ഇന്ധനവില വര്‍ധന ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സമ്മതിക്കുന്നു, പക്ഷേ പരിഹാരമുണ്ട്: പി കെ കൃഷ്‌ണദാസ്
പെട്രോളിയം ഉല്‍പനങ്ങളുടെ വില വര്‍ധനവിനെ കുറിച്ച് പ്രതികരിക്കുകയാണ് ബിജെപി നേതാവ് പി കെ കൃഷ്‌ണദാസ്.
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. വില ക്രമാതീതമായി ഉയരുന്നതില്‍ ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമായിരിക്കേ പ്രതികരിച്ചിരിക്കുകയാണ് ബിജെപി നേതാവ് പി കെ കൃഷ്‌ണദാസ്.
'പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്‌ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുകയാണ് വില കുറയ്‌ക്കാനുള്ള എളുപ്പവഴി. എന്നാല്‍ എല്ലാ സംസ്ഥാന ധനമന്ത്രിമാരും ഇതിന് അനുകൂലമാകണം. എന്‍ഡിഎ സര്‍ക്കാരിന്‍റെ പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. സംസ്ഥാന ബിജെപി നേതൃത്വത്തില്‍ പ്രശ്‌നങ്ങളില്ല' എന്നും കൃഷ്‌ണദാസ് പറഞ്ഞു. അനില്‍ അടൂരുമായുള്ള ചാറ്റ് വാക്കിലാണ് പ്രതികരണം.
'ഒരു കേന്ദ്ര സര്‍ക്കാരും ഇതുവരെ കൊടുക്കാത്ത പദ്ധതികളാണ് കേരളത്തിന് കൊടുക്കുന്നത്. ഇ ശ്രീധരന്റെ കടന്നുവരവ് ബിജെപിയുടെ തിളക്കം വര്‍ധിപ്പിച്ചു. ശബരിമല പ്രക്ഷോഭവും പൗരത്വനിയമ സമരവും തുലനം ചെയ്യുന്നത് വിശ്വാസികളോടുള്ള ക്രൂരതയാണ്' എന്നും അദേഹം പറഞ്ഞു.
കാണാം അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം
Watch More Videos
കേരളത്തിന്റെ റോൾമോഡലും രക്ഷകനുമാണ് പിണറായി; ചാറ്റ് വാക്കിൽ പന്ന്യൻ രവീന്ദ്രൻ
ശബരിമല സ്‌ത്രീപ്രവേശനത്തില്‍ ഉറച്ചുനില്‍ക്കുന്നു, എന്നാല്‍ കടുത്ത നിലപാടുകള്‍ക്കില്ല: ജി സുധാകരന്‍