ഗവേഷകരെ പോലും ഞെട്ടിച്ച ഭൂമിക്കടിയിലെ പുരാതന ന​ഗരം, ഉള്ളിലെ സൗകര്യങ്ങൾ ആരെയും അമ്പരപ്പിക്കുന്നത്..!

ഈ ന​ഗരത്തിൽ, അടുപ്പ്, ചിമ്മിനി, നിലവറകൾ, സ്റ്റോറേജ് ഏരിയകൾ, വിളക്കുകൾ വയ്ക്കുന്നതിനായുള്ള സ്റ്റാൻഡുകൾ, വെന്റിലേഷൻ സംവിധാനം, കിണർ ഒക്കെ ഉണ്ടായിരുന്നു.

Sarayini most advanced ancient city found in Turkey rlp

ചരിത്രത്തിൽ താല്പര്യമുള്ളവരാണോ നിങ്ങൾ? അങ്ങനെയെങ്കിൽ തുർക്കിയിലെ ഈ പുരാതന ന​ഗരം നിങ്ങളിൽ തീർച്ചയായും അത്ഭുതമുണ്ടാക്കുന്ന ഒന്നായിരിക്കും. കാരണം, ലോകത്തിലെ പുരാവസ്തു ​ഗവേഷകരെ പോലും ഞെട്ടിച്ച ഒന്നായിരുന്നു അതിന്റെ കണ്ടെത്തൽ. അതിന്റെ കാരണം മറ്റൊന്നുമായിരുന്നില്ല. അത്രയേറെ വികസിതമായിരുന്നു ആ ന​ഗരം. 'ലോകത്തിലെ തന്നെ ഏറ്റവും വികസിതമായ പുരാതന ഭൂ​ഗർഭ ന​ഗരം' എന്ന് വേണമെങ്കിൽ പറയാം. 

ആ ​ഗുഹയിൽ ആധുനിക കാലത്തേതിന് സമാനമായ അടുപ്പുകൾ, നിലവറകൾ ഒക്കെ കണ്ടെത്തിയിട്ടുണ്ട്. തുർക്കിയിലെ തന്നെ പുരാവസ്തു ​ഗവേഷകരാണ് ഈ ​ന​ഗരം കണ്ടെത്തിയത്. റോമൻ സാമ്രാജ്യത്തിന്റെ കാലത്ത് ഒരു അഭയകേന്ദ്രമായി ഉപയോഗിച്ചിരുന്നതായിരിക്കാം ഈ ന​ഗരം എന്നാണ് പുരാവസ്തു ​ഗവേഷകർ വിശ്വസിക്കുന്നത്. Sarayini എന്നാണ് ഈ ന​ഗരത്തിന് പേരിട്ടിരിക്കുന്നത്. ഇവിടെ, ധാരാളം ഭൂഗർഭ അറകളും വഴികളും ഒക്കെ കണ്ടെത്തിയിട്ടുണ്ട്. ഇതിന് 215,278 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. 

30 മുറികളടങ്ങിയ വളഞ്ഞു പുളഞ്ഞ വഴികൾ ഉൾക്കൊള്ളുന്ന ഈ പുരാതന ന​ഗരം കണ്ടെത്തിയത് കോന്യയ്ക്ക് സമീപത്തായിട്ടാണ്. എട്ടാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിന്റെ പീഡനം ഭയന്നും റോമൻ സൈന്യത്തിന്റെ അക്രമത്തിൽ നിന്നും രക്ഷനേടാനും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഇവിടെ അഭയം തേടിയിരുന്നു. അന്ന് അങ്ങനെ 20,000 -ത്തോളം പേർ ഇവിടെ വസിച്ചിരുന്നു എന്നാണ് കരുതുന്നത്. 

ഈ ന​ഗരത്തിൽ, അടുപ്പ്, ചിമ്മിനി, നിലവറകൾ, സ്റ്റോറേജ് ഏരിയകൾ, വിളക്കുകൾ വയ്ക്കുന്നതിനായുള്ള സ്റ്റാൻഡുകൾ, വെന്റിലേഷൻ സംവിധാനം, കിണർ ഒക്കെ ഉണ്ടായിരുന്നു. ഈ സൈറ്റിൽ ജോലി ചെയ്തിരുന്ന പുരാവസ്തു ​ഗവേഷകർ ഇത്ര വലിയ ഒരു പ്രദേശം ഇതിനകത്ത് ഉണ്ടായിരിക്കും എന്ന് കരുതിയിരുന്നില്ല എന്ന് ഖനനത്തിന് നേതൃത്വം നൽകിയ പുരാവസ്തു​ഗവേഷകൻ ഹസൻ ഊസ് പറയുന്നു. 

വളരെ ഉയർന്ന ജീവിതനിലവാരമാണ് ഇവിടെയുണ്ടായിരുന്നവർ നയിച്ചിരുന്നത് എന്നതിനാൽ തന്നെ ഇതിനെ കൊട്ടാരത്തിനോടാണ് പുരാവസ്തു ​ഗവേഷകർ ഉപമിച്ചിരിക്കുന്നത്. അതിനാൽ‌ തന്നെയാണ് ഇതിന് കൊട്ടാരം എന്ന് അർത്ഥം വരുന്ന Sarayini എന്ന പേര് നൽകിയത്. കഴിഞ്ഞ രണ്ട് വർഷമായി ഈ സൈറ്റിൽ ഖനനം നടക്കുന്നുണ്ട് എങ്കിലും വളരെ വലിയ പ്രദേശമായതിനാൽ തന്നെ ഇതുവരെ അത് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. 

വായിക്കാം: സൂക്ഷിക്കുക, ഫോൺ മോഷ്ടിക്കപ്പെട്ട് മിനിറ്റുകൾ മാത്രം, യുവാവിന്റെ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത് 42,000 രൂപ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്  കാണാം:

Latest Videos
Follow Us:
Download App:
  • android
  • ios