രാജ്യത്ത് 81466 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു, അടിയന്തര യോഗം വിളിച്ച് കേന്ദ്രം

മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 43000ത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്

81466 more test positive for Covid

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 81466 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തിര യോഗം വിളിച്ചു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി വിളിച്ച യോഗത്തിൽ രോഗവ്യാപനം തീവ്രമായ 11 സംസ്ഥാനങ്ങൾ പങ്കെടുക്കും. 24 മണിക്കൂറിനിടെ 469 പേർ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും വർധനയെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 43000ത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പഞ്ചാബ്, ഗുജറാത്ത്, ഛത്തീസ്ഘട്ട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിദിന രോഗബാധ നിരക്ക് ഉയരുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊവിഡ് ബാധിതരുടെ മരണനിരക്ക് കൂടുന്നതും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ആശങ്കയിലാക്കുന്നുണ്ട്. രോഗവ്യാപനം രൂക്ഷമാകുന്ന സംസ്ഥാനങ്ങളിൽ മൂന്നാം ഘട്ട വാക്സിനേഷൻ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios