മൻസൂറിൻ്റെ കൊലപാതകത്തിന് പിന്നിൽ വത്സൻ പനോളിയുടെ ഗൂഢാലോചനയെന്ന് കെ.സുധാകരൻ

വോട്ടെടുപ്പ് ദിനമായ ചൊവ്വാഴ്ച വൈകിട്ട് എട്ട് മണിയോടെയാണ് മുസ്ലീം ലീ​ഗ് പ്രവ‍ർത്തകരായ മുഹ്സിൻ, സഹോദരൻ മൻസൂ‍ർ എന്നിവരെ ഇരുപതോളം പേരടങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചത്. 

K Sudhakaran  about mansoor murder

കണ്ണൂർ: മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ കൊലപാതകത്തിൽ ഗൂഢാലോചന ആരോപിച്ച് കോൺ​ഗ്രസ് നേതാവ് കെ.സുധാകരൻ. തെരഞ്ഞെടുപ്പിൽ വിചാരിച്ച മുന്നേറ്റം ഉണ്ടാക്കാൻ പറ്റാത്തതിൻ്റെ നിരാശയിലാണ് മൻസൂറിനെ കൊലപ്പെടുത്തിയത്. ഇത്തരം പ്രകോപനം ഇനിയും എൽഡിഎഫ് ആവ‍ർത്തിച്ചാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും കെ.സുധാകരൻ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ വലിയ ​ഗൂഢാലോചനയുണ്ട്. കൂത്തുപറമ്പിലെ സിപിഎം നേതാവ് വത്സൻ പനോളിയാണ് ഇതിന് പിന്നിലെന്നും സുധാകരൻ ആരോപിച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് വത്സൻ പനോളി.

വോട്ടെടുപ്പ് ദിനമായ ചൊവ്വാഴ്ച വൈകിട്ട് എട്ട് മണിയോടെയാണ് മുസ്ലീം ലീ​ഗ് പ്രവ‍ർത്തകരായ മുഹ്സിൻ, സഹോദരൻ മൻസൂ‍ർ എന്നിവരെ ഇരുപതോളം പേരടങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചത്. പോളിം​ഗ് ബൂത്തിൽ യുഡിഎഫ് ഏജൻ്റായ മുഹസിനെ തേടിയെത്തിയ സിപിഎം പ്രവർത്തകർ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മുഹസിൻ്റെ അനിയനായ മൻസൂറിൻ്റെ കാലിന് വെട്ടുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആദ്യം തലശ്ശേരി ജനറൽ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.

മൻസൂറിൻ്റെ കൊലപാതകം വ്യക്തിപരമായ കാരണങ്ങളാലാണെന്ന് സിപിഎം പ്രതിരോധിക്കുമ്പോൾ കൃത്യമായ രാഷ്ട്രീയ കൊലയാണ് നടന്നതെന്ന്  കോൺ​ഗ്രസും മുസ്ലീംലീ​ഗും തിരിച്ചടിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച മൻസൂറിൻ്റെ മൃതദേഹം പോസ്റ്റ്മോ‍ർട്ടത്തിന് ശേഷം പാനൂരിലെ വീട്ടിൽ എത്തിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios