സുകുമാരൻ നായർക്കെതിരെ എ.കെ.ബാലൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ല. കോൺഗ്രസ് കുപ്പി പോലെ പൊട്ടിത്തെറിക്കും. വോട്ടുകൊടുക്കുമെന്ന് ഉറപ്പ് കിട്ടിയതിനാലാണ് ഇ.ശ്രീധരൻ പാലക്കാട്ടേക്ക് മത്സരിക്കാൻ വന്നത്. 

ak balan given compliant against sukumaran nair

കോഴിക്കോട്: തെരഞ്ഞെടുപ്പ് ദിവസം ശബരിമല വിഷയം എടുത്തിട്ട സുകുമാരൻ നായരുടെ നടപടി നിയമവിരുദ്ധമാണെന്ന് എ.കെ.ബാലൻ. വിശ്വാസി - അവിശ്വാസി പോരാട്ടമാണ് നടക്കുന്നതെന്ന സുകുമാരൻ നായരുടെ പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. സുകുമാരൻ നായർ രാഷ്ട്രീയം പറയുന്നതിൽ ഒരു തെറ്റുമില്ല. ബിജെപി അല്ലെങ്കിൽ കോൺഗ്രസ് എന്ന് പറയാനുള്ള ആർജ്ജവം അദ്ദേഹം കാണിക്കട്ടെ. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പെന്നും ഈ സർക്കാരിന് തുടർ ഭരണം പാടില്ല എന്നുമുള്ള അദ്ദേഹത്തിൻ്റെ പ്രസ്താവന  തീർത്തും തെറ്റാണ്. അതിനാൽ സുകുമാരൻ നായർക്കെതിരെ നടപടി ആവശ്യപ്പെട്ട് താൻ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും എ.കെ.ബാലൻ പറഞ്ഞു. 

അദാനിയിൽ നിന്നും 1000 കോടി രൂപ മുഖ്യമന്ത്രി കമ്മീഷനായി കൈപ്പറ്റി എന്ന പ്രതിക്ഷ നേതാവിൻ്റെ ആരോപണം ഉന്നയിച്ചിരുന്നു. അതിന് താൻ അദ്ദേഹത്തെ വെല്ലുവിളിച്ചു. യുഡിഎഫിന്റെ കാലത്ത് ഏർപ്പെട്ട വൈദ്യുത കരാറിന് ചെന്നിത്തല മറുപടി പറഞ്ഞില്ല. 4.25 പൈസ യൂണിറ്റിന് കരാർ ഒപ്പിട്ടത് യുഡിഎഫ് സർക്കാരാണ്. ഈ കരാർ ഉണ്ടായിരുന്നോ എന്ന് അദ്ദേഹം വ്യക്തമാക്കണം. ഇത്തരം ഒരു കരാർ ഇല്ല എന്ന് അദ്ദേഹം തെളിയിച്ചാൽ താൻ പൊതു പ്രവർത്തനം അവസാനിപ്പിക്കും.

ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ല. കോൺഗ്രസ് കുപ്പി പോലെ പൊട്ടിത്തെറിക്കും. വോട്ടുകൊടുക്കുമെന്ന് ഉറപ്പ് കിട്ടിയതിനാലാണ് ഇ.ശ്രീധരൻ പാലക്കാട്ടേക്ക് മത്സരിക്കാൻ വന്നത്. മഞ്ചേശ്വരം തോൽക്കും എന്ന ഉറപ്പ് മുല്ലപ്പള്ളി കൊടുത്തു കഴിഞ്ഞു. യാതൊരു ഉത്തരവാദത്ത്വവുമില്ലാത്ത രാഷ്രീയക്കാരനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിലെ മുസ്ലീം ലീഗ് പ്രവർത്തകൻ്റെ കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios