ഇന്നും സ്ത്രീകൾക്ക് പ്രവേശനമില്ല, ലോകത്തിലെ ഈ സ്ഥലങ്ങളിൽ!

ഈ ദ്വീപിൽ, പുരാതന വിലക്കുകൾ കാരണം സ്ത്രീകൾ സന്ദർശിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതുപോലെ നാല് കാലുകളുള്ള മൃഗങ്ങളെ ഭക്ഷിക്കുന്നത് നിരോധിക്കുകയും പുരോഹിതന്റെ അനുമതിയില്ലാതെ ദ്വീപ് വിട്ടുപോകുന്നതിൽ നിന്ന് ആരെയും തടയുകയും ചെയ്യുന്നു.

women are not allowed in these places

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത പല ആരാധനാലയങ്ങളും ലോകത്ത് പലയിടങ്ങളിലുമുണ്ട്. അതിന് വിചിത്രമെന്ന് തോന്നുന്ന പല കാരണങ്ങളും ആളുകൾ പറയാറുമുണ്ട്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിധി വന്നതും അതേത്തുടർന്ന് പലതരം അതിക്രമങ്ങളുണ്ടായതുമെല്ലാം നാം കണ്ടതാണ്. എന്നാൽ, ലോകത്തിന്റെ പല ഭാ​ഗങ്ങളിലും ഇന്നും, ഈ നൂറ്റാണ്ടിലും സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെടുന്ന ചില സ്ഥലങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ചില സ്ഥലങ്ങൾ നോക്കാം. 

ബേണിംഗ് ട്രീ ക്ലബ്ബ്

ബേണിംഗ് ട്രീ ക്ലബ് മേരിലാൻഡിലെ ബെഥെസ്‌ഡയിലുള്ള ഒരു സ്വകാര്യ, പുരുഷ ഗോൾഫ് ക്ലബ്ബാണ്. നിരവധി പ്രസിഡന്റുമാർ, വിദേശ പ്രമുഖർ, ഉയർന്ന റാങ്കിലുള്ള എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥർ, കോൺഗ്രസ് അംഗങ്ങൾ, സൈനിക നേതാക്കൾ എന്നിവർ ഇവിടെ കളിച്ചിട്ടുണ്ട്. ആർക്കിടെക്റ്റ് അലിസ്റ്റർ മക്കെൻസിയാണ് കോഴ്‌സ് രൂപകൽപ്പന ചെയ്തത്. അപൂർവ സന്ദർഭങ്ങളിലൊഴികെ, സ്ത്രീകൾ ക്ലബിൽ പ്രവേശിക്കുന്നത് വിലക്കുന്ന കർശനമായ നയമാണ് ക്ലബ്ബിനുള്ളത്.

മൗണ്ട് അതോസ്, ഗ്രീസ്

നിങ്ങൾക്ക് മൗണ്ട് അതോസ് സന്ദർശിക്കണമെങ്കിൽ, നിങ്ങളുടെ പാസ്‌പോർട്ടിന്റെ ഒരു പകർപ്പ് മൗണ്ട് അതോസ് പിൽഗ്രിംസ് ബ്യൂറോയിൽ സമർപ്പിക്കുക എന്നതാണ് ആദ്യപടി. ഓർത്തഡോക്സ് പള്ളികളുടെ ആസ്ഥാനമായ മൗണ്ട് അത്തോസിൽ 100 ​​ഓർത്തഡോക്സ്, 10 നോൺ-ഓർത്തഡോക്സ് പുരുഷ തീർത്ഥാടകരെ മാത്രമേ പ്രവേശിപ്പിക്കൂ. മൗണ്ട് അതോസ് ഈ പുരാതന നിയമം മതപരമായി ഇന്നും പിന്തുടരുന്നു. 1000 വർഷത്തിലേറെയായി ഈ സ്ഥലത്ത് സ്ത്രീകൾക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. 

ഒകിനോഷിമ ദ്വീപ്, ജപ്പാൻ

ക്യൂഷു ദ്വീപിന്റെ പടിഞ്ഞാറൻ തീരത്ത് നിന്ന് 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒകിനോഷിമ ദ്വീപ് ഒരു വിശുദ്ധ ദ്വീപായിട്ടാണ് കണക്കാക്കുന്നത്. ദ്വീപിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള പുരാവസ്തു സൈറ്റുകൾ ഫലത്തിൽ കേടുകൂടാതെയിരിക്കുന്നു. കൂടാതെ എ ഡി 4 മുതൽ 9 -ാം നൂറ്റാണ്ട് വരെ അവിടെ നടത്തിയ ആചാരങ്ങൾ എങ്ങനെ മാറി എന്നതിന്റെ കാലക്രമത്തിലുള്ള രേഖകൾ നൽകുന്നു.

ഈ ദ്വീപിൽ, പുരാതന വിലക്കുകൾ കാരണം സ്ത്രീകൾ സന്ദർശിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതുപോലെ നാല് കാലുകളുള്ള മൃഗങ്ങളെ ഭക്ഷിക്കുന്നത് നിരോധിക്കുകയും പുരോഹിതന്റെ അനുമതിയില്ലാതെ ദ്വീപ് വിട്ടുപോകുന്നതിൽ നിന്ന് ആരെയും തടയുകയും ചെയ്യുന്നു. ആർത്തവ രക്തം അശുദ്ധമാണെന്ന ഷിന്റോ വിശ്വാസമാണ് സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്തതിന്റെ കാരണമെന്ന് ചിലർ വിശ്വസിക്കുന്നു. 

മൗണ്ട് ഒമിൻ, ജപ്പാൻ

ധീരതയുടെ മൂന്ന് പരീക്ഷണങ്ങൾക്ക് പേരുകേട്ട ജപ്പാനിലെ നാരയിലെ ഒരു വിശുദ്ധ പർവതമാണ് മൗണ്ട് ഒമിൻ. ഔദ്യോഗികമായി മൗണ്ട് സാൻജോ എന്നറിയപ്പെടുന്ന ഇത് ഒമിൻ പർവതനിരകളിലെ പ്രാമുഖ്യം കാരണം മൗണ്ട് ഓമിൻ എന്നാണ് കൂടുതൽ അറിയപ്പെടുന്നത്. ജപ്പാനിലെ ഹോൺഷുവിലെ കൻസായി മേഖലയിലെ യോഷിനോ-കുമാനോ നാഷണൽ പാർക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

പർവതത്തിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഒമിനേസൻജി, ജാപ്പനീസ് ബുദ്ധമതത്തിലെ ഷുഗെൻഡോ വിഭാഗത്തിന്റെ ആസ്ഥാനമാണ്. കൂടാതെ മുഴുവൻ പർവതവും യമബുഷിയുടെ തീർത്ഥാടനത്തിന്റെയും പരിശീലന കേന്ദ്രത്തിന്റെയും ഭാഗമാണ്.

പുരുഷന്മാർക്ക് മാത്രം പ്രവേശനമുള്ള പവിത്രമായ കൊടുമുടി എന്ന നിലയിൽ 1300 വർഷത്തെ തുടർച്ചയായ പാരമ്പര്യത്തിന് അവകാശവാദം ഉന്നയിക്കുന്നു മൗണ്ട് ഒമിൻ. നിരോധനം പലതവണ വെല്ലുവിളിക്കപ്പെട്ടെങ്കിലും വിജയിച്ചില്ല.

Latest Videos
Follow Us:
Download App:
  • android
  • ios