അന്ന് ഈഫൽ ടവറിനെ വിവാഹം കഴിച്ചു, ഇന്ന് ചുവന്നൊരു വേലിയോട് ലൈം​ഗികാകർഷണം

ഇങ്ങനെ ഒരു വേലി ഇവിടെ കാണുമെന്ന് താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ആകൃതി ഇതാണ് എന്നാണ് വേലിയോടുള്ള പ്രണയത്തെ കുറിച്ചുള്ള എറിക്കയുടെ വിവരണം.

woman says she physically attracted to a fence

എന്തെങ്കിലും വസ്തുക്കളോട് പ്രണയവും ലൈം​ഗികാകർഷണവും തോന്നുന്ന ഒരുപാട് പേരുണ്ട്. ഇപ്പോൾ അങ്ങനെ വാർത്തകളിലിടം പിടിച്ചിരിക്കുന്നത് അമേരിക്കയിൽ നിന്നുള്ള ഒരു സ്ത്രീയാണ്. തനിക്ക് ഒരു വേലിയോട് ലൈം​ഗികാകർഷണം തോന്നുന്നു എന്നാണ് അവർ പറഞ്ഞിരിക്കുന്നത്. 

എറിക്ക ലാബ്രി (Erika LaBrie) എന്ന് പേരുള്ള ഈ 50 വയസ്സുള്ള സ്ത്രീ ഒരു പ്രൊഫഷണൽ അമ്പെയ്ത്തുകാരിയാണ്. ഒപ്പം തന്നെ വസ്തുക്കളോട് ആളുകൾക്ക് തോന്നുന്ന ആകർഷണങ്ങളെ കുറിച്ച് നിരന്തരം സംസാരിക്കുന്ന ഒരാളുമാണ്. ഇപ്പോൾ ഒരു ചുവന്ന വേലിയോടാണ് എറിക്ക പ്രണയത്തിലായിരിക്കുന്നത്. അതിനോട് തനിക്ക് ലൈം​ഗികാകർഷണമുണ്ട് എന്ന് വിവരിക്കുന്ന എറിക്കയുടെ വീഡിയോ പുറത്തു വന്നതോടെ അത് വൈറലായി. 

ഇങ്ങനെ ഒരു വേലി ഇവിടെ കാണുമെന്ന് താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ആകൃതി ഇതാണ് എന്നാണ് വേലിയോടുള്ള പ്രണയത്തെ കുറിച്ചുള്ള എറിക്കയുടെ വിവരണം. താൻ ആ വേലിയുമായി വളരെ അധികം ശാരീരികമായ അടുപ്പത്തിലാണ് എന്നും എറിക്ക വീഡിയോയിൽ വിവരിച്ചു. ഒപ്പം തന്നെ ആ വേലിയോട് സംസാരിക്കുന്നതും കാണാം. 

എറിക്ക ലാബ്രി അറിയപ്പെടുന്നത് തന്നെ എറിക്ക ഈഫൽ എന്നാണ്. വസ്തുക്കളെ പ്രണയിക്കുന്ന ആളുകളിൽ വളരെ അധികം അറിയപ്പെടുന്നതും ചർച്ച ചെയ്യപ്പെട്ടതുമായ പേരാണ് എറിക്കയുടേത്. എറിക്ക ആ​ഗോളശ്രദ്ധ പിടിച്ചു പറ്റുന്നത് 2007 -ൽ അവർ താൻ ഈഫൽ ടവറിനെ വിവാഹം ചെയ്‍തു എന്ന് പറഞ്ഞതോടു കൂടിയാണ്. പാരീസിലാണ് 'വിവാഹം' നടന്നത്. അങ്ങനെ എറിക്ക ലാബ്രി തന്റെ പേര് മാറ്റുകയും എറിക്ക ഈഫൽ എന്ന് ആക്കുകയും ചെയ്‍തിരുന്നു. 

ഏതായാലും വേലിയോടുള്ള തന്റെ പ്രണയവും ലൈം​ഗികാകർഷണവും തുറന്നു പറഞ്ഞതോടെ എറിക്ക വീണ്ടും വൈറലായിരിക്കയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios