ്പ് 2021
- കേരള നിയമസഭ തെരഞ്ഞെടുപ്പ്