താമസക്കാരായി വെറും 500 പേർ, സൗദി അറേബ്യയിൽ 4,000 വർഷം പഴക്കമുള്ള നഗരം കണ്ടെത്തി

50 പ്രത്യേക വസതികളും 14.5 കിലോമീറ്റർ നീളമുള്ള മതിലും ഉള്‍ക്കൊള്ളുന്ന ബൃഹത്തായ കെട്ടിട ഘടനയാണ് കണ്ടെത്തിയത്. 

With just 500 people as residents a 4000 year old city has been discovered in Saudi Arabia

ടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിൽ പുരാവസ്തു ഗവേഷകർ 4000 വർഷം പഴക്കമുള്ള നഗരത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഖൈബറിലെ മരുഭൂമി പ്രദേശത്ത് കണ്ടെത്തിയ ഈ സ്ഥലത്തിന് അൽ-നത (al-Natah) എന്നാണ് പേര് നൽകിയിരിക്കുന്നത്. നാടോടി ജീവിതത്തിൽ നിന്ന് ചിട്ടയായ ജീവിതശൈലിയിലേക്കുള്ള ആദ്യകാല വെങ്കല യുഗത്തിന്‍റെ പരിവർത്തന കാലഘട്ടവുമായി ബന്ധപ്പെട്ട സ്ഥലമാണ് ഇതെന്നാണ് ഗവേഷകർ അവകാശപ്പട്ടു. പിയർ റിവ്യൂഡ് ജേണലായ പ്ലസ് വണ്ണിലാണ് (PLOS ONE) ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബിസി 2400 -ൽ ജനവാസമുണ്ടായിരുന്ന ഈ നഗരം പിന്നീട് ബിസി 1400-ഓടെ ഉപേക്ഷിക്കപ്പെട്ടു എന്നാണ് ഗവേഷകർ പറയുന്നത്. ഏകദേശം 500 ഓളം ആളുകൾ ഇവിടെ താമസിച്ചിരുന്നുവെന്നും അനുമാനിക്കുന്നു. വാസ്തുവിദ്യാ വിദഗ്‌ദ്ധനായ ഗില്ലൂം ചാർലൂക്‌സിന്‍റെ നേതൃത്വത്തിലുള്ള ഒരു ഫ്രഞ്ച്, സൗദി സംഘം സൈറ്റിന്‍റെ ആകാശ സർവേകൾ നടത്തി. 50 പ്രത്യേക വസതികളും 14.5 കിലോമീറ്റർ നീളമുള്ള മതിലും ഉൾപ്പെടുന്ന നിബിഡമായ ഘടനയാണ് ഈ സൈറ്റിന്‍റേത്. ഏകദേശം 2.6 ഹെക്ടറാണ് വിസ്തൃതി. ഞങ്ങളുടെ ആസൂത്രിത ക്രമീകരണം, താമസസ്ഥലത്ത് ചേർന്ന് അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കൽ, പ്രതിരോധവും സാമൂഹികവുമായ ഇടപെടലുകൾ എന്നീ കാര്യങ്ങളിലേക്ക് എല്ലാം വെളിച്ചം വീശുന്നതാണ് സൈറ്റിന്‍റെ ഘടന.

മനുഷ്യന്‍ ചക്രം കണ്ടുപിടിച്ചത് 6,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതും യൂറോപ്പിലെന്ന് പഠനം

കണ്ടെത്തിയത്, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ നിധി; 950 വര്‍ഷം പഴക്കമുള്ള നാണയ ശേഖരം

പുരാവസ്തു കാലഘട്ടത്തിലെ നിർമ്മാണ, എഞ്ചിനീയറിംഗ് വൈദഗ്ധ്യം അൽ-നത പ്രദർശിപ്പിക്കുന്നു.  കെട്ടിടങ്ങളിൽ പലതും ബഹുനില കെട്ടിടങ്ങളാണ്. പട്ടണത്തിന്‍റെ വിവിധ ഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡുകളും ശ്മശാന ഭൂമിയും ഒക്കെ ഇതിൽ ഉൾപ്പെടുന്നുണ്ട്. സെറ്റിൽമെന്‍റിനുള്ളിലെ മതിലുകൾക്ക് ഏകദേശം അഞ്ച് മീറ്ററോളം ഉയരം ഉണ്ടായിരുന്നിരിക്കണമെന്നാണ് ഗവേഷകർ കണക്കാക്കുന്നത്. ഒരു ഭരണത്തലവൻ ഇവർക്ക് ഉണ്ടായിരുന്നിരിക്കാമെന്നും ഗവേഷകർ പറയുന്നു. അൽ-നതയിൽ നിന്ന് കണ്ടെടുത്ത പുരാവസ്തുക്കളിൽ സെറാമിക് കലങ്ങളും ലോഹ ആയുധങ്ങളും ഉൾപ്പെടുന്നു. പുരാതന അറേബ്യൻ പശ്ചാത്തലത്തിലെ "മന്ദഗതിയിലുള്ള നഗരവൽക്കരണം" എന്ന ആശയം പൂർണ്ണമായി മനസ്സിലാക്കുന്നതിന് ഈ കണ്ടെത്തൽ നിർണായകമാണ്. മെസൊപ്പൊട്ടേമിയയിലും ഈജിപ്തിലും നിരീക്ഷിക്കപ്പെട്ട ദ്രുതഗതിയിലുള്ള നഗരവൽക്കരണത്തിൽ നിന്ന് വ്യത്യസ്തമായി, അൽ-നതാഹ് ഘട്ടം ഘട്ടമായുള്ള പരിവർത്തന പ്രക്രിയയിലേക്കാണ് വെളിച്ചം വീശുന്നത്.

കശ്മീര്‍ താഴ്വാരയിൽ കണ്ടെത്തിയത് നാല് ലക്ഷം പഴക്കമുള്ള ആനയുടെ ഫോസില്‍; വേട്ടയ്ക്ക് ഉപയോഗിച്ചത് കല്ലായുധം
 

Latest Videos
Follow Us:
Download App:
  • android
  • ios