കോൺഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കമൽഹാസൻ

ഒരേ കാഴ്ചപ്പാട് ഉള്ളവർക്ക് പാർട്ടിയിലേക്ക് സ്വാഗതം. ചർച്ചകൾക്കുള്ള വാതിൽ തുറന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനത്തിന്റെ പേരിൽ ഡിഎംകെ കോൺഗ്രസ് സഖ്യത്തിൽ ഭിന്നത തുടരുന്നതിനിടെയാണ് കമൽ ഹാസന്റെ പ്രസ്താവന.

kamalhaasan invites congress to third front

ചെന്നൈ: തമിഴ്നാട്ടിൽ കോൺഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. ഒരേ കാഴ്ചപ്പാട് ഉള്ളവർക്ക് പാർട്ടിയിലേക്ക് സ്വാഗതം. ചർച്ചകൾക്കുള്ള വാതിൽ തുറന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനത്തിന്റെ പേരിൽ ഡിഎംകെ കോൺഗ്രസ് സഖ്യത്തിൽ ഭിന്നത തുടരുന്നതിനിടെയാണ് കമൽ ഹാസന്റെ പ്രസ്താവന.

കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന്റെ പകുതി സീറ്റ് മാത്രമേ നല്‍കാനാകൂവെന്നാണ് ഡിഎംകെയുടെ നിലപാട്. ബിഹാറിന് പിന്നാലെ പുതുച്ചേരിയിലും തിരിച്ചടി നേരിട്ടതോടെ കോണ്‍ഗ്രസ് ബാധ്യതയായെന്ന വിലയിരുത്തലിലാണ് ഡിഎംകെ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 41 സീറ്റ് കോണ്‍ഗ്രസിന് നല്‍കിയിരുന്നു. എട്ട് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. നിലവിലെ സാഹചര്യത്തിൽ 21 സീറ്റില്‍ അധികം നല്‍കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് സ്റ്റാലിന്‍. കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ നല്‍കിയാല്‍  അധികാരത്തിലെത്താനുള്ള സാധ്യത മങ്ങുമെന്നാണ് ഡിഎംകെയ്ക്കുള്ളിലെ വിമര്‍ശനം. രാഹുല്‍ഗാന്ധിയുടെ നിർദ്ദേശപ്രകാരം ഉമ്മൻ ചാണ്ടി, ദിനേശ് ഗുണ്ടുറാവു, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ സ്റ്റാലിനുമായി ചര്‍ച്ച നടത്തിയെങ്കിലും ഡിഎംകെ വഴങ്ങിയില്ല.

Read Also: തമിഴകം പിടിക്കുമോ ബിജെപി? അട്ടിമറിക്ക് ശശികല, പോരാടി ജയിക്കാൻ ഡിഎംകെ, ആകെ സസ്പെൻസ്...
 

Latest Videos
Follow Us:
Download App:
  • android
  • ios