കേരളത്തിലെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ എക്‌സ്‌പോ; ജൂൺ 2,3 ന് തിരുവനന്തപുരത്ത്, ഉടന്‍ രജിസ്റ്റര്‍ ചെയ്യൂ...

എക്‌സ്‌പൊയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് വിദേശത്തേക്കുള്ള വിമാനയാത്രാ ടിക്കറ്റ് സൗജന്യമായി ലഭിക്കും.

Keralas largest foreign education expo discover expo at Thiruvananthapuram on june 2 and 3 details btb

വിദേശത്ത് പഠിക്കാന്‍ അഗ്രഹിക്കുന്ന മലയാളികളുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്.  വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക്  എവിടെ പഠിക്കണം, അവിടെ എത്താനുള്ള ഏറ്റവും മികച്ച മാര്‍ഗം എന്നീ രണ്ട് കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണം. പക്ഷേ, ഈ രണ്ടു തീരുമാനങ്ങള്‍ എടുക്കുന്നത് എളുപ്പമല്ല. വിദേശപഠനം കൃത്യമായി പ്ലാന്‍ ചെയ്യാന്‍ ആധികാരികമായ വിവരങ്ങള്‍ ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുമാകണം. ഇത് എളുപ്പമാക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ഡിസ്‌കവര്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ എക്‌സ്‌പൊ.

2023 ജൂൺ 2,3 ദിവസങ്ങളില്‍ തിരുവനന്തപുരം ഓ ബൈ താമര ഹോട്ടലിൽ വെച്ചാണ് എക്‌സ്‌പൊ നടക്കുന്നത്. രാവിലെ 10 മുതല്‍ 6 മണി വരെ നടക്കുന്ന പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക്  മാത്രമാണ് പ്രവേശനം. എക്‌സ്‌പൊയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് വിദേശത്തേക്കുള്ള വിമാനയാത്രാ ടിക്കറ്റ് സൗജന്യമായി ലഭിക്കും.വിദേശ  പഠനത്തെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഈ എക്‌സ്‌പൊ ഉത്തരം നല്‍കും. സുരക്ഷിതമായി വിദേശരാജ്യങ്ങളിലേക്ക് എത്തുന്നതിനുളള വഴികാട്ടിയുമാകും. അമ്പതോളം രാജ്യങ്ങളിലെ കോഴ്‌സുകളില്‍ നിന്ന് ഇഷ്ടപ്പെട്ട കോഴ്‌സ് തെരഞ്ഞെടുക്കാനുമാകും. ആയിരത്തിലധികം വിദേശ സര്‍വകലാശാലകളിലെ പ്രോഗ്രാമുകളെക്കുറിച്ച് അറിയാനും എക്‌സ്‌പൊ അവസരമൊരുക്കുന്നു. പ്രധാനപ്പെട്ട വിദേശ സര്‍വകലാശാലകളുടെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാം.

Keralas largest foreign education expo discover expo at Thiruvananthapuram on june 2 and 3 details btb

കൂടാതെ വിദ്യാഭ്യാസ വായ്പ,ഐഇഎല്‍ടിഎസ് (IELTS) പരിശീലനം എന്നിവയെ കുറിച്ചുളള വിവരങ്ങളും എക്‌സ്‌പൊയില്‍ ലഭ്യമാണ്. കുറഞ്ഞ ചിലവില്‍ ഡിഗ്രി ഇന്ത്യയിലും വിദേശത്തുമായി പഠിക്കാനുളള ട്വിന്നിങ്ങ് ഓപ്ഷനും എക്‌സ്‌പൊ അവതരിപ്പിക്കുന്നു.

വിദേശ പഠനവും യാത്രയുമായി ബന്ധപ്പെട്ട് സമഗ്രമായ അറിവ് തരുന്ന എക്‌സ്‌പൊയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ട്രിനിറ്റി ഇന്റർനാഷണൽ സ്റ്റഡി അബ്രോഡ് & അക്കാദമി ( Trinity International Study Abroad & Academy) ആണ്.ഹെറാള്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ( Heralds international ) പ്രസന്റിങ്ങ് സ്‌പോണ്‍സര്‍ ആണ്.കെ. സി. ഓവർസീസ് (KC Overseas), എൻ. ബി. എൽ അക്കാദമി (NBL Academy), സാന്റ മോണിക്ക സ്റ്റഡി അബ്രോഡ് (Santamonica Study Abroad), ഇ-ടോക് ഗ്ലോബൽ എഡ്യൂക്കേഷൻ ( Etalk Global Education) എന്നിവർ പവേർഡ് ബൈ സ്പോൺസറും യൂണിമണി ( Unimoni) ഫോറെക്സ് ട്രാവൽ പാർട്ണറും, മാറ്റ്ഗ്ലോബർ സ്റ്റഡി അബ്രോഡ് (Matglober Study Abroad), എഡ് വിങ്സ് ഓവർസീസ് കൺസൾട്ടൻസ് ( Edwings Overseas Consultants), ലീഡ്‌സ് സ്റ്റഡി അബ്രോഡ് (Leadz Study Abroad ),അൽഹിന്ദ് ഇംഗ്ലീഷ് ചാനൽ സ്റ്റഡി അബ്രോഡ് ( Alhind English Channel Study Abroad), ജെയിൻ ഓൺലൈൻ ( Jain Online), എം. ഡബ്ലൂ ടി എഡ്യൂക്കേഷൻ കൺസൽട്ടൻസി ( MWT Education Consultancy),  ഓസോൺ ഓവർസീസ് ( Ozone Overseas),എഡ്ഡുഗോ ഇന്റർനാഷണൽ എഡ്യൂക്കേഷൻ  ( Eddugo International Education), ഫോർച്യുൺ സ്റ്റഡി അബ്രോഡ് ( Fortune Study Abroad), റിയ സ്റ്റഡി അബ്രോഡ് (Riya Study Abroad), ഗോഡ്സ്പീഡ് ഇമിഗ്രേഷൻ & സ്റ്റഡി അബ്രോഡ് ( godspeed Immigration & Study Abroad ), ലിയോബിസ് ഇന്റർനാഷണൽ ( Leobis International), അപ്ഗ്രാഡ് അബ്രോഡ് ( Upgrad Abroad), എലിസബേത് ഇന്റർനാഷണൽ ( Elizabeth International ), വിസിറ്റോസ് ഡി ഗ്ലോബൽ ( Visitos De Global), ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ് ( Harvest  Abroad Studies ), എഡ് റൂട്സ് ഇന്റർനാഷണൽ ( Edroots international ),ഡോക്ടർ ആസ്ക്‌ ഹെൽത്ത്‌ കെയർ എഡ്യൂക്കേഷൻ ( Dr.Ask Healthcare Education Pvt Ltd), ഹബ്ബിൾ ബബിൾ ( Hubble Bubble), വി പി എസ് എ എഡ്യൂക്കേഷൻ കൺസൽട്ടൻസി ( VPSA Education Consultancy) എന്നിവര്‍ എക്‌സ്‌പൊയുടെ ഭാഗമാകും.
 

Latest Videos
Follow Us:
Download App:
  • android
  • ios