'അസൂയ' ഇല്ലാതാക്കാൻ 'ഭാര്യമാരെ പങ്കുവയ്ക്കുന്ന' ജനതയുടെ വിചിത്രമായ ആചാരങ്ങള്‍ !
സാധാരണയായി ഹിംബ സ്ത്രീകള്‍ ഒരു പുരുഷനെയാണ് വിവാഹം കഴിക്കുന്നതെങ്കിലും ബഹുഭാര്യത്വത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് സമൂഹത്തിന്‍റെ ജീവിത രീതി. (മുഖാമുഖം നോക്കുന്ന അംഗോളയില്‍ നിന്നുള്ള ഹിംബ സ്ത്രീകള്‍. ചിത്രം പകര്‍ത്തിയത് എറിക് ലാഫോർഗ് / ഗെറ്റി)
ചന്ദ്രനിലേക്കും സൂര്യനിലേക്കും ബഹിരാകാശ പേടകങ്ങള്‍ അയക്കുന്ന തിരക്കിലാണ് ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം തന്നെ. ഇതിനിടെയാണ് കഴിഞ്ഞ ദിവസമാണ് എട്ട് കോടി കിലോമീറ്റര്‍ അകലെയുള്ള ഛിന്ന ഗ്രഹമായ ബെന്നുവില്‍ നിന്ന് ശേഖരിച്ച കല്ലും മണ്ണും പൊടിയുമായി നാസയുടെ ഒസിരിസ് - റെക്സ് എന്ന പേടകം ഭൂമിയിലേക്ക് തിരിച്ചെത്തിയത്. സാങ്കേതികമായി മനുഷ്യന്‍ ഏറെ മുന്നേറിയെന്ന് പറയുമ്പോഴും അതിനെല്ലാം ഘടക വിരുദ്ധമായി ചില ആചാരങ്ങളും അന്ധവിശ്വാസങ്ങളും ഇന്നും പിന്‍തുടരുന്ന ജന സമൂഹങ്ങള്‍ ഇപ്പോഴും ലോകത്തുണ്ട്. നമീബിയയിൽ (Namibia) നിന്നുള്ള ഒരു ഗോത്രം അവരുടെ അസാധാരണമായ ആചാരങ്ങൾക്ക് ഏറെ പേരുകേട്ടതാണ്. ഹിംബ (Himba) എന്ന് അറിയപ്പെടുന്ന ഈ ഗോത്രത്തില്‍ ഇപ്പോള്‍ 50,000 -ത്തോളം പേരാണ് ഉള്ളത്. നമീബിയയുടെ വടക്കൻ പ്രദേശമായ കുനെൻ (Kunene) എന്നറിയപ്പെടുന്ന സ്ഥലത്താണ് ഇവരുടെ താമസം. ഹിംബ ഗോത്രം ഒമുഹിംബ (Omuhimba) അഥവാ ഓവഹിംബ (Ovahimba) എന്നും അറിയപ്പെടുന്നു.
114 കിലോ ഭാരം, 12.5 കോടി രൂപ വില; യുഎസ് ഗാലറിയില്‍ നിന്നും വെങ്കല ബുദ്ധ പ്രതിമ, മോഷണം പോയി
മറ്റ് ജനസമൂഹങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്വയം പര്യാപ്തയാണ് ഇവരുടെ പ്രത്യേകത. ഇവരിൽ ഭൂരിഭാഗം പേര്‍ക്കും പശു വളര്‍ത്തലാണ് ജോലി. സ്വന്തമായി ഭക്ഷണവും വിഭവങ്ങളും ശേഖരിക്കുന്ന ഇവര്‍ സ്വന്തമായി വീടുകളും നിർമ്മിക്കുന്നു. മുകുരു (Mukuru) എന്ന നമീബിയൻ ദൈവമാണ് ഇവരുടെ പ്രധാന ദേവത. ഗോത്രത്തിലെ മരിച്ചുപോയ ആളുകൾ മരണാനന്തരം ദൈവത്തിന്‍റെ സന്ദേശവാഹകരായി മാറുകയും ജീവിച്ചിരിക്കുന്നവരും ദൈവവും തമ്മിലുള്ള ആശയവിനിമയത്തിന്‍റെ പ്രധാന കണ്ണികളുമയി മാറുന്നുവെന്നും ഇവര്‍ വിശ്വസിക്കുന്നു.
തമ്മില്‍ തര്‍ക്കമുണ്ടോ? തല്ലി തീര്‍ക്കാം; പെറുവില്‍ ഇന്നും തുടരുന്ന വിചിത്രമായ ആചാരം !
ഇതിനെക്കാള്‍ വിചിത്രമായി, ഗോത്രത്തിലെ സ്ത്രീകള്‍ ഭര്‍ത്താവിന്‍റെ നിർബന്ധപ്രകാരം അതിഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാന്‍ നിര്‍ബന്ധിതരാകുന്നു. ആളുകള്‍ക്കിടയില്‍ അസൂയ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ആചാരമാണിത്. ഹിംബ പുരുഷൻ അതിഥികള്‍ക്ക് 'ഒകുജെപിസ ഒമുകസെന്ദു ചികിത്സ' (Okujepisa Omukazendu treatment) നൽകി തന്‍റെ നന്ദി പ്രകടിപ്പിക്കുന്നു, 'ഒകുജെപിസ ഒമുകസെന്ദു ചികിത്സ' എന്നാല്‍ ലൈംഗികതയ്ക്കായി ഭാര്യമാരെ പരസ്പരം കൈമാറുന്ന രീതിയാണ്. അതായത് ഹിംബ പുരുഷൻ തന്‍റെ ഭാര്യയെ അതിഥിക്ക് രാത്രി ചെലവഴിക്കാനായി സമ്മാനിക്കുന്നു. ഈ സമയം ഭർത്താവ് മറ്റൊരു മുറിയിൽ ഉറങ്ങും. മറ്റൊരു മുറി ഇല്ലാത്ത കുടുംബമാണെങ്കില്‍ ഭര്‍ത്താവ് വീടിന് പുറത്ത് കിടക്കും. ഹിംബ സമൂഹത്തില്‍ സ്ത്രീകൾക്ക് അവരുടെ ദൈനംദിന ജീവിതത്തില്‍ കാര്യമായ സ്വാതന്ത്ര്യമില്ല, സാധാരണയായി ഹിംബ സ്ത്രീകള്‍ ഒരു പുരുഷനെയാണ് വിവാഹം കഴിക്കുന്നതെങ്കിലും ബഹുഭാര്യത്വത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് സമൂഹത്തിന്‍റെ ജീവിത രീതി. ലോകത്തിലെ മറ്റ് ജനസമൂഹങ്ങള്‍ വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോള്‍ ഹിംബ ജനത "പുകക്കുളി" (smoke baths) യാണ് ചെയ്യുന്നത്. പുകക്കുളിക്കായി സുഗന്ധമുള്ള ഒരു തരം മരക്കറയും വെണ്ണയും ശരീരത്തില്‍ പുരട്ടുന്നു. പ്രദേശത്തെ വെള്ളത്തിന്‍റെ ലഭ്യതക്കുറവാണ് ഇത്തരമൊരു ആചാരത്തിന് പിന്നിലെ കാരണം. ഈ പുകക്കുളി ഹിംബ ജനതയുടെ വിശ്വാസമനുസരിച്ച് പ്രാണികളെ അകറ്റുന്നു. ആഫ്രിക്കന്‍ വന്‍കരയിലെ പടിഞ്ഞാറന്‍ രാജ്യങ്ങളായ നമീബിയയിലും അംഗോളയിലുമായിട്ടാണ് ഇന്ന് ഹിംബ ജനങ്ങള്‍ ജീവിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക