വീണ്ടും എഴുന്നേറ്റ് വരാതിരിക്കാന്‍ കുഴിച്ചിട്ട 'വാമ്പയർ കുട്ടി'കളുടെ അസ്ഥികൂടം കണ്ടെത്തി, പുറത്തെടുത്തു
കുട്ടിയുടെ തല ശരീരത്തിൽ നിന്ന് വേർപെടുത്തി, ഒരു കല്ലിന് മുകളില്‍ ഭൂമിയിലേക്ക് നോക്കുന്ന രീതിയില്‍ കമഴ്ത്തിയാണ് വച്ചിരുന്നത്. ഗോലുബയുടെ അഭിപ്രായത്തിൽ, ഇത് ദുഷ്ടാത്മാവാണെന്ന് വിശ്വസിക്കപ്പെടുന്ന വ്യക്തിയെ ശവക്കുഴിയിൽ നിന്ന് ഇനിയും ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ള ചരിത്രാതീത ശ്മശാന സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടുന്നു.
പൌരാണിക കാലത്ത് പ്രേത ബാധയും യക്ഷിയും രക്തരക്ഷസും മറുതയും മാടനും കേരളീയ പരിസരത്ത് ഭീതി പരത്തിയപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഈ സ്ഥാനം വഹിച്ചിരുന്നത് ഡ്രാക്കുളയും മനുഷ്യ രൂപം ധരിച്ച വാമ്പയര്‍മാരുമായിരുന്നു. പുരാതന കാലത്ത് മനുഷ്യനിലുണ്ടാകുന്ന വിശദീകരിക്കാന്‍ സാധിക്കാത്ത എല്ലാ മാനസിക പ്രശ്നങ്ങളും ഇത്തരം ചില ദുര്‍മന്ത്രവാദവും പ്രേത ബാധകളുമായി ബന്ധപ്പെട്ടതാണെന്ന് വിധിക്കുകയും അത്തരത്തില്‍ പ്രശ്നക്കാരായ മനുഷ്യരെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയുമാണ് ചെയ്യാറ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം ആരോപണം നേരിടുന്ന ആളുകളെ ജീവനോടെ കത്തിച്ചിരുന്ന പാരമ്പര്യവുമുണ്ട്. അതിനിടെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്മശാനങ്ങളില്‍ ഖനനം നടത്തിയ പുരാവസ്തു ഗവേഷകര്‍ വാമ്പയർമാരെന്ന് ആരോപിച്ച് അടക്കം ചെയ്ത രണ്ട് കുട്ടികളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.
പതിമൂന്നാം നൂറ്റാണ്ടിലെ ശ്മശാന കേന്ദ്രങ്ങളിലായിരുന്നു ഖനനം നടന്നത്. പോളണ്ടിലെ ചെല്മിലെ ഒരു കത്തീഡ്രലിന് സമീപം തൊഴിലാളികൾ മരക്കൊമ്പുകൾ മുറിക്കുന്നതിനിടെയാണ് ആഴം കുറഞ്ഞ ശ്മശാനത്തിൽ രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പോളിഷ് സാംസ്കാരിക മന്ത്രാലയം അറിയിച്ചത്. അസ്ഥികൂടം ശവപ്പെട്ടിയിലായിരുന്നില്ല അടക്കം ചെയ്തത്. പകരം ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകാതിരിക്കാനായി ദുരാത്മാക്കളെ കുഴിച്ചിടുന്ന രീതിയിലാണ് കുട്ടികളെ അടക്കിയിരുന്നതെന്ന് ഗവേഷണത്തിന്‍റെ ചീഫ് ആർക്കിയോളജിസ്റ്റായ ഡോ. ഗോലുബ അറിയിച്ചു.
കുട്ടിയുടെ തല ശരീരത്തിൽ നിന്ന് വേർപെടുത്തി, ഒരു കല്ലിന് മുകളില്‍ ഭൂമിയിലേക്ക് നോക്കുന്ന രീതിയില്‍ കമഴ്ത്തിയാണ് വച്ചിരുന്നത്. ഗോലുബയുടെ അഭിപ്രായത്തിൽ, ഇത് ദുഷ്ടാത്മാവാണെന്ന് വിശ്വസിക്കപ്പെടുന്ന വ്യക്തിയെ ശവക്കുഴിയിൽ നിന്ന് ഇനിയും ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ള ചരിത്രാതീത ശ്മശാന സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടുന്നു. അക്കാലത്തെ പ്രാദേശിക പാരമ്പര്യങ്ങൾക്കനുസൃതമായി, ഡ്രാക്കുള കുഞ്ഞെന്ന് കരുതുന്ന കുട്ടിയെ കിഴക്ക്-പടിഞ്ഞാറ് അഭിമുഖമായി മണ്ണിൽ കുഴിച്ചിട്ടുകയായിരുന്നു. കുട്ടികളുടെ അസ്ഥികൂടങ്ങൾ കൂടുതൽ പരിശോധനയ്ക്കായി പുറത്തെടുത്തു.
മസ്തിഷ്ക ശസ്ത്രക്രിയ നടക്കവേ ജൂനിയർ എൻടിആറിന്‍റെ സിനിമ കണ്ട് രോഗി; വീഡിയോ വൈറൽ
കിഴക്കന്‍ യൂറോപ്പില്‍ ഡ്രാക്കുളകളെ കുറിച്ചും വാമ്പയറുകളെ കുറിച്ചും നിരവധി നാടോടിക്കഥകളുണ്ട്. മാറാരോഗം, മാനസികാരോഗ്യം തുടങ്ങി അന്ന് മനുഷ്യന് വിവരിക്കാന്‍ കഴിയാതിരുന്നതെല്ലാം ഇത്തരം ദുഷ്ടാത്മാക്കളുടെ ജോലിയാണെന്നാണ് അക്കാലത്ത് മനുഷ്യന്‍ കരുതിയത്. 2022 ൽ പോളിഷ് ഗവേഷകർ ഒരു പൈൻ ഗ്രാമത്തിലെ ശ്മശാനത്തിൽ നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി. സ്ത്രീയുടെ അസ്ഥികൂടത്തിന്‍റെ കാലിൽ ത്രികോണാകൃതിയിലുള്ള ചങ്ങലയും കഴുത്തിൽ അരിവാളും ഘടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
'നിങ്ങൾക്ക് ഉറങ്ങാ'മെന്ന് അധ്യാപകനെ കൊണ്ട് പറയിച്ച് വിദ്യാർത്ഥികൾ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ