യു.കെ.യിൽ രജിസ്ട്രേഡ് നഴ്സാകാം, ജനറൽ നഴ്സിങ് കഴിഞ്ഞവർക്ക് അവസരം
വലിയ തുക മുടക്കാതെ തന്നെ ഒരു വർഷം ദൈർഘ്യമുള്ള ബി.എസ്.സി ഓണേഴ്സ് ബിരുദം നേടി രജിസ്ട്രേഡ് നഴ്സാകാനുള്ള പരീക്ഷ എഴുതാൻ യോഗ്യത നേടാം.
ജനറൽ നഴ്സിങ് പാസ്സായ വിദ്യാർത്ഥികൾക്ക് വലിയ തുക മുടക്കാതെ തന്നെ യു.കെയിൽ രജിസ്ട്രേഡ് നഴ്സാകാം. ഒരു വർഷം കൊണ്ട് ബി.എസ്.സി ഓണേഴ്സ് ബിരുദം നേടാനുള്ള കോഴ്സുകളാണുള്ളത്.
യു.കെയിലെ പബ്ലിക് യൂണിവേഴ്സിറ്റിയായ യൂണിവേഴ്സിറ്റി ഓഫ് സഫോക്കിന്റെ കീഴിലുള്ള കോളേജുകളാണ് ഈ കോഴ്സുകൾ നൽകുന്നത്. ബി.എസ്.സി ഓണേഴ്സ് നഴ്സിങ് ടോപ് അപ്, ബി.എസ്.സി ഓണേഴ്സ് മിഡ് വൈഫറി പ്രൊഫഷണൽ ടോപ് അപ്, ബി.എസ്.സി ഓണേഴ്സ് എൻഹാൻസ്ഡ് മെന്റൽ ഹെൽത് നഴ്സിങ് ടോപ് അപ് എന്നിവയാണ് കോഴ്സുകൾ. കോഴ്സ് ഫീസ് 7500 പൗണ്ട്.
ഈ മൂന്നു കോഴ്സുകൾ പാസ്സാകുന്ന വിദ്യാർത്ഥികൾക്ക് യു.കെയിൽ രജിസ്ട്രേഡ് നഴ്സാകാനുള്ള പരീക്ഷ എഴുതാനുള്ള യോഗ്യത നേടാനാകും - ഇ ടോക് ഗ്ലോബൽ എജ്യുക്കേഷൻ എം.ഡിയും സി.ഇ.ഒയുമായ ടി.ആർ ഉണ്ണി പറയുന്നു. രണ്ടു പരീക്ഷകളാണ് ഇതിനുള്ളത് - സിബിറ്റി എക്സാം, ഒ.എസ്.സി.ഇ എക്സാം (ഓസ്കീ). ഈ പരീക്ഷകൾ വിജയിക്കുന്നവർക്ക് രജിസ്ട്രേഡ് നഴ്സായി യു.കെയിൽ ജോലി ചെയ്യാനാകും.
മൊത്തം 70 സീറ്റുകളാണ് ഈ പ്രോഗ്രാമിനായി യൂണിവേഴ്സിറ്റി ഓഫ് സഫോക് അനുവദിച്ചിരിക്കുന്നത്. ഒരു വർഷമാണ് കോഴ്സ് ദൈർഘ്യം. രണ്ടു വർഷം സ്റ്റേ ബാക്കും ലഭിക്കും. രജിസ്ട്രേഡ് നഴ്സാകുന്നതിനുള്ള പരീക്ഷ പാസ്സാകുന്നത് വരെ നഴ്സിങ് അസിസ്റ്റന്റ് ആകാനുള്ള യോഗ്യതയാണ് ഈ കോഴ്സുകൾ നൽകുക.
ഐ.ഇ.എൽ.റ്റി.എസ് 6, 5.5 അല്ലെങ്കിൽ ഒ.ഇ.റ്റി സ്കോർ സി, അല്ലെങ്കിൽ പി.റ്റി.ഇ 59 സ്കോർ ഉള്ളവർക്ക് അപേക്ഷിക്കാം. അഡ്മിഷൻ സെപ്റ്റംബറിൽ പൂർത്തിയാകും. ബി.എസ്.സി നഴ്സിങ് കഴിഞ്ഞവർക്കും അപേക്ഷിക്കാം. ബി.എസ്.സി ഓണേഴ്സ് മിഡ് വൈഫറി പ്രൊഫഷണൽ ടോപ് അപ്, ബി.എസ്.സി ഓണേഴ്സ് എൻഹാൻസ്ഡ് മെന്റൽ ഹെൽത് നഴ്സിങ് ടോപ് അപ് കോഴ്സുകൾ ബി.എസ്.സി നഴ്സിങ് കഴിഞ്ഞവർക്ക് തെരഞ്ഞെടുക്കാം. സ്റ്റേബാക്ക് ഉൾപ്പെടുന്ന മൂന്നു വർഷത്തിനുള്ളിൽ ഓസ്കീ പരീക്ഷ എഴുതി രജിസ്ട്രേഡ് നഴ്സാകാൻ കഴിയും.
ഈ കോഴ്സുകൾക്കൊപ്പം യു.കെയിൽ പാർട്ട് ടൈം ജോലി ചെയ്യാം എന്നതിനാൽ പഠനത്തിനും ജീവിതച്ചെലവിനുമുള്ള പണം കണ്ടെത്താനുമാകും. നഴ്സിങ് മേഖലയിൽ പാർട്ട് ടൈം ചെയ്യുന്നവർക്ക് അത് വർക് എക്സ്പീരിയൻസായി ചേർക്കാനുമാകും.