യുകെയിൽ ഉപരിപഠനം: എന്തെല്ലാം അറിയണം

യുകെയിലെ സർവ്വകലാശാലകൾ ലോകത്തിലെ ഏറ്റവും മികച്ച അക്കാദമിക് നിലവാരമുള്ളവയാണ്. ടെക്സ്റ്റ്-ബുക്ക് പഠനത്തേക്കാൾ പ്രായോഗികവും ഉപയോഗപ്രദവുമായ അറിവിനാണ് യുകെ വിദ്യാഭ്യാസ സമ്പ്രദായം മുൻഗണന നൽകുന്നത്. 

All you need to know about studying in UK


ലോകത്തിലെ ഏറ്റവും മികച്ച പല സർവ്വകലാശാലകളും സ്ഥിതിചെയ്യുന്നത് യുകെയിലാണ്. ഓരോ വർഷവും ഉന്നത വിദ്യാഭ്യാസത്തിനായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് യുകെയിൽ എത്തുന്നത്. 

യുകെയിൽ പഠിക്കുന്നതിന്റെ പ്രയോജനങ്ങൾ

കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നതിന് യുകെ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട് - വിസ നിയമങ്ങളിലെ മാറ്റങ്ങൾ, സൗഹൃദപരമായ ഇമിഗ്രേഷൻ നയങ്ങൾ തുടങ്ങിയവ. മൊത്തത്തിൽ, 2030-ഓടെ പ്രതിവർഷം 600,000 അന്തർദ്ദേശീയ വിദ്യാർത്ഥികൾ പഠനത്തിനായി യുകെയിൽ എത്തുമെന്നാണ് കരുതുന്നത്. 2019/2020-ൽ അന്താരാഷ്ട്ര സർവ്വകലാശാലകളിൽ പഠിക്കുന്ന  വിദ്യാർത്ഥികൾ യുകെയിലെ മൊത്തം വിദ്യാർത്ഥി ജനസംഖ്യയുടെ 22% ആയിരുന്നു എന്നതിൽ നിന്ന് തന്നെ ഉയരുന്ന സാധ്യതകളെ മനസിലാക്കാം.

എന്തിനു യൂ കെ ? എന്തുകൊണ്ടാണ് ഇന്ത്യൻ വിദ്യാർത്ഥികൾ യുകെയെ മികച്ച പഠനകേന്ദ്രമായി തിരഞ്ഞെടുക്കുന്നത്? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഒരു ഉത്തരമേ ഉള്ളൂ ... യുകെയിലാണ് പന്ത്രണ്ടാം നൂറ്റാണ്ടിലും പതിമൂന്നാം നൂറ്റാണ്ടിലും മറ്റും നിലവിൽ വന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചില സർവ്വകലാശാലകളും കോളേജുകളും നിലനിൽക്കുന്നത്. അത്രയും ശക്തമായ പാരമ്പര്യത്തിൽ നിന്ന് വരുന്ന, യുകെയിലെ വിദ്യാഭ്യാസ സംവിധാനങ്ങൾ ലോകത്തെവിടെയും ഏറെ വിലകല്പിക്കപെടുന്നു.

യുകെയിൽ പഠിക്കുന്നതുകൊണ്ടു ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിരവധി  മെച്ചങ്ങളുമുണ്ട്.

അക്കാദമിക് മികവ്

യുകെയിലെ സർവ്വകലാശാലകൾ ലോകത്തിലെ ഏറ്റവും മികച്ച അക്കാദമിക് നിലവാരമുള്ളവയാണ്. ഓക്സ്ഫർഡും കേംബ്രിഡ്ജും ഉൾപ്പെടെ ലോകത്തിലെ മികച്ച 10 സർവകലാശാലകളിൽ നാലെണ്ണം യുകെയിൽ നിന്നുള്ളതാണ്. ടെക്സ്റ്റ്-ബുക്ക് പഠനത്തേക്കാൾ പ്രായോഗികവും ഉപയോഗപ്രദവുമായ അറിവിനാണ് യുകെ വിദ്യാഭ്യാസ സമ്പ്രദായം മുൻഗണന നൽകുന്നത്. ഏത് വിഷയം ആയാലും ക്രിയാത്മകമായ കഴിവിനൊപ്പം വിമർശനാത്മക ചിന്തയും വിശകലന വൈദഗ്ധ്യവും നേടുന്നതിന് ഇത് നിങ്ങളെ പ്രാപ്തരാക്കും.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം

ക്വാളിറ്റി അഷ്വറൻസ് ഏജൻസി (QAA) യുകെയിലെ ഒരു സ്വതന്ത്ര സ്ഥാപനമാണ്, അത് രാജ്യത്തെ എല്ലാ സർവകലാശാലകളുടെയും കോളേജുകളുടെയും വിദ്യാഭ്യാസ നിലവാരം പതിവായി വിലയിരുത്തുന്നു. ഓഡിറ്റുകളിലൂടെയും സബ്ജക്ട് റിവ്യൂകളിലൂടെയും അവരുടെ പ്രകടനങ്ങൾ പരിശോധിക്കുന്നതിനു പുറമേ, മികച്ച വിദ്യാഭ്യാസ രീതികൾ തിരിച്ചറിയാനും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഈ ഗവേഷണ മാനദണ്ഡങ്ങൾ യുകെ ഉന്നത വിദ്യാഭ്യാസ ഫണ്ടിംഗ് ബോഡികളും പരിശോധിക്കുന്നു, അവർ അവരുടെ കണ്ടെത്തലുകൾ കൃത്യമായ ഇടവേളകളിൽ പ്രസിദ്ധീകരിക്കുന്നു. എല്ലാ വിദ്യാർത്ഥികൾക്കും ഏതു വിഷയം ആയാലും മികച്ച പഠനത്തിനും ഗവേഷണത്തിനും പ്രവേശനം ഉറപ്പാക്കുന്നു.

കുറഞ്ഞ കാലയളവുള്ള കോഴ്സുകൾ 

മറ്റു രാജ്യങ്ങളേക്കാൾ യുകെയിൽ കോഴ്സുകൾക്ക് കാലാവധി കുറവാണ്. അതായത് വേഗത്തിൽ ബിരുദം നേടാനാകും. ഈ രീതി നിങ്ങളുടെ സമയം ലാഭിക്കുന്നതിന് മാത്രമല്ല, ട്യൂഷൻ ഫീസിനും ജീവിതച്ചെലവുകൾക്കുമായി കുറച്ച് പണം മാത്രം ചിലവാക്കാനും സഹായകമാകുന്നു.

പഠനത്തിനൊപ്പം ജോലി

പഠനത്തോടൊപ്പം ദൈനംദിന ജീവിതച്ചെലവുകൾക്കായി, ടേം ടൈമിൽ നിങ്ങൾക്ക് ആഴ്ചയിൽ 20 മണിക്കൂർ വരെ പാർട്ട് ടൈം ജോലി ചെയ്യാം. സെമസ്റ്റർ ഇടവേളയിൽ വിദ്യാർത്ഥികൾക്ക് മുഴുവൻ സമയവും ജോലി ചെയ്യാനുമാകും. ഇത് പഠന ചിലവ് കുറക്കുന്നതിന് മാത്രമല്ല സ്വന്തം പഠനമേഖലയിൽ പ്രായോഗിക പരിജ്ഞാനം നേടാനും സഹായിക്കും.

പഠിക്കുമ്പോൾ യൂറോപ്പ് പര്യവേക്ഷണം ചെയ്യുക

ഫ്രാൻസ്, നെതർലൻഡ്, ബെൽജിയം തുടങ്ങിയ പ്രധാന യൂറോപ്യൻ രാജ്യങ്ങളുമായി യുകെ നന്നായി ബന്ധപ്പെട്ടിരിക്കുന്നു, 300 മുതൽ 1,000 മൈൽ വരെ ദൂരം മാത്രമാണ് ഈ രാജ്യങ്ങളും യുകെയും തമ്മിൽ ഉള്ളത്. വിമാനത്താവളം 24 മണിക്കൂറും പ്രവർത്തനക്ഷമമായതിനാൽ, യുകെയിൽ പഠിക്കുമ്പോൾ നിങ്ങൾക്ക് അടുത്തുള്ള രാജ്യങ്ങൾ സന്ദർശിക്കാനാകും.

വിദ്യാർത്ഥികൾക്ക് ആരോഗ്യ ആനുകൂല്യങ്ങൾ

ഒരു ഇന്റർനാഷണൽ വിദ്യാർത്ഥിയെന്ന നിലയിൽ, യുകെയിൽ പഠിക്കുമ്പോൾ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) വഴി നിങ്ങൾക്ക് സൗജന്യ വൈദ്യചികിത്സ ലഭിക്കും. ഒരു ചെറിയ തുക  ഇന്റർനാഷണൽ ഹെൽത്ത് സർചാർജ് (IHS) ആയി നൽകിയാൽ മതിയാകും. നിങ്ങളുടെ IDP കൗൺസിലർക്ക് ഇതിൻറെ വിശദാംശങ്ങൾ നൽകാനാകും.

സ്കോളർഷിപ്പുകൾ

അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണിത്. വിദേശത്ത് പഠിക്കുന്നത് തീർച്ചയായും ചെലവേറിയ കാര്യമാണ്. യുകെയിലെ സർക്കാരും സർവ്വകലാശാലകളും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. സാമ്പത്തിക ആവശ്യങ്ങളുടെ അടിസ്ഥാനത്തിലോ മുൻകാല അക്കാദമിക് പ്രകടനത്തിന്റെ അടിസ്ഥാനത്തിലോ ഇവ ലഭിക്കുന്നതാണ്. സ്കോളർഷിപ്പുകൾ ഉപയോഗിച്ച് നിങ്ങൾക്ക് യുകെയിൽ സൗജന്യമായിപ്പോലും പഠിക്കാൻ കഴിയും.

തൊഴിൽ അവസരങ്ങൾ

മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യുകെയിലെ തൊഴിൽ അവസര നിരക്ക് ഉയർന്നതാണ്. അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം പൂർത്തിയാക്കിയ ശേഷം നല്ല ശമ്പളമുള്ള ജോലി തീർച്ചയായും കണ്ടെത്താനാകും. പഠനത്തിന് ശേഷം യുകെയിൽ ജോലി ചെയ്യുന്നത് നിങ്ങൾക്ക് മികച്ച അന്താരാഷ്ട്ര പ്രവൃത്തി പരിചയം നൽകും. 

മൾട്ടി കൾച്ചറൽ അനുഭവം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ തുടർ/ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി യുകെയിലേക്ക് കുടിയേറുന്നു. തൽഫലമായി, രാജ്യത്തിന് ഒരു ബഹുസാംസ്കാരിക അന്തരീക്ഷമുണ്ട്. ഇത് അനുഭവിച്ചറിയാനുള്ള അവസരമാണ് യുകെയിലെ പഠനം നൽകുന്ന മറ്റൊരു പ്രധാന ഗുണം.

ഈ സൗകര്യങ്ങളെല്ലാം വിദ്യാർത്ഥികളെ യുകെയിലേക്ക് ആകർഷിക്കുന്ന വസ്തുതകളാണ്.

 

Latest Videos
Follow Us:
Download App:
  • android
  • ios