26,000 ഐസ്ക്രീം സ്റ്റിക്കുകൾ കൊണ്ടൊരു രം​ഗോലി, റെക്കോർഡിട്ട് അമ്മയും മകളും 

പ്രശസ്തരായ തമിഴ് കവികളുടെ രൂപമാണ് ഇതിൽ വരച്ചിരിക്കുന്നത്. സുധാ രവി എന്ന യുവതിയും മകൾ രക്ഷിതയും ചേർന്നാണ് ഈ വ്യത്യസ്തമായ രം​ഗോലി നിർമ്മിച്ചിരിക്കുന്നത്. 

rangoli with 26000 ice-cream sticks

പൂർത്തിയാക്കാൻ ഒരുപാട് സമയം വേണ്ടി വരുന്ന ഒന്നാണ് രം​ഗോലി. ഉത്തരേന്ത്യയിൽ വളരെ പ്രശസ്തം കൂടിയാണ് ഇത്. അരിപ്പൊടി, സിന്ദൂരം, മഞ്ഞൾ എന്നിവയെല്ലാം ഉപയോ​ഗിച്ചാണ് സാധാരണ രം​ഗോലി വരക്കുന്നത്. എന്നാൽ, ഇവിടെ ഒരു അമ്മയും മകളും ചേർന്ന് തികച്ചും വ്യത്യസ്തമായ ഒരു രം​ഗോലി നിർമ്മിച്ചിരിക്കുകയാണ്. 

അതുവഴി അമ്മയും മകളും സിം​ഗപ്പൂർ ബുക്ക്സ് ഓഫ് റെക്കോർഡ്‍സിലും ഇടം നേടി. 26,000 ഐസ്ക്രീം സ്റ്റിക്കുകൾ ഉപയോ​ഗിച്ചാണ് ഇരുവരും ചേർന്ന് ഈ രം​ഗോലി ഉണ്ടാക്കിയിരിക്കുന്നത്. പ്രശസ്തരായ തമിഴ് കവികളുടെ രൂപമാണ് ഇതിൽ വരച്ചിരിക്കുന്നത്. സുധാ രവി എന്ന യുവതിയും മകൾ രക്ഷിതയും ചേർന്നാണ് ഈ വ്യത്യസ്തമായ രം​ഗോലി നിർമ്മിച്ചിരിക്കുന്നത്. 

സിം​ഗപ്പൂരിൽ ലിറ്റിൽ ഇന്ത്യയിൽ നടക്കുന്ന പൊങ്കൽ ആഘോഷങ്ങളുടെ ഭാ​ഗമായുള്ള സാംസ്കാരിക പരിപാടികളോടനുബന്ധിച്ചായിരുന്നു ഇരുവരും രം​ഗോലി ഒരുക്കിയത്. 2016 -ൽ 3200 സ്ക്വയർ ഫീറ്റിൽ രം​ഗോലി ഒരുക്കിയും സുധാരവി റെക്കോർഡ് നേട്ടം ഉണ്ടാക്കിയിരുന്നു. ഒരു മാസം എടുത്താണ് അമ്മയും മകളും ഇപ്പോൾ ഈ രം​ഗോലി പൂർത്തിയാക്കിയത്. തിരുവള്ളുവർ, അവ്വയാർ, ഭാരതിയാർ, ഭാരതിദാസൻ തുടങ്ങിയ പ്രശസ്ത തമിഴ് കവികളെ ആദരിക്കുന്നതാണ് രം​ഗോലി. തമിഴ് സാംസ്കാരിക സംഘടനയായ കലാമഞ്ജരി, ലിറ്റിൽ ഇന്ത്യ ഷോപ്പ്കീപ്പേഴ്‌സ് ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ എന്നിവ ചേർന്ന് നടത്തുന്ന ആഘോഷങ്ങളുടെ ഭാ​ഗമായിട്ടായിരുന്നു രം​ഗോലി നിർമ്മിച്ചത്. 

ഇതിന് പുറമേ ഈ കവികളുടെ കവിതകളുടെ അവതരണമടക്കം മറ്റ് സാംസ്കാരിക പരിപാടികളും തങ്ങൾ സംഘടിപ്പിച്ചിരുന്നു എന്ന് കലാമഞ്ജരിയുടെ സ്ഥാപകനായ സൗന്ദര നായകി വൈരവൻ പറഞ്ഞു. സുധാ രവി ഒരു രം​ഗോലി ആർട്ടിസ്റ്റാണ്. തമിഴ് സംസ്കാരത്തെ എടുത്തുകാട്ടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അനവധി രൂപങ്ങൾ നേരത്തെയും അവർ തയ്യാറാക്കിയിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios