കടന്നപ്പള്ളിയെ മലർത്തിയടിക്കുമോ പാച്ചേനി? കണ്ണൂരിലെ പോസ്റ്റ് പോൾ സർവേ ഫലം അറിയാം

കഴിഞ്ഞ തവണത്തേക്കാൾ ശക്തിയോടെയും ഒത്തൊരുമയോടെയുമാണ് കണ്ണൂരിൽ യുഡിഎഫ് പൊരുതിയത്

Kerala Assembly election 2021 Kannur constituency Asianet news C Fore post poll survey result

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ യുഡിഎഫ് ഏറ്റവുമധികം പ്രതീക്ഷയർപ്പിച്ചിരിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കണ്ണൂർ ന​ഗര മണ്ഡലം. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ സിറ്റിങ് സീറ്റ്. ഇടതുമുന്നണിയിൽ നിന്ന് കോൺ​ഗ്രസ് എസ് സ്ഥാനാ‍ർത്ഥിയായി ഇക്കുറിയും കടന്നപ്പള്ളി രാമചന്ദ്രൻ തന്നെയാണ് മത്സരിക്കുന്നത്. അതേസമയം മറുഭാ​ഗത്ത് 2011 ൽ കടന്നപ്പള്ളിയോട് മത്സരിച്ച് തോറ്റ സതീശൻ പാച്ചേനിയെ തന്നെ കോൺ​ഗ്രസും രം​ഗത്തിറക്കി.

കഴിഞ്ഞ തവണത്തേക്കാൾ ശക്തിയോടെയും ഒത്തൊരുമയോടെയുമാണ് കണ്ണൂരിൽ യുഡിഎഫ് പൊരുതിയത്. അതിനാൽ തന്നെ ഉയർന്ന പ്രതീക്ഷയും അവർക്കുണ്ട്. എന്നാൽ കടന്നപ്പള്ളി രാമചന്ദ്രന് മണ്ഡലത്തിലെ ജനപിന്തുണയും വലുതാണ്. അതിനാൽ തന്നെ ഏത് നിലയ്ക്കും മണ്ഡലം നിലനി‍ർത്താനുള്ള പ്രവർത്തനം എൽഡിഎഫിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് സീ ഫോ‍ർ സർവേയും മണ്ഡലത്തിൽ ശക്തമായ മത്സരം നടന്നെന്നാണ് പ്രവചിക്കുന്നത്. ഇവിടെ ബിജെപിക്ക് വേണ്ടി മത്സര രം​ഗത്തിറങ്ങിയ അർച്ചന വണ്ടിച്ചാലിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. ശക്തമായ മത്സരമാണ് മണ്ഡലത്തിൽ ഇടത് - വലത് മുന്നണികൾ തമ്മിൽ നടന്നതെങ്കിലും മത്സരത്തിൽ നേരിയ മുൻതൂക്കം കടന്നപ്പള്ളിക്ക് തന്നെയാണെന്നും സർവേ പ്രവചിക്കുന്നുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios