'കന്യകാത്വം' എന്ന പദം മാറേണ്ട കാലം കഴിഞ്ഞു, 'ലൈം​ഗിക അരങ്ങേറ്റം' എന്ന പകരം വാക്ക് കുറിച്ച എഴുത്തുകാരി

ഏതായാലും ഹോഡ്ജസിന്റെ ആരാധകർ വളരെ വേ​ഗം തന്നെ അവർ സമ്മാനിച്ച പുതുവാക്ക് ഏറ്റെടുത്തു. ഇതേ തുടർന്ന് സാമൂഹികമാധ്യമങ്ങളിൽ വലിയ കാമ്പയിൻ തന്നെ ഹോഡ്ജസ് തുടങ്ങിവച്ചു.

replacing the word virginity with sexual debut

'കന്യകാത്വം' അഥവാ വെർജിനിറ്റി (Virginity) എന്ന വാക്ക് ഏറെക്കാലങ്ങളായി ഫെമിനിസ്റ്റുകളുടെ കടുത്ത വിമർശനത്തിന് വിധേയമായ വാക്കാണ്. സ്ത്രീകളുടെ ലൈം​ഗികതയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാമൂഹികമായ ചില അടിച്ചമർത്തലുകളുടെ ഭാ​ഗമായിട്ടാണ് ആ വാക്ക് കണ്ടുപോരുന്നത്. കന്യക എന്ന വാക്കിന് തുല്യമായി ഒരു പുരുഷനെ സൂചിപ്പിക്കാൻ തക്ക പദങ്ങളൊന്നും തന്നെ നമുക്ക് ഇല്ല. എന്നാൽ, എഴുത്തുകാരിയും 'സെക്ഷ്വൽ ഫ്രീഡം ഫിലോസഫർ' എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന നിക്കോള്‍ ഹോഡ്ജസ് (Nicolle Hodges) കന്യകാത്വത്തിന് പകരമായി ഒരു പദം അവതരിപ്പിക്കുകയുണ്ടായി അതാണ് 'ലൈം​ഗിക അരങ്ങേറ്റം' (Sexual Debut). 

'കന്യകാത്വം' എന്ന പദം ചില ഫെമിനിസ്റ്റുകളുടെ കടുത്ത വിമർശനത്തിന് കാലങ്ങളായി വിധേയമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ പദത്തിന്റെ കടന്നുവരവ്. ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ 'ലൈംഗിക അരങ്ങേറ്റം' എന്ന് വിളിക്കാമെന്നാണ് ഹോഡ്ജസ് പറയുന്നത്. 'Oh, the Places You’ll Go Oh Oh!' എന്ന പുസ്തകത്തിലാണ് ഹോഡ്ജസ് ഈ വാക്ക് ഉപയോ​ഗിച്ചിരിക്കുന്നത്. സ്ത്രീകളുടെ രതിമൂർച്ഛയെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണിത്. 

ബിബിസി റിപ്പോർട്ടുചെയ്യുന്നതനുസരിച്ച്, ഫെമിനിസ്റ്റ് സ്കോളര്‍മാര്‍ വളരെക്കാലമായി 'കന്യകാത്വം' എന്നതിനുപകരം ഒരു പദം ആവശ്യപ്പെടുകയാണ്. പരമ്പരാഗതമായി സ്ത്രീ ലൈംഗികതയെ ഒരു നിധിയായോ, സമ്മാനമായോ ഒക്കെയാണ് കണക്കാക്കുന്നത് എന്ന് അവർ പറയുന്നു. കന്യകാത്വം നഷ്ടമായി, കന്യകാത്വം കവര്‍ന്നെടുത്തു തുടങ്ങിയ പരാമര്‍ശങ്ങളിലെ സ്ത്രീവിരുദ്ധതയും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

replacing the word virginity with sexual debut

നിക്കോള്‍ ഹോഡ്ജസ്/ചിത്രം ട്വിറ്റര്‍

ഏതായാലും ഹോഡ്ജസിന്റെ ആരാധകർ വളരെ വേ​ഗം തന്നെ അവർ സമ്മാനിച്ച പുതുവാക്ക് ഏറ്റെടുത്തു. ഇതേ തുടർന്ന് സാമൂഹികമാധ്യമങ്ങളിൽ വലിയ കാമ്പയിൻ തന്നെ ഹോഡ്ജസ് തുടങ്ങിവച്ചു. '' 'കന്യകാത്വം' എന്ന വാക്കില്‍ നിന്നും 'ലൈംഗിക അരങ്ങേറ്റം' എന്ന വാക്കിലേക്ക് നാം മാറേണ്ട സമയമായിരിക്കുന്നു. പെണ്‍കുട്ടികള്‍ ഏതെങ്കിലും നഷ്ടത്തില്‍ നിന്നുമല്ല പുതിയൊരു യാത്ര തുടങ്ങേണ്ടത്. അവർക്ക് എന്തെങ്കിലും നഷ്ടപ്പെട്ടതോ എന്തെങ്കിലും ഉപേക്ഷിച്ചതോ ആയ തോന്നലവിടെയുണ്ടാകുന്നു. അത് അപമാനമായി തോന്നേണ്ട കാലം കഴിഞ്ഞു. മറിച്ച് അതൊരു ആഘോഷമാണ്'' എന്നാണ് നിക്കോള്‍ ഹോഡ്ജസ് ട്വിറ്ററില്‍ കുറിച്ചത്. 'സെക്സ് ഡിബറ്റ്' എന്ന് കുറിച്ച ടീഷർട്ടുകൾ വരെ എത്തിക്കഴിഞ്ഞു.

"ഇത് 'കന്യകാത്വം' എന്നതിന് പകരം ഒരു പുതിയ പദം നൽകുന്നത് മാത്രമല്ല. നിങ്ങളുടെ ലൈംഗിക യാത്ര ഒരിക്കലും അവസാനിക്കാത്തതിനാൽ ഇല്ലാത്ത ഒരു ആശയമാണ് കന്യകാത്വം എന്ന തിരിച്ചറിവ് കൂടിയാണ്'' അവർ ബിബിസിയോട് പറയുന്നു. എന്നിരുന്നാലും, പല ജെന്‍ഡര്‍ എക്സ്പെര്‍ട്ടുകളും ഈ ആശയം പൂർണ്ണമായും ഉള്‍ക്കൊണ്ടിട്ടില്ല. കാരണം, അരങ്ങേറ്റം എന്ന വാക്ക് ഏതെങ്കിലും ഒരാളെ മാത്രം ഉൾക്കൊള്ളുന്നു എന്നതാണ് അവരുടെ പ്രധാന വിമർശനം. 
 

Latest Videos
Follow Us:
Download App:
  • android
  • ios