സ്വപ്നമല്ല വിദേശ പഠനം, ഉയരാം കൂടുതൽ മികവോടെ..

ഇഷ്ടപ്പെട്ട കോഴ്സിന് മികച്ച യൂണിവേഴ്സിറ്റി തിരഞ്ഞെടുക്കുകയാണ് ആദ്യ പടി

how to plan study abroad during the covid19 crisis

മികച്ച വിദ്യാഭ്യാസവും പെർമനന്റ് റെസിഡൻസിയും ലക്ഷ്യംവച്ച് വിദേശ പഠനത്തിന് ആഗ്രഹിക്കുന്ന കുട്ടികളാണ് നമ്മുക്കിടയില്‍ ഭൂരിഭാഗവും. എന്നാല്‍ വിദേശത്തുപോയി പഠിക്കുക എന്നത് വലിയ രീതിയിൽ പണം മുടക്കേണ്ട കാര്യമാണെന്നാണ് പലരും കരുതുന്നത്. ട്യൂഷൻ ഫീസിനൊപ്പം യാത്ര ചിലവ്, താമസ ചിലവ്, ഭക്ഷണം, ഇൻഷുറൻസ്, ഇതെല്ലാം കൂടി ഭീമമായ തുകയാകുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ കുറച്ച് കാലത്തേക്കെങ്കിലും ട്യൂഷൻ ഫീസ് മാത്രം മുടക്കി എന്നത്തേക്കാളും കുറഞ്ഞ ചിലവിൽ വിദേശ പഠനം സാധ്യമാക്കുകയാണ് കോവിഡ് കാലം.

ഏതാണ്ട് എല്ലാ വിദേശ കോളേജുകളും യൂണിവേഴ്സിറ്റികളും ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്ന കാലമാണിത്. ഇഷ്ടപ്പെട്ട കോഴ്സിന് മികച്ച യൂണിവേഴ്സിറ്റി തിരഞ്ഞെടുക്കുകയാണ് ആദ്യ പടി. അഡ്മിഷൻ ശരിയായി കഴിഞ്ഞാൽ കുറച്ച് കാലം ഓൺലൈൻ ക്ലാസ്സുകൾ മാത്രമായിരിക്കും ഉണ്ടാവുക.  അതിനാല്‍ തന്നെ ഈ കാലയളവില്‍ മറ്റു ചിലവുകൾ വരുന്നില്ല. ഇതുമൂലം കുട്ടികളുടെ പഠനചെലവ് കുറയുകയാണ്. യാത്രാനിരോധനമെല്ലാം നീക്കിക്കഴിഞ്ഞാല്‍ കുട്ടികൾക്ക് വിദേശത്തേയ്ക്ക് പോകുവാനും അവിടെ നിന്ന് പഠനം മുഴുവനാക്കാനും സാധിക്കും. കൂടാതെ യൂണിവേഴ്സിറ്റികൾ നടത്തുന്ന പ്രവേശനപരീക്ഷകള്‍ ജയിച്ചാല്‍, സ്കോളര്‍ഷിപ്പിന്റെ സഹായത്തോടെ മികച്ച രീതിയില്‍ പഠനം പൂർത്തിയാക്കി കരിയര്‍ ഉറപ്പാക്കാനാവും. കോവിഡ് കാലം ആയതിനാൽ തന്നെ പലപ്പോഴും വിദേശ പഠനവും പെർമനന്റ് റെസിഡൻസിയും സാധ്യമാകുന്നതിനെ കുറിച്ചും വിദ്യാർത്ഥികളും മാതാപിതാക്കളും ആശങ്കയിലായിരിക്കും.

പ്രമുഖ കരിയര്‍ കണ്‍സള്‍ട്ടൻസായ ആര്‍ക്കൈസിന്‍റെ സി.ഇ.ഒ ദിലീപ് മേനോന്‍ പറയുന്നത് ഇങ്ങനെ "മഹാമാരി കാരണം സ്ഥിരമായി ഒരു രാജ്യവും തങ്ങളുടെ അതിര്‍ത്തി അടച്ചിട്ടിട്ടില്ല. കോവിഡിന്‍റെ ഒന്നാംഘട്ടം കഴിഞ്ഞതിന് ശേഷം അതിര്‍ത്തികളെല്ലാം തുറന്നത് നമ്മള്‍ കണ്ടതാണ്. വിദേശത്ത് പോയി പഠിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന കുട്ടികള്‍ കഴിഞ്ഞ വര്‍ഷവും ഫോറിന്‍ യൂണിവേഴ്സിറ്റികളില്‍ ചേര്‍ന്നിട്ടുണ്ട്. ജോയിനിംഗ് ഫോര്‍മാലിറ്റീസ് കഴിഞ്ഞാല്‍ കുറച്ചുകാലം ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കാമെങ്കിലും അതിന് ശേഷം യാത്രാനിരോധമെല്ലാം നീക്കിക്കഴിഞ്ഞാല്‍ അവര്‍ക്ക് വിദേശത്തേക്ക് പറക്കാം. ഓണ്‍ലൈന്‍ ക്ലാസുകൾ ആയതിനാല്‍ തന്നെ  കുട്ടികളുടെ പഠനചെലവ് കുറയുകയാണ്. വിദേശത്ത് നിന്നു ബിരുദം എന്ന  സ്വപ്നം ഇല്ലാതാവുന്നുമില്ല." ഇനിയും കോവിഡിന്‍റെ കഥയും പറഞ്ഞ് വിദേശ പഠനം വേണ്ടെന്നു വച്ചാൽ നഷ്ടം കുട്ടികള്‍ക്ക് മാത്രമാണെന്നും ദിലീപ് മേനോന്‍ പറയുന്നു.

അത്തരത്തിലുള്ള  ആശങ്കകൾ വേണ്ടെന്നാണ് കണക്കുകളും തെളിയിക്കുന്നത്. 2020ൽ മാത്രം 261,406 ഇന്ത്യൻ വിദ്യാർത്ഥികളാണ് വിദേശത്തേക്ക് പോയിട്ടുള്ളത് എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക്. 2019 ൽ 588,931 ആയിരുന്ന സ്ഥാനത്താണ് ഇത്.  ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 71,769 കുട്ടികളാണ് പഠന ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോയിട്ടുള്ളതെന്നും മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, മഹാമരിക്കാലം പഠനം ഓണ്‍ലൈന്‍ ആക്കിയെങ്കിലും 91 ശതമാനം വിദ്യാര്‍ത്ഥികളും തങ്ങളുടെ വിദേശപഠനമെന്ന മോഹം ഉപേക്ഷിച്ചിട്ടില്ലെന്നാണ് യുനെസ്കോയുടെ പഠനവും തെളിയിക്കുന്നത്.

വിദേശത്ത് ഉപരിപഠന സാധ്യതകൾ പരിശോധിക്കുമ്പോൾ പൊതുവായി വിദ്യാർത്ഥികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പഠനത്തിനായി തിരഞ്ഞെടുക്കുന്ന ഭാഷ, രാജ്യം, തൊഴിൽ സാധ്യത, ചിലവ്, കാലാവസ്ഥ എന്നുള്ള കാര്യങ്ങൾ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. വിദേശപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥിക്ക് തനിക്ക് എന്താണു വേണ്ടത്, ഏതു കോഴ്സിനു ചേരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്  കൃത്യമായൊരു ധാരണ ആവശ്യമാണ്. കോഴ്സ് ഏതാണെങ്കിലും കുഴപ്പമില്ല, വിദേശത്തുപോയി പഠിച്ചാല്‍ മതി എന്ന ഒഴുക്കന്‍ മനോഭാവം നല്ലതല്ല. സ്വന്തം കഴിവ് മനസ്സിലാക്കി താന്‍ എന്തായിത്തീരണമെന്ന് സ്വയം തീരുമാനിക്കുകയാണ് ആദ്യം വേണ്ടത്. നഴ്സിങ്, ബിസിനസ് മാനേജ്മെന്റ്, എന്‍ജിനിയറിങ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ കോഴ്സുകളാണ് വിദേശപഠനത്തിനായി കൂടുതൽ കുട്ടികളും തിരഞ്ഞെടുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 

Latest Videos
Follow Us:
Download App:
  • android
  • ios