കേരളത്തിൽ തുടർഭരണം പ്രവചിച്ച് പോസ്റ്റ് പോൾ സർവ്വേ; ഇടതിന് 77 മുതൽ 86 സീറ്റ് വരെ കിട്ടിയേക്കാം| PostPollSurvey

Kerala Elections 2021 post poll survey by asianet news and c fore final stage results

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തുടർഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ പോസ്റ്റ് പോൾ സർവേ ഫലം. 77 മുതൽ 86 സീറ്റ് വരെ ഇടതുപക്ഷത്തിന് ലഭിക്കുമെന്നും 52 മുതൽ 61 സീറ്റ് വരെ നേടി യുഡിഎഫ് രണ്ടാമതെത്തുമെന്നും ബിജെപിക്ക് രണ്ട് മുതൽ അഞ്ച് വരെ സീറ്റ് നേടുമെന്നും സർവേ പ്രവചിക്കുന്നത്. 

9:46 PM IST

ഇടത് പക്ഷത്തിന് 86 സീറ്റ് വരെ കിട്ടിയേക്കാം

ഇടത് മുന്നണിക്ക് 77 മുതൽ 86 സീറ്റ് വരെ പ്രവചിച്ച് പോസ്റ്റ് പോൾ സർവ്വേ. യുഡിഎഫിന് 52 മുതൽ 61 സീറ്റ് വരെ കിട്ടിയേക്കാം. എൻ‍‍‍‍ഡ‍ിഎക്ക് രണ്ട് മുതൽ അ‍ഞ്ച് സീറ്റ് വരെ കിട്ടിയേക്കാമെന്നാണ് പോസ്റ്റ് പോൾ സർവ്വേ പ്രവചിക്കുന്നത്.
 

9:45 PM IST

കേരളത്തിൽ തുടർഭരണം പ്രവചിച്ച് സർവ്വേ

കേരളത്തിൽ തുടർഭരണം പ്രവചിച്ച് സർവ്വേ. 

9:36 PM IST

മലപ്പുറം ജില്ലയിൽ യുഡിഎഫ് തന്നെ മുന്നിൽ

മലപ്പുറം ജില്ലയിൽ 11 മുതൽ 12 സീറ്റ് വരെ ഐക്യജനാധിപത്യമുന്നണിക്ക് ലഭിക്കുമെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം. ഇടത് മുന്നണി നാല് മുതൽ അഞ്ച് സീറ്റ് വരെ നേടിയേക്കാം. 

9:34 PM IST

കൊണ്ടോട്ടിയിൽ ഇടതിന് ജയസാധ്യത

കൊണ്ടോട്ടി മണ്ഡലത്തിൽ കെ പി സുലൈമാൻ ഹാജിക്ക് മുൻതൂക്കമെന്ന് പ്രവചനം. യുഡിഎഫിൻ്റെ ടി വി ഇബ്രാഹിം പിന്നിലാകുമെന്ന് പോസ്റ്റ് പോൾ സർവ്വേ.

9:34 PM IST

ഏറനാട് മണ്ഡലത്തിൽ യുഡിഎഫ് തന്നെ മുന്നിൽ

ഏറനാട് പി കെ ബഷീറിന് മുൻതൂക്കം.

9:33 PM IST

നിലമ്പൂരിൽ മുൻതൂക്കം ഇടതിന്

നിലമ്പൂർ മണ്ഡലത്തിൽ മുൻതൂക്കം ഇടത് സ്ഥാനാർത്ഥിക്ക് പി വി അൻവറിന് തന്നെയാണ് മുൻതൂക്കമെന്ന് സർവ്വേ പ്രവചനം.
 

9:33 PM IST

വണ്ടൂരിൽ എൽഡിഎഫിന് മുൻതൂക്കം

വണ്ടൂർ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി പി മിഥുന ജയിക്കുമെന്ന് പോസ്റ്റ് പോൾ സർവ്വെ പ്രവചനം. എ പി അനിൽകുമാറിനെ ഇടത് സ്ഥാനാർത്ഥി അട്ടിമറിക്കുമെന്ന് പ്രവചനം.
 

9:32 PM IST

മഞ്ചേരിയിൽ കടുത്ത മത്സരം

മഞ്ചേരിയിൽ യുഡിഎഫിൻ്റെ യു എ ലത്തീഫും ഇടതിൻ്റെ ഡിബോണ നാസറും തമ്മിൽ കടുത്ത മത്സരം. യുഡിഎഫിന് നേരിയ മേൽക്കൈ. 

9:31 PM IST

പെരിന്തൽമണ്ണയിൽ യുഡിഎഫ് മുന്നിൽ

പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരത്തിന് മേൽക്കൈ. 
 

9:31 PM IST

മങ്കടയിൽ യുഡിഎഫ് മുന്നിൽ

മങ്കട മണ്ഡലത്തിൽ മഞ്ഞളാംകുഴി അലിക്ക് മുൻതൂക്കം.

9:30 PM IST

മലപ്പുറത്ത് യുഡിഎഫ് മുന്നിൽ

മലപ്പുറത്ത് പി ഉബൈദുള്ളക്ക് മുൻതൂക്കം.

9:30 PM IST

വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി തന്നെ

വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി തന്നെ മുന്നിൽ. 

9:29 PM IST

വള്ളിക്കുന്നിലും യുഡിഎഫ്

വള്ളിക്കുന്ന് മണ്ഡലത്തിൽ പി അബ്ജുൾ ഹമീദിന് മുൻതൂക്കം.
 

9:27 PM IST

തിരൂരങ്ങാടിയിൽ കെ പി എ മജീദ് തന്നെ

തിരൂരങ്ങാടിയിൽ ലീഗിന് തന്നെ മുൻതൂക്കം. കെ പി എ മജീദ് മുന്നിലെന്ന് പോസ്റ്റ് പോൾ സർവ്വേ. 
 

9:27 PM IST

താനൂരിൽ പി കെ ഫിറോസ് മുന്നിൽ

താനൂർ മണ്ഡലം ലീഗ്  പി കെ ഫിറോസിലൂടെ തിരിച്ചുപിടിക്കുമെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം. 
 

9:26 PM IST

തിരൂർ മണ്ഡലത്തിലും കടുത്ത പോരാട്ടം

തിരൂരിൽ ലീഗിൻ്റെ കുറുക്കോളി മൊയ്തീന് ശക്തമായ വെല്ലുവിളി ഉയർത്തി ഇടത് സ്ഥാനാർത്ഥി ഗഫൂർ പി ലില്ലിസ്.

9:24 PM IST

കോട്ടയ്ക്കലിൽ യുഡിഎഫ് തന്നെ

കോട്ടയ്ക്കൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ കെ ആബിദ് ഹുസൈൻ തങ്ങൾക്ക് മേൽക്കൈ. 
 

9:24 PM IST

തവനൂരിലും ഇഞ്ചോടിഞ്ച് പോര്

തവനൂർ മണ്ഡലത്തിൽ കെ ടി ജലീലിന് വെല്ലുവിളിയുയർത്തി ഫിറോസ് കുന്നുപറമ്പിൽ. ഇടതിന് നേരിയ മേൽക്കൈ മാത്രം. 
 

9:22 PM IST

പൊന്നാനിയിൽ ശക്തമായ മത്സരം

പൊന്നാനിയിൽ യുഡിഎഫും എൽഡിഎഫും ബലാബലം മത്സരം. യുഡിഎഫിൻ്റെ എം എം രോഹിത്തും എൽഡിഎഫിൻ്റെ പി നന്ദകുമാറും തമ്മിലാണ് പോര്. നേരിയ മേൽക്കൈ യുഡിഎഫിന്. 

9:22 PM IST

ഇനി മലപ്പുറത്തേക്ക്

ഇനി മലപ്പുറത്തേക്ക്

9:17 PM IST

പാലക്കാട് മുൻതൂക്കം ഇടതിന്

പാലക്കാട് ജില്ലയിൽ ഇടത് പക്ഷത്തിന് മുൻതൂക്കമെന്ന് പോസ്റ്റ് പോൾ സർവ്വെ പ്രവചനം. ഒമ്പത് മുതൽ പത്ത് സീറ്റ് വരെ ഇടത് മുന്നണി നേടിയേക്കാം. യു‍ഡിഎഫിന് രണ്ട് മുതൽ മൂന്ന് സീറ്റ് വരെ കിട്ടാം. ബിജെപിക്ക് സാധ്യത ഒരു സീറ്റിൽ. 

9:15 PM IST

തൃത്താലയിൽ തീ പാറും പോരാട്ടം

തൃത്താലയിൽ വി ടി ബൽറാമും എം ബി രാജേഷും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. നേരിയ മേൽക്കൈ ഇടത് സ്ഥാനാർത്ഥിക്ക്.
 

9:12 PM IST

പട്ടാമ്പിയിൽ മുഹ്സിൻ തന്നെ മുന്നിൽ

പട്ടാമ്പിയിൽ സിപിഐ സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിൻ തന്നെ മുന്നിൽ. 

9:12 PM IST

ഷോർണ്ണൂരിൽ മമ്മിക്കുട്ടി മുന്നിൽ

ഷൊർണൂർ മണ്ഡലത്തിൽ മുൻതൂക്കം ഇടത് സ്ഥാനാർത്ഥി പി മമ്മിക്കുട്ടിക്ക്. 
 

9:10 PM IST

ഒറ്റപ്പാലത്ത് കെ പ്രേംകുമാർ മുന്നിൽ

ഒറ്റപ്പാലം മണ്ഡലത്തിൽ മുൻതൂക്കം കെ പ്രേംകുമാറിന്. 

9:10 PM IST

കോങ്ങാട് മണ്ഡലത്തിൽ എൽഡിഎഫിന് മുൻതൂക്കം

കോങ്ങാട് ഇടതിൻ്റെ കെ ശാന്തകുമാരിക്ക് മുൻതൂക്കമെന്ന് പോസ്റ്റ് പോൾ സർവ്വേ.
 

9:10 PM IST

മണ്ണാർക്കാട് യുഡിഎഫിന് മുൻതൂക്കം

മണ്ണാർക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ പി സുരേഷ് രാജിന് മുൻതൂക്കം. 
 

9:10 PM IST

മലമ്പുഴയിലും ഇഞ്ചോടിഞ്ച്

മലമ്പുഴയിൽ ഇടതും ബിജെപിയും തമ്മിൽ കടുത്ത മത്സരം. സിപിഎമ്മിൻ്റെ എ പ്രഭാകരന് വെല്ലുവിളിയുയർത്തി ബിജെപിയുടെ സി കൃഷ്ണകുമാർ. 

May be an image of 3 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ മലമ്പുഴ യുഡിഎഫ് ഔട്ട്, പോരാട്ടം സിപിഎമ്മും ബിജെപിയും തമ്മിൽ എസ് കെ അനന്തകൃഷ്‌ണൻ (കോൺഗ്രസ്) എ പ്രഭാകരൻ (സിപിഎം) സി കൃഷ്‌ണകുമാർ (ബിജെപി)"

 

9:09 PM IST

പാലക്കാട് പ്രവചനാതീതം

പാലക്കാട് മണ്ഡലത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ തീ പാറും മത്സരം.  ഷാഫി പറമ്പലിന്  ശക്തമായ വെല്ലുവിളി ഉയർത്തി ഇ ശ്രീധരൻ.

May be an image of 3 people and text that says "asianet news fore SURVEY പോസ്റ്റ് പോൾ സർവ്വേ പാലക്കാട് മെട്രോമാനോ അതോ യൂത്തോ, പാലക്കാട്ട് നേരിയ മുൻതൂക്കം ഷാഫിക്ക് ഷാഫി പറമ്പിൽ (കോൺഗ്രസ്) സി പി പ്രമോദ് (സിപിഎം) ശ്രീധരൻ (ബിജെപി)"

9:05 PM IST

തരൂരിലും ഇടത് മുന്നിൽ

തരൂരിൽ പി പി സുമോദിന് മുൻതൂക്കം. 

May be an image of 3 people and text that says "asianet news fore SURVEY പോസ്റ്റ് പോൾ സർവ്വേ തരൂർ എസ് സി) വിവാദങ്ങളിൽ അടിപതറിയില്ല, വീണ്ടും ചുവക്കാൻ തരൂർ കെ എ ഷീബ (കോൺഗ്രസ്) പി പി സുമോദ് (സിപിഎം) കെ പി ജയപ്രകാശൻ (ബിജെപി)"

9:05 PM IST

ചിറ്റൂരിൽ കെ കൃഷ്ണൻകുട്ടിക്ക് തന്നെ മുൻതൂക്കം

ചിറ്റൂർ മണ്ഡലത്തിൽ കെ. കൃഷ്ണൻകുട്ടി മുന്നിൽ
May be an image of 3 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്േ ചിറ്റൂർ ഗ്രാമഭൂമിയിൽ വിജയം ആവർത്തിക്കാൻ കൃഷ്‌ണൻകുട്ടി സുമേഷ് അച്യുതൻ (കോൺഗ്രസ്) കെ കൃഷ്‌ണൻകുട്ടി (ജനതാദൾ എസ്) വി നടേശൻ (ബിജെപി)"

9:03 PM IST

നെന്മാറയിൽ ഇഞ്ചോടിഞ്ച്

നെന്മാറയിൽ എൽഡിഎഫിൻ്റെ കെ ബാബുവും യുഡിഎഫിൻ്റെ സി എൻ വിജയകൃഷ്ണനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഇടതിന് മേൽക്കൈ.

May be an image of 3 people and text that says "asianet news fore SURVEY പോസ്റ്റ് പോൾ സർവ്വേ നെന്മാറ നെന്മാറയിൽ വിജയക്കൊടി വീശാൻ കടുത്ത പോരാട്ടം സി എൻ വിജയകൃഷ്‌ണൻ (സിഎംപി) കെ ബാബു (സിപിഎം) എ എൻ അനുരാഗ് (ബിഡിജെഎസ്)"

9:03 PM IST

ആലത്തൂരിൽ കെ ഡി പ്രസേനന് മുൻതൂക്കം

ആലത്തൂർ മണ്ഡലത്തിൽ ഇടതിൻ്റെ കെ ഡി പ്രസേനന് മുൻതൂക്കമെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം.

May be an image of 3 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ ആലത്തൂർ ആലത്തൂരിൽ ആശങ്കയില്ലാതെ എൽഡിഎഫ് പാളയം പ്രദീപ് (കോൺഗ്രസ്) കെ ഡി പ്രസേനൻ (സിപിഎം) പ്രശാന്ത് ശിവൻ (ബിജെപി)"

9:03 PM IST

പാലക്കാടൻ കാറ്റ് ആർക്കൊപ്പം ?

പാലക്കാടൻ കാറ്റ് ആർക്കൊപ്പം ?

9:03 PM IST

തൃശ്ശൂരിൽ ശക്തമായ പോരാട്ടം

തൃശ്ശൂർ ജില്ലയിൽ ഇടത് മുന്നണിക്ക് ഏഴ് മുതൽ എട്ട് സീറ്റ് വരെ പ്രവചിച്ച് പോസ്റ്റ് പോൾ സർവ്വെ. യുഡിഎഫിന് അഞ്ച് മുതൽ ആറ് വരെ സീറ്റിൽ സാധ്യതയുണ്ട്. ബിജെപിക്കും ഒരു സീറ്റിൽ സാധ്യത. 

9:03 PM IST

ചേലക്കരയിൽ കെ രാധാകൃഷ്ണൻ തന്നെ മുന്നിൽ

ചേലക്കരയിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ മുന്നിൽ. 

May be an image of 3 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ ചേലക്കര ചേലക്കരയെ വീണ്ടും ചുവപ്പിച്ച് കെ.രാധാകൃഷ്‌ണൻ സി സി ശ്രീകുമാർ (കോൺഗ്രസ്) കെ രാധാകൃഷ്‌ണൻ (സിപിഎം) ഷാജുമോൻ വട്ടേക്കാട് (ബിജെപി)"

9:01 PM IST

കുന്നംകുളത്തും ശക്തമായ മത്സരം

കുന്നംകുളം മണ്ഡലത്തിൽ എ സി മൊയ്തീൻ വെല്ലിവിളിയുയർത്തി യുഡിഎഫിൻ്റെ കെ ജയശങ്കർ. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നേരിയ മേൽക്കൈ ഇടത് മുന്നണിക്ക്.

May be an image of 3 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ കുന്നംകുളം ചെങ്കോട്ടയിൽ കനത്ത പോരാട്ടം നേരിട്ട് എ സി മൊയ്‌തീൻ കെ ജയശങ്കർ (കോൺഗ്രസ്) എ സി മൊയ്‌തീൻ (സിപിഎം) കെ കെ അനീഷ് കുമാർ (ബിജെപി)"

9:00 PM IST

ഗുരുവായൂരിൽ കെ എൻ എ ഖാദറിന് മുൻതൂക്കം

ഗുരുവായൂർ മണ്ഡലത്തിൽ കെ എൻ എ ഖാദറിന് മുൻതൂക്കമെന്ന് പോസ്റ്റ്‍പോൾ സർവ്വേ. മണ്ഡലം ഇടത് മുന്നണിയിൽ നിന്ന് പിടിച്ചെടുക്കുമെന്ന് പ്രവചനം.

May be an image of 3 people and text that says "F asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ ഗുരുവായൂർ ഗുരുവായൂരിൽ അട്ടിമറിയെന്ന് സൂചന, വിജയവഴിയിൽ കെ എൻ എ ഖാദർ കെ.എൻ.എ ഖാദർ (മുസ്ലീം ലീഗ്) എൻ കെ അക്ബർ (സിപിഎം) ദിലീപ് നായർ (ഡിഎസ്ജെപി)"

8:55 PM IST

മണലൂരിൽ എൽഡിഎഫ് മുന്നിൽ

മണലൂർ മണ്ഡലത്തിൽ മുരളി പെരുനെല്ലിക്ക് മുൻതൂക്കം. 

 

May be an image of 3 people and text that says "asianet news fore SURVEY പോസ്റ്റ് പോൾ സർവ്വേ മണലൂർ മണലൂർ ചുവപ്പണിഞ്ഞു തന്നെ വിജയ് ഹരി (കോൺഗ്രസ്) മുരളി പെരുനെല്ലി (സിപിഎം) എ എൻ. രാധാകൃഷ്‌ണൻ (ബിജെപി)"

8:55 PM IST

വടക്കാഞ്ചേരിയിലും കടുത്ത മത്സരം

വടക്കാഞ്ചേരിയിൽ എൽഡിഎഫിൻ്റെ സേവ്യർ ചിറ്റിലപ്പിള്ളിയും യുഡിഎഫിൻ്റെ അനിൽ അക്കരയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. നേരിയ മേൽക്കൈ ഇടതിന്. 

May be an image of 3 people and text that says "asianet news fore SURVEY പോസ്റ്റ് പോൾ സർവ്വ്വേ വടക്കാഞ്ചേരി വടക്കാഞ്ചേരിയിൽ തീപ്പാറും പോരാട്ടം, നേരിയ മുൻതൂക്കം സേവ്യറിന് അനിൽ അക്കര (കോൺഗ്രസ്) സേവ്യർ ചിറ്റിലപ്പിള്ളി (സിപിഎം) ടി.എസ്. ഉല്ലാസ് ബാബു (ബിജെപി)"

8:55 PM IST

ഒല്ലൂരിൽ ഇടതിന് മുൻതൂക്കം

ഒല്ലൂർ മണ്ഡലത്തിൽ മുൻതൂക്കം ഇടത് സ്ഥാനാർത്ഥി കെ രാജന്. 

May be an image of 3 people and text that says "asianet news fore SURVEY പോസ്റ്റ് പോൾ സർവ്വേ ഒല്ലൂർ ഒല്ലൂരിൽ രാജൻ തന്നെ രാജാവ് ജോസ് വല്ലൂർ (കോൺഗ്രസ്) കെ രാജൻ (സിപിഐ) ബി ഗോപാലകൃഷ്‌ണൻ (ബിജെപി)"

8:52 PM IST

തൃശ്ശൂരിൽ കടുത്ത മത്സരം

തൃശ്ശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയും പത്മജ വേണുഗോപാലും തമ്മിൽ കടുത്ത മത്സരം ഇവിടെ ഇടത് പക്ഷം മൂന്നാമതാകുമെന്ന് പ്രവചനം.

May be an image of 3 people and text that says "asianet news fore SURVEY പോസ്റ്റ് പോൾ സർവ്വേ തൃശ്ശൂർ തൃശ്ശൂർ സ്വന്തമാക്കാൻ പദ്മജ, തൊട്ടുപിറകിൽ സുരേഷ് ഗോപി പദ്മജ വേണുഗോപാൽ [കോൺഗ്രസ്) പി ബാലചന്ദ്രൻ (സിപിഐ) സുരേഷ് ഗോപി (ബിജെപി)"

8:51 PM IST

നാട്ടികയിൽ ഇടതിന് മുൻതൂക്കം

നാട്ടികയിൽ സി സി മുകുന്ദന് മുൻതൂക്കം.
 

May be an image of 3 people and text that says "asianet news fore SURVEY പോസ്റ്റ് പോൾ സർവ്വേ നാട്ടിക മുഖം മാറിയാലും ജയം തുടരും, നാട്ടികയിൽ മുകുന്ദനിലൂടെ വിജയം തുടരാൻ സിപിഎം സുനിൽ ലാലൂർ (കോൺഗ്രസ്) സി.സി. മുകുന്ദൻ (സിപിഐ) എ.കെ. ലോചനൻ (ബിജെപി)"

8:50 PM IST

കയ്പമംഗലത്തും ഇഞ്ചോടിഞ്ച്

കയ്പമംഗലത്ത് ഇഞ്ചോടിഞ്ച് പോരാട്ടം ഇടതിൻ്റെ ഇ ടി ടൈസണും ഐക്യമുന്നണിയുടെ ശോഭ സുബിനും തമ്മിലാണ് പോരാട്ടം. ഇടതിന് മേൽക്കൈ. 

May be an image of 3 people and text that says "asianet news fore SURVEY പോസ്റ്റ് പോൾ സർവ്വേ കയ്‌പമംഗലം കയ്‌പമംഗലത്ത് കടുത്ത പോരാട്ടം, ഒരു ചുവട് മുന്നിൽ ടൈസൺ ശോഭാ സുബിൻ (കോൺഗ്രസ്) ഇ ഇടി ടൈസൺ (സിപിഐ) സി ഡി ശ്രീലാൽ (ബിജെപി)"

8:50 PM IST

ഇരിങ്ങാലക്കുടയിൽ യുഡിഎഫ് മുന്നിൽ

ഇരിങ്ങാലക്കുടയിൽ തോമസ് ജെ. ഉണ്ണിയാടന് മുൻതൂക്കം.

May be an image of 3 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ ഇരിങ്ങാലക്കുട ഇരിങ്ങാലക്കുടയിൽ മുന്നേറി ഉണ്ണിയാടൻ തോമസ് ഉണ്ണിയാടൻ (കേരള കോൺ. എം) എ ആർ ബിന്ദു (സിപിഎം) ജേക്കബ് തോമസ് (ബിജെപി)"

8:48 PM IST

പുതുക്കാട് എൽഡിഎഫിന് മുൻതൂക്കം

പുതുക്കാട് എൽഡിഎഫിന് മുൻതൂക്കം. കെ കെ രാമചന്ദ്രൻ ജയിക്കുമെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം.

May be an image of 3 people and text that says "asianet news fore SURVEY പോസ്റ്റ് പോൾ സർവ്വേ പുതുക്കാട് ത്രികോണപ്പോരിലും ചുവപ്പണിഞ്ഞ് പുതുക്കാട് സുനിൽ അന്തിക്കാട് (കോൺഗ്രസ്) കെ കെ രാമചന്ദ്രൻ (സിപിഎം) എ നാഗേഷ് (ബിജെപി)"

8:48 PM IST

ചാലക്കുടിയിലും കടുത്ത പോരാട്ടം

ചാലക്കുടി മണ്ഡലത്തിൽ ഡെന്നിസ് കെ ആൻ്റണിയും യുഡിഎഫിൻ്റെ സനീഷ് കുമാർ ജോസഫും തമ്മിൽ കടുത്ത മത്സരം. ഇടതിന് മേൽക്കൈ. 
 

8:47 PM IST

കൊടുങ്ങല്ലൂരിൽ ഇഞ്ചോടിഞ്ച്

കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഇടതിൻ്റെ വി ആർ സുനിൽകുമാറും യുഡിഎഫിൻ്റെ  എം പി ജാക്സണും തമ്മിൽ കടുത്ത മത്സരം. യുഡിഎഫിന് നേരിയ മേൽക്കൈ. 

May be an image of 3 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ കൊടുങ്ങല്ലൂർ കൊടുങ്ങല്ലൂരിൽ കടുത്ത പോരാട്ടം, ഒരു പടി മുന്നിൽ യുഡിഎഫ് എം പി ജാക്‌സൺ (കോൺഗ്രസ്) വി ആർ സുനിൽകുമാർ (സിപിഐ) സന്തോഷ് ചിറക്കുളം (ബിജെപി)"

8:45 PM IST

തൃശ്ശൂരിൽ ആരാകും ജേതാവ് ?

തൃശ്ശൂരിൽ ആരാകും ജേതാവ് ?

8:44 PM IST

എറണാകുളത്ത് മുൻതൂക്കം യുഡിഎഫിന്

എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിൽ യുഡിഎഫിന് മുൻതൂക്കം. എട്ട് മുതൽ ഒമ്പത് സീറ്റ് വരെ ഐക്യമുന്നണി നേടാമെന്നാണ് പ്രവചനം. ഇടത് മുന്നണിക്ക് അ‍ഞ്ച് മുതൽ ആറ് സീറ്റുകളിൽ വരെയാണ് സാധ്യത. 
 

8:44 PM IST

പെരുമ്പാവൂർ മണ്ഡലത്തിൽ എൽദോസ് കുന്നപ്പള്ളി

പെരുമ്പാവൂരിൽ യുഡിഎഫിൻ്റെ എൽദോസ് കുന്നപ്പള്ളിക്ക് മുൻതൂക്കമെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം. 

May be an image of 3 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ പെരുമ്പാവൂർ യുഡിഎഫ് തന്നെ എൽദോസ് കുന്നപ്പിള്ളി (കോൺഗ്രസ്) ബാബു ജോസഫ് (കേരളാ കോൺ. എം) ടി പി സിന്ധുമോൾ (ബിജെപി)"

8:43 PM IST

അങ്കമാലിയിൽ റോജി എം ജോൺ മുന്നിൽ

അങ്കമാലിയിൽ യുഡിഎഫ് സ്ഥാനാർത്ഥി റോജി എം ജോൺ മുന്നിൽ

May be an image of 3 people and text that says "asianet news fore SURVEY പോസ്റ്റ് പോൾ സർവ്വേ അങ്കമാലി റോജി തന്നെ വീണ്ടും റോജി എം ജോൺ (കോൺഗ്രസ്) ജോസ് തെറ്റയിൽ (ജനതാദൾ എസ്) കെ വി സാബു (ബിജെപി)"

8:43 PM IST

ആലുവയിൽ അൻവർ സാദത്ത് തന്നെ മുന്നിൽ

ആലുവയിൽ യുഡിഎഫ് സ്ഥാനാർത്ഥി അൻവർ സാദത്തിന് മുൻതൂക്കം. 

May be an image of 3 people and text that says "asianet news fore SURVEY പോസ്റ്റ് പോൾ സർവ്വേ ആലുവ അൻവർ സാദത്ത് വീണ്ടുമെത്തും അൻവർ സാദത്ത (കോൺഗ്രസ്) ഷെൽന നിഷാദ് (സിപിഎം) എം എൻ ഗോപി (ബിജെപി)"

8:39 PM IST

കളമശ്ശേരിയിൽ കടുത്ത മത്സരം

കളമശ്ശേരി മണ്ഡലത്തിൽ പി രാജീവും ഇബ്രാഹിം കുഞ്ഞിൻ്റെ മകൻ വി ഇ അബ്ദുൾ ഗഫൂറും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം.നേരിയ മേൽക്കൈ യുഡിഎഫ് സ്ഥാനാർത്ഥിക്ക്. 

May be an image of 3 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ കളമശ്ശേരി രാജീവിന് പോരാട്ടം ഇഞ്ചോടിഞ്ച് വി ഇ അബ്ദുൾ ഗഫൂർ (ലീഗ്) പി രാജീവ് (സിപിഎം) പി എസ് ജയരാജ് [ബിഡിജെഎസ്)"

8:36 PM IST

പറവൂരിൽ വി ഡി സതീശൻ മുന്നിൽ

പറവൂർ മണ്ഡലത്തിൽ വി ഡി സതീശൻ മുന്നിലെന്ന് പോസ്റ്റ്‍പോൾ സർവ്വേ. 
 

May be an image of 3 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ പറവൂർ വീണ്ടും വരും സതീശൻ വി ഡി സതീശൻ (കോൺഗ്രസ്) എം ടി നിക്‌സൻ (സിപിഐ) എ ബി ജയപ്രകാശ് (ബിഡിജെഎസ്]"

8:34 PM IST

വൈപ്പിനിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ മുന്നിൽ

വൈപ്പിനിൽ ഇടത് മുന്നണി സ്ഥാനാർത്ഥി കെ എൻ ഉണ്ണികൃഷ്ണൻ മുന്നിലെന്ന് പോസ്റ്റ്‍പോൾ സർവ്വേ. 

 

May be an image of 3 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ വൈപ്പിൻ വീണ്ടും സിപിഎം ദീപക് ജോയ് (കോൺഗ്രസ്) കെ എൻ ഉണ്ണികൃഷ്‌ണൻ (സിപിഎം) കെ എസ് ഷൈജു (ബിജെപി)"

8:34 PM IST

കൊച്ചിയിൽ ടോണി ചെമ്മണിക്ക് മേൽക്കൈ

കൊച്ചി മണ്ഡലത്തിൽ കടുത്ത മത്സരമാണ് ഇടതും വലതും തമ്മിൽ എന്നാൽ ടോണി ചെമ്മണിക്ക് നേരിയ മേൽക്കൈയെന്ന് പോസ്റ്റ്‍പോൾ സ‍ർവ്വേ പ്രവചനം.

8:34 PM IST

തൃപ്പൂണിത്തറയിൽ തീ പാറും പോരാട്ടം

തൃപ്പൂണിത്തുറയിൽ എം സ്വരാജും കെ ബാബുവും തമ്മിൽ കടുത്ത മത്സരം. നേരിയ  മേൽക്കൈ സ്വരാജിന്. 

May be an image of 3 people and text that says "news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ തൃപ്പൂണിത്തുറ ഇഞ്ചോടിഞ്ച്, മുൻതൂക്കം സ്വരാജിന് കെ ബാബു (കോൺഗ്രസ്) എം സ്വരാജ് (സിപിഎം) ഡോ. കെ എസ് രാധാകൃഷ്‌ണൻ (ബിജെപി)"

 

8:32 PM IST

എറണാകുളത്ത് യുഡിഎഫ് മുന്നിൽ

എറണാകുളം മണ്ഡലത്തിൽ ടി ജെ വിനോദ് മുന്നിലെന്ന് പോസ്റ്റ് പോൾ സർവ്വേ.

May be an image of 3 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ എറണാകുളം കൊണ്ടുപോകും യുഡിഎഫ് ടി ജെ വിനോദ് (കോൺഗ്രസ്) ഷാജി ജോർജ് (സിപിഎം സ്വത.) പത്മജ എസ് മേനോൻ (ബിജെപി)"

8:32 PM IST

തൃക്കാക്കരയിൽ പി ടി തോമസ് മുന്നിൽ

തൃക്കാക്കരയിൽ പി ടി തോമസ് മുന്നിലെന്ന് സർവ്വേ ഫലം.

May be an image of 3 people and text that says "asianet news fore SURVEY പോസ്റ്റ് പോൾ സർവ്വേ തൃക്കാക്കര കോട്ട പൊട്ടില്ല, യുഡിഎഫ് തന്നെ പി ടി തോമസ് (കോൺഗ്രസ്) ഡോ. ജെ ജേക്കബ് (സിപിഎം സ്വത.) എസ് സജി (ബിജെപി)"

8:32 PM IST

കുന്നത്തുനാട്ടിൽ ഇഞ്ചോടിഞ്ച്

കുന്നത്തുനാട് മണ്ഡ‍ലത്തിൽ ട്വൻ്റി ട്വൻ്റി ഫാക്ടർ യുഡിഎഫിന് തിരിച്ചടിയായെന്ന് സൂചന. ഇടതും വലതും ഇഞ്ചോടിഞ്ച് പോരാട്ടം. എൽഡിഎഫിൻ്റെ പി വി ശ്രീനിജന് നേരിയ മേൽക്കൈ. 

May be an image of 4 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ കുന്നത്തുനാട് എസ് സി) ഇഞ്ചോടിഞ്ച്, നേരിയ മുൻതൂക്കം ശ്രീനിജന് വി പി സജീന്ദ്രൻ (കോൺഗ്രസ്) പി വി ശ്രീനിജൻ (സിപിഎം) രേണു സുരേഷ് (ബിജെപി) സുജിത്ത് പി സുരേന്ദ്രൻ (ട്വൻ്റ 20)"

8:30 PM IST

പിറവത്ത് മേൽക്കൈ അനൂപ് ജേക്കബിന്

പിറവം മണ്ഡലത്തിൽ അനൂപ് ജേക്കബിന് തന്നെ മേൽക്കൈയെന്ന് പോസ്റ്റ്‍പോൾ സർവ്വേ പ്രവചനം.

May be an image of 3 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ പിറവം വീണ്ടും അനൂപ് ജേക്കബ്, സ്വന്തം തട്ടകത്തിൽ അനൂപ് ജേക്കബ (കേരളാ കോൺ. ജേക്കബ്) ഡോ. സിന്ധുമോൾ ജേക്കബ് (കേരളാ കോൺ. എം) എം ആശിഷ് (ബിജെപി)"

8:29 PM IST

മൂവാറ്റുപുഴയിൽ എൽഡിഎഫ് മുന്നിൽ

മൂവാറ്റുപുഴയിൽ എൽദോ എബ്രഹാമിന് തന്നെ മേൽക്കൈയെന്ന് പോസ്റ്റ് പോൾ സർവേ.

8:28 PM IST

കോതമംഗലത്ത് കടുത്ത മത്സരം

കോതമംഗലത്ത് കടുത്ത മത്സരം ഇടതിൻ്റെ ആൻ്റണി ജോണും യുഡിഎഫിൻ്റെ ഷിബു തെക്കുംപുറവും തമ്മിൽ തീ പാറും പോരാട്ടം. നേരിയ മേൽക്കൈ യുഡിഎഫിന്

8:28 PM IST

എറണാകുളത്തിൻ്റെ മനസ് ആ‌ർക്കൊപ്പം ?

എറണാകുളത്തിൻ്റെ മനസ് ആ‌ർക്കൊപ്പം ?

8:27 PM IST

ഇടുക്കി ജില്ലയിൽ ഒപ്പത്തിനൊപ്പം മത്സരം

ഇടുക്കി ജില്ലയിൽ ഇടതും വലതും ഒപ്പത്തിനൊപ്പം ഇരു മുന്നണികളും രണ്ട് മുതൽ മൂന്ന് സീറ്റ് വരെ നേടിയേക്കാം.
 

8:27 PM IST

ദേവികുളത്ത് മത്സരം മുറുകും

ദേവികുളം മണ്ഡലത്തിൽ ഇടതിൻ്റെ എ രാജയും യുഡിഎഫിൻ്റെ ഡ‍ി കുമാർ തമ്മിൽ തീ പാറും പോരാട്ടം. നേരിയ മേൽക്കൈ ഇടത് മുന്നണിക്ക്. 

8:27 PM IST

ഉടുമ്പൻചോലയിൽ മണിയാശാൻ തന്നെ

ഉടുമ്പൻചോലയിൽ എം എം മണി തന്നെ മുന്നിലെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം. 
 

8:25 PM IST

തൊടുപുഴയിൽ പി ജെ ജോസഫ് മുന്നിൽ

തൊടുപുഴയിൽ പി ജെ ജോസഫിന് തന്നെ മുൻതൂക്കമെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം. 

8:19 PM IST

ഇടുക്കിയിലും ഇഞ്ചോ‍ടിഞ്ച്

ഇടുക്കി മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോര്. റോഷി അഗസ്റ്റിനു കെ ഫ്രാൻസിസ് ജോർജ്ജും തമ്മിൽ കടുത്ത മത്സരം മണ്ഡലം എങ്ങോട്ടും മറിയാം. ഇടതിന് നേരിയ മേൽക്കൈ.

 

May be an image of 3 people and text that says "IF asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ ഇടുക്കി റോഷിക്കും ഫ്രാൻസിസ് ജോർജിനും ബലാബലം കെ ഫ്രാൻസിസ് ജോർജ് (കേരളാ കോൺ.) റോഷി അഗസ്‌റ്റിൻ (കേരളാ കോൺ. എം) സംഗീത വിശ്വനാഥൻ (ബിഡിജെഎസ്)"

8:19 PM IST

പീരുമേടിൽ മേൽക്കൈ യുഡിഎഫിന്

പീരുമേട് മണ്ഡലത്തിൽ ഇത്തവണ നേരിയ മേൽക്കൈ യുഡിഎഫിനെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം. യുഡിഎഫിൻ്റെ സിറിയക് തോമസും വാഴൂർ സോമനും തമ്മിൽ കടുത്ത മത്സരമാണ ്നടക്കുന്നത് ആര് വിജയിക്കുമെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ല.

May be an image of 3 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ പീരുമേട് പാടാണ് പീരുമേട്, മുൻതൂക്കം യുഡിഎഫിന് സിറിയക് തോമസ് (കോൺഗ്രസ്) വാഴൂർ സോമൻ (സിപിഐ) ശ്രീനഗരി രാജൻ (ബിജെപി)"

8:17 PM IST

ഇടുക്കിയിൽ ആർക്കാണ് മേൽക്കൈ

ഇടുക്കിയിൽ ആർക്കാണ് മേൽക്കൈ

8:15 PM IST

കോട്ടയത്ത് ഇരുമുന്നണികളും ബലാബലം

കോട്ടയം ജില്ലയിൽ ഇടതും വലതും തമ്മിൽ ബലാബലം മത്സരം. ഇരു മുന്നണികളും നാല് മുതൽ അ‍ഞ്ച് വരെ സീറ്റുകൾ നേടാമെന്നാണ് പോസ്റ്റ് പോൾ സർവ്വേ പ്രവചിക്കുന്നത്. യുഡിഎഫിന് കേരള കോൺഗ്രസ് എം മുന്നണി വിട്ടത് തിരിച്ചടിയായെന്ന്  തോന്നിപ്പിക്കുന്ന സർവ്വേ ഫലം.

8:15 PM IST

പാലായിൽ പോര് കടുക്കും

പാലായിൽ ജോസ് കെ മാണിയും മാണി സി കാപ്പനും തമ്മിൽ ഒപ്പത്തിനൊപ്പം മത്സരം. നേരിയ മേൽക്കൈ കാപ്പനെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം.

May be an image of 3 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ പാലാ പാലായിൽ പാടാണ് പ്രവചനം, മുൻതൂക്കം കാപ്പന് മാണി സി കാപ്പൻ (എൻ.സി.കെ) ജോസ് കെ മാണി (കേരള കോൺ. എം) പ്രമീള ദേവി (ബിജെപി)"

8:14 PM IST

കടുത്തുരുത്തിയിൽ കടുത്ത മത്സരം

കടുത്തുരുത്തി മണ്ഡലത്തിൽ യുഡിഎഫിൻ്റെ മോൻസ് ജോസഫും, എൽഡിഎഫിൻ്റെ സ്റ്റീഫൻ ജോ‍ർജ്ജും തമ്മിൽ കടുത്ത മത്സരം. നേരിയ മേൽക്കൈ യുഡിഎഫിന്

May be an image of 3 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ കടുത്തുരുത്തി ഇഞ്ചോടിഞ്ച്, നേരിയ മുൻതൂക്കം മോൻസിന് മോൻസ് ജോസഫ് (കേരള കോൺഗ്രസ്) സ്‌റ്റീഫൻ ജോർജ് (കേരള കോൺ. എം) ലിജിൻ ലാൽ.ജി (ബിജെപി)"

8:11 PM IST

വൈക്കത്ത് ഇടതിന് മേൽക്കൈ

വൈക്കം മണ്ഡലത്തിൽ മേൽക്കൈ സി കെ ആശക്കെന്ന് പോസ്റ്റ് പോൾ സർവ്വേ പ്രവചനം. 

May be an image of 3 people and text that says "asianet news Cfore SURVEY പോസ്റ്റ് പോൾ സർവ്വേ വൈക്കം സി കെ ആശ തന്നെ പി ആർ സോന (കോൺഗ്രസ്) സി കെ ആശ (സിപിഐ) അജിത സാബു (ബിഡിജെഎസ്)"

8:11 PM IST

ഏറ്റുമാനൂരിൽ വാസവൻ മുന്നിൽ

ഏറ്റുമാനൂരിൽ വി എൻ വാസവൻ തന്നെ മുന്നിലെന്ന് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോൾ സർവ്വേ. ലതികാസുഭാഷ് കലാപവുമായി എത്തിയ മണ്ഡലത്തിൽ ഇടതിന് മേൽക്കൈയെന്ന് പ്രവചനം.

8:11 PM IST

കോട്ടയത്ത് തിരുവഞ്ചൂർ തന്നെ