വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും. കൊല്ലത്തെ അഭിഭാഷകനായ അഡ്വ: വിനോദ് മാത്യു വിത്സനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്

Advocate files plea for lockdown on assembly election counting day at Kerala

കൊച്ചി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യം. ഹൈക്കോടതിയിലാണ് ഇത് സംബന്ധിച്ച ഹർജി സമർപ്പിച്ചിരിക്കുന്നത്. മെയ്‌ ഒന്ന് അർദ്ധരാത്രി മുതൽ രണ്ടാം തീയതി അർദ്ധരാത്രി വരെ ലോക്ഡൗൺ വേണമെന്നാണ് ആവശ്യം.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. ഇത് കോടതി ഫയലിൽ സ്വീകരിച്ചു. സംസ്ഥാന സർക്കാരിനോട് പ്രതികരണം തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും കോടതി ഉത്തരവിട്ടു. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും. കൊല്ലത്തെ അഭിഭാഷകനായ അഡ്വ: വിനോദ് മാത്യു വിത്സനാണ്  ഹർജി സമർപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന് വേണ്ടി അഡ്വ. ആര്‍. ശിവദാസന്‍, അഡ്വ. ഗോപിക എന്‍ പണിക്കര്‍ എന്നിവര്‍ ഹജരായി. അടുത്ത 23 നാണ് കോടതി കേസ് പരിഗണിക്കുക. 

Latest Videos
Follow Us:
Download App:
  • android
  • ios