ചുവന്ന് തുടുത്ത് കേരളം: നന്ദിപറഞ്ഞ് പിണറായി, അഭിനന്ദിച്ച് മോദി; കടപുഴകി യുഡിഎഫ്, ബിജെപി അക്കൗണ്ട് പൂട്ടി

Counting Day Live Updates Kerala Elections 2021

കേരളത്തില്‍ ആഞ്ഞടിച്ച് ഇടത് തരംഗം. ശക്തികേന്ദ്രങ്ങളില്‍ പോലും യുഡിഎഫ് പിന്നില്‍. ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ ഭൂരിപക്ഷത്തില്‍ വലിയ ഇടിവാണുണ്ടായത്. 

12:10 AM IST

പിണറായി ഇന്ന് ഗവർണറെ കണ്ട് രാജി സമർപ്പിക്കും, പുതിയ മന്ത്രിസഭ തീരുമാനിക്കാൻ ചൊവ്വാഴ്ച സിപിഎം സെക്രട്ടറിയേറ്റ്

മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ​ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കും. ഭാവിപരിപാടികൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച സിപിഎം സെക്രട്ടറിയേറ്റ് ചേരും. പിണറായി വിജയന്‍ എല്‍ഡിഎഫിന് നേടിക്കൊടുത്തത് സമാനതകളില്ലാത്ത ചരിത്രവിജയമാണ്. പ്രതിനസന്ധികളില്‍ പതര്‍ച്ചയേതുമില്ലാതെ ജനങ്ങളോടൊപ്പം ഉറച്ച് നിന്ന ഭരണാധികാരിയെ ജനം വാരിപ്പുണര്‍ന്ന് വിജയിപ്പിച്ചു

10:15 PM IST

പുത്തൻ തളിരുകൾ നെഞ്ചിലേറ്റി ഒരു കൊടുങ്കാറ്റായി കോൺഗ്രസ്സ് തിരിച്ചുവരുമെന്ന് കെ സുധാകരന്‍

പുത്തൻ തളിരുകൾ നെഞ്ചിലേറ്റി കോൺഗ്രസ്സ് തിരിച്ചുവരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ആടിയുലയുന്ന കടൽ തിരകളിലും ആഞ്ഞ് വീശുന്ന കൊടുങ്കാറ്റിലും തിമിർത്ത് പെയ്യുന്ന മഴയിലും ചുട്ട് പൊള്ളുന്ന വെയിലത്തുംവാടുന്ന പ്രസ്ഥാനമല്ല കോൺഗ്രസ്. കാലം കരുതി വെച്ച പുത്തൻ തളിരുകൾ നെഞ്ചിലേറ്റി കോൺഗ്രസ്സ് ഒരു കൊടുങ്കാറ്റായി തിരിച്ചു വരുമെന്നാണ് സുധാകരന്‍ ട്വീറ്റ് ചെയ്തത്. 

9:43 PM IST

പുതിയ നിയമസഭയില്‍ പതിനൊന്ന് വനിതകള്‍

പുതിയ നിയമസഭയില്‍ പതിനൊന്ന് വനിതകള്‍. പത്ത് പേരും ഇടതുപക്ഷത്ത് നിന്ന്. 

9:23 PM IST

സത്യപ്രതിജ്ഞ നാളെ ഇല്ല; കൂടിയാലോചനകള്‍ക്ക് ശേഷമെന്ന് പിണറായി വിജയന്‍

സത്യപ്രതിജ്ഞ നാളെ ഇല്ലെന്ന് മുഖ്യമന്ത്രി. സത്യപ്രതിജ്ഞ കൂടിയാലോചനകള്‍ക്ക് ശേഷമെന്ന് പിണറായി വിജയന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ  12 മണിക്ക് ഗവർണറെ കാണും. രാജി സമർപ്പിയ്ക്കും. മറ്റന്നാൾ സിപിഎം സെക്രട്ടറിയേറ്റ് യോഗം

8:48 PM IST

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ 12 മണിക്ക് ഗവർണറെ കാണും; രാജി സമർപ്പിയ്ക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഉച്ചയ്ക്ക്  12 മണിക്ക് ഗവർണറെ കാണും. രാജി സമർപ്പിയ്ക്കും. മറ്റന്നാൾ സിപിഎം സെക്രട്ടറിയേറ്റ് യോഗം

8:45 PM IST

സംഘർഷ സാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ

സംഘർഷ സാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ. ചൊക്ലി, പാനൂര്‍, കൊളവല്ലൂർ, ന്യൂ മാഹി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

8:43 PM IST

അരിതാ ബാബുവിന്‍റെ ബൂത്തിൽ പ്രതിഭയ്ക്കു 63 വോട്ടിന്‍റെ ലീഡ്

കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്‍റെ ബൂത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രതിഭയ്ക്ക് 63 വോട്ടിന്‍റെ ലീഡ്. ദേവികുളങ്ങര പഞ്ചായത്തിലെ 3-ാം വാർഡിലെ ബൂത്തായ 127ാം നമ്പർ ബൂത്തിലാണ് പ്രതിഭക്കു മുൻതൂക്കം ലഭിച്ചത്. പ്രതിഭയക്ക് 227വോട്ടും അരിത 162 വോട്ടും ആണ് ലഭിച്ചത്. ഈ ബൂത്ത് നിലനിൽക്കുന്ന വാർഡ് പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ബി.ജെ .പി ക്കായിരുന്നു വിജയം ഇപ്പോൾ കിട്ടിയതാകട്ടെ 12 വോട്ടും

8:41 PM IST

സ്വന്തം തട്ടകത്തിലും ജോസ് കെ മാണിക്ക് തിരിച്ചടി; പാലാ മുൻസിപ്പാലിറ്റിയിലും കാപ്പന് ലീഡ്

ജോസ് കെ മാണി ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന പാലാ മണ്ഡലത്തില്‍ മാണി സി കാപ്പന്‍റെ തേരോട്ടം. സ്വന്തം തട്ടകത്തിലും ജോസ് കെ മാണിക്ക് തിരിച്ചടി നേരിട്ടു. ജോസ് വിഭാഗം ഭരിക്കുന്ന പാലാ മുൻസിപ്പാലിറ്റിയിലും 1900 വോട്ടിന് കാപ്പൻ ലീഡ് ചെയ്തു. 

8:39 PM IST

പിണറായി വിജയനെതിരെ വാളയാർ പെണ്‍കുട്ടികളുടെ അമ്മ നേടിയത് 1753 വോട്ട്

ധർമ്മടത്ത് പിണറായി വിജയനെതിരെ വാളയാർ പെണ്‍കുട്ടികളുടെ അമ്മ 1753 വോട്ട് നേടി. 50123 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയന്‍ ധര്‍മ്മടത്ത് വിജയിച്ചത്. 

8:07 PM IST

റാന്നിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എൽഡിഎഫ് - യുഡിഎഫ് സംഘർഷം

റാന്നിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എൽഡിഎഫ് - യുഡിഎഫ് സംഘർഷം. വിവിപാറ്റ് എണ്ണുന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷം. പ്രവർത്തകർ തമ്മിൽ തല്ലി. പത്തനംതിട്ട ജില്ലയിൽ എൽഡിഎഫിന്‍റെ സമ്പൂർണ ആധിപത്യമാണുള്ളത്. റാന്നിയിൽ  എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ ജയിച്ചു.  കോന്നിയിൽ ഉപതെരഞ്ഞെടുപ്പിന് ശേഷവും മണ്ഡലം നിർത്തി. റാന്നിയിൽ തുടർച്ചയായ ആറാം വിജയം. ആറന്മുളയിൽ തുടർച്ചയായ രണ്ടാം ജയം. അടൂരിൽ മൂന്നാം വട്ടവും ചിറ്റയം ഗോപകുമാർ. തിരുവല്ലയിൽ  മാത്യു ടി തോമസിന് തുടർച്ചയായ നാലാം ജയമാണ് നേടാനായത്. 
 
7:13 PM IST

ഇടതു ജനാധിപത്യ മുന്നണിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കെസിബിസി

ഇടതു ജനാധിപത്യ മുന്നണിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കെസിബിസി. നാലു പതിറ്റാണ്ടുകൾ ശേഷമാണ് ഒരു മുന്നണി തുടർച്ചയായി ഭരണത്തിലെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനത്തിനുള്ള അഗീകാരമാണ് ഈ വിജയമെന്നും കെസിബിസി. 

7:13 PM IST

പത്തനംതിട്ട ജില്ലയിൽ എൽഡിഎഫിന്‍റെ സമ്പൂർണ ആധിപത്യം; 5 മണ്ഡലങ്ങളും നില നിർത്തി

പത്തനംതിട്ട ജില്ലയിൽ എൽഡിഎഫിന്‍റെ സമ്പൂർണ ആധിപത്യം. റാന്നിയിൽ  എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ ജയിച്ചു.  കോന്നിയിൽ ഉപതെരഞ്ഞെടുപ്പിന് ശേഷവും മണ്ഡലം നിർത്തി. റാന്നിയിൽ തുടർച്ചയായ ആറാം വിജയം. ആറന്മുളയിൽ തുടർച്ചയായ രണ്ടാം ജയം. അടൂരിൽ മൂന്നാം വട്ടവും ചിറ്റയം ഗോപകുമാർ. തിരുവല്ലയിൽ തുടർച്ചയായ നാലാം ജയവുമായി മാത്യു ടി തോമസ്

7:00 PM IST

പരാജയത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തേ തീരൂവെന്ന് കെ ബാബു

യുഡിഎഫ് നേതൃത്വത്തിനെതിരെ കെ ബാബു. പരാജയത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തേ തീരുവെന്ന് കെ ബാബു. നേതൃമാറ്റത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും കെ ബാബു. തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വരാജുമായി ഇഞ്ചോടിഞ്ച് പോരാടി വിജയിച്ച ശേഷമാണ് കെ ബാബുവിന്‍റെ പ്രതികരണം. ഇടത് തരംഗത്തിലും തൃപ്പൂണിത്തുറയിൽ വിജയിക്കാനായി.ബിജെപി വോട്ട് കിട്ടിയിട്ടില്ല.പ്രതീക്ഷിച്ച ഭൂരിപക്ഷമെത്തിയില്ലെന്നും കെ ബാബു. 992 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കെ ബാബുവിന്‍റെ വിജയം. കഴിഞ്ഞ തവണ നഷ്ട്ടപെട്ട വോട്ടുകൾ തിരിച്ചുപിടിച്ചുവെന്നും കെ ബാബു അവകാശപ്പെട്ടു.

6:59 PM IST

റാന്നിയിൽ ജയം ഉറപ്പിച്ച് എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ

റാന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ ജയം ഉറപ്പിച്ചു. റാന്നിയില്‍ മൂന്ന് ബൂത്തിലെ വിവി പാറ്റ് കൂടി എണ്ണാൻ ഉണ്ട്

6:52 PM IST

പറവൂരിൽ വി ഡി സതീശനു അഞ്ചാം ജയം

പറവൂരിൽ വി ഡി സതീശനു അഞ്ചാം ജയം. 21301 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വി ഡി സതീശന്‍റെ ജയം.

6:02 PM IST

മൂല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി

ജനവികാരം മാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി.പിന്തുണച്ചവർക്കും, പാർട്ടി പ്രവർത്തകർക്കും നന്ദി. മൂല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി.

6:00 PM IST

ഉദുമയിൽ സി എച്ച് കുഞ്ഞമ്പു ജയിച്ചു; എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ബൂത്തിലും വിജയം

ഉദുമയിൽ 13022 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥി സി എച്ച് കുഞ്ഞമ്പു ജയിച്ചു. ഇരട്ടക്കൊലപാതകം നടന്ന പുല്ലൂർ പെരിയ പഞ്ചായത്തിൽ എല്‍ഡിഎഫ് 1050 വോട്ടുകളുടെ ലീഡാണ് നേടിയത്. യു ഡി എഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയയുടെ ബൂത്തിൽ യുഡിഎഫിന് 86 ഉം എല്‍ഡിഎഫിന് 362 വോട്ടും. 
 
5:56 PM IST

കേരളം വർഗീയതയുടെ വിളനിലം അല്ല; അക്കൗണ്ട് പൂട്ടിക്കുമെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞതാണ്: മുഖ്യമന്ത്രി

കേരളം വർഗീയതയുടെ വിളനിലം അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി മഹാവിജയം ഉണ്ടാകും എന്നതരത്തിൽ അവകാശവാദം ഉന്നയിച്ചു. ഗവൺമെന്‍റ് രൂപീകരിക്കുന്ന നില ഉണ്ടാകും എന്ന് വരെ പറഞ്ഞു. കുറേ സീറ്റുകൾ നേടുമെന്ന ധാരണ പരത്താൻ നോക്കി. വാശിയോടെ ബിജെപിയെ നല്ല നിലയിൽ എത്തിക്കാനുള്ള ശ്രമം ആ പാർട്ടി നടത്തി. പ്രധാനമന്ത്രിയടക്കം കേരളത്തിൽ വലിയ തോതിൽ സമയം ചെലവഴിച്ചു. പണവും ചെലവഴിച്ചു. പണം ധാരാളം ഉണ്ടായാലുള്ള വിഷമവും പിന്നീട് തെളിയിച്ചു. അവർ യഥാർത്ഥ നില എന്താണെന്ന് തിരിച്ചറിയേണ്ട സമയം ആയി. മറ്റു ചില സംസ്ഥാനങ്ങളിൽ സംഘപരിവാർ ചെയ്തത് എന്താണെന്ന് എല്ലാവർക്കും അറിയാം. അക്കൗണ്ട് പൂട്ടിക്കുമെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞതാണ്. യു ഡി എഫ് നാടിൻ്റെ പ്രശ്നങ്ങൾക്കൊപ്പം കഴിഞ്ഞ 5 വർഷം നിന്നില്ല. അവരുയർത്തിയ മുദ്രാവാക്യം ജനം തള്ളിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

5:47 PM IST

മൂവാറ്റുപുഴയില്‍ മാത്യു കുഴൽനാടന് ജയം

മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ 5976 വോട്ടുകൾക്ക് വിജയിച്ചു

5:44 PM IST

ഞങ്ങൾ ജനങ്ങളെ വിശ്വസിച്ചു;വിജയം നാട്ടിലെ ജനങ്ങളുടെ വിജയം: പിണറായി വിജയന്‍

ഇന്നത്തെ വിജയം നാട്ടിലെ ജനങ്ങളുടെ വിജയമാണ്. ഇതിന്‍റെ നേരവാകാശികൾ ജനങ്ങൾ. ഉറപ്പിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു. ഞങ്ങൾ ജനങ്ങളെ വിശ്വസിച്ചു.കഴിഞ്ഞ തവണത്തേതിലും മികച്ച വിജയം എന്ന് പറഞ്ഞത് ശരിയായി വന്നു. കൂടുതൽ വിലയിരുത്തൽ പിന്നീട് നടത്താമെന്ന് മുഖ്യമന്ത്രി. പ്രതിസന്ധികൾ വന്നപ്പോൾ ജനങ്ങൾ പൂർമായും എൽ ഡി എഫിനൊപ്പം നിന്നു.5 വർഷത്തെ പ്രവർത്തനത്തിന് അംഗീകാരം കിട്ടി.ജനങ്ങള് ഇനിയും ഒപ്പമുണ്ടാകും എന്നതാണ് ജനവിധി.തെരഞ്ഞെടുപ്പ് വന്നപ്പോൾ നാടിനെ അട്ടിമറിക്കാനുള്ള ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി. 

5:37 PM IST

ജയ പ്രതീക്ഷയുണ്ടായിരുന്നു; തോൽവി അപ്രതീക്ഷിതമെന്ന് പി കെ ഫിറോസ്

തോൽവി അപ്രതീക്ഷിതമെന്ന്  പി കെ ഫിറോസ്. ജയ പ്രതീക്ഷയുണ്ടായിരുന്നു. യുവജന സംഘടന എന്ന നിലയിൽ പോരാട്ടം തുടരുമെന്നും പി കെ ഫിറോസ്

5:31 PM IST

ഐക്യജനാധിപത്യ മുന്നണിക്കുണ്ടായ ആഘാതം ലീഗിനും ഉണ്ടായിട്ടുണ്ട്, പരാജയം സൂക്ഷ്മമായി പരിശോധിക്കും: എം കെ മുനീര്‍

ജനങ്ങൾ കൂടെ നിന്നതാണ് കൊടുവള്ളിയിലെ വിജയത്തിന്റെ കാരണമെന്ന് എം.കെ. മുനീർ. ഐക്യജനാധിപത്യ മുന്നണിക്കുണ്ടായ ആഘാതം ലീഗിനും ഉണ്ടായിട്ടുണ്ട്. കോഴിക്കോട് സൗത്തിലെ പരാജയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. എൽ.ഡി.എഫിന്റെ ഭരണ നേട്ടമെന്ന് പറയാൻ കഴിയില്ല, അവർക്കനുകൂലമായ കാറ്റ് വീശിയിട്ടുണ്ട്. എൽ.ഡി എഫിനെ വേണ്ടത്ര പ്രതിരോധിക്കാനാവശ്യമായ മുന്നൊരുക്കം ഉണ്ടായില്ല.
വിശകലനം ചെയ്ത് എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മുനീര്‍.

5:29 PM IST

പുതു കേരളത്തിനുള്ള അവസരം;തുടർ ഭരണം പ്രതീക്ഷിച്ചിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍

തുടർ ഭരണം പ്രതീക്ഷിച്ചിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. എൽ ഡി എഫ് ഉറപ്പാണെന്നായിരുന്നു മുദ്രാവാക്യം.സർവ്വതലത്തിലും വികസനം കൊണ്ടുവരും. തെരഞ്ഞെടുപ്പ് വിജയം പുതു കേരളത്തിനുള്ള അവസരമെന്നും കോടിയേരി. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും.എല്‍ഡിഎഫ് പ്രവർത്തകർ വിനയത്തോടെ പ്രവർത്തിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ യുഡിഎഫിന് പ്രസക്തിയില്ലാതായി.ഇങ്ങനെ മുന്നണിയുമായി പോണോയെന്ന് ചിന്തിക്കണം.ആര്‍എസ്എസ് നേതാക്കൾ തമ്പടിച്ച് ഹെലികോപ്റ്ററിൽ പറന്ന് നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ബിജെപിയുടെ കുഴല്‍പ്പണം പരിശോധിക്കപ്പെടണം. ചില മണ്ഡലങ്ങളില്‍ ബിജെപി കോണ്‍ഗ്രസ് വോട്ടുകച്ചവടം ഉണ്ടായിയെന്നും കോടിയേരി.

5:20 PM IST

മുസ്ലിം ധ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമം ഉണ്ടായി; പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്ന് കെ സുരേന്ദ്രന്‍

പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്ന് കെ സുരേന്ദ്രന്‍. ജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ ധ്രുവീകരണം ഉണ്ടായി. പാർട്ടിയിലും മുന്നണിയിലും വിശദ ചർച്ചയുണ്ടാകും.ജനങ്ങളുടെ പ്രതിപക്ഷമായി പ്രവർത്തിക്കും.ഇടത് പാർട്ടികളോടുള്ള ആശയപരമായ എതിർപ്പ് തുടരുമെന്നും സുരേന്ദ്രന്‍. മുസ്ലിം ധ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമം ഉണ്ടായിയെന്നും കെ സുരേന്ദ്രന്‍. ഇതേ പിണറായി തന്നെയാണ് ലോക് സഭയിലേക്ക് 19 സീറ്റിലും തോറ്റതെന്നും കെ സുരേന്ദ്രന്‍. കഴക്കൂട്ടത്തും മുസ്ലിം ധ്രുവീകരണമുണ്ടായിയെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. 

5:17 PM IST

ചരിത്രപരമായ ഭരണത്തുടര്‍ച്ച; പിണറായി വിജയനെ അഭിനന്ദിച്ച് ശരദ് പവാർ

പിണറായി വിജയനെ അഭിനന്ദിച്ച് എന്‍സിപി ദേശീയ ശരദ് പവാർ. ചരിത്രപരമായ ഭരണത്തുടര്‍ച്ചയെന്നാണ് എല്‍ഡിഎഫ് വിജയത്ത ശരദ് പവാര്‍  വിശേഷിപ്പിച്ചിരിക്കുന്നത്. ഒന്നിച്ച് നിന്ന് തെരഞ്ഞെടുപ്പ് ജയിച്ചു. ഇനി കൊവിഡിനെതിരായ പോരാട്ടം ഒന്നിച്ച് ചെയ്യാമെന്നും ശരദ് പവാര്‍

5:15 PM IST

മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്റഫ് ജയിച്ചു

മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്റഫ് ജയിച്ചു. 745 വോട്ടിനാണ്  എ കെ എം അഷ്റഫിന്‍റെ വിജയം. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്ത് വോട്ടെണ്ണലിന്‍റെ അവസാന ഘട്ടം വരെ  ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 

5:10 PM IST

തവനൂരിൽ ബിജെപി യുഡിഎഫിന് വോട്ടുമറിച്ചെന്ന് കെ ടി ജലീല്‍

ബിജെപി തവനൂരിൽ യുഡിഎഫിന് വോട്ടുമറിച്ചുവെന്ന് കെടി ജലീൽ. എല്ലാ വർഗീയ ശക്തികളുെ തന്നെ തോൽപിക്കാൻ ഒറ്റക്കെട്ടായി നിന്നു.ബന്ധു നിയമനക്കേസില്‍ ലോകകായുക്ത വിധിയെ ബഹുമാനിച്ചാണ് രാജിവെച്ചത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും കെ ടി ജലീല്‍. ആ കേസ് അടഞ്ഞ അദ്ധ്യായമെന്നും കെടി ജലീൽ

4:58 PM IST

ഇടതുമുന്നണിയുടെ വിജയത്തെക്കുറിച്ച് പഠിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ഇടതുമുന്നണിയുടെ വിജയത്തെക്കുറിച്ച് പഠിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഉടൻ യു ഡി എഫ് ചേരും. വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി ജയിച്ചു.
30,522 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം. ജനാധിപത്യത്തിൽ പരാജയം സ്വാഭാവികം.എന്നാൽ ഇത്ര വലിയ പരാജയം പ്രതീക്ഷിച്ചില്ലെന്നും കുഞ്ഞാലിക്കുട്ടി.

4:55 PM IST

തകർന്ന് തരിപ്പണമാകുമെന്ന് കരുതുന്നില്ല; ജനവിധി മാനിക്കുന്നുവെന്ന് എം എം ഹസന്‍

പരാജയത്തിൽ പതറുന്നില്ലെന്ന് എം എം ഹസന്‍. ജനവിധി മാനിക്കുന്നു. തകർന്ന് തരിപ്പണമാകുമെന്ന് കരുതുന്നില്ലെന്നും എംഎം ഹസന്‍

4:51 PM IST

രണ്ടാം ഭരണത്തിന് എല്ലാ ആശംസകളും; പിണറായി വിജയന് അഭിനന്ദനമറിയിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

പിണറായി വിജയന് അഭിനന്ദനമറിയിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. തെരഞ്ഞെടുപ്പ് വിജയിച്ച പിണറായി വിജയനും പാർട്ടിക്കും അഭിനന്ദനങ്ങൾ. രണ്ടാം ഭരണത്തിന് എല്ലാ ആശംസകളെന്നും രാജ്നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു

4:50 PM IST

പിണറായി സ൪ക്കാരിനുള്ള അംഗീകാരമെന്ന് കുന്നത്തുനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി ശ്രീനിജൻ

പിണറായി സ൪ക്കാരിനുള്ള അംഗീകാരമെന്ന് കുന്നത്തുനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി ശ്രീനിജൻ. കുന്നത്തുനാട്ടിലെ ജനങ്ങൾക്ക് നന്ദിയെന്നും ശ്രീനിജന്‍. ട്വന്‍റി ട്വന്‍റിയുടെ സ്വാധീന മേഖലയായ കുന്നത്തുനാട്ടില്‍ യുഡിഎഫിനെ പരാജയപ്പെടുത്തിയാണ് ശ്രീനിജന്‍റെ വിജയം. 2715 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ശ്രീനിജന്‍റെ ജയം. 

4:48 PM IST

കോട്ടക്കലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആബിദ് ഹുസൈൻ തങ്ങൾ വിജയിച്ചു

കോട്ടക്കലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആബിദ് ഹുസൈൻ തങ്ങൾ വിജയിച്ചു. 16588 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആബിദ് ഹുസൈന്‍ തങ്ങളുടെ വിജയം.

4:47 PM IST

സതീശന്‍ പാച്ചേനിയെ തോല്‍പ്പിച്ച് കണ്ണൂരിൽ കടന്നപ്പള്ളിയുടെ ജയം

കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രന് ജയം. സതീശന്‍ പാച്ചേനിയെ 1660 വോട്ടിന് പരാജയപ്പെടുത്തിയാണ് കടന്നപ്പള്ളിയുടെ നേട്ടം. 

4:44 PM IST

പിറവത്ത് 25734 ഭൂരിപക്ഷവുമായി അനൂപ് ജേക്കബ്.

പിറവത്ത് അനൂപ് ജേക്കബ്  ജയിച്ചു . 25734 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അനൂപ് ജേക്കബിന്‍റെ വിജയം. 

4:45 PM IST

പേരാവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ് ജയിച്ചു

പേരാവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ് ജയിച്ചു.  2757 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സണ്ണി ജോസഫിന്‍റെ വിജയം. വോട്ടെണ്ണലിന്‍റെ എല്ലാ ഘട്ടത്തിലും ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് പേരാവൂര്‍. 

4:42 PM IST

തവന്നൂരില്‍ കെ ടി ജലീലിന് വിജയം

തവന്നൂരില്‍ കെ ടി ജലീലിന് വിജയം. 2564 വോട്ടിനാണ് കെടി ജലീൽ ജയിച്ചത്. 

4:41 PM IST

പാലക്കാട് സി പി എം വോട്ട് ഷാഫിക്ക് മറിച്ചുവെന്ന ആരോപണവുമായി ബി ജെ പി നേതാവ്  ഇ കൃഷ്ണദാസ്

പാലക്കാട് സി പി എം വോട്ട് ഷാഫിക്ക് മറിച്ചുവെന്ന ആരോപണവുമായി ബി ജെ പി ജില്ലാ അധ്യക്ഷൻ  ഇ കൃഷ്ണദാസ്. ബിജെപി തോറ്റത് ഡീൽ നടന്നതിനാലാണെന്നും മലമ്പുഴയിലും പാലക്കാടും നടന്നത് കോൺഗ്രസ് - സിപിഎം ഡീലെന്നും ഇ കൃഷ്ണദാസ്

4:36 PM IST

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തവന്നൂരില്‍ ജയമുറപ്പിച്ച് കെ ടി ജലീൽ

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തവന്നൂരില്‍ ജയമുറപ്പിച്ച് കെ ടി ജലീൽ. ഇനി എണ്ണാൻ 6 ബൂത്തുകളിലെ വോട്ടുകൾ മാത്രമാണുള്ളത്. 3062 വോട്ടുകളുടെ  ലീഡാണ് ജലീലിന് നിലവിലുള്ളത്.

4:32 PM IST

കൊടുവള്ളിയിൽ എം കെ മുനീറിന് ജയം

കൊടുവള്ളിയിൽ എം കെ മുനീറിന് ജയം. 6504 വോട്ടിന്‍റെ ലീഡിനാണ് ജയം 

4:33 PM IST

സ്വന്തം പഞ്ചായത്തില്‍ പോലും പിന്തുണ കിട്ടിയില്ല; ഇനി മത്സരിക്കാൻ ഇല്ലെന്ന് അനിൽ അക്കര

ഇനി മത്സരിക്കാൻ ഇല്ലെന്ന് അനിൽ അക്കര.നിയമ സഭക്കോ മറ്റു പാര്‍ലമെന്‍ററി രംഗത്തേക്കോ ഇല്ല.തന്റെ പഞ്ചായത്തിൽ പോലും പിന്തുണ കിട്ടാത്ത സഹവാര്യത്തിൽ ആണ് തീരുമാനമെന്നും അനില്‍ അക്കര. ലൈഫ് മിഷൻ ആരോപണങ്ങളിൽ പിന്നോട്ടില്ലെന്നും ആരോപണങ്ങൾ തെളിയിക്കുമെന്നും അനില്‍ അക്കര. 

4:32 PM IST

കുറ്റ്യാടിയില്‍ 2016നേക്കാൾ വോട്ട് കുറഞ്ഞ് ബിജെപി; ജനാഭിലാഷമാണ് കുറ്റ്യാടിയിൽ വിജയിച്ചതെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി

കുറ്റ്യാടിയിൽ ബിജെപിക്ക് വോട്ട് കുറവ്. 2016നേക്കാൾ 3188 വോട്ട് കുറവാണ് കുറ്റ്യാടിയില്‍ ബിജെപിക്ക്. കഴിഞ്ഞ തവണ 12327 വോട്ട് ലഭിച്ച സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 9137 വോട്ട് മാത്രം.പാർട്ടി പ്രവർത്തകർക്കും മാധ്യമങ്ങൾക്കും നന്ദിയെന്ന് കുറ്റ്യാടിയിൽ വിജയിച്ച കെ.പി കുഞ്ഞമ്മദ് കുട്ടി. ജനാഭിലാഷമാണ് കുറ്റ്യാടിയിൽ വിജയിച്ചതെന്നും പ്രതികരണം. 

4:22 PM IST

ജോസ് കെ മാണിയെ തോല്‍പ്പിച്ച് പാലായിൽ കാപ്പന് മിന്നും ജയം

ജോസ് കെ മാണിയെ തോല്‍പ്പിച്ച് പാലായിൽ കാപ്പന് മിന്നും ജയം. 15199 അവസാന ലീഡ്. 

4:18 PM IST

ബിജെപിയുടെ കേരളത്തിലെ അക്കൗണ്ട് പൂട്ടിച്ച് വി ശിവന്‍കുട്ടി

ഇടത്തേക്ക് തിരിഞ്ഞ് നേമം. ബിജെപിയുടെ കേരളത്തിലെ അക്കൗണ്ട് പൂട്ടിച്ച് വി ശിവന്‍കുട്ടി. നേമത്ത് വി ശിവൻകുട്ടിക്ക് ജയം. കുമ്മനം രാജശേഖരനുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ജയം. മുരളീധരൻ എം പി സ്ഥാനം രാജി വെക്കണമെന്നും പുലി പൂച്ചയായിയെന്നും വി ശിവന്‍കുട്ടി

4:05 PM IST

ഈ വിജയം ഉണ്ടാകാൻ ഉള്ള രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നില്ല; ജനവിധി തികച്ചും അപ്രതീക്ഷിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ജനവിധി തികച്ചും അപ്രതീക്ഷിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ വിജയം ഉണ്ടാകാൻ ഉള്ള രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നില്ല.ആത്മ വിശ്വാസം തകർന്നിട്ടില്ല. തിരിച്ചടി ഉണ്ടായപ്പോൾ തന്നെ വിശദമായി പഠിച്ചു വിലയിരുത്തി മുന്നോട്ട് പോയിട്ടുണ്ട്. ആത്മാർഥമായി കഠിന അധ്വാനം ചെയ്തവരെ അഭിനന്ദിക്കുന്നുവെന്നും മുല്ലപ്പള്ളി. പരാജയത്തെ കുറിച്ചു പഠിക്കും, വിജയിച്ച യുഡിഎഫ് സ്ഥാനർത്ഥികള്‍ക്ക് അഭിവാദ്യമെന്നും മുല്ലപ്പള്ളി.

4:05 PM IST

തിരൂരങ്ങാടിയിൽ കെപിഎ മജീദ് വിജയിച്ചു

തിരൂരങ്ങാടിയിൽ കെപിഎ മജീദ് വിജയിച്ചു. 9468 വോട്ടിനാണ് വിജയം.

4:05 PM IST

തദ്ദേശ തിരഞ്ഞെടുപ്പിലെ പാളിച്ചകൾ യുഡിഎഫ് പരിഹരിച്ചില്ലെന്ന് പി ജെ ജോസഫ്

എൽ ഡി എഫ് വിജയം അംഗീകരിക്കുന്നുവെന്ന് പി ജെ ജോസഫ്.വിജയം ഭരണ നേട്ടമായി ഇടതുപക്ഷത്തിന് പറയാം. കുറവ് മനസിലാക്കി മുന്നോട്ടുപ്പോകും. കേരള കോൺഗ്രസ് ബലാബലത്തിൽ വലിയ നഷ്ടമില്ല. പരസ്പരം മൽസരിച്ച നാലിൽ രണ്ടു സീറ്റിൽ ജയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ പാളിച്ചകൾ യുഡിഎഫ് പരിഹരിച്ചില്ലെന്നും പി ജെ ജോസഫ്. പാലായില്‍ മാണി സി കാപ്പൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നുവെന്നും പിജെ ജോസഫ്.

4:02 PM IST

ഹൃദയത്തിൽ തൊടുന്ന സർക്കാർ ഈ ആഴ്ച്ച സത്യ പ്രതിജ്ഞ ചെയ്യുമെന്ന് പി ബാലചന്ദ്രൻ

ഹൃദയത്തിൽ തൊടുന്ന സർക്കാർ ഈ ആഴ്ച്ച സത്യ പ്രതിജ്ഞ ചെയ്യുമെന്ന് പി ബാലചന്ദ്രൻ. എല്‍ഡിഎഫിന്റെ വോട്ടുകള്‍ കിട്ടി. യുഡിഎഫും ബിജെപിയും പരസ്പരം സഹായിച്ചു. താൻ വി എസ് സുനിൽ കുമാർ അല്ല, അതാണ് ഭൂരിപക്ഷം കുറഞ്ഞത്. കടുത്ത മത്സരം നടന്നുവെന്നും പി ബാലചന്ദ്രന്‍. 

3:57 PM IST

തൃക്കരിപ്പൂരിൽ എല്‍ഡിഎഫിലെ എം.രാജഗോപാലൻ വൻ ഭൂരിപക്ഷത്തിൽ ജയത്തിലേക്ക്

തൃക്കരിപ്പൂരിൽ എല്‍ഡിഎഫിലെ എം.രാജഗോപാലൻ വൻ ഭൂരിപക്ഷത്തിൽ ജയത്തിലേക്ക്. ഇനി എണ്ണാനുള്ളത് കുറച്ച് പോസ്റ്റൽ വോട്ടുകളാണ്.  26000 വോട്ടിന്‍റെ ഭൂരിപക്ഷമാണ് എം.രാജഗോപാലന് നിലവിലുള്ളത്. കെ.എം മാണിയുടെ മരുമകനും കനത്ത തോൽവി

3:57 PM IST

10 വർഷത്തെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമെന്ന് ഐ സി ബാലകൃഷ്ണൻ

10 വർഷത്തെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ബത്തേരിയിലെ വിജയമെന്ന് ഐ സി ബാലകൃഷ്ണൻ.11822 വോട്ടുകൾക്കാണ് ഐ സി ബാലകൃഷ്ണന്‍ ബത്തേരിയില്‍ വിജയിച്ചത്. 

3:55 PM IST

പുതുപ്പള്ളിയിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണി മുന്നേറ്റം ഉണ്ടാക്കിയെന്ന് ജെയ്ക് സി തോമസ്

പുതുപ്പള്ളിയിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണി മുന്നേറ്റം ഉണ്ടാക്കിയെന്ന് ജെയ്ക് സി തോമസ്. യു ഡി എഫിനെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലെത്തിക്കാൻ കഴിഞ്ഞുവെന്ന് ജെയ്ക്കിന്‍റെ പ്രതികരണം. പുതുപ്പള്ളിയിൽ ബി ജി പിയുടെ പ്രകടനം മോശമായിരുന്നു. ആർക്ക് വോട്ട് മറിച്ചു കൊടുത്തു എന്നതിൽ പരിശോധന വേണമെന്നും ജെയ്ക് സി തോമസ്. 

3:50 PM IST

തൃപ്പൂണിത്തുറയില്‍ കെ ബാബുവിൻ്റെ ലീഡ് ഇടിയുന്നു

തൃപ്പൂണിത്തുറയില്‍ കെ ബാബുവിൻ്റെ ലീഡ് ഇടിയുന്നു. 306 വോട്ടിൻ്റെ മാത്രം ലീഡാണ് ബാബുവിന്  നിലവിലുള്ളത്. 13 റൗണ്ട് വോട്ടെണ്ണലാണ് ഇവിടെ പൂർത്തിയായത്. ഇനി 23 ബൂത്തുകളാണ് എണ്ണാൻ ബാക്കിയുള്ളത്. ഇനി എണ്ണാനുള്ളത് പള്ളുരുത്തി ടൗൺ, എടക്കൊച്ചി മേഖലകൾ. 2016ൽ എൽ ഡി എഫിന് 3000 വോട്ട് ലീഡ് കിട്ടിയ മേഖലയാണിത്. 

3:49 PM IST

പീരുമേട്ടില്‍ എല്‍ഡ‍ിഎഫ് സ്ഥാനാര്‍ത്ഥി വാഴൂർ സോമൻ ജയിച്ചു

പീരുമേട്ടില്‍ എല്‍ഡ‍ിഎഫ് സ്ഥാനാര്‍ത്ഥി വാഴൂർ സോമൻ ജയിച്ചു.1835 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വാഴൂർ സോമന്‍റെ വിജയം

3:44 PM IST

പാലക്കാട് ഷാഫി പറമ്പിലിന് വിജയം

പാലക്കാട് ഷാഫി പറമ്പിലിന് വിജയം. 3840 വോട്ടിനാണ് ഷാഫിയുടെ വിജയം. ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് പാലക്കാട് നടന്നത്. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ വന്‍ ലീഡ് നേടിയ ഇ ശ്രീധരന്‍ അവസാനഘട്ടത്തിലാണ് പിന്നിലായത്.

3:39 PM IST

പരാജയം അപ്രതീക്ഷിതം;ജനവിധി അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

ജനവിധി അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയം അപ്രതീക്ഷിതം. പരാജയത്തെ കുറിച്ച് യു.ഡി.എഫ് വിലയിരുത്തും.ഇടതുപക്ഷതത്തിന്റെ അഴിമതി ഇല്ലാതായെന്ന് ആരും കരുതേണ്ടെന്നും രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വയ്ക്കുമോ എന്നു കൂടി ആലോചിച്ച തീരുമാനമെടുക്കുമെന്നും ചെന്നിത്തല

3:39 PM IST

കൊയിലാണ്ടിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീല വിജയിച്ചു

കൊയിലാണ്ടിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീല വിജയിച്ചു 7300 വോട്ടിന്‍റെ ലീഡിനാണ് വിജയം

3:40 PM IST

പെരിന്തൽമണ്ണയിൽ ഇടതുപക്ഷം അട്ടിമറി വിജയത്തിലേക്ക്

പെരിന്തൽമണ്ണയിൽ ഇടതുപക്ഷം അട്ടിമറി വിജയത്തിലേക്ക്. എൽഡിഎഫിന്റെ കെപി മുസ്തഫ 312 വോട്ടിന് മുന്നിൽ. എണ്ണാൻ ബാക്കി ഉള്ളത് ഏതാനും പോസ്റ്റൽ വോട്ടുകൾ മാത്രം

3:35 PM IST

പേരാവൂരിൽ മത്സരം ഇഞ്ചോടിഞ്ച്

പേരാവൂരിൽ മത്സരം ഇഞ്ചോടിഞ്ച്. കേളകം കൊട്ടിയൂർ പഞ്ചായത്തുകളിലെ വോട്ടുകളാണ് ഇനിയെണ്ണാനുള്ളത്.

3:26 PM IST

ജനവിധി അംഗീകരിക്കുന്നതായി ശബരീനാഥന്‍

ജനവിധി അംഗീകരിക്കുന്നതായി ശബരീനാഥന്‍. ഒപ്പം ചേര്‍ന്നുനിന്ന അരുവിക്കരയിലെ വോട്ടര്‍മാര്‍ക്ക് നന്ദി. ജി സ്റ്റീഫന് അഭിനന്ദനങ്ങളെന്ന് ശബരീനാഥന്‍

3:26 PM IST

ജയവും തോൽവിയും സ്വാഭാവികം; കോൺഗ്രസ് തിരിച്ചു വരുമെന്ന് ഉമ്മന്‍ ചാണ്ടി

ജയവും തോല്‍വിയും സ്വാഭാവികമാണെന്ന് ഉമ്മന്‍ ചാണ്ടി.പുതുപ്പള്ളിയിൽ 50 വർഷം മുമ്പ് തുടങ്ങുമ്പോൾ ഭൂരിപക്ഷം കുറവായിരുന്നു.
പിന്നീടാണ് ഉയർന്ന് വന്നത്.കേരളത്തിൽ കോൺഗ്രസ് തിരിച്ചു വരും. അതില്‍ യാതൊരു സംശയവും വേണ്ട. വെൽഫെയർ എന്താണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയത് മുൻ യുഡിഎഫ് സർക്കാരാണ്.കോൺഗ്രസ് മുൻപും തോറ്റിട്ടുണ്ട്. തോറ്റ ഇടത്തുനിന്ന് ജയിച്ചു വന്നിട്ടുണ്ട്. ഇനിയും ഉയർന്നുവരും

3:26 PM IST

നേമത്ത് ശിവൻകുട്ടി വിജയത്തിലേക്ക്

ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന നേമത്ത് ശിവൻകുട്ടി വിജയത്തിലേക്ക്. എൽ ഡി എഫിന്‍റെ നില സുരക്ഷിതമാകുന്നു

3:31 PM IST

കുന്ദമംഗലത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി പിടി എ റഹീം വിജയിച്ചു

 കുന്ദമംഗലത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി പിടി എ റഹീം വിജയിച്ചു.  8900 വോട്ടിന്‍റെ ലീഡിനാണ്  പിടിഎ റഹീമിന്‍റെ വിജയം. 

3:25 PM IST

ട്വന്‍റി ട്വന്‍റിക്ക് തദ്ദേശ തെരഞ്ഞെടുപ്പിന് ലഭിച്ച വോട്ട് പോലും നിയമസഭയിൽ ലഭിച്ചില്ല

ട്വന്‍റി ട്വന്‍റിക്ക് തദ്ദേശ തെരഞ്ഞെടുപ്പിന് ലഭിച്ച വോട്ട് പോലും നിയമസഭയിൽ ലഭിച്ചില്ല. കുന്നത്ത്നാട്ടില്‍ പതിനായിരത്തിലധികം വോട്ടിന് ട്വന്‍റി ട്വന്‍റി മൂന്നാം സ്ഥാനത്താനുള്ളത്. കിഴക്കമ്പലത്ത് മാത്രം തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ 2000 വോട്ടാണ് ട്വന്‍റി ട്വന്‍റിക്ക് കുറഞ്ഞു

3:22 PM IST

മലമ്പുഴയിൽ വിജയം ഉറപ്പിച്ച് വിഎസിന്‍റെ പിന്മുറക്കാരൻ എ പ്രഭാകരൻ

മലമ്പുഴയിൽ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്. വിഎസിന്‍റെ പിന്മുറക്കാരൻ എ.പ്രഭാകരൻ 20 റൗണ്ട് കഴിയുമ്പോൾ 18876 വോട്ട് ലീഡ് ചെയ്യുകയാണ്. മൊത്തം 24 റൗണ്ട് വോട്ടാണ് ഇവിടെയുള്ളത്. മലമ്പുഴയില്‍ രണ്ടാം സ്ഥാനത്തുള്ളത് ബിജെപിയാണ്.

3:20 PM IST

കോവളത്ത് യുഡിഎഫ് സ്ഥാനാർത്ഥി എം വിൻസന്റെ വിജയിച്ചു

കോവളത്ത് യുഡിഎഫ് സ്ഥാനാർത്ഥി എം വിൻസന്റെ വിജയിച്ചു

3:18 PM IST

ചങ്ങനാശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോബ് മൈക്കിളിന് ജയം

ചങ്ങനാശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോബ് മൈക്കിൾ  വിജയിച്ചു. ഭൂരിപക്ഷം - 6059

3:16 PM IST

ബേപ്പൂരിൽ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ് ജയിച്ചു

ബേപ്പൂരിൽ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ് ജയിച്ചു. 29017 വോട്ടിനാണ് പി.എ.മുഹമ്മദ് റിയാസിന്‍റെ  വിജയം.

3:14 PM IST

കുറ്റ്യാടിയിൽ എല്‍ഡിഎഫിന് വിജയം

കുറ്റ്യാടിയിൽ എല്‍ഡിഎഫിന് വിജയം. കെ.പി കുഞ്ഞമ്മദ് കുട്ടി ജയിച്ചു. കേരളാ കോണ്‍ഗ്രസിന് നല്‍കിയ സീറ്റ് വോട്ടര്‍മാരുടെ പ്രതിഷേധത്തിന് പിന്നാലെ എല്‍ഡിഎഫ് തിരിച്ചെടുക്കുകയായിരുന്നു

3:12 PM IST

കുന്നത്തുനാട്ടില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി ശ്രീനിജൻ

കുന്നത്തുനാട്ടില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്.  3689 തപാൽ വോട്ടാണ് ഇനി എണ്ണാനുള്ളത്. 2817 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ശ്രീനിജന് നിലവിലുള്ളത്. 

3:10 PM IST

കൂത്തുപറമ്പിൽ ബിജെപി വോട്ടിൽ വൻ ചോർച്ച

കൂത്തുപറമ്പിൽ ബിജെപി വോട്ടിൽ വൻ ചോർച്ച.കഴിഞ്ഞ തവണത്തേതിൻ്റെ പകുതി വോട്ട് പോലും നേടാനായില്ല.കെ പി മോഹനൻ്റെ ലീഡ് ഇരുപതിനായിരത്തിലേക്ക്

3:08 PM IST

തപാൽ വോട്ടുഫലം വരാനിരിക്കെ മാണി സി കാപ്പൻ ലീഡ് 14941 വോട്ട്

പാലായില്‍ 14 റൗണ്ടും വോട്ടെണ്ണല്‍ പൂര്‍ത്തിയായി. തപാൽ വോട്ടുഫലം വരാനിരിക്കെ 14941വോട്ടിന്‍റെ ഭൂരിപക്ഷമാണ് മാണി സി കാപ്പനുള്ളത്

3:04 PM IST

പോസ്റ്റൽ വോട്ടുകൾ നിർണായകം; പെരിന്തൽമണ്ണയും ഫോട്ടോ ഫിനിഷിലേക്ക്

പെരിന്തൽമണ്ണയും ഫോട്ടോ ഫിനിഷിലേക്ക്. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 122 വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം മുന്നിലാണ്. പോസ്റ്റൽ വോട്ടുകൾ നിർണായകം

3:02 PM IST

മട്ടന്നൂരില്‍ കെ കെ ശൈലജ ജയിച്ചു

മട്ടന്നൂരില്‍  61035 വോട്ടിന്‍റെ ഭൂരിപക്ഷത്തിന്  കെ കെ ശൈലജ ജയിച്ചു 
 
2:59 PM IST

ബത്തേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണൻ വിജയിച്ചു

ബത്തേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണൻ വിജയിച്ചു. വിജയം 11822 വോട്ടുകൾക്ക്

2:58 PM IST

കോന്നിയിൽ കെ.യു ജനീഷ് കുമാർ വിജയിച്ചു

കോന്നിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാര്‍ വിജയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇവിടെ മൂന്നാം സ്ഥാനത്താണ്.

2:57 PM IST

കളമശ്ശേരിയില്‍ വിജയം ഉറപ്പിച്ച് പി രാജീവ്‌

പാലാരിവട്ടം ഉൾപ്പെടെയുള്ള അഴിമതികള്‍ക്കെതിരെയുള്ള വിധിയെഴുത്തെന്ന് പി രാജീവ്‌

2:52 PM IST

വി ശിവന്‍കുട്ടിയുടെ ലീഡ് കുറഞ്ഞു

നേമത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയുടെ ലീഡ് 2025 ആയി.

2:48 PM IST

കുന്നത്തുനാട്ടിൽ പി.വി ശ്രീനിജന് സാധ്യത

1766 വോട്ടുകള്‍ക്ക് പി.വി ശ്രീനിജന്‍ ലീഡ് ചെയ്യുന്നു. ഇനി എണ്ണാനുള്ളത് പോസ്റ്റൽ വോട്ടുകൾ മാത്രം
 
2:47 PM IST

കെ.ടി ജലീല്‍ ആദ്യമായി മുന്നില്‍

തവനൂരില്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ കെ.ടി ജലീല്‍ മുന്നിലെത്തി. 664 വോട്ടുകളുടെ ലീഡാണ് ഇപ്പോള്‍ ജലീലിനുള്ളത്. വോട്ടെണ്ണല്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ജലീസ് മുന്നിലെത്തുന്നത്. ഇടതുപക്ഷ അനുകൂല മണ്ഡലങ്ങളാണ് ഇനി എണ്ണാന്‍ ബാക്കിയുള്ളത്.

2:45 PM IST

വണ്ടൂരില്‍ യുഡിഎഫിന് വിജയം

വണ്ടൂരിൽ 15,563 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡി എഫ് സ്ഥാനാർഥി എപി അനിൽകുമാർ ജയിച്ചു.

2:42 PM IST

എം.വി ശ്രേയാംസ്‍കുമാര്‍ തോറ്റു; ടി. സിദ്ദീഖ് നിയമസഭയിലേക്ക്

കല്‍പ്പറ്റയില്‍ എം.വി ശ്രേയാംസ്‍കുമാറിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ്. പോസ്റ്റൽ വോട്ട്  ഒഴികെ മറ്റ് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 5453 വോട്ടുകൾക്ക് ടി സിദ്ദിഖ് മുന്നിലാണ്.

2:41 PM IST

ജയം എ.കെ.ജിക്ക് സമര്‍പ്പിച്ച് എം.ബി രാജേഷ്

കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് തനിക്ക് ലഭിച്ചതെന്ന് എം.ബി രാജേഷ്. ജയം എ.കെ.ജിക്ക് സമര്‍പ്പിക്കുന്നതായും നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

2:39 PM IST

ഷാഫി പറമ്പില്‍ വിജയത്തിലേക്ക്

പാലക്കാട് ഇ. ശ്രീധരനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയത്തിലേക്ക്. നിലവില്‍ 2275 വോട്ടുകളുടെ ലീഡാണ് ഷാഫിക്കുള്ളത്. 

2:37 PM IST

എം.ബി രാജേഷ് വിജയിച്ചു

തൃത്താലയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.ബി രാജേഷ് വിജയിച്ചു. വി.ടി ബല്‍റാമിനെതിരെ മൂവായിരത്തോളം വോട്ടുകള്‍ക്കാണ് എം.ബി രാജേഷിന്റെ വിജയം.

2:35 PM IST

കെ.എം ഷാജി പരാജയപ്പെട്ടു

അഴീക്കോട് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി തോറ്റു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെവി സുമേഷ് അയ്യായിരത്തോളം വോട്ടുകള്‍ക്ക് ജയിച്ചു.

2:33 PM IST

നേമത്ത് വി. ശിവന്‍കുട്ടിയുടെ ലീഡ് ഉയരുന്നു

നേമത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയുടെ ലീഡ് ഉയരുന്നു. നിലവില്‍ 2500 വോട്ടുകള്‍ക്ക് മുന്നിലാണ് അദ്ദേഹം. 

2:31 PM IST

വള്ളിക്കുന്നില്‍ യുഡിഎഫിന് വിജയം

വള്ളിക്കുന്ന് മണ്ഡലത്തില്‍ 14,460 വോട്ടിന്  യുഡിഎഫ് സ്ഥാനാർത്ഥി പി അബ്‍ദുല്‍ ഹമീദ് ജയിച്ചു.
 
2:27 PM IST

നിലമ്പൂരില്‍ പി.വി അന്‍വറിന് വിജയം

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന് നിലമ്പൂര്‍ മണ്ഡലത്തില്‍ വിജയം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി പ്രകാശ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.

2:25 PM IST

തൃക്കരിപ്പൂരില്‍ എല്‍ഡിഎഫിന് വന്‍ ലീഡ്

തൃക്കരിപ്പൂരിൽ എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി എം രാജഗോപാലൻ 26,000 വോട്ടുകള്‍ക്ക് മുന്നിൽ
 
2:22 PM IST

പാറശാലയിൽ എല്‍ഡിഎഫ് വിജയിച്ചു

പാറശാല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.കെ ഹരീന്ദ്രന്‍ വിജയിച്ചു. 

2:20 PM IST

ഷാഫി പറമ്പിലിന്റെ ലീഡ് ആയിരത്തിലേക്ക്

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ ലീഡ് വീണ്ടും ഉയര്‍ന്നു. നിലവില്‍ 1000 വോട്ടുകളുടെ ലീഡാണ് ഷാഫിക്കുള്ളത്.

2:19 PM IST

ഇ. ശ്രീധരനെതിരെ ഷാഫി പറമ്പില്‍ ലീഡ് ഉയര്‍ത്തുന്നു

പാലക്കാട് ഷാഫി പറമ്പില്‍ ലീഡ് ഉയര്‍ത്തുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരനെതിരെ 500 വോട്ടുകളുടെ ലീഡാണ് ഷാഫിക്കുള്ളത്.

2:17 PM IST

വൈക്കത്ത് എല്‍ഡിഎഫ് മികച്ച വിജയത്തിലേക്ക്

വൈക്കത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ മികച്ച വിജയത്തിലേക്ക്. നിലവില്‍ 26,242 വോട്ടുകളുടെ ലീഡാണ് ആശയ്ക്കുള്ളത്. 

2:15 PM IST

പാലക്കാട് ഷാഫി പറമ്പില്‍ മുന്നില്‍; ബിജെപി പൂജ്യത്തിലേക്ക്

പാലക്കാട് ഇ ശ്രീധരനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുന്നിലേക്ക്. ഇതോടെ സംസ്ഥാനത്ത് എവിടെയും ബിജെപിക്ക് ലീഡ് ഇല്ലാതായി.

ഇപ്പോഴത്തെ ലീഡ് നില
എല്‍.ഡി.എഫ് - 95
യു.ഡി.എഫ് - 45
എന്‍.ഡി.എ - 0
മറ്റുള്ളവര്‍ - 0

2:13 PM IST

തൃശൂരില്‍ പി ബാലചന്ദ്രന്‍ വിജയിച്ചു

തൃശൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി. ബാലചന്ദ്രന്‍ വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പത്മജ വേണുഗോപാലും ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുമാണ് മത്സര രംഗത്തുണ്ടായിരുന്നത്.

2:11 PM IST

മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം അമ്പതിനായിരത്തിലേക്ക്

ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപക്ഷ അര ലക്ഷം കടന്നു.
 
2:10 PM IST

പാലായില്‍ ജോസ് കെ മാണി തോറ്റു

പാലായില്‍ ജോസ് കെ മാണി തോറ്റു. 13,000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാണി സി കാപ്പന്‍ വിജയം ഉറപ്പാക്കി. 

2:06 PM IST

കോഴിക്കോട് നോർത്തിൽ എല്‍ഡിഎഫ്

കോഴിക്കോട് നോർത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോട്ടത്തിൽ രവീന്ദ്രൻ വിജയിച്ചു. ഭൂരിപക്ഷം 12598. 

2:04 PM IST

സുരേന്ദ്രന് തോല്‍വി; മഞ്ചേശ്വരത്ത് ജയമുറപ്പിച്ച് യുഡിഎഫ്

വോട്ട് കുറഞ്ഞെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷനെ തോൽപ്പിച്ചതിൽ വലിയ സന്തോഷമെന്ന് എ കെ എം അഷ്റഫ്

2:03 PM IST

തിരുവനന്തപുരത്ത് ആന്റണി രാജു വിജയിച്ചു

ചരിത്ര വിജയത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. മത്സരിക്കാൻ അവസരം തന്ന എല്‍ഡിഎഫിന് നന്ദിയെന്നും ആന്‍റണി രാജു. 
 
2:02 PM IST

വിജയം പിണറായി സര്‍ക്കാറിനുള്ള ജനങ്ങളുടെ സമ്മാനം: എം വിജിന്‍

പിണറായി സർക്കാറിന്റെ വികസന പ്രവർത്തനത്തനത്തിന് കല്യാശ്ശേരിയിലെ ജനങ്ങൾ നൽകിയ സമ്മാനമാണ് തന്റെ വിജയമെന്ന് എം. വിജിന്‍ 

12:11 AM IST:

മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ​ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കും. ഭാവിപരിപാടികൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച സിപിഎം സെക്രട്ടറിയേറ്റ് ചേരും. പിണറായി വിജയന്‍ എല്‍ഡിഎഫിന് നേടിക്കൊടുത്തത് സമാനതകളില്ലാത്ത ചരിത്രവിജയമാണ്. പ്രതിനസന്ധികളില്‍ പതര്‍ച്ചയേതുമില്ലാതെ ജനങ്ങളോടൊപ്പം ഉറച്ച് നിന്ന ഭരണാധികാരിയെ ജനം വാരിപ്പുണര്‍ന്ന് വിജയിപ്പിച്ചു

11:03 PM IST:

പുത്തൻ തളിരുകൾ നെഞ്ചിലേറ്റി കോൺഗ്രസ്സ് തിരിച്ചുവരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ആടിയുലയുന്ന കടൽ തിരകളിലും ആഞ്ഞ് വീശുന്ന കൊടുങ്കാറ്റിലും തിമിർത്ത് പെയ്യുന്ന മഴയിലും ചുട്ട് പൊള്ളുന്ന വെയിലത്തുംവാടുന്ന പ്രസ്ഥാനമല്ല കോൺഗ്രസ്. കാലം കരുതി വെച്ച പുത്തൻ തളിരുകൾ നെഞ്ചിലേറ്റി കോൺഗ്രസ്സ് ഒരു കൊടുങ്കാറ്റായി തിരിച്ചു വരുമെന്നാണ് സുധാകരന്‍ ട്വീറ്റ് ചെയ്തത്. 

10:14 PM IST:

പുതിയ നിയമസഭയില്‍ പതിനൊന്ന് വനിതകള്‍. പത്ത് പേരും ഇടതുപക്ഷത്ത് നിന്ന്. 

10:11 PM IST:

സത്യപ്രതിജ്ഞ നാളെ ഇല്ലെന്ന് മുഖ്യമന്ത്രി. സത്യപ്രതിജ്ഞ കൂടിയാലോചനകള്‍ക്ക് ശേഷമെന്ന് പിണറായി വിജയന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ  12 മണിക്ക് ഗവർണറെ കാണും. രാജി സമർപ്പിയ്ക്കും. മറ്റന്നാൾ സിപിഎം സെക്രട്ടറിയേറ്റ് യോഗം

9:07 PM IST:

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഉച്ചയ്ക്ക്  12 മണിക്ക് ഗവർണറെ കാണും. രാജി സമർപ്പിയ്ക്കും. മറ്റന്നാൾ സിപിഎം സെക്രട്ടറിയേറ്റ് യോഗം

9:00 PM IST:

സംഘർഷ സാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ. ചൊക്ലി, പാനൂര്‍, കൊളവല്ലൂർ, ന്യൂ മാഹി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

8:58 PM IST:

കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്‍റെ ബൂത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രതിഭയ്ക്ക് 63 വോട്ടിന്‍റെ ലീഡ്. ദേവികുളങ്ങര പഞ്ചായത്തിലെ 3-ാം വാർഡിലെ ബൂത്തായ 127ാം നമ്പർ ബൂത്തിലാണ് പ്രതിഭക്കു മുൻതൂക്കം ലഭിച്ചത്. പ്രതിഭയക്ക് 227വോട്ടും അരിത 162 വോട്ടും ആണ് ലഭിച്ചത്. ഈ ബൂത്ത് നിലനിൽക്കുന്ന വാർഡ് പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ബി.ജെ .പി ക്കായിരുന്നു വിജയം ഇപ്പോൾ കിട്ടിയതാകട്ടെ 12 വോട്ടും

8:43 PM IST:

ജോസ് കെ മാണി ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന പാലാ മണ്ഡലത്തില്‍ മാണി സി കാപ്പന്‍റെ തേരോട്ടം. സ്വന്തം തട്ടകത്തിലും ജോസ് കെ മാണിക്ക് തിരിച്ചടി നേരിട്ടു. ജോസ് വിഭാഗം ഭരിക്കുന്ന പാലാ മുൻസിപ്പാലിറ്റിയിലും 1900 വോട്ടിന് കാപ്പൻ ലീഡ് ചെയ്തു. 

8:40 PM IST:

ധർമ്മടത്ത് പിണറായി വിജയനെതിരെ വാളയാർ പെണ്‍കുട്ടികളുടെ അമ്മ 1753 വോട്ട് നേടി. 50123 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയന്‍ ധര്‍മ്മടത്ത് വിജയിച്ചത്. 

8:15 PM IST:

റാന്നിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എൽഡിഎഫ് - യുഡിഎഫ് സംഘർഷം. വിവിപാറ്റ് എണ്ണുന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷം. പ്രവർത്തകർ തമ്മിൽ തല്ലി. പത്തനംതിട്ട ജില്ലയിൽ എൽഡിഎഫിന്‍റെ സമ്പൂർണ ആധിപത്യമാണുള്ളത്. റാന്നിയിൽ  എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ ജയിച്ചു.  കോന്നിയിൽ ഉപതെരഞ്ഞെടുപ്പിന് ശേഷവും മണ്ഡലം നിർത്തി. റാന്നിയിൽ തുടർച്ചയായ ആറാം വിജയം. ആറന്മുളയിൽ തുടർച്ചയായ രണ്ടാം ജയം. അടൂരിൽ മൂന്നാം വട്ടവും ചിറ്റയം ഗോപകുമാർ. തിരുവല്ലയിൽ  മാത്യു ടി തോമസിന് തുടർച്ചയായ നാലാം ജയമാണ് നേടാനായത്. 
 
7:22 PM IST:

ഇടതു ജനാധിപത്യ മുന്നണിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കെസിബിസി. നാലു പതിറ്റാണ്ടുകൾ ശേഷമാണ് ഒരു മുന്നണി തുടർച്ചയായി ഭരണത്തിലെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനത്തിനുള്ള അഗീകാരമാണ് ഈ വിജയമെന്നും കെസിബിസി. 

7:17 PM IST:

പത്തനംതിട്ട ജില്ലയിൽ എൽഡിഎഫിന്‍റെ സമ്പൂർണ ആധിപത്യം. റാന്നിയിൽ  എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ ജയിച്ചു.  കോന്നിയിൽ ഉപതെരഞ്ഞെടുപ്പിന് ശേഷവും മണ്ഡലം നിർത്തി. റാന്നിയിൽ തുടർച്ചയായ ആറാം വിജയം. ആറന്മുളയിൽ തുടർച്ചയായ രണ്ടാം ജയം. അടൂരിൽ മൂന്നാം വട്ടവും ചിറ്റയം ഗോപകുമാർ. തിരുവല്ലയിൽ തുടർച്ചയായ നാലാം ജയവുമായി മാത്യു ടി തോമസ്

7:24 PM IST:

യുഡിഎഫ് നേതൃത്വത്തിനെതിരെ കെ ബാബു. പരാജയത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തേ തീരുവെന്ന് കെ ബാബു. നേതൃമാറ്റത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും കെ ബാബു. തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വരാജുമായി ഇഞ്ചോടിഞ്ച് പോരാടി വിജയിച്ച ശേഷമാണ് കെ ബാബുവിന്‍റെ പ്രതികരണം. ഇടത് തരംഗത്തിലും തൃപ്പൂണിത്തുറയിൽ വിജയിക്കാനായി.ബിജെപി വോട്ട് കിട്ടിയിട്ടില്ല.പ്രതീക്ഷിച്ച ഭൂരിപക്ഷമെത്തിയില്ലെന്നും കെ ബാബു. 992 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കെ ബാബുവിന്‍റെ വിജയം. കഴിഞ്ഞ തവണ നഷ്ട്ടപെട്ട വോട്ടുകൾ തിരിച്ചുപിടിച്ചുവെന്നും കെ ബാബു അവകാശപ്പെട്ടു.

7:00 PM IST:

റാന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായൺ ജയം ഉറപ്പിച്ചു. റാന്നിയില്‍ മൂന്ന് ബൂത്തിലെ വിവി പാറ്റ് കൂടി എണ്ണാൻ ഉണ്ട്

7:23 PM IST:

പറവൂരിൽ വി ഡി സതീശനു അഞ്ചാം ജയം. 21301 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വി ഡി സതീശന്‍റെ ജയം.

6:58 PM IST:

ജനവികാരം മാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി.പിന്തുണച്ചവർക്കും, പാർട്ടി പ്രവർത്തകർക്കും നന്ദി. മൂല്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി.

6:57 PM IST:

ഉദുമയിൽ 13022 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥി സി എച്ച് കുഞ്ഞമ്പു ജയിച്ചു. ഇരട്ടക്കൊലപാതകം നടന്ന പുല്ലൂർ പെരിയ പഞ്ചായത്തിൽ എല്‍ഡിഎഫ് 1050 വോട്ടുകളുടെ ലീഡാണ് നേടിയത്. യു ഡി എഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയയുടെ ബൂത്തിൽ യുഡിഎഫിന് 86 ഉം എല്‍ഡിഎഫിന് 362 വോട്ടും. 
 
6:06 PM IST:

കേരളം വർഗീയതയുടെ വിളനിലം അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി മഹാവിജയം ഉണ്ടാകും എന്നതരത്തിൽ അവകാശവാദം ഉന്നയിച്ചു. ഗവൺമെന്‍റ് രൂപീകരിക്കുന്ന നില ഉണ്ടാകും എന്ന് വരെ പറഞ്ഞു. കുറേ സീറ്റുകൾ നേടുമെന്ന ധാരണ പരത്താൻ നോക്കി. വാശിയോടെ ബിജെപിയെ നല്ല നിലയിൽ എത്തിക്കാനുള്ള ശ്രമം ആ പാർട്ടി നടത്തി. പ്രധാനമന്ത്രിയടക്കം കേരളത്തിൽ വലിയ തോതിൽ സമയം ചെലവഴിച്ചു. പണവും ചെലവഴിച്ചു. പണം ധാരാളം ഉണ്ടായാലുള്ള വിഷമവും പിന്നീട് തെളിയിച്ചു. അവർ യഥാർത്ഥ നില എന്താണെന്ന് തിരിച്ചറിയേണ്ട സമയം ആയി. മറ്റു ചില സംസ്ഥാനങ്ങളിൽ സംഘപരിവാർ ചെയ്തത് എന്താണെന്ന് എല്ലാവർക്കും അറിയാം. അക്കൗണ്ട് പൂട്ടിക്കുമെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞതാണ്. യു ഡി എഫ് നാടിൻ്റെ പ്രശ്നങ്ങൾക്കൊപ്പം കഴിഞ്ഞ 5 വർഷം നിന്നില്ല. അവരുയർത്തിയ മുദ്രാവാക്യം ജനം തള്ളിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

5:49 PM IST:

മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ 5976 വോട്ടുകൾക്ക് വിജയിച്ചു

5:46 PM IST:

ഇന്നത്തെ വിജയം നാട്ടിലെ ജനങ്ങളുടെ വിജയമാണ്. ഇതിന്‍റെ നേരവാകാശികൾ ജനങ്ങൾ. ഉറപ്പിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു. ഞങ്ങൾ ജനങ്ങളെ വിശ്വസിച്ചു.കഴിഞ്ഞ തവണത്തേതിലും മികച്ച വിജയം എന്ന് പറഞ്ഞത് ശരിയായി വന്നു. കൂടുതൽ വിലയിരുത്തൽ പിന്നീട് നടത്താമെന്ന് മുഖ്യമന്ത്രി. പ്രതിസന്ധികൾ വന്നപ്പോൾ ജനങ്ങൾ പൂർമായും എൽ ഡി എഫിനൊപ്പം നിന്നു.5 വർഷത്തെ പ്രവർത്തനത്തിന് അംഗീകാരം കിട്ടി.ജനങ്ങള് ഇനിയും ഒപ്പമുണ്ടാകും എന്നതാണ് ജനവിധി.തെരഞ്ഞെടുപ്പ് വന്നപ്പോൾ നാടിനെ അട്ടിമറിക്കാനുള്ള ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി. 

5:37 PM IST:

തോൽവി അപ്രതീക്ഷിതമെന്ന്  പി കെ ഫിറോസ്. ജയ പ്രതീക്ഷയുണ്ടായിരുന്നു. യുവജന സംഘടന എന്ന നിലയിൽ പോരാട്ടം തുടരുമെന്നും പി കെ ഫിറോസ്

5:32 PM IST:

ജനങ്ങൾ കൂടെ നിന്നതാണ് കൊടുവള്ളിയിലെ വിജയത്തിന്റെ കാരണമെന്ന് എം.കെ. മുനീർ. ഐക്യജനാധിപത്യ മുന്നണിക്കുണ്ടായ ആഘാതം ലീഗിനും ഉണ്ടായിട്ടുണ്ട്. കോഴിക്കോട് സൗത്തിലെ പരാജയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. എൽ.ഡി.എഫിന്റെ ഭരണ നേട്ടമെന്ന് പറയാൻ കഴിയില്ല, അവർക്കനുകൂലമായ കാറ്റ് വീശിയിട്ടുണ്ട്. എൽ.ഡി എഫിനെ വേണ്ടത്ര പ്രതിരോധിക്കാനാവശ്യമായ മുന്നൊരുക്കം ഉണ്ടായില്ല.
വിശകലനം ചെയ്ത് എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മുനീര്‍.

5:35 PM IST:

തുടർ ഭരണം പ്രതീക്ഷിച്ചിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. എൽ ഡി എഫ് ഉറപ്പാണെന്നായിരുന്നു മുദ്രാവാക്യം.സർവ്വതലത്തിലും വികസനം കൊണ്ടുവരും. തെരഞ്ഞെടുപ്പ് വിജയം പുതു കേരളത്തിനുള്ള അവസരമെന്നും കോടിയേരി. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും.എല്‍ഡിഎഫ് പ്രവർത്തകർ വിനയത്തോടെ പ്രവർത്തിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ യുഡിഎഫിന് പ്രസക്തിയില്ലാതായി.ഇങ്ങനെ മുന്നണിയുമായി പോണോയെന്ന് ചിന്തിക്കണം.ആര്‍എസ്എസ് നേതാക്കൾ തമ്പടിച്ച് ഹെലികോപ്റ്ററിൽ പറന്ന് നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ബിജെപിയുടെ കുഴല്‍പ്പണം പരിശോധിക്കപ്പെടണം. ചില മണ്ഡലങ്ങളില്‍ ബിജെപി കോണ്‍ഗ്രസ് വോട്ടുകച്ചവടം ഉണ്ടായിയെന്നും കോടിയേരി.

5:24 PM IST:

പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്ന് കെ സുരേന്ദ്രന്‍. ജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ ധ്രുവീകരണം ഉണ്ടായി. പാർട്ടിയിലും മുന്നണിയിലും വിശദ ചർച്ചയുണ്ടാകും.ജനങ്ങളുടെ പ്രതിപക്ഷമായി പ്രവർത്തിക്കും.ഇടത് പാർട്ടികളോടുള്ള ആശയപരമായ എതിർപ്പ് തുടരുമെന്നും സുരേന്ദ്രന്‍. മുസ്ലിം ധ്രുവീകരണത്തിനുള്ള ആസൂത്രിത ശ്രമം ഉണ്ടായിയെന്നും കെ സുരേന്ദ്രന്‍. ഇതേ പിണറായി തന്നെയാണ് ലോക് സഭയിലേക്ക് 19 സീറ്റിലും തോറ്റതെന്നും കെ സുരേന്ദ്രന്‍. കഴക്കൂട്ടത്തും മുസ്ലിം ധ്രുവീകരണമുണ്ടായിയെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. 

5:19 PM IST:

പിണറായി വിജയനെ അഭിനന്ദിച്ച് എന്‍സിപി ദേശീയ ശരദ് പവാർ. ചരിത്രപരമായ ഭരണത്തുടര്‍ച്ചയെന്നാണ് എല്‍ഡിഎഫ് വിജയത്ത ശരദ് പവാര്‍  വിശേഷിപ്പിച്ചിരിക്കുന്നത്. ഒന്നിച്ച് നിന്ന് തെരഞ്ഞെടുപ്പ് ജയിച്ചു. ഇനി കൊവിഡിനെതിരായ പോരാട്ടം ഒന്നിച്ച് ചെയ്യാമെന്നും ശരദ് പവാര്‍

5:16 PM IST:

മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്റഫ് ജയിച്ചു. 745 വോട്ടിനാണ്  എ കെ എം അഷ്റഫിന്‍റെ വിജയം. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്ത് വോട്ടെണ്ണലിന്‍റെ അവസാന ഘട്ടം വരെ  ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 

5:13 PM IST:

ബിജെപി തവനൂരിൽ യുഡിഎഫിന് വോട്ടുമറിച്ചുവെന്ന് കെടി ജലീൽ. എല്ലാ വർഗീയ ശക്തികളുെ തന്നെ തോൽപിക്കാൻ ഒറ്റക്കെട്ടായി നിന്നു.ബന്ധു നിയമനക്കേസില്‍ ലോകകായുക്ത വിധിയെ ബഹുമാനിച്ചാണ് രാജിവെച്ചത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും കെ ടി ജലീല്‍. ആ കേസ് അടഞ്ഞ അദ്ധ്യായമെന്നും കെടി ജലീൽ

5:08 PM IST:

ഇടതുമുന്നണിയുടെ വിജയത്തെക്കുറിച്ച് പഠിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഉടൻ യു ഡി എഫ് ചേരും. വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി ജയിച്ചു.
30,522 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം. ജനാധിപത്യത്തിൽ പരാജയം സ്വാഭാവികം.എന്നാൽ ഇത്ര വലിയ പരാജയം പ്രതീക്ഷിച്ചില്ലെന്നും കുഞ്ഞാലിക്കുട്ടി.

4:58 PM IST:

പരാജയത്തിൽ പതറുന്നില്ലെന്ന് എം എം ഹസന്‍. ജനവിധി മാനിക്കുന്നു. തകർന്ന് തരിപ്പണമാകുമെന്ന് കരുതുന്നില്ലെന്നും എംഎം ഹസന്‍

4:56 PM IST:

പിണറായി വിജയന് അഭിനന്ദനമറിയിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. തെരഞ്ഞെടുപ്പ് വിജയിച്ച പിണറായി വിജയനും പാർട്ടിക്കും അഭിനന്ദനങ്ങൾ. രണ്ടാം ഭരണത്തിന് എല്ലാ ആശംസകളെന്നും രാജ്നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു

4:59 PM IST:

പിണറായി സ൪ക്കാരിനുള്ള അംഗീകാരമെന്ന് കുന്നത്തുനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി ശ്രീനിജൻ. കുന്നത്തുനാട്ടിലെ ജനങ്ങൾക്ക് നന്ദിയെന്നും ശ്രീനിജന്‍. ട്വന്‍റി ട്വന്‍റിയുടെ സ്വാധീന മേഖലയായ കുന്നത്തുനാട്ടില്‍ യുഡിഎഫിനെ പരാജയപ്പെടുത്തിയാണ് ശ്രീനിജന്‍റെ വിജയം. 2715 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ശ്രീനിജന്‍റെ ജയം. 

4:53 PM IST:

കോട്ടക്കലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആബിദ് ഹുസൈൻ തങ്ങൾ വിജയിച്ചു. 16588 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആബിദ് ഹുസൈന്‍ തങ്ങളുടെ വിജയം.

4:52 PM IST:

കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രന് ജയം. സതീശന്‍ പാച്ചേനിയെ 1660 വോട്ടിന് പരാജയപ്പെടുത്തിയാണ് കടന്നപ്പള്ളിയുടെ നേട്ടം. 

4:50 PM IST:

പിറവത്ത് അനൂപ് ജേക്കബ്  ജയിച്ചു . 25734 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അനൂപ് ജേക്കബിന്‍റെ വിജയം. 

4:48 PM IST:

പേരാവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ് ജയിച്ചു.  2757 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സണ്ണി ജോസഫിന്‍റെ വിജയം. വോട്ടെണ്ണലിന്‍റെ എല്ലാ ഘട്ടത്തിലും ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് പേരാവൂര്‍. 

4:43 PM IST:

തവന്നൂരില്‍ കെ ടി ജലീലിന് വിജയം. 2564 വോട്ടിനാണ് കെടി ജലീൽ ജയിച്ചത്. 

4:40 PM IST:

പാലക്കാട് സി പി എം വോട്ട് ഷാഫിക്ക് മറിച്ചുവെന്ന ആരോപണവുമായി ബി ജെ പി ജില്ലാ അധ്യക്ഷൻ  ഇ കൃഷ്ണദാസ്. ബിജെപി തോറ്റത് ഡീൽ നടന്നതിനാലാണെന്നും മലമ്പുഴയിലും പാലക്കാടും നടന്നത് കോൺഗ്രസ് - സിപിഎം ഡീലെന്നും ഇ കൃഷ്ണദാസ്

4:38 PM IST:

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തവന്നൂരില്‍ ജയമുറപ്പിച്ച് കെ ടി ജലീൽ. ഇനി എണ്ണാൻ 6 ബൂത്തുകളിലെ വോട്ടുകൾ മാത്രമാണുള്ളത്. 3062 വോട്ടുകളുടെ  ലീഡാണ് ജലീലിന് നിലവിലുള്ളത്.

4:35 PM IST:

കൊടുവള്ളിയിൽ എം കെ മുനീറിന് ജയം. 6504 വോട്ടിന്‍റെ ലീഡിനാണ് ജയം 

4:34 PM IST:

ഇനി മത്സരിക്കാൻ ഇല്ലെന്ന് അനിൽ അക്കര.നിയമ സഭക്കോ മറ്റു പാര്‍ലമെന്‍ററി രംഗത്തേക്കോ ഇല്ല.തന്റെ പഞ്ചായത്തിൽ പോലും പിന്തുണ കിട്ടാത്ത സഹവാര്യത്തിൽ ആണ് തീരുമാനമെന്നും അനില്‍ അക്കര. ലൈഫ് മിഷൻ ആരോപണങ്ങളിൽ പിന്നോട്ടില്ലെന്നും ആരോപണങ്ങൾ തെളിയിക്കുമെന്നും അനില്‍ അക്കര. 

4:33 PM IST:

കുറ്റ്യാടിയിൽ ബിജെപിക്ക് വോട്ട് കുറവ്. 2016നേക്കാൾ 3188 വോട്ട് കുറവാണ് കുറ്റ്യാടിയില്‍ ബിജെപിക്ക്. കഴിഞ്ഞ തവണ 12327 വോട്ട് ലഭിച്ച സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 9137 വോട്ട് മാത്രം.പാർട്ടി പ്രവർത്തകർക്കും മാധ്യമങ്ങൾക്കും നന്ദിയെന്ന് കുറ്റ്യാടിയിൽ വിജയിച്ച കെ.പി കുഞ്ഞമ്മദ് കുട്ടി. ജനാഭിലാഷമാണ് കുറ്റ്യാടിയിൽ വിജയിച്ചതെന്നും പ്രതികരണം. 

4:27 PM IST:

ജോസ് കെ മാണിയെ തോല്‍പ്പിച്ച് പാലായിൽ കാപ്പന് മിന്നും ജയം. 15199 അവസാന ലീഡ്. 

4:28 PM IST:

ഇടത്തേക്ക് തിരിഞ്ഞ് നേമം. ബിജെപിയുടെ കേരളത്തിലെ അക്കൗണ്ട് പൂട്ടിച്ച് വി ശിവന്‍കുട്ടി. നേമത്ത് വി ശിവൻകുട്ടിക്ക് ജയം. കുമ്മനം രാജശേഖരനുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ജയം. മുരളീധരൻ എം പി സ്ഥാനം രാജി വെക്കണമെന്നും പുലി പൂച്ചയായിയെന്നും വി ശിവന്‍കുട്ടി

4:11 PM IST:

ജനവിധി തികച്ചും അപ്രതീക്ഷിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ വിജയം ഉണ്ടാകാൻ ഉള്ള രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നില്ല.ആത്മ വിശ്വാസം തകർന്നിട്ടില്ല. തിരിച്ചടി ഉണ്ടായപ്പോൾ തന്നെ വിശദമായി പഠിച്ചു വിലയിരുത്തി മുന്നോട്ട് പോയിട്ടുണ്ട്. ആത്മാർഥമായി കഠിന അധ്വാനം ചെയ്തവരെ അഭിനന്ദിക്കുന്നുവെന്നും മുല്ലപ്പള്ളി. പരാജയത്തെ കുറിച്ചു പഠിക്കും, വിജയിച്ച യുഡിഎഫ് സ്ഥാനർത്ഥികള്‍ക്ക് അഭിവാദ്യമെന്നും മുല്ലപ്പള്ളി.

4:06 PM IST:

തിരൂരങ്ങാടിയിൽ കെപിഎ മജീദ് വിജയിച്ചു. 9468 വോട്ടിനാണ് വിജയം.

4:06 PM IST:

എൽ ഡി എഫ് വിജയം അംഗീകരിക്കുന്നുവെന്ന് പി ജെ ജോസഫ്.വിജയം ഭരണ നേട്ടമായി ഇടതുപക്ഷത്തിന് പറയാം. കുറവ് മനസിലാക്കി മുന്നോട്ടുപ്പോകും. കേരള കോൺഗ്രസ് ബലാബലത്തിൽ വലിയ നഷ്ടമില്ല. പരസ്പരം മൽസരിച്ച നാലിൽ രണ്ടു സീറ്റിൽ ജയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ പാളിച്ചകൾ യുഡിഎഫ് പരിഹരിച്ചില്ലെന്നും പി ജെ ജോസഫ്. പാലായില്‍ മാണി സി കാപ്പൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നുവെന്നും പിജെ ജോസഫ്.

4:04 PM IST:

ഹൃദയത്തിൽ തൊടുന്ന സർക്കാർ ഈ ആഴ്ച്ച സത്യ പ്രതിജ്ഞ ചെയ്യുമെന്ന് പി ബാലചന്ദ്രൻ. എല്‍ഡിഎഫിന്റെ വോട്ടുകള്‍ കിട്ടി. യുഡിഎഫും ബിജെപിയും പരസ്പരം സഹായിച്ചു. താൻ വി എസ് സുനിൽ കുമാർ അല്ല, അതാണ് ഭൂരിപക്ഷം കുറഞ്ഞത്. കടുത്ത മത്സരം നടന്നുവെന്നും പി ബാലചന്ദ്രന്‍. 

4:01 PM IST:

തൃക്കരിപ്പൂരിൽ എല്‍ഡിഎഫിലെ എം.രാജഗോപാലൻ വൻ ഭൂരിപക്ഷത്തിൽ ജയത്തിലേക്ക്. ഇനി എണ്ണാനുള്ളത് കുറച്ച് പോസ്റ്റൽ വോട്ടുകളാണ്.  26000 വോട്ടിന്‍റെ ഭൂരിപക്ഷമാണ് എം.രാജഗോപാലന് നിലവിലുള്ളത്. കെ.എം മാണിയുടെ മരുമകനും കനത്ത തോൽവി

3:59 PM IST:

10 വർഷത്തെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ബത്തേരിയിലെ വിജയമെന്ന് ഐ സി ബാലകൃഷ്ണൻ.11822 വോട്ടുകൾക്കാണ് ഐ സി ബാലകൃഷ്ണന്‍ ബത്തേരിയില്‍ വിജയിച്ചത്. 

3:57 PM IST:

പുതുപ്പള്ളിയിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണി മുന്നേറ്റം ഉണ്ടാക്കിയെന്ന് ജെയ്ക് സി തോമസ്. യു ഡി എഫിനെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലെത്തിക്കാൻ കഴിഞ്ഞുവെന്ന് ജെയ്ക്കിന്‍റെ പ്രതികരണം. പുതുപ്പള്ളിയിൽ ബി ജി പിയുടെ പ്രകടനം മോശമായിരുന്നു. ആർക്ക് വോട്ട് മറിച്ചു കൊടുത്തു എന്നതിൽ പരിശോധന വേണമെന്നും ജെയ്ക് സി തോമസ്. 

4:01 PM IST:

തൃപ്പൂണിത്തുറയില്‍ കെ ബാബുവിൻ്റെ ലീഡ് ഇടിയുന്നു. 306 വോട്ടിൻ്റെ മാത്രം ലീഡാണ് ബാബുവിന്  നിലവിലുള്ളത്. 13 റൗണ്ട് വോട്ടെണ്ണലാണ് ഇവിടെ പൂർത്തിയായത്. ഇനി 23 ബൂത്തുകളാണ് എണ്ണാൻ ബാക്കിയുള്ളത്. ഇനി എണ്ണാനുള്ളത് പള്ളുരുത്തി ടൗൺ, എടക്കൊച്ചി മേഖലകൾ. 2016ൽ എൽ ഡി എഫിന് 3000 വോട്ട് ലീഡ് കിട്ടിയ മേഖലയാണിത്. 

3:51 PM IST:

പീരുമേട്ടില്‍ എല്‍ഡ‍ിഎഫ് സ്ഥാനാര്‍ത്ഥി വാഴൂർ സോമൻ ജയിച്ചു.1835 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വാഴൂർ സോമന്‍റെ വിജയം

3:48 PM IST:

പാലക്കാട് ഷാഫി പറമ്പിലിന് വിജയം. 3840 വോട്ടിനാണ് ഷാഫിയുടെ വിജയം. ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് പാലക്കാട് നടന്നത്. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ വന്‍ ലീഡ് നേടിയ ഇ ശ്രീധരന്‍ അവസാനഘട്ടത്തിലാണ് പിന്നിലായത്.

3:50 PM IST:

ജനവിധി അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയം അപ്രതീക്ഷിതം. പരാജയത്തെ കുറിച്ച് യു.ഡി.എഫ് വിലയിരുത്തും.ഇടതുപക്ഷതത്തിന്റെ അഴിമതി ഇല്ലാതായെന്ന് ആരും കരുതേണ്ടെന്നും രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വയ്ക്കുമോ എന്നു കൂടി ആലോചിച്ച തീരുമാനമെടുക്കുമെന്നും ചെന്നിത്തല

3:45 PM IST:

കൊയിലാണ്ടിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീല വിജയിച്ചു 7300 വോട്ടിന്‍റെ ലീഡിനാണ് വിജയം

3:44 PM IST:

പെരിന്തൽമണ്ണയിൽ ഇടതുപക്ഷം അട്ടിമറി വിജയത്തിലേക്ക്. എൽഡിഎഫിന്റെ കെപി മുസ്തഫ 312 വോട്ടിന് മുന്നിൽ. എണ്ണാൻ ബാക്കി ഉള്ളത് ഏതാനും പോസ്റ്റൽ വോട്ടുകൾ മാത്രം

3:43 PM IST:

പേരാവൂരിൽ മത്സരം ഇഞ്ചോടിഞ്ച്. കേളകം കൊട്ടിയൂർ പഞ്ചായത്തുകളിലെ വോട്ടുകളാണ് ഇനിയെണ്ണാനുള്ളത്.

3:41 PM IST:

ജനവിധി അംഗീകരിക്കുന്നതായി ശബരീനാഥന്‍. ഒപ്പം ചേര്‍ന്നുനിന്ന അരുവിക്കരയിലെ വോട്ടര്‍മാര്‍ക്ക് നന്ദി. ജി സ്റ്റീഫന് അഭിനന്ദനങ്ങളെന്ന് ശബരീനാഥന്‍

3:39 PM IST:

ജയവും തോല്‍വിയും സ്വാഭാവികമാണെന്ന് ഉമ്മന്‍ ചാണ്ടി.പുതുപ്പള്ളിയിൽ 50 വർഷം മുമ്പ് തുടങ്ങുമ്പോൾ ഭൂരിപക്ഷം കുറവായിരുന്നു.
പിന്നീടാണ് ഉയർന്ന് വന്നത്.കേരളത്തിൽ കോൺഗ്രസ് തിരിച്ചു വരും. അതില്‍ യാതൊരു സംശയവും വേണ്ട. വെൽഫെയർ എന്താണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയത് മുൻ യുഡിഎഫ് സർക്കാരാണ്.കോൺഗ്രസ് മുൻപും തോറ്റിട്ടുണ്ട്. തോറ്റ ഇടത്തുനിന്ന് ജയിച്ചു വന്നിട്ടുണ്ട്. ഇനിയും ഉയർന്നുവരും

3:36 PM IST:

ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന നേമത്ത് ശിവൻകുട്ടി വിജയത്തിലേക്ക്. എൽ ഡി എഫിന്‍റെ നില സുരക്ഷിതമാകുന്നു

3:34 PM IST:

 കുന്ദമംഗലത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി പിടി എ റഹീം വിജയിച്ചു.  8900 വോട്ടിന്‍റെ ലീഡിനാണ്  പിടിഎ റഹീമിന്‍റെ വിജയം. 

3:32 PM IST:

ട്വന്‍റി ട്വന്‍റിക്ക് തദ്ദേശ തെരഞ്ഞെടുപ്പിന് ലഭിച്ച വോട്ട് പോലും നിയമസഭയിൽ ലഭിച്ചില്ല. കുന്നത്ത്നാട്ടില്‍ പതിനായിരത്തിലധികം വോട്ടിന് ട്വന്‍റി ട്വന്‍റി മൂന്നാം സ്ഥാനത്താനുള്ളത്. കിഴക്കമ്പലത്ത് മാത്രം തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ 2000 വോട്ടാണ് ട്വന്‍റി ട്വന്‍റിക്ക് കുറഞ്ഞു

3:27 PM IST:

മലമ്പുഴയിൽ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്. വിഎസിന്‍റെ പിന്മുറക്കാരൻ എ.പ്രഭാകരൻ 20 റൗണ്ട് കഴിയുമ്പോൾ 18876 വോട്ട് ലീഡ് ചെയ്യുകയാണ്. മൊത്തം 24 റൗണ്ട് വോട്ടാണ് ഇവിടെയുള്ളത്. മലമ്പുഴയില്‍ രണ്ടാം സ്ഥാനത്തുള്ളത് ബിജെപിയാണ്.

3:25 PM IST:

കോവളത്ത് യുഡിഎഫ് സ്ഥാനാർത്ഥി എം വിൻസന്റെ വിജയിച്ചു

3:24 PM IST:

ചങ്ങനാശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോബ് മൈക്കിൾ  വിജയിച്ചു. ഭൂരിപക്ഷം - 6059

3:23 PM IST:

ബേപ്പൂരിൽ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ് ജയിച്ചു. 29017 വോട്ടിനാണ് പി.എ.മുഹമ്മദ് റിയാസിന്‍റെ  വിജയം.

3:21 PM IST:

കുറ്റ്യാടിയിൽ എല്‍ഡിഎഫിന് വിജയം. കെ.പി കുഞ്ഞമ്മദ് കുട്ടി ജയിച്ചു. കേരളാ കോണ്‍ഗ്രസിന് നല്‍കിയ സീറ്റ് വോട്ടര്‍മാരുടെ പ്രതിഷേധത്തിന് പിന്നാലെ എല്‍ഡിഎഫ് തിരിച്ചെടുക്കുകയായിരുന്നു

3:20 PM IST:

കുന്നത്തുനാട്ടില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്.  3689 തപാൽ വോട്ടാണ് ഇനി എണ്ണാനുള്ളത്. 2817 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ശ്രീനിജന് നിലവിലുള്ളത്. 

3:17 PM IST:

കൂത്തുപറമ്പിൽ ബിജെപി വോട്ടിൽ വൻ ചോർച്ച.കഴിഞ്ഞ തവണത്തേതിൻ്റെ പകുതി വോട്ട് പോലും നേടാനായില്ല.കെ പി മോഹനൻ്റെ ലീഡ് ഇരുപതിനായിരത്തിലേക്ക്

3:16 PM IST:

പാലായില്‍ 14 റൗണ്ടും വോട്ടെണ്ണല്‍ പൂര്‍ത്തിയായി. തപാൽ വോട്ടുഫലം വരാനിരിക്കെ 14941വോട്ടിന്‍റെ ഭൂരിപക്ഷമാണ് മാണി സി കാപ്പനുള്ളത്

3:14 PM IST:

പെരിന്തൽമണ്ണയും ഫോട്ടോ ഫിനിഷിലേക്ക്. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 122 വോട്ടിന് യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം മുന്നിലാണ്. പോസ്റ്റൽ വോട്ടുകൾ നിർണായകം

3:13 PM IST:

മട്ടന്നൂരില്‍  61035 വോട്ടിന്‍റെ ഭൂരിപക്ഷത്തിന്  കെ കെ ശൈലജ ജയിച്ചു 
 
3:10 PM IST:

ബത്തേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണൻ വിജയിച്ചു. വിജയം 11822 വോട്ടുകൾക്ക്

2:58 PM IST:

കോന്നിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാര്‍ വിജയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇവിടെ മൂന്നാം സ്ഥാനത്താണ്.

2:57 PM IST:

പാലാരിവട്ടം ഉൾപ്പെടെയുള്ള അഴിമതികള്‍ക്കെതിരെയുള്ള വിധിയെഴുത്തെന്ന് പി രാജീവ്‌

2:52 PM IST:

നേമത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയുടെ ലീഡ് 2025 ആയി.

2:49 PM IST:

1766 വോട്ടുകള്‍ക്ക് പി.വി ശ്രീനിജന്‍ ലീഡ് ചെയ്യുന്നു. ഇനി എണ്ണാനുള്ളത് പോസ്റ്റൽ വോട്ടുകൾ മാത്രം
 
2:47 PM IST:

തവനൂരില്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ കെ.ടി ജലീല്‍ മുന്നിലെത്തി. 664 വോട്ടുകളുടെ ലീഡാണ് ഇപ്പോള്‍ ജലീലിനുള്ളത്. വോട്ടെണ്ണല്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ജലീസ് മുന്നിലെത്തുന്നത്. ഇടതുപക്ഷ അനുകൂല മണ്ഡലങ്ങളാണ് ഇനി എണ്ണാന്‍ ബാക്കിയുള്ളത്.

2:45 PM IST:

വണ്ടൂരിൽ 15,563 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡി എഫ് സ്ഥാനാർഥി എപി അനിൽകുമാർ ജയിച്ചു.

2:44 PM IST:

കല്‍പ്പറ്റയില്‍ എം.വി ശ്രേയാംസ്‍കുമാറിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ്. പോസ്റ്റൽ വോട്ട്  ഒഴികെ മറ്റ് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 5453 വോട്ടുകൾക്ക് ടി സിദ്ദിഖ് മുന്നിലാണ്.

2:41 PM IST:

കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് തനിക്ക് ലഭിച്ചതെന്ന് എം.ബി രാജേഷ്. ജയം എ.കെ.ജിക്ക് സമര്‍പ്പിക്കുന്നതായും നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

2:39 PM IST:

പാലക്കാട് ഇ. ശ്രീധരനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയത്തിലേക്ക്. നിലവില്‍ 2275 വോട്ടുകളുടെ ലീഡാണ് ഷാഫിക്കുള്ളത്. 

2:37 PM IST:

തൃത്താലയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.ബി രാജേഷ് വിജയിച്ചു. വി.ടി ബല്‍റാമിനെതിരെ മൂവായിരത്തോളം വോട്ടുകള്‍ക്കാണ് എം.ബി രാജേഷിന്റെ വിജയം.

2:35 PM IST:

അഴീക്കോട് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി തോറ്റു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെവി സുമേഷ് അയ്യായിരത്തോളം വോട്ടുകള്‍ക്ക് ജയിച്ചു.

2:33 PM IST:

നേമത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയുടെ ലീഡ് ഉയരുന്നു. നിലവില്‍ 2500 വോട്ടുകള്‍ക്ക് മുന്നിലാണ് അദ്ദേഹം. 

2:32 PM IST:

വള്ളിക്കുന്ന് മണ്ഡലത്തില്‍ 14,460 വോട്ടിന്  യുഡിഎഫ് സ്ഥാനാർത്ഥി പി അബ്‍ദുല്‍ ഹമീദ് ജയിച്ചു.
 
2:27 PM IST:

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന് നിലമ്പൂര്‍ മണ്ഡലത്തില്‍ വിജയം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി പ്രകാശ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.

2:25 PM IST:

തൃക്കരിപ്പൂരിൽ എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി എം രാജഗോപാലൻ 26,000 വോട്ടുകള്‍ക്ക് മുന്നിൽ
 
2:22 PM IST:

പാറശാല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.കെ ഹരീന്ദ്രന്‍ വിജയിച്ചു. 

2:21 PM IST:

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ ലീഡ് വീണ്ടും ഉയര്‍ന്നു. നിലവില്‍ 1000 വോട്ടുകളുടെ ലീഡാണ് ഷാഫിക്കുള്ളത്.

2:19 PM IST:

പാലക്കാട് ഷാഫി പറമ്പില്‍ ലീഡ് ഉയര്‍ത്തുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരനെതിരെ 500 വോട്ടുകളുടെ ലീഡാണ് ഷാഫിക്കുള്ളത്.

2:18 PM IST:

വൈക്കത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ മികച്ച വിജയത്തിലേക്ക്. നിലവില്‍ 26,242 വോട്ടുകളുടെ ലീഡാണ് ആശയ്ക്കുള്ളത്. 

2:15 PM IST:

പാലക്കാട് ഇ ശ്രീധരനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുന്നിലേക്ക്. ഇതോടെ സംസ്ഥാനത്ത് എവിടെയും ബിജെപിക്ക് ലീഡ് ഇല്ലാതായി.

ഇപ്പോഴത്തെ ലീഡ് നില
എല്‍.ഡി.എഫ് - 95
യു.ഡി.എഫ് - 45
എന്‍.ഡി.എ - 0
മറ്റുള്ളവര്‍ - 0

2:13 PM IST:

തൃശൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി. ബാലചന്ദ്രന്‍ വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പത്മജ വേണുഗോപാലും ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുമാണ് മത്സര രംഗത്തുണ്ടായിരുന്നത്.

2:12 PM IST:

ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപക്ഷ അര ലക്ഷം കടന്നു.
 
2:10 PM IST:

പാലായില്‍ ജോസ് കെ മാണി തോറ്റു. 13,000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാണി സി കാപ്പന്‍ വിജയം ഉറപ്പാക്കി. 

2:08 PM IST:

കോഴിക്കോട് നോർത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോട്ടത്തിൽ രവീന്ദ്രൻ വിജയിച്ചു. ഭൂരിപക്ഷം 12598. 

2:05 PM IST:

വോട്ട് കുറഞ്ഞെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷനെ തോൽപ്പിച്ചതിൽ വലിയ സന്തോഷമെന്ന് എ കെ എം അഷ്റഫ്

2:04 PM IST:

ചരിത്ര വിജയത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. മത്സരിക്കാൻ അവസരം തന്ന എല്‍ഡിഎഫിന് നന്ദിയെന്നും ആന്‍റണി രാജു. 
 
2:02 PM IST:

പിണറായി സർക്കാറിന്റെ വികസന പ്രവർത്തനത്തനത്തിന് കല്യാശ്ശേരിയിലെ ജനങ്ങൾ നൽകിയ സമ്മാനമാണ് തന്റെ വിജയമെന്ന് എം. വിജിന്‍ 

1:59 PM IST:

തവനൂരിലും കടുത്ത പോരാട്ടം. ഫിറോസിൻറെ ലീഡ് 100ൽ അധികം മാത്രം. ഇനി എണ്ണാൻ ഉള്ളത് രണ്ട് പഞ്ചായത്തുകൾ. 

2:06 PM IST:

11000 വോട്ടിന്റെ ലീഡ്. ഒരു റൗണ്ട് മാത്രം എണ്ണാൻ ബാക്കി. 

1:55 PM IST:

ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ട് ഒരു മണിക്കൂറിലധികം സമയമായി

1:52 PM IST:

കേരള കോൺഗ്രസിന്റെ രാഷ്രീയ നിലപാട് ശരിയെന്നു വ്യക്തമായെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. നിർണായക സ്വാധീനമാവാൻ കേരള കോൺഗ്രസിനായി. ഒരിക്കൽകൂടി തന്നെ പിന്തുണച്ച ഇടുക്കി ജനതക്ക് നന്ദി പറയുന്നു. മന്ത്രി ആവണമോ എന്ന് തീരുമാനിക്കുന്നത് പാർട്ടി ആയിരിക്കുമെന്നും റോഷി അഗസ്റ്റിൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

1:50 PM IST:

അരുവിക്കരയില്‍ ജി സ്റ്റീഫന് ലീഡ്. ഇനി എണ്ണാനുള്ളത് പൂവച്ചൽ, കുറ്റിച്ചല്‍ പഞ്ചായത്തുകളിലെ വോട്ടുകള്‍ മാത്രം.

1:47 PM IST:

പൂഞ്ഞാറില്‍ പി.സി ജോര്‍ജ് പരാജയപ്പെട്ടു. 11,404 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് വിജയിച്ചത്. മണ്ഡലത്തിലെ ഒരു പഞ്ചായത്തിലും പി.സി ജോര്‍ജിന് മേധാവിത്വം നേടാനായില്ല.

1:44 PM IST:

കനത്ത തിരിച്ചടികള്‍ നേരിട്ടെങ്കിലും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി വിജയിച്ചു.  7476 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. കഴിഞ്ഞ തവണ 27,092 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നത്.
 
1:42 PM IST:

നേമത്ത് സിപിഎം സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടിയുടെ ലീഡ് ഉയരുന്നു. നിലവില്‍ 2330 വോട്ടുകളുടെ ലീഡാണ് പത്താമത്തെ റൗണ്ട് പൂര്‍ത്തിയാവുമ്പോള്‍ അദ്ദേഹത്തിനുള്ളത്. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനാണ് രണ്ടാമത്.
 
1:40 PM IST:

ഏഴ് റൗണ്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ലീഡ് കുറഞ്ഞു. 2763 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കുള്ളത്.

1:35 PM IST:

തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്ന് വി.ടി ബല്‍റാമിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്. പുതിയ കേരള സര്‍ക്കാറിന് ആശംസകളും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

1:32 PM IST:

11 റൗണ്ട് വോട്ടെണ്ണല്‍ പൂർത്തിയായപ്പോൾ 8700 വോട്ടുകൾക്ക് സെബാസ്റ്റ്യൻ കുളത്തിങ്കൽ മുന്നേറുന്നു. ഇടത് മേഖലകളിലെ വോട്ടുകളാണ് ഇനി എണ്ണാൻ ബാക്കിയുള്ളത്.

1:32 PM IST:

തിരുവല്ലയിൽ എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി തോമസ് ജയിച്ചു
 
1:31 PM IST:

വിജയാഹ്ളാദം നടത്തുന്നവർക്കെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. പ്രകടനം നടത്താൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്‍പെൻഡ് ചെയ്യണമെന്നും നിര്‍ദേശിച്ചു.

1:29 PM IST:

തൃത്താലയിൽ ലീഡ് തിരിച്ചുപിടിച്ച് എം.ബി രാജേഷ്. 2571 വോട്ടിന് എം.ബി രാജേഷ് ഇപ്പോള്‍ ലീഡ് ചെയ്യുന്നു.

1:28 PM IST:

പീരുമേട് മണ്ഡലത്തില്‍ അവസാന റൗണ്ട് വോട്ടെണ്ണലില്‍ എൽ.ഡി.എഫിന് അട്ടിമറി ജയം. ഇടതു സ്ഥാനാര്‍ത്ഥി വാഴൂർ സോമൻ 1773 വോട്ടുകൾക്ക് വിജയിച്ചു. ആദ്യ റൗണ്ടു മുതല്‍ ഇവിടെ യുഡിഎഫ് ആണ് ലീഡ് നിലനിര്‍ത്തിയിരുന്നത്. 14 റൗണ്ട് പിന്നിട്ട ശേഷം പതിനഞ്ചാം റൗണ്ടിലാണ് വാഴൂർ സോമന്റെ ജയം.

1:25 PM IST:

കോഴിക്കോട് സൗത്തിലും എൽ.ഡി.എഫ് വിജയത്തിലേക്ക്. ഇവിടെ എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂർത്തിയായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവർ കോവിൽ 49,738 വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ത്ഥി നൂർബിന റഷീദ് 38,285 വോട്ടുകളും ഇതുവരെ നേടി.

1:23 PM IST:

എല്‍.ഡി.എഫ് - 95
യു.ഡി.എഫ് - 44
എന്‍.ഡി.എ - 1
മറ്റുള്ളവര്‍ - 0

1:23 PM IST:

ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ പിന്നിലാക്കി നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി മുന്നിലെത്തി. 1576 വോട്ടുകളുടെ ലീഡാണ് ഇപ്പോള്‍ ശിവന്‍കുട്ടിക്ക് ഉള്ളത്.

1:21 PM IST:

തവനൂരിൽ ഓരോ റൗണ്ടിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിന്റെ ലീഡ് കുറയുന്നു. നിലവില്‍ ഫിറോസിന് 1062 വോട്ടുകളുടെ ലീഡാണുള്ളത്. പോസ്റ്റൽ വോട്ടുകളിൽ ജലീലാണ് മുന്നിൽ.
 
1:17 PM IST:

പീരുമേട്ടിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വാഴൂർ സോമൻ മുന്നേറുന്നു. 1700 വോട്ടുകളുടെ ലീഡാണ് അദ്ദേഹത്തിനുള്ളത്.

1:14 PM IST:

എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. 1061 വോട്ടുകളുടെ ലീഡാണ് വി.ടി ബല്‍റാമിനുള്ളത്.

1:13 PM IST:

നേമത്ത് വോട്ടെണ്ണല്‍ പകുതി റൗണ്ടുകൾ പിന്നിടുമ്പോൾ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് 1323 വോട്ടിന്റെ ലീഡ്.

1:11 PM IST:

ഇടുക്കിയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന്‍ 5563 വോട്ടുകള്‍ക്ക് വിജയിച്ചു.
 
1:10 PM IST:

തവനൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിന്റെ ലീഡ് കുറയുന്നു. നിലവില്‍ 1196 വോട്ടിനാണ് ഫിറോസ് മുന്നില്‍ നില്‍ക്കുന്നത്. 
 
1:07 PM IST:

കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു എന്ന് സീതാറാം യെച്ചൂരി. മഹാമാരിയുടെ സമയത്തുൾപ്പടെ കേരള മാതൃക മുന്നോട്ടു വച്ചതിനുള്ള അംഗീകാരമെന്നും യെച്ചൂരി.

1:05 PM IST:

ചേലക്കരയിൽ കെ രാധാകൃഷ്ണൻ വിജയിച്ചു. കോൺഗ്രസിലെ സി സി ശ്രീകുമാറിനെ പരാജയപ്പെടുത്തി.

1:04 PM IST:

വര്‍ക്കലയില്‍ സിപിഎം സ്ഥാനാര്‍ഥി വി. ജോയി മുന്നേറുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി.ആര്‍.എം ഷഫീറിനെതിരെ 6084 വോട്ടിന്റെ ലീഡ്.

1:03 PM IST:

നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ എൽഡിഎഫ് സ്ഥാനാർഥി ആന്‍സലന്‍ 7422 വോട്ടിന് ലീഡ് ചെയ്യുന്നു.

1:02 PM IST:

തിരൂരങ്ങാടി മണ്ഡലത്തില്‍ മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥി കെപിഎ മജീദിനെതിരെ കനത്ത മൽസരം കാഴ്ചവെച്ച് എൽ.ഡി.എഫ്. 943 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് ലീഡ് ചെയ്യുന്നു.

1:00 PM IST:

മഞ്ചേശ്വരത്ത് 12 റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്റഫിന് 5999 വോട്ടുകളുടെ ലീഡ്.   

12:56 PM IST:

പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി പഞ്ചായത്തിൽ എൽഡിഎഫിന് 750 വോട്ടിന്റെ ലീഡ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ ഉമ്മന്‍ചാണ്ടിക്ക് മൂവായിരത്തിലധികം വോട്ടുകളുടെ ലീഡ് ലഭിച്ചിരുന്നു.

12:55 PM IST:

തിരൂരിൽ ഒമ്പത് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പൂർത്തിയായപ്പോൾ 5373 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കുറുക്കോളി മൊയ്തീൻ മുന്നിൽ.

12:53 PM IST:

സ്വന്തം ബൂത്തില്‍ എട്ട് വോട്ടിന് തോറ്റ് ജോസ് കെ മാണി.

12:52 PM IST:

ഉടുമ്പന്‍ചോലയില്‍ പത്ത് റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എം.എം മണിക്ക് 31,301 വോട്ടുകളുടെ ലീഡ്. ഇനി മൂന്ന് റൗണ്ടുകളും പോസ്റ്റല്‍ വോട്ടുകളും എണ്ണാനുണ്ട്.

12:51 PM IST:

കഴക്കൂട്ടത്ത് പത്ത് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കടകംപള്ളി സുരേന്ദ്രന് 16,159 വോട്ടുകളുടെ ലീഡ്. ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രൻ രണ്ടാം സ്ഥാനത്ത്.

12:49 PM IST:

ബാലുശ്ശേരിയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിൻ ദേവ് വിജയിച്ചു. ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ 20,223 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സച്ചിന്‍ ദേവിന്റെ വിജയം.

12:47 PM IST:

ഇരിങ്ങാലക്കുടയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ ബിന്ദു വിജയിച്ചു.

12:46 PM IST:

ഫിറോസ് കുന്നംപറമ്പില്‍ കടുത്ത മത്സരം കാഴ്ച വെക്കുന്നു. കെ.ടി ജലീൽ വിയർക്കുന്നു.

12:45 PM IST:

വാമനപുരത്ത് ബിജെപിക്ക് വൻ വോട്ട് ചോർച്ച. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍  പൂര്‍ത്തിയാകുമ്പോൾ എന്‍.ഡി.എ സ്ഥാനാർത്ഥിക്ക് ഇതുവരെ ലഭിച്ചത് 1200 വോട്ടുകള്‍ മാത്രം.

12:41 PM IST:

തവനൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിന്റെ ലീഡ് 590 ആയി കുറഞ്ഞു. ഇനി ഇനി എണ്ണാനുള്ളത് എല്‍ഡിഎഫിന് മുൻതൂക്കമുള്ള എടപ്പാള്‍,  പുറത്തൂര്‍ പഞ്ചായത്തുകളിലെ വോട്ടുകളാണ്.

12:39 PM IST:

ആലപ്പുഴ മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പി.പി ചിത്തരഞ്ജന്‍ വിജയിച്ചു.

12:37 PM IST:

തൃശ്ശൂരിൽ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക്. എല്‍ഡിഎഫ് സ്ഥാനാർത്ഥി പി. ബാലചന്ദ്രൻ 200 വോട്ടിന്  ലീഡ് ചെയ്യുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലാണ് രണ്ടാം സ്ഥാനത്ത്. മണ്ഡലത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലെ വോട്ടുകളാണ് ഇനി എണ്ണാനുള്ളത്.
 
12:35 PM IST:

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്റഫിന്റെ ലീഡ് ഉയരുന്നു. 11 റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫിന് 6665 വോട്ടുകളുടെ ലീഡാണുള്ളത്.

12:30 PM IST:

തൃത്താലയില്‍ ലീഡ് തിരിച്ച് പിടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.ടി ബൽറാം. ഇവിടെ ഒന്‍പത് റൗണ്ട് വോട്ടെണ്ണല്‍  പൂർത്തിയായപ്പോൾ യുഡിഎഫ് 2900 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
 
12:45 PM IST:

ദേവികുളം മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ. രാജ വിജയിച്ചു. 7847 വോട്ടിൻ്റെ ഭൂരിപക്ഷം

12:27 PM IST:

പേരാവൂർ മണ്ഡലത്തിൽ നാലാം റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. മുഴക്കുന്ന് പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള്‍  എണ്ണുന്നത്. 1600 വോട്ടിന്റെ ലീഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥി സക്കീർ ഹുസൈൻ മുന്നേറുകയാണ്. ഇരു മുന്നണികൾക്കും ലീഡ് മാറി മറിയുന്ന കാഴ്ചയാണ് നിലവിൽ മണ്ഡലത്തിലുള്ളത്.

12:28 PM IST:

തളിപ്പറമ്പിലെ പാർട്ടി കോട്ടകളെ ഞെട്ടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി വി.പി അബ്ദുൾ റഷീദ്. ഇവിടെ നാല് റൗണ്ട് വോട്ടുകള്‍ കഴിഞ്ഞപ്പോൾ എൽഡിഎഫിന്റെ ഭൂരിപക്ഷം 2800ൽ താഴെയാണ്. 2016ൽ ഇവിടെ എല്‍ഡിഎഫ് ജയിച്ചത് 40,617 വോട്ടുകള്‍ക്കാണ്.

12:24 PM IST:

തവനൂരിൽ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിന്റെ ലീഡ് കുറയുന്നു. മണ്ഡലത്തിലെ ഇടതുകേന്ദ്രങ്ങളില്‍ വോട്ടെണ്ണിത്തുടങ്ങി. ഇനി എണ്ണാന്‍ ബാക്കിയുള്ളത് ഇടത് കേന്ദ്രങ്ങളായ പുറത്തൂരിലെയും എടപ്പാളിലെയും വോട്ടുകളാണ്.

12:22 PM IST:

തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ലീഡ് കുറഞ്ഞു. നിലവില്‍ 2868 വോട്ടുകളുടെ ലീഡാണ് അദ്ദേഹത്തിനുള്ളത്.
 
12:21 PM IST:

ഉടുമ്പൻചോലയിൽ എൽഡിഎഫ് - എന്‍ഡിഎഫ് വോട്ടു കച്ചവടം ഉണ്ടായെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇ.എ അഗസ്‍തി. എന്‍ഡിഎയുടെ സാന്നിദ്ധ്യം വോട്ടിങ്ങിൽ ഉണ്ടായില്ല. ഇരട്ട വോട്ടും എൽഡിഎഫിനെ സഹായിച്ചു. വെല്ലുവിളി പ്രകാരം മൊട്ടയടിക്കും. അത് വേണ്ടെന്ന് പറഞ്ഞ എം.എം മണിയുടെ നല്ല മനസിന് നന്ദിയെന്നും പക്ഷേ താൻ വാക്ക് പാലിക്കുമെന്നും അഗസ്തി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

12:18 PM IST:

കണ്ണൂരിൽ സതീശൻ പാച്ചേനി പരാജയത്തിലേക്ക്. അദ്ദേഹം കൗണ്ടിങ് സെന്ററില്‍ നിന്ന് മടങ്ങി. 

12:17 PM IST:

വിജയമുറപ്പിച്ച പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്നു. 

12:13 PM IST:

ഒപിഎസ് അടക്കം ആറ് മന്ത്രിമാർ ഇപ്പോള്‍ പിന്നിലാണ്. ഖുശ്ബു, എച്ച് രാജ, അണ്ണാമലൈ അടക്കം ബിജെപി സ്ഥാനാർത്ഥികൾ പിന്നിൽ.

12:12 PM IST:

ഏറ്റുമാനൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന് 930 വോട്ടുകളുടെ ലീഡ്. ഇനി വോട്ടെണ്ണാനുള്ള അയ്‍മനം, ആർപ്പൂക്കര, കുമരകം എന്നിവ ഇടതുമുന്നണിക്ക് സ്വാധീനമുള്ള സ്ഥലങ്ങളാണ്. 

12:10 PM IST:

താനൂരിൽ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപുറമ്പിലിന്റെ ലീഡ് കുറയുന്നു. താനാളൂർ പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫിന്റെ ലീഡ് 685 ആയി കുറഞ്ഞു.

12:08 PM IST:

വൈക്കത്ത് എൽ.ഡി.എഫ്  സ്ഥാനാർഥി സി. കെ ആശ മികച്ച ഭൂരിപക്ഷത്തിലേക്ക്. 17,848 വോട്ടുകളുടെ ഭൂരിപക്ഷമാണ് ആശയ്ക്ക് നിലവിലുള്ളത്.

12:07 PM IST:

തൃത്താലയില്‍ എട്ട് റൗണ്ട് പിന്നിട്ടപ്പോൾ 89 വോട്ടിന്റെ ലീഡ് നേടി എം.ബി രാജേഷ്. 

12:03 PM IST:

ബാലുശേരിയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിൻ ദേവ് വിജയത്തിലേക്ക്. എൽഡിഎഫിന്റെ ലീഡ് 18000 കടന്നു.

12:02 PM IST:

പുതുപ്പള്ളി മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയുടെ ലീഡ് 2850 ആയി കുറഞ്ഞു. മണർകാട് പഞ്ചായത്തിൽ എൽ.ഡി.എഫ്  ലീഡ് നേടി.

12:01 PM IST:

വട്ടിയൂര്‍ക്കാവില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന്റെ ലീഡ് പതിനായിരം കടന്നു. 10,096 വോട്ടുകള്‍ക്കാണ് അദ്ദേഹം മുന്നേറുന്നത്.

11:57 AM IST:

പിണറായിയിൽ ഇടതു പ്രവർത്തകർ പടക്കം പൊട്ടിച്ച്  വിജയം ആഘോഷിക്കുന്നു.

11:55 AM IST:

വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടന്ന കണ്ണൂരിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍ കടന്നപ്പള്ളി മുന്നില്‍. അവസാന 10 ബൂത്തുകൾ എണ്ണാനിരിക്കെ 500 വോട്ടിനാണ് കടന്നപ്പള്ളി ലീഡ് ചെയ്യുന്നത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലും എല്‍.ഡി.എഫ് കരുത്ത് കാട്ടിയപ്പോള്‍ ഇനി വിധി നിർണയിക്കുക പോസ്റ്റൽ ബാലറ്റുകളായിരിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനി വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും മടങ്ങി.

11:52 AM IST:

തവനൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ടി ജലീല്‍ പിന്നിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിന്റെ ലീഡ് 2000 കടന്നു.

11:49 AM IST:

തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച കോണ്‍ഗ്രസ് നേതാവ് ഇം.എം അഗസ്‍തി തല മൊട്ടയടിക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് എം.എം മണി. തുടർ ഭരണം വരുമെന്ന എൽ.ഡി.എഫിന്റെ പ്രവചനം ശരിയാണെന്ന് തെളിഞ്ഞു. സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്നും കേരള ജനത അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു.

11:45 AM IST:

ബേപ്പൂരിൽ ജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ്. ലീഡ് 15000 കടന്നു.

11:44 AM IST:

തൃത്താലയില്‍ ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ വി.ടി ബല്‍റാമിന് 902 വോട്ടിന്റെ മുന്‍തൂക്കം മാത്രം. യു.ഡി.എഫ്  ശക്തികേന്ദ്രങ്ങളിലും ബൽറാമിന് നേരിയ മുന്നേറ്റം മാത്രം.

11:42 AM IST:

തിരുവമ്പാടിയിൽ എൽഡിഎഫ് ജയം ഉറപ്പിച്ചു. ഒന്‍പത് റൗണ്ടുകൾ പൂർത്തിയായപ്പോൾ 5596 വോട്ടിന്റെ ലീഡാണ് സി.പി.എം സ്ഥാനാര്‍ത്ഥി ലിന്‍റോ ജോസഫിനുള്ളത്.

11:41 AM IST:

തൃശൂര്‍ മണ്ഡലത്തില്‍ ലീഡ് ഉയര്‍ത്തി ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. അഞ്ച് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 3752 വോട്ടുകളുടെ ലീഡാണ് അദ്ദേഹത്തിനുള്ളത്. 
 
11:38 AM IST:

താനൂരിൽ മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ ഫിറോസിന്റെ ലീഡ് കുറഞ്ഞു. ഇനി എണ്ണാനുള്ളത് ഇടതുപക്ഷ മേഖലയായ താനാളൂർ.

11:35 AM IST:

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ലീഡ് കുറഞ്ഞു. ആറ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലീഡ് 3323ല്‍ നിന്ന് 2805ലേക്ക് കുറഞ്ഞു. 

11:39 AM IST:

പേരാമ്പ്ര മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്‍  വിജയിച്ചു. സംസ്ഥാനത്ത് വോട്ടെണ്ണല്‍ പൂര്‍ത്തിയായ ആദ്യ മണ്ഡലമാണിത്. 6173 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം.

11:30 AM IST:

തിരുവനന്തപുരം മണ്ഡലത്തിൽ ഇതുവരെ വോട്ട് എണ്ണിക്കഴിഞ്ഞ നാല് റൗണ്ടുകളിലും ലീഡ് എൽഡിഎഫിന്. ആന്റണി രാജുവിന് ഇപ്പോള്‍ 1326 വോട്ടുകളുടെ ലീഡാണുള്ളത്.
 
11:29 AM IST:

1034 വോട്ടുകള്‍ക്ക് ബല്‍റാം മുന്നില്‍ നില്‍ക്കുന്നു.
 
11:27 AM IST:

കൊടുവള്ളിയില്‍ മുസ്‍ലിം ലീഗ് നേതാവ് എം.കെ മുനീറിനെ പിന്നിലാക്കി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കാരാട്ട് റസാഖ് മുന്നേറുന്നു. 644 വോട്ടുകളുടെ ലീഡാണ് അദ്ദേഹത്തിന് ഇപ്പോഴുള്ളത്.

11:25 AM IST:

എല്‍.ഡി.എഫ് - 92
യു.ഡി.എഫ് - 45
എന്‍.ഡി.എ - 3
മറ്റുള്ളവര്‍ - 0

ഏറ്റവും പുതിയ വിവരങ്ങള്‍ തത്സമയം കാണാം...

11:24 AM IST:

ട്വന്റി 20 ശക്തികേന്ദ്രങ്ങളിൽ എൽഡിഎഫ് മുന്നിൽ

11:23 AM IST:

തൃശൂരില്‍ ലീഡ് ഉയര്‍ത്തി ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. 2851 വോട്ടുകളുടെ ലീഡാണ് അദ്ദേഹത്തിന് ഇപ്പോഴുള്ളത്.
 
11:24 AM IST:

ഉടുമ്പന്‍ചോലയില്‍ എം.എം മണിയോട് തോൽവി സമ്മതിച്ചെന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇ.എം അഗസ്തി. താന്‍ വാക്ക് പാലിക്കുമെന്നും നാളെ തല മൊട്ടയടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 20000 വോട്ടിനു തോറ്റാൽ മൊട്ടയടിക്കുമെന്ന് അഗസ്തി വെല്ലുവിളിച്ചിരുന്നു

11:19 AM IST:

വട്ടിയൂര്‍ക്കാവില്‍ സിപിഎം സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന് 8684 വോട്ടിന്റെ ലീഡ്.

11:17 AM IST:

ബേപ്പൂരിൽ സിപിഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസിന് 12,299 വോട്ടിന്റെ ലീഡ്. ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ പ്രകാശ് ബാബുവാണ് രണ്ടാമത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ.പി.എം നിയാസ് മൂന്നാം സ്ഥാനത്ത്.

11:15 AM IST:

134 വോട്ടുകള്‍ക്ക് യുഡിഎഫിലെ സണ്ണി ജോസഫ് മുന്നിലെത്തി. നാലാം റൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം.

11:14 AM IST:

ഏറെ പ്രതീക്ഷവച്ച പേരാവൂർ സീറ്റിൽ പിന്നിൽ. പതിനൊന്നിൽ പത്തിടത്തും എൽഡിഎഫ് മുന്നിൽ.

11:13 AM IST:

ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ആറ് റൗണ്ടുകള്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ എം.എം മണിക്ക് 20,511 വോട്ടുകളുടെ ലീഡ്

11:12 AM IST:

പൊന്നാനിയിൽ എല്‍ഡിഎഫിന് വ്യക്തമായ ലീഡ്. പി നന്ദകുമാര്‍ എണ്ണായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍

ഇപ്പോഴത്തെ ലീഡ് നില
എല്‍.ഡി.എഫ് - 92
യു.ഡി.എഫ് - 45
എന്‍.ഡി.എ - 3
മറ്റുള്ളവര്‍ - 0

തത്സമയം കാണാം...
 
11:09 AM IST:

പൂഞ്ഞാറില്‍ ഉമ്മന്‍ ചാണ്ടിയുടെ ലീഡ് കുറഞ്ഞു. ഇപ്പോള്‍ 788 വോട്ടുകളുടെ മുന്‍തൂക്കം മാത്രമാണ് അദ്ദേഹത്തിനുള്ളത്.

11:06 AM IST:

സുല്‍ത്താന്‍ ബത്തേരിയില്‍ ഐ.സി ബാലകൃഷ്ണന്‍ 8022 വോട്ടുകള്‍ക്ക് മുന്നില്‍.

11:03 AM IST:

കുറ്റ്യാടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെപി കുഞ്ഞമ്മദ് കുട്ടി 234 വോട്ടുകള്‍ക്ക് മുന്നില്‍

11:01 AM IST:

നിലമ്പൂരില്‍ പി.വി അന്‍വര്‍ വീണ്ടും മുന്നിലേക്ക്. 150 വോട്ടുകളുടെ ലീഡാണ് ഇപ്പോള്‍ അന്‍വറിനുള്ളത്. 

11:00 AM IST:

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വീണ്ടും മുന്നിലെത്തി. 1530 വോട്ടുകളുടെ ലീഡാണ് സുരേഷ് ഗോപിക്ക് ഇപ്പോഴുള്ളത്.
 
10:59 AM IST:

മുസ്‍ലിം ലീഗിന്റെ ഒരേയൊരു വനിതാ സ്ഥാനാര്‍ത്ഥി അഡ്വ. നൂര്‍ബിന റഷീദ് പിന്നില്‍. ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവർകോവിലാണ് ഇവിടെ മുന്നേറുന്നത്. 
 
10:57 AM IST:

പാലായില്‍ ജോസ് കെ മാണിയെ ബഹുദൂരം പിന്നിലാക്കി മാണി സി കാപ്പന്‍ മുന്നേറുന്നു. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളിലും മികച്ച മുന്നേറ്റം കാഴ്ചവെച്ച മാണി സി കാപ്പന് ഇപ്പോള്‍ 9019 വോട്ടുകളുടെ ലീഡാണുള്ളത്.

10:56 AM IST:

കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു മുന്നില്‍.

10:54 AM IST:

റാന്നിയിൽ കൊല്ലമുള 21A ബൂത്തിലെ വോട്ടിംങ് യന്ത്രം തകരാറിലായി. ഈ ബൂത്തിലെ വിവിപാറ്റ് എണ്ണും.

10:52 AM IST:

152 വോട്ടുകള്‍ക്ക് ചവറയില്‍ ഷിബു ബേബി ജോണ്‍ മുന്നില്‍
 
10:50 AM IST:

തിരുവനന്തപുരം മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ആന്റണി രാജു 1166 വോട്ടുകള്‍ക്ക് മുന്നില്‍.

10:49 AM IST:

അഴീക്കോട് കെ.എം ഷാജിയെ പിന്നിലാക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി സുമേഷ്. നിലവില്‍ സുമേഷിന് 3887 വോട്ടുകളുടെ ലീഡുണ്ട്.

10:48 AM IST:

പൂഞ്ഞാറില്‍ പി.സി ജോര്‍ജ് മൂന്നാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേക്ക്. എല്‍ഡിഎഫിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 6161 വോട്ടുകള്‍ക്ക് ഇപ്പോള്‍ പൂഞ്ഞാറില്‍ ലീഡ് ചെയ്യുകയാണ്.

10:45 AM IST:

ബാലുശേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടി പിന്നില്‍. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എഡ്വ. കെ.എം സച്ചിന്‍ ദേവ് 2559 വോട്ടിന് ലീഡ് ചെയ്യുന്നു. 

10:42 AM IST:

രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പൂർത്തിയാകുമ്പോൾ കുന്നത്തുനാട് മണ്ഡലത്തില്‍ എൽഡിഎഫിന്റെ പി.വി ശ്രീനിജന്‍ ലീഡ് ചെയ്യുന്നു. യുഡിഎഫ് രണ്ടാം സ്ഥാനത്താണ്. ശക്തി കേന്ദ്രങ്ങളിലുള്‍പ്പെടെ ട്വന്റി 20 മൂന്നാം സ്ഥാനത്ത്. 

10:40 AM IST:

തൃശൂരിലെ എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. തൃശൂര്‍ മണ്ഡലത്തില്‍ ആദ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലും പിന്നീട് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും മുന്നിലെത്തിയിരുന്നെങ്കിലും പിന്നീട് ഇടതു മുന്നണി ലീഡ് തിരിച്ചുപിടിച്ചു.

10:38 AM IST:

പേരാമ്പ്ര മണ്ഡലത്തിൽ ടി.പി. രാമകൃഷ്ണൻ 1692 വോട്ടിന് മുന്നിൽ

10:37 AM IST:

പേരാവൂരിൽ ലീഡ് തിരിച്ച് പിടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ്

10:36 AM IST:

മണ്ഡലം, സ്ഥാാര്‍ത്ഥി, ലീഡ് എന്ന ക്രമത്തില്‍ 

  • ചങ്ങനാശേരി - ജോബ് മൈക്കിള്‍ - 4360
  • ഏറ്റുമാനൂര്‍ - വി.എന്‍. വാസവന്‍ - 520
  • കടുത്തുരുത്തി - മോന്‍സ് ജോസഫ് - 337
  • കാഞ്ഞിരപ്പള്ളി - എന്‍. ജയരാജ് - 1318
  • കോട്ടയം - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ - 2764
  • പാലാ - മാണി സി. കാപ്പന്‍ - 5508
  • പൂഞ്ഞാര്‍ - അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ - 5177
  • പുതുപ്പള്ളി - ഉമ്മന്‍ ചാണ്ടി - 1037
  • വൈക്കം - സി.കെ. ആശ - 6340

10:34 AM IST:

തലസ്ഥാന ജില്ലയില്‍ 11 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റം. രണ്ടിടങ്ങളില്‍ യുഡിഎഫും നേമത്ത് ബിജെപിയും ലീഡ് ചെയ്യുന്നു.

10:32 AM IST:

വടകരയില്‍ അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കെ.കെ രമ 4339 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

10:30 AM IST:

കുണ്ടറയില്‍ ജെ. മേഴ്‍സിക്കുട്ടിയമ്മയെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി വിഷ്‍നാഥ് മുന്നേറുന്നു.

ഇപ്പോഴത്തെ ലീഡ് നില
എല്‍.ഡി.എഫ് - 93
യു.ഡി.എഫ് - 45
എന്‍.ഡി.എ - 2
മറ്റുള്ളവര്‍ - 0

തത്സമയം കാണാം...
 
10:29 AM IST:

ചാലക്കുടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡെന്നിസ് കെ ആന്റണി 784 വോട്ടുകള്‍ക്ക് മുന്നില്‍. 

10:26 AM IST:

ചേലക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ. രാധാകൃഷ്ണന്‍ 8799 വോട്ടുകള്‍ക്ക് മുന്നില്‍

10:25 AM IST:

നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ ലീഡ് കുറയുന്നു. രണ്ടായിരത്തിലേറെ വോട്ടുകളുടെ ലീഡുണ്ടായിരുന്ന അദ്ദേഹത്തിന് ഇപ്പോള്‍ 510 വോട്ടുകളുടെ മുന്‍തൂക്കമാണുള്ളത്.

10:24 AM IST:

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ ലീഡ് കുറയുന്നു. 2136 വോട്ടുകള്‍ക്കാണ് ഇപ്പോള്‍ അദ്ദേഹം മുന്നിലുള്ളത്. നേരത്തെ മൂവായിരത്തിലധികം വോട്ടുകളുടെ ലീഡ് അദ്ദേഹത്തിനുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലാണ് രണ്ടാമത്.

10:22 AM IST:

കൊച്ചി മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി കെ.ജെ മാക്സി  5980 വോട്ടുകള്‍ക്ക് പിന്നില്‍.

10:21 AM IST:

വര്‍ക്കലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിആര്‍എം ഷഫീറിനെ പിന്നിലാക്കി വി ജോയി 1331 വോട്ടിന് മുന്നില്‍.

10:20 AM IST:

തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞുകോശി പോള്‍ 364 വോട്ടുകള്‍ക്ക് മുന്നില്‍. ജനതാദള്‍ എസ് നേതാവ് മാത്യു ടി തോമസ് പിന്നിലാണ്.

10:18 AM IST:

മാനന്തവാടിയിൽ എൽഡിഎഫ് ലീഡ് ഉയർത്തുന്നു. ഒ.ആര്‍ കേളു 6618 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

10:17 AM IST:

കണ്ണൂരിൽ ലീഡ് തിരിച്ചുപിടിച്ച് കടന്നപ്പള്ളി രാമചന്ദ്രന്‍. എല്‍ഡിഎഫ് 2056 വോട്ടുകള്‍ക്ക് മുന്നിലാണിപ്പോള്‍.

10:15 AM IST:

ചെങ്ങന്നൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 2070 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

10:14 AM IST:

തൃശൂരില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ ലീഡ് ചെയ്യുന്നു. ആയിരത്തോളം വോട്ടുകള്‍ക്ക് ഇപ്പോള്‍ സുരേഷ് ഗോപി പിന്നിലാണ്. ആദ്യ ഘട്ടത്തില്‍ ലീഡ് ചെയ്‍തിരുന്ന പത്മജ വേണുഗോപാല്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തുമാണ്.

10:11 AM IST:

ഉടുമ്പന്‍ചോലയില്‍ മൂന്ന് റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ എം.എം മണിക്ക് 9467 വോട്ടുകളുടെ ലീഡ്

10:10 AM IST:

കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ജോബ് മൈക്കിള്‍ ചങ്ങനാശേരിയില്‍ 2603 വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു.

10:08 AM IST:

തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പിന്നിലേക്ക്. നിലവില്‍ രണ്ട് സീറ്റുകളിലാണ് ബിജെപിക്ക് ലീഡുള്ളത്.

ഇപ്പോഴത്തെ ലീഡ് നില
എല്‍.ഡി.എഫ് - 90
യു.ഡി.എഫ് - 48
എന്‍.ഡി.എ - 2
മറ്റുള്ളവര്‍ - 0

തത്സമയം കാണാം...
 
10:06 AM IST:

ഇപ്പോഴത്തെ ലീഡ് നില
എല്‍.ഡി.എഫ് - 90
യു.ഡി.എഫ് - 48
എന്‍.ഡി.എ - 3
മറ്റുള്ളവര്‍ - 0

10:05 AM IST:

ചവറയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ 302 വോട്ടുകള്‍ക്ക് മുന്നില്‍.

10:04 AM IST:

താനൂരില്‍ മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ ഫിറോസ് 908 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. എല്‍.ഡി.എഫ് സ്വതന്ത്രന്‍ വി. അബ്‍ദുറഹിമാന്‍ പിന്നിലേക്ക്.

10:02 AM IST:

പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ബി ഗണേഷ് കുമാര്‍ 2399 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. നേരത്തെ ജ്യോതികുമാര്‍ ചാമക്കാല മുന്നിലെത്തിയിരുന്നുവെങ്കിലും പിന്നീട് ഗണേഷ് കുമാര്‍ തിരിച്ചുപിടിച്ചു.

10:00 AM IST:

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്റെ ലീഡ് ഉയരുന്നു. മൂവായിരത്തിലേറെ വോട്ടുകള്‍ക്കാണ് ശ്രീധരന്‍ ഇപ്പോള്‍ മുന്നിലുള്ളത്.

9:58 AM IST:

വോട്ടെണ്ണലിന് ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി പ്രകാശ് 354 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

9:56 AM IST:

പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ലീഡ് ഉയര്‍ത്തുന്നു. 3453 വോട്ടുകളുടെ ലീഡാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്. ആദ്യഘട്ടത്തില്‍ ജോസ് കെ മാണി മുന്നിലെത്തിയിരുന്നെങ്കിലും പിന്നീട് മാണി സി കാപ്പന്‍ മറികടക്കുകയായിരുന്നു.

9:54 AM IST:

ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയുടെ ലീഡ് കുറയുന്നു. 454 വോട്ടുകള്‍ക്കാണ് രമേശ് ചെന്നിത്തല മുന്നില്‍ നില്‍ക്കുന്നത്.

ഇപ്പോഴത്തെ ലീഡ് നില
എല്‍.ഡി.എഫ് - 86
യു.ഡി.എഫ് - 51
എന്‍.ഡി.എ - 3
മറ്റുള്ളവര്‍ - 0

9:53 AM IST:

പട്ടാമ്പിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്‍സിന്‍ 377 വോട്ടുകള്‍ക്ക് മുന്നില്‍. 

9:51 AM IST:

പറവൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ഡി സതീശന്‍ മുന്നേറുന്നു. സി.പി.ഐ സ്ഥാനാര്‍ത്ഥി എം.ടി നിക്സനാണ് രണ്ടാമത്.

9:50 AM IST:

മാവേലിക്കര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എസ് അരുണ്‍കുമാര്‍ 832 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
 
9:48 AM IST:

കുന്നത്തുനാട്ടില്‍ ട്വന്റി 20 മൂന്നാം സ്ഥാനാത്ത് തുടരുന്നു. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് ഇപ്പോള്‍ മത്സരം. കോണ്‍ഗ്രസിലെ വി.പി സജീന്ദ്രന്‍ 527 വോട്ടുകള്‍ക്കാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

9:47 AM IST:

കാട്ടാക്കടയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ഐബി സതീഷിന് 798 വോട്ടുകളുടെ ലീഡ്. പാറശാലയില്‍ ആദ്യം മുന്നേറിയ അന്‍സജിത റസലിനെ പിന്നിലാക്കി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി  സി.കെ ഹരീന്ദ്രനാണ് ഇപ്പോള്‍ മുന്നില്‍.

9:44 AM IST:

തൊടുപുഴയില്‍ പി.ജെ ജോസഫ് 1478 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
 
9:43 AM IST:

കുന്നത്തുനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സജീന്ദ്രന്‍ 527 വോട്ടുകള്‍ക്ക് മുന്നില്‍

9:42 AM IST:

കടുത്തുരുത്തിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മോന്‍സ് ജോസഫ് മുന്നില്‍.

9:40 AM IST:

കാട്ടാക്കടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ കൃഷ്ണദാസ് പിന്നില്‍
 
9:39 AM IST:

കൂത്തുപറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി മോഹനന്‍ മുന്നില്‍

9:38 AM IST:

തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി 356 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. പത്മജ വേണുഗോപാലിനെ പിന്നിലാക്കിയാണ് സുരേഷ് ഗോപിയുടെ ലീഡ്. ഇതോടെ സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളില്‍ ഇപ്പോള്‍ ബിജെപി ലീഡ് ചെയ്യുകയാണ്.

ഇപ്പോഴത്തെ ലീഡ് നില
എല്‍.ഡി.എഫ് - 85
യു.ഡി.എഫ് - 52
എന്‍.ഡി.എ - 3
മറ്റുള്ളവര്‍ - 0

9:35 AM IST:

വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി.വി രാജേഷ് മൂന്നാം സ്ഥാനത്ത്. ആയിരത്തിലേറെ വോട്ടുകള്‍ക്ക് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്താണ് മുന്നില്‍. 

9:34 AM IST:

ചടയമംഗലത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെ. ചിഞ്ചുറാണി 3952 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

ഇപ്പോഴത്തെ ലീഡ് നില
എല്‍.ഡി.എഫ് - 87
യു.ഡി.എഫ് - 51
എന്‍.ഡി.എ - 2
മറ്റുള്ളവര്‍ - 0

9:31 AM IST:

കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ മുന്നില്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാലാണ് രണ്ടാമത്. ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ ഇവിടെ മൂന്നാമതാണ്.

9:30 AM IST:

ബാലുശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ പിന്നിലാക്കി കെ എം സച്ചിൻദേവ് ലീഡ് ചെയ്യുന്നു. 20 വോട്ടുകളുടെ ലീഡാണ് ഇപ്പോഴുള്ളത്.

9:28 AM IST:

പുനലൂരില്‍ അബ്‍ദുറഹ്മാന്‍ രണ്ടത്താണിയും കൊട്ടാരക്കരയില്‍ ആര്‍. രശ്മിയും ലീഡ് ചെയ്യുന്നു. മറ്റിടങ്ങളില്‍ എല്‍.ഡി.എഫ് മുന്നില്‍

9:27 AM IST:

പൊന്നാനിയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി പി നന്ദകുമാർ മുന്നിലേക്ക്

9:25 AM IST:

വടകരയില്‍ കെ.കെ രമയുടെ ലീഡ് 400 ആയി കുറഞ്ഞു,

9:25 AM IST:

പത്തനംതിട്ടയിൽ അഞ്ച് മണ്ഡലത്തിലും എൽഡിഫ് ലീഡ് ചെയ്യുന്നു.
 
9:24 AM IST:

1230 വോട്ടുകള്‍ക്ക് ഏറ്റുമാനൂരില്‍ ലീഡ് ചെയ്യുന്നു.

9:22 AM IST:

ഇ ശ്രീധരന് പാലക്കാട് രണ്ടായിരം വോട്ട് ലീഡ്. 

9:21 AM IST:

പൂഞ്ഞാറിൽ പി സി ജോർജ്ജ് പിന്നിൽ. 

9:20 AM IST:

ബാലുശ്ശേരിയിൽ നേരിയ ലീഡ് പിടിച്ച് ധർമ്മജൻ

9:20 AM IST:

കൊല്ലത്ത് മുകേഷിന് ലീഡ്

9:20 AM IST:

പേരാവൂരിൽ ആദ്യ റൗണ്ട് എണ്ണിയപ്പോൾ എൽഡിഎഫ് ലീഡ് ചെയ്യുന്നു. 

9:19 AM IST:

പെരുമ്പാവൂരിൽ ഒന്നാം റൗണ്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പളളി 463 വോട്ടിന് ലീഡ് ചെയ്യുന്നു

9:19 AM IST:

പെരുമ്പാവൂരിൽ ഒന്നാം റൗണ്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പളളി 463 വോട്ടിന് ലീഡ് ചെയ്യുന്നു

9:18 AM IST:

പാലക്കാട് ലീഡുയർത്തി ഇ ശ്രീധരൻ.

9:18 AM IST:

ആദ്യ മണിക്കൂറിൽ ബിജെപി ലീഡ് രണ്ടിടത്ത്. 

9:17 AM IST:

റാന്നിയിൽ ഇടത് സ്ഥാനാർത്ഥി മുന്നിൽ

9:16 AM IST:

തവനൂരിൽ ഫിറോസ് കുന്നംപറമ്പിൽ മുന്നിൽ. 

9:15 AM IST:

പിറവത്ത് പോസ്റ്റൽ വോട്ടുകൾ എണ്ണി തീർന്നപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ് 47 വോട്ടിന് മുന്നിൽ

9:15 AM IST:

പാലായിൽ ഇഞ്ചോടിഞ്ച് മത്സരം, ലീഡ് തിരിച്ചു പിടിച്ച് ജോസ് കെ മാണി. 

9:14 AM IST:

പേരാമ്പ്രയിൽ ടി പി രാമകൃഷ്ണൻ മുന്നിൽ

9:13 AM IST:

തൃപ്പൂണിത്തറയിൽ കെ ബാബു മുന്നിൽ

9:13 AM IST:

എറണാകുളത്ത് 10 സീറ്റിൽ യുഡിഎഫ് മുന്നിൽ. 

9:13 AM IST:

പാലക്കാട് ഇ ശ്രീധരൻ മുന്നേറുന്നു

9:12 AM IST:

നേമത്ത് ലീഡ് നില മാറി മറിയുന്നു,  കുമ്മനം മുന്നിൽ

9:11 AM IST:

ആദ്യ റൗണ്ടിൽ ഇടത് മുന്നേറ്റം

9:09 AM IST:

കൂത്തുപറമ്പിൽ കെ പി മോഹനന് വൻ ലീഡ്. 4124  വോട്ടിന് മുന്നിൽ

9:09 AM IST:

പാലായിൽ രണ്ടാം റൗണ്ടിൽ ചെറിയ ലീഡ് പിടിച്ച് മാണി സി കാപ്പൻ

9:08 AM IST:

കോഴിക്കോട് സൗത്തിൽ ബിജെപി സ്ഥാനാർത്ഥി മുന്നിൽ

9:08 AM IST:

കാഞ്ഞങ്ങാട് മന്ത്രി ഇ ചന്ദ്രശേഖരൻ മുന്നിൽ. 

9:06 AM IST:

വടകരയിൽ ആദ്യ റൗണ്ടിൽ കെ കെ രമയുടെ മുന്നേറ്റം. കെ കെ രമയക്ക്  6048 വോട്ട്, മനയത്ത് ചന്ദ്രൻ - 4315, ബിജെപിയുടെ എം രാജേഷ് കുമാർ 89. 

9:05 AM IST:

മലപ്പുറത്ത് 7 ഇടത്ത് എൽഡിഎഫ് ലീ‍ഡ് ചെയ്യുന്നു. 

9:05 AM IST:

കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാമത്

9:04 AM IST:

ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് ഒഴികെ മറ്റ് എല്ലായിടത്തും എൽഡിഎഫ് മുന്നിൽ

9:03 AM IST:

വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് മുന്നിൽ

9:03 AM IST:

വടകര ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ 1733 വോട്ടിന് കെ കെ രമ മുന്നിൽ. 

9:02 AM IST:

അഴീക്കോട് ഫലം മാറി മറിയുന്നു. 33 വോട്ടിന് സുമേഷ് മുന്നിൽ. 

9:01 AM IST:

കോന്നിയില്‍ കെ. സുരേന്ദ്രനെ പിന്നിലാക്കി സി.പി.എമ്മിലെ കെ.യു ജനീഷ് കുമാര്‍ ലീഡ് ചെയ്യുന്നു. കായംകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു. പ്രതിഭയാണ് മുന്നില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു പിന്നിലാണ്.

8:58 AM IST:

പൂഞ്ഞാറില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ലീഡ് ചെയ്യുന്നു. ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി ജോര്‍ജ് ഇവിടെ പിന്നിലാണ്.
 
8:55 AM IST:

പാലക്കാട് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ മുന്നിലേക്ക്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെ പിന്നിലാക്കിയാണ് അദ്ദേഹം ലീഡ് നേടിയത്. ഇതോടെ സംസ്ഥാനത്ത് എന്‍.ഡി.എ രണ്ട് സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുകയാണ്.

ഇപ്പോഴത്തെ ലീഡ് നില
എല്‍.ഡി.എഫ് - 79
യു.ഡി.എഫ് - 59
എന്‍.ഡി.എ - 2
മറ്റുള്ളവര്‍ - 0

8:53 AM IST:

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അഴീക്കോട് മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥി കെ.എം ഷാജി ലീഡ് ചെയ്യുന്നു. 

8:52 AM IST:

കളമശേരിയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പി. രാജീവിനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി വി. ഇ അബ്‍ദുല്‍ ഗഫൂര്‍ ലീഡ് ചെയ്യുന്നു. ഇരിക്കൂറില്‍ സജീവ് ജോസഫിനാണ് ലീഡ്.
 
8:48 AM IST:

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന മഞ്ചേശ്വരത്ത് മുസ്‍ലിം ലീഗിലെ എ.കെ.എം അഷ്റഫ് ലീഡ് ചെയ്യുന്നു.

8:47 AM IST:

മലപ്പുറം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് മെഷീനുകളില്‍ നിന്നുള്ള വോട്ടുകളും എണ്ണിത്തുടങ്ങി.

8:45 AM IST:

തിരുവനന്തപുരത്ത് ആന്റണി രാജുവിനെ പിന്നിലാക്കി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ് ശിവകുമാര്‍ മുന്നിലെത്തി. ചടയമംഗത്ത് സി.പി.ഐ സ്ഥാനാര്‍ത്ഥി ജെ. ചിഞ്ചുറാണി പിന്നിലാണ്. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം നസീറാണ് ലീഡ് ചെയ്യുന്നത്.

ഇപ്പോഴത്തെ ലീഡ് നില
എല്‍.ഡി.എഫ് - 77
യു.ഡി.എഫ് - 56
എന്‍.ഡി.എ - 1
മറ്റുള്ളവര്‍ - 0

8:43 AM IST:

തവനൂരില്‍ മന്ത്രി കെ.ടി ജലീലിനെ പിന്നിലാക്കി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍ ലീഡ് വര്‍ദ്ധിപ്പിക്കുന്നു. തൃപ്പൂണിത്തുറയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജാണ് ഇപ്പോള്‍ മുന്നേറുന്നത്.

8:41 AM IST:

ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും മട്ടന്നൂരില്‍ കെ.കെ ശൈലജയും മുന്നിലേക്ക്. ഹരിപ്പാട് രമേശ് ചെന്നിത്തലയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും ആദ്യം മുതല്‍ ലീഡ് നിലനിര്‍ത്തുന്നു.

എല്‍.ഡി.എഫ് - 70
യു.ഡി.എഫ് - 50
എന്‍.ഡി.എ - 1
മറ്റുള്ളവര്‍ - 0

തത്സമയം കാണാം...
 
8:38 AM IST:

തവനൂരില്‍ മന്ത്രി കെ.ടി ജലീല്‍ പിന്നിലേക്ക്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. യുവ എം.എല്‍.എ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ അദ്ദേഹത്തിന്റെ ലീഡ് നിലനിര്‍ത്തുന്നു.

8:36 AM IST:

വടകരയില്‍ കെ.കെ രമയും തൃത്താലയില്‍ വി.ടി ബല്‍റാമും ലീഡ് ചെയ്യുന്നു. സിപിഎം സ്ഥാനാര്‍ത്ഥി എംബി രാജേഷ് തൃത്താലയില്‍ ഇപ്പോള്‍ പിന്നിലാണ്.

ശക്തമായ മത്സരം നടക്കുന്ന പത്തനാപുരത്ത് കെ.ബി ഗണേഷ്‍ കുമാര്‍ ലീഡ് തിരിച്ചുപിടിച്ചു. നേരത്തെ ഇവിടെ ജ്യോതികുമാര്‍ ചാമക്കാല ലീഡ് ചെയ്തിരുന്നു.

എല്‍.ഡി.എഫ് - 59
യു.ഡി.എഫ് - 45
എന്‍.ഡി.എ - 1
മറ്റുള്ളവര്‍ - 0

8:32 AM IST:

കൊല്ലത്ത് ഇടത് സ്ഥാനാര്‍ത്ഥി മുകേഷ് ലീഡ് തിരിച്ചുപിടിച്ചു. നേരത്തെ ഇവിടെ ബിന്ദുകൃഷ്ണയായിരുന്നു മുന്നില്‍ നിന്നിരുന്നത്. 

എല്‍.ഡി.എഫ് - 52
യു.ഡി.എഫ് - 37
എന്‍.ഡി.എ - 1
മറ്റുള്ളവര്‍ - 0

തത്സമയം കാണാം...

8:29 AM IST:

കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനും തവനൂരില്‍ കെ.ടി ജലീലും ലീഡ് ചെയ്യുന്നു. കഴക്കൂട്ടത്ത് ഡോ.എസ്.എസ് ലാലും തവനൂരില്‍ ഫിറോസ് കുന്നംപറമ്പിലുമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍. 

എല്‍.ഡി.എഫ് - 49
യു.ഡി.എഫ് - 34
എന്‍.ഡി.എ - 1
മറ്റുള്ളവര്‍ - 0

8:27 AM IST:

നേമത്ത് വീണ്ടും ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നിലെത്തി. 15 വോട്ടുകള്‍ക്കാണ് അദ്ദേഹം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയെ പിന്നിലാക്കിയത്. നേരത്തെ ശിവന്‍കുട്ടി ഇവിടെ ലീഡ് ചെയ്തിരുന്നു.

എല്‍.ഡി.എഫ് - 42
യു.ഡി.എഫ് - 28
എന്‍.ഡി.എ - 1
മറ്റുള്ളവര്‍ - 0

തത്സമയം കാണാം...
 
8:25 AM IST:

തിരുവനന്തപുരം മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആന്റണി രാജു ലീഡ് ചെയ്യുന്നു. പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജ്യോതികുമാര്‍ ചാമക്കാല, കെ.ബി ഗണേഷ് കുമാറിനെ പിന്നിലാക്കി. വടകരയില്‍ കെ.കെ രമയാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.

എല്‍.ഡി.എഫ് - 39
യു.ഡി.എഫ് - 25
എന്‍.ഡി.എ - 1
മറ്റുള്ളവര്‍ - 0

8:22 AM IST:

നേമത്തെ ലീഡ് നിലകള്‍ മാറി മറിയുന്നു. നേരത്തെ മുന്നില്‍ നിന്നിരുന്ന കുമ്മനം രാജശേഖരന്‍ പിന്നിലായി. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി 50 വോട്ടുകള്‍ക്ക് മുന്നിലേക്ക്. ഇതോടെ എന്‍ഡിഎക്ക് എവിടെയും ലീഡില്ലാതെയായി.

എല്‍.ഡി.എഫ് - 31
യു.ഡി.എഫ് - 20
എന്‍.ഡി.എ - 0
മറ്റുള്ളവര്‍ - 0

8:20 AM IST:

തൃപ്പൂണിത്തുറയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. ബാബു ലീഡ് ചെയ്യുന്നു. കൊടുവള്ളിയില്‍ മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥി എം.കെ മുനീറാണ് ആദ്യ സൂചനകള്‍ പ്രകാരം മുന്നില്‍ നില്‍ക്കുന്നത്.

എല്‍.ഡി.എഫ് - 28
യു.ഡി.എഫ് - 17
എന്‍.ഡി.എ - 1
മറ്റുള്ളവര്‍ - 0

8:17 AM IST:

110 വോട്ടിനാണ് പിണറായി വിജയന്‍ ലീഡ് ചെയ്യുന്നത്. 30 വോട്ടുകളുടെ ലീഡാണ് കുമ്മനം രാജശേഖരനുള്ളത്. തൊടുപുഴയില്‍ പി.ജെ ജോസഫും മുന്നേറുന്നു.

എല്‍.ഡി.എഫ് - 20
യു.ഡി.എഫ് - 10
എന്‍.ഡി.എ - 1
മറ്റുള്ളവര്‍ - 0

തത്സമയം കാണാം...

8:15 AM IST:

തപാല്‍ വോട്ടുകളുടെ സൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. പാലായില്‍ ജോസ് കെ മാണിയും വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തും ലീഡ് ചെയ്യുന്നു. ആറ്റിങ്ങലില്‍ എല്‍ഡിഎഫിനും കോവളത്ത് യുഡിഎഫിനുമാണ് ലീഡ്. 

എല്‍.ഡി.എഫ് - 10
യു.ഡി.എഫ് - 7
എന്‍.ഡി.എ - 0
മറ്റുള്ളവര്‍ - 0

8:12 AM IST:

വൈക്കത്ത് സി.പി.ഐ സ്ഥാനാര്‍ത്ഥി സി കെ ആശ ലീഡ് ചെയ്യുന്നു. പി.ആർ സോനയാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. 
എല്‍.ഡി.എഫ് - 4
യു.ഡി.എഫ് - 2
എന്‍.ഡി.എ - 0
മറ്റുള്ളവര്‍ - 0

8:09 AM IST:

പോസ്റ്റല്‍ വോട്ടുകളുടെ കൗണ്ടിങ് പുരോഗമിക്കവെ കോഴിക്കോട് നോര്‍ത്തില്‍ ഇടതുമുന്നണി ആറ് വോട്ടിന് മുന്നില്‍. 4538 വോട്ടുകളാണ് ഈ മണ്ഡലത്തിലുള്ളത്. സിപിഎം സ്ഥാനാര്‍ത്ഥി തോട്ടത്തിൽ രവീന്ദ്രനാണ് ലീഡ് ചെയ്യുന്നത്. കെ.എം അഭിജിത്താണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

എല്‍.ഡി.എഫ് - 1
യു.ഡി.എഫ് - 0
എന്‍.ഡി.എ - 0
മറ്റുള്ളവര്‍ - 0

8:03 AM IST:

കൗണ്ടിങ് സെന്ററുകളില്‍ തപാല്‍ ബാലറ്റുകളുടെ കൗണ്ടിങ് തുടങ്ങി. ആദ്യ ഫല സൂചനകള്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ലഭ്യമാവും. തത്സമയ വിവരങ്ങള്‍ കാണാം...
 
8:00 AM IST:

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. ആദ്യ ഫല സൂചനകള്‍ അല്‍പ സമയത്തിനകം തന്നെ ലഭ്യമായിത്തുടങ്ങും. 8.30ഓടെ ആയിരിക്കും ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുന്നത്

7:57 AM IST:

എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വോട്ടുകളും എണ്ണിത്തുടങ്ങും. ആദ്യ സൂചനകള്‍ മിനിറ്റുകള്‍ക്കകം ലഭ്യമാവും. തത്സമയം കാണാം...

7:46 AM IST:

കോഴിക്കോട് സൗത്ത് കൗണ്ടിങ്ങ് സെന്ററിൽ കൗണ്ടിങ്ങ് ചുമതലക്കെത്തിയ മൂന്ന് ഏജന്റുമാർക്ക് കൊവിഡ്. കൗണ്ടിങ്ങ് സെന്ററിൽ ഒരുക്കിയ പരിശോധനാ കേന്ദ്രത്തിൽ പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ മാറ്റി പകരക്കാരെ നിയോഗിച്ചു.

7:40 AM IST:

വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് ടി സിദ്ദീഖ്. കൽപ്പറ്റയിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സിദ്ദീഖ്.

7:36 AM IST:

ജനങ്ങൾ ഇടതുപക്ഷത്തെ സ്വീകരിക്കുമെന്ന് എ. വിജയരാഘവന്‍. കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തുടർഭരണമുണ്ടാകും. എല്‍.ഡിഎഫിനെ അട്ടിമറിക്കാൻ പല ഹീനപ്രവർത്തനങ്ങളും നടന്നുവെന്നും അതിനെയെല്ലാം അതിജീവിക്കുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

7:30 AM IST:

കോഴിക്കോട് സൗത്തില്‍ ശുഭപ്രതീക്ഷയെന്ന് മുസ്‍ലിം ലീഗിന്റെ ഏക വനിതാ സ്ഥാനാര്‍ത്ഥി. അഡ്വ. നൂര്‍ബിന റഷീദ്. 

7:24 AM IST:

പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പുറത്തിറങ്ങിയ ഉമ്മന്‍ചാണ്ടി, മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി.

7:23 AM IST:

തികഞ്ഞ വിജയ പ്രതീക്ഷയെന്ന് കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാൽ. സംസ്ഥാനത്ത് നിശബ്ദ യു.ഡി.എഫ് തരംഗമാണുള്ളത്. ജയമായാലും തോൽവിയായാലും രാഷ്ട്രീയത്തിൽ തുടരുമെന്നും ഡോ. ലാല്‍.

7:17 AM IST:

സർവേകളിലല്ല ജനങ്ങളിലാണ് വിശ്വാസമെന്ന് കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർഥി പി.സി. വിഷ്‍ണുനാഥ്. കുണ്ടറയിൽ യു.ഡി.എഫ് വിജയം ഉണ്ടാകുമെന്നും വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയ വിഷ്‍ണുനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
7:14 AM IST:

കഴക്കൂട്ടത്ത് ഇടത് മുന്നണിയ്ക്ക് നല്ല വിജയം നേടാനാവുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. മണ്ഡലത്തിലെ ജനങ്ങളുടെയും ആത്മവിശ്വാസം അതാണ്. ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നു. കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ വിജയം കൂടുതൽ സുഗമമാണ്. ശബരിമല പ്രധാന ചർച്ചയാക്കാൻ എതിരാളികൾ ശ്രമിച്ചെങ്കിലും മണ്ഡലത്തിൽ വിലപ്പോയിട്ടില്ല. ശബരിമല വിഷയം ഏറ്റവും കൂടുതൽ ഉയർത്തിയത് കഴക്കൂട്ടത്തെന്നും അദ്ദേഹം പറഞ്ഞു.

7:10 AM IST:

രമേശ് ചെന്നിത്തല ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു.

\

7:45 AM IST:

വോട്ടെണ്ണല്‍ ആരംഭിക്കാന്‍ ഇനി മിനിറ്റുകള്‍ മാത്രം. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ പുറത്തുവരും.

May be an image of one or more people, people standing and text that says "പെട്ടി പൊട്ടിച്ചു! വോട്ടെണ്ണൽ ഉടൻ! ആര് വാഴും രാഷ്ട്രീയകേരളം? അറിയാം തത്സമയം രാവിലെ 5 മണി മുതൽ ഇടവേളകളില്ലാതെ asianet news"

6:59 AM IST:

തിരുവനന്തപുരത്ത് സ്ട്രോംഗ് റൂം തുറന്നു. 

6:51 AM IST:

മലപ്പുറത്ത് സ്ട്രോംഗ് റൂം തുറക്കുക ഏഴ് മണിക്ക്. 

6:50 AM IST:

വിജയ പ്രതീക്ഷയെന്ന് കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി നൂർബീന റഷീദ്. ലീഗിൻ്റെ ചരിത്രപരമായ തീരുമാനത്തിന് ശുഭ പര്യവസാനം ഉണ്ടാകുമെന്ന് സ്ഥാനാർത്ഥി. 

6:51 AM IST:

പതിവ് തെറ്റിച്ചില്ല, വോട്ടെണ്ണൽ ദിനത്തിൽ രാവിലെ പള്ളിയിലെത്തി ഉമ്മൻചാണ്ടി. 

6:34 AM IST:

വോട്ടെണ്ണലിന് ഇനി ഒന്നര മണിക്കൂര്‍ മാത്രം. ആദ്യമെണ്ണുക തപാൽ വോട്ടുകൾ.  ഇവിഎം എട്ടരയ്ക്ക് തുറക്കുന്നതിന് പിന്നാലെ, ട്രെന്‍ഡ് അറിയാം. 

6:27 AM IST:

സ്ട്രോംഗ് റൂമുകൾ തുറന്ന് തുടങ്ങി. എട്ട് മണിയോടെ വോട്ടെണ്ണൽ തുടങ്ങും. 

6:26 AM IST:

കൽപ്പറ്റയിൽ ഉദ്യോഗസ്ഥരെ കയറ്റിവിട്ടു തുടങ്ങി

6:10 AM IST:

കൽപ്പറ്റയിൽ കൗണ്ടിംഗിനെത്തിയ ഉദ്യോഗസ്ഥരെ കൈവിടുന്നില്ല. എസ്കെഎംജെ സ്കൂളിലാണ് ആശയക്കുഴപ്പം. വോട്ടെണ്ണൽ കേന്ദ്രത്തിനും  പരിസരത്തും സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമേ കയറ്റി വിടാൻ ആകുവെന്നാണ് പൊലീസ് നിലപാട്. 

5:54 AM IST:

തിരുവനന്തപുരം മണ്ഡലത്തിന്‍റെ വോട്ടെണ്ണുന്ന മണക്കാട് സ്കൂളിലേക്ക് ഉദ്യോഗസ്ഥരെ കടത്തിവിടുന്നില്ല. സുരക്ഷാ പരിശോധനകൾക്ക് ശേഷമേ കടത്തിവിടാനാകൂ എന്ന് പൊലീസ്. ആറ് മണിക്ക് സ്ട്രോംഗ് റൂം തുറക്കാൻ ആയേക്കില്ല.

5:53 AM IST:

കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലെ പോളിംഗ് ശതമാനം നോക്കാം. 

5:50 AM IST:

2021ൽ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന് തൊട്ടുമുമ്പുള്ള കണക്കിൽ 95 സീറ്റുകളാണ് എൽഡിഎഫിന് നിയമസഭയിൽ ഉള്ളത്. യുഡിഎഫിന് 43 സീറ്റ്. ബിജെപിക്ക് ഒരു സീറ്റും. പൂഞ്ഞാറിൽ പി സി ജോർജ്ജും. ഈ കണക്ക് ഇന്ന് വൈകിട്ടാവുമ്പോൾ എങ്ങനെ മാറുമെന്നാണ് കേരളം കാത്തിരിക്കുന്നത്.

5:40 AM IST:

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ കക്ഷി നില ഇങ്ങനെയായിരുന്നു.

5:35 AM IST:

എട്ട് മണിക്ക് തപാൽ വോട്ടെണ്ണി തുടങ്ങു. എട്ടരയോടെ ആദ്യ ഫലസൂചനകൾ കിട്ടി തുടങ്ങും.

5:37 AM IST:

രാവിലെ ആറ് മണിയോടെ വരണാധികാരി സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍  വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂം തുറക്കും. ചാര്‍ജ് ഓഫീസര്‍ വോട്ടിങ് യന്ത്രങ്ങള്‍ ഏറ്റെടുത്ത് സുരക്ഷിതമായി വോട്ടെണ്ണല്‍ ഹാളിലേക്ക് മാറ്റും.

5:22 AM IST:

ചരിത്രം കുറിക്കുന്ന ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിൽ എൽ‍ഡിഎഫ്. ഇപ്പോഴില്ലെങ്കിൽ ഒരിക്കലും ഇല്ലെന്ന് പറഞ്ഞ യുഡിഎഫിന് നിര്‍ണായകം. നില മെച്ചപ്പെടുത്താന്‍ എൻഡിഎ. വോട്ടെണ്ണി തീരുമ്പോൾ ആര് ചിരിക്കുമെന്ന് കാത്തിരുന്ന കാണാം. 

5:14 AM IST:

കൊവിഡ് കാലത്തെ ഫലപ്രഖ്യാപനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍. വോട്ടെണ്ണൽ ദിനം കൂടിച്ചേരലുകള്‍ക്ക് വിലക്കുണ്ട്. ആഹ്ലാദപ്രകടനവും ഇല്ല. സര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍ വിജയിക്കൊപ്പം രണ്ട് പേര്‍ക്ക് മാത്രം അനുമതി. 

5:05 AM IST:

തപാൽ വോട്ടുകളില്‍ തട്ടി അന്തിമഫലം നീളാന്‍ സാധ്യത. ഓരോ മണ്ഡലത്തിലും അയ്യായിരത്തിന് അടുത്ത് പോസ്റ്റൽ വോട്ടുകളാണ് ഇത്തണയുള്ളത്. ഭൂരിപക്ഷം കുറഞ്ഞ മണ്ഡലങ്ങളില്‍, റീകൗണ്ടിംഗിനും സാധ്യത.

5:03 AM IST:

തലസ്ഥാനം പിടിച്ചാൽ സംസ്ഥാനം ഭരിക്കുമോ ? കുറെ കാലമായി രാഷ്ട്രീയ കേരളത്തിന്‍റെ പതിവ് അതാണെന്നിരിക്കെ നിര്‍ണ്ണാക ജനവിധിയെ ആകാക്ഷയോടെ കാത്തിരിക്കുകയാണ് തെക്കൻ കേരളം. നാല് ജില്ലകളിലായി 39 മണ്ഡലങ്ങൾ. പതിനഞ്ചിടത്തെങ്കിലും ഫലം പ്രവചിക്കാനാകാത്ത വിധം ഇത്തവണ പോരാട്ടം 
Read more at:  തലസ്ഥാനം പിടിച്ചാൽ സംസ്ഥാനം ഭരിക്കുമോ ? നിര്‍ണ്ണായക ജനവിധി കാത്ത് തെക്കൻ കേരളം ...

5:01 AM IST:

മധ്യകേരളത്തിലെ  എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, ആലപ്പുഴ ജില്ലകളിലെ തെരഞ്ഞെടുപ്പ് ഫലം കൂടുതൽ നിർണായകമായി വരുന്നത് യുഡിഎഫിനാണ്. എറണാകുളവും കോട്ടയവും പരമ്പരാഗതമായി യുഡിഎഫിന് അനുകൂലമാണ്. ആലപ്പുഴയിൽ ഇക്കുറി വലിയ തിരിച്ചു വരവ് പാർട്ടി പ്രതീക്ഷിക്കുന്നു. ഇടുക്കിയിലും മുന്നേറ്റം അവർ സ്വപ്നം കാണുന്നു. എന്നാൽ സ്വപ്നവും പ്രതീക്ഷകളും ശരിയായി വരുമോ എന്ന് ചോദിച്ചാൽ ഉത്തരം ലളിതമല്ല.

Read more at: മധ്യകേരളത്തിൽ ആരുടെ തേരോട്ടം, ജോസ് - ജോസഫ് പോരാട്ടത്തിൽ വാഴുന്നതാര് ...

5:00 AM IST:

നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും ഒരുപോലെ പ്രതീക്ഷയര്‍പ്പിക്കുന്ന വടക്കന്‍ കേരളത്തില്‍ പല മണ്ഡലങ്ങളിലും അട്ടിമറിയുണ്ടാകുമെന്നാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സിപിഎം സ്വാധീന മേഖലകളിലും മലപ്പുറം ജില്ലയിലെ മുസ്ലീം ലീഗ് സ്വാധീന മേഖലയിലും വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളില്‍ തന്നെ ഫലസൂചന വ്യക്തമാകും. സര്‍വേ ഫലങ്ങള്‍ അനുകൂലമല്ലെങ്കിലും മഞ്ചേശ്വരം, പാലക്കാട് തുടങ്ങിയ പല മണ്ഡലങ്ങളിലും വിജയം ഉറപ്പെന്ന പ്രതീക്ഷയിലാണ് ബിജെപി.

Read more at: വടക്ക് അട്ടിമറിയോ? വിപ്ലവമണ്ണിലടക്കം അഭിമാനപ്പോര്, നിർണായകം ഈ മണ്ഡലങ്ങൾ ...

4:58 AM IST:

വോട്ടെണ്ണൽ ആരംഭിക്കാനിരിക്കെ, കേരളം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നത് ചില മണ്ഡലങ്ങളിലെ ഫലം അറിയാനാണ്. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ടും വാശിയേറിയ പോരാട്ടം കൊണ്ടും ജനത്തിന്റെ ശ്രദ്ധയിൽ പതിഞ്ഞതാണ് ഈ മണ്ഡലങ്ങൾ. അവ ഏതൊക്കെയെന്ന് നോക്കാം.

Read more at:  കേരളം കണ്ണുംനട്ട് കാത്തിരിക്കുന്നത് ഈ മണ്ഡലങ്ങളിലെ ഫലമറിയാൻ; താരമണ്ഡലങ്ങൾ ഇവ ...

4:49 AM IST:

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന്  സുസജ്ജമായി ഏഷ്യാനെറ്റ് ന്യൂസ് ചാനലും ഓണ്‍ലൈനും. ഏഷ്യാനെറ്റ് ന്യൂസ് രാവിലെ അഞ്ചുമണിക്ക് സംപ്രേഷണം തുടങ്ങും. ഒപ്പം ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഫേസ്ബുക്ക്, യുട്യൂബ് പേജിലും വോട്ടെണ്ണല്‍ വിവരങ്ങള്‍ മിഴിവാര്‍ന്ന വ്യക്തതയോടെ കാണാം. അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രേക്ഷകര്‍ക്ക് കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചിത്രം ഏഷ്യാനെറ്റ് ന്യൂസിലൂടെ ലഭ്യമാകും. 

4:47 AM IST:

144 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെണ്ണാനായി സജ്ജീകരികരിച്ചിരിക്കുന്നത്. 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും. 

Read more at: ജനവിധിക്ക് ഇനി മണിക്കൂറുകള്‍ മാത്രം; 144 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകൾ, വോട്ടെണ്ണുന്നത് ഇങ്ങനെ...

4:45 AM IST:

കേരളത്തിന് പുറമേ പശ്ചിമബംഗാൾ, തമിഴ്നാട്, പോണ്ടിച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിൽ നടക്കുന്ന വോട്ടെണ്ണലിൽ ഏറെ പ്രതീക്ഷയിലാണ് മുന്നണികൾ. ബിജെപിക്കും കോൺഗ്രസിനും പുറമേ, വിവിധ സംസ്ഥാനങ്ങളിൽ ഭരണത്തിലിരിക്കുന്ന പ്രാദേശിക പാർട്ടികൾക്കും ഏറെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.  

Read more at:  അതിർത്തി കടന്നാൽ ആരൊക്കെ? അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ട് പെട്ടി തുറക്കുമ്പോൾ, പ്രതീക്ഷയോടെ മുന്നണികള്‍...

4:33 AM IST:

ജനവിധിക്കായി നെഞ്ചിടിപ്പോടെ കേരളം. വോട്ടെണ്ണൽ എട്ട് മണിക്ക് തുടങ്ങും, ആദ്യമെണ്ണുക തപാൽ വോട്ടുകൾ. ഇവിഎം എട്ടരയ്ക്ക് തുറക്കുന്നതിന് പിന്നാലെ ട്രെന്‍ഡ് അറിയാം