കേരളത്തിലെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ എക്‌സ്‌പൊ സെപ്റ്റംബർ 23,24 ന് തിരുവല്ലയിൽ. ഉടന്‍ രജിസ്റ്റര്‍ ചെയ്യൂ

എക്‌സ്‌പൊയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് വിദേശത്തേക്കുള്ള വിമാന ടിക്കറ്റ് സൗജന്യമായി ലഭിക്കും

Keralas biggest study abroad expo on September 23 and 24

വിദേശത്ത് പഠിക്കാന്‍ അഗ്രഹിക്കുന്ന മലയാളികളുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്.  വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക്  എവിടെ പഠിക്കണം, അവിടെ എത്താനുള്ള ഏറ്റവും മികച്ച മാര്‍ഗം എന്നീ രണ്ട് കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണം. പക്ഷേ, ഈ രണ്ടു തീരുമാനങ്ങള്‍ എടുക്കുന്നത് എളുപ്പമല്ല. വിദേശപഠനം കൃത്യമായി പ്ലാന്‍ ചെയ്യാന്‍ ആധികാരികമായ വിവരങ്ങള്‍ ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുമാകണം. ഇത് എളുപ്പമാക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ഡിസ്‌കവര്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ എക്‌സ്‌പൊ.

Keralas biggest study abroad expo on September 23 and 24

2023 സെപ്റ്റംബർ 23,24 തീയതികളിൽ തിരുവല്ലയിലെ വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ചാണ് എക്‌സ്‌പൊ നടക്കുന്നത്. രാവിലെ 9.30 മുതല്‍ 6 മണി വരെ നടക്കുന്ന പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക്  മാത്രമാണ് പ്രവേശനം. എക്‌സ്‌പൊയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് 1 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ലഭിക്കുന്നു .വിദേശ  പഠനത്തെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഈ എക്‌സ്‌പൊ ഉത്തരം നല്‍കും. സുരക്ഷിതമായി വിദേശരാജ്യങ്ങളിലേക്ക് എത്തുന്നതിനുളള വഴികാട്ടിയുമാകും. അമ്പതോളം രാജ്യങ്ങളിലെ കോഴ്‌സുകളില്‍ നിന്ന് ഇഷ്ടപ്പെട്ട കോഴ്‌സ് തെരഞ്ഞെടുക്കാനുമാകും. ആയിരത്തിലധികം വിദേശ സര്‍വകലാശാലകളിലെ പ്രോഗ്രാമുകളെക്കുറിച്ച് അറിയാനും എക്‌സ്‌പൊ അവസരമൊരുക്കുന്നു.
പ്രധാനപ്പെട്ട വിദേശ സര്‍വകലാശാലകളുടെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാം. കൂടാതെ വിദ്യാഭ്യാസ വായ്പ,ഐ.ഇ.എല്‍.ടി.എസ് (IELTS) പരിശീലനം എന്നിവയെ കുറിച്ചുളള വിവരങ്ങളും എക്‌സ്‌പൊയില്‍ ലഭ്യമാണ്.

Keralas biggest study abroad expo on September 23 and 24

വിദേശ പഠനവും യാത്രയുമായി ബന്ധപ്പെട്ട് സമഗ്രമായ അറിവ് തരുന്ന എക്‌സ്‌പൊയുടെ ടൈറ്റിൽ സ്പോൺസർ സൽവേ മരിയയും ( Salve Maria) പ്രെസെന്റിങ് സ്‌പോണ്‍സര്‍ ഹാർവെസ്റ്റ് സ്റ്റഡി എബ്രോഡും ( Harvest Study Abroad) ആണ്. ഹെറാൾഡ്സ് ഇന്റർനാഷണൽ ( Heralds International ), സാന്റമ്മോണിക്ക ( Santamonica)  എന്നിവര്‍ പവേർഡ് ബൈ സ്പോൺസറും റോംഫോർഡ് സ്റ്റഡി അബ്രോഡ് ( Romford Study abroad),  ഇന്റർസൈറ്റ് ഓവർസീസ് എഡ്യൂക്കേഷൻ ( Intersight Overseas Education ), അൻഫീൽഡ് ഇന്റർനാഷണൽ ( Anfield International ), അക്ബർ സ്റ്റഡി എബ്രോഡ് ( Akbar Study Abroad), എഡ്റൂട്ട്സ് സ്റ്റഡി എബ്രോഡ് ( Edroots Study Abroad), വിക്ടോറിയാസ് എഡ്യൂക്കേഷണൽ സെർവീസസ് ( Victoria's Educational Services ), അപ്പ്‌ഗ്രാഡ് (Upgrad), കെ. സി ഓവർസീസ് ( KC Overseas), റിയ സ്റ്റഡി എബ്രോഡ് ( Riya Study Abroad ), മെറ്റ് എക്സ് 360 ( MetX 360), ബോൺ വോയേജ് സ്റ്റഡി എബ്രോഡ് ( Bon Voyage Study Abroad), കോണ്ടിനെന്റൽ ഓവർസീസ് ( Continental Overseas), ഇൻസൈറ്റ് ഇന്റർനാഷണൽ ( Insight International ), ഡെറിക് ജോൺസ് ( Derric Jones), റിപ്പിൾ ഇന്റർനാഷണൽ (Ripple International ) എന്നിവർ എക്‌സ്‌പൊയുടെ  ഭാഗമാകും.

 

iFrame:

 

Latest Videos
Follow Us:
Download App:
  • android
  • ios