Kacha Badam : യൂട്യൂബര്‍മാര്‍ ലക്ഷങ്ങളുണ്ടാക്കി, കച്ചാബദാമിന്റെ സ്രഷ്ടാവാകട്ടെ തെരുവില്‍ തൊണ്ടപൊട്ടിപാടുന്നു!

സോഷ്യല്‍ മീഡിയയില്‍ ആ പാട്ടുകള്‍ തോന്നുംവിധം മ്യൂസിക് ചെയ്ത് പോസ്റ്റ് ചെയ്യുന്ന ആളുകള്‍ ലക്ഷ്യമിട്ടത് പേരും പെരുമയും മാത്രമായിരുന്നില്ല. പണവും കൂടിയായിരുന്നു. യൂ ട്യൂബിലൂടെ പലരും വന്‍തുകയാണ് ഈ പാട്ടുകൊണ്ടുണ്ടാക്കിയത്.  ഭുപനാവട്ടെ ഇതൊന്നും അറിയാതെ, ദിവസം രണ്ടായിരം രൂപയുടെ ബദാമെങ്കിലും വില്‍ക്കാനായി തൊണ്ടപൊട്ടി പാടുക തന്നെയായിരുന്നു. 

profile Bhuban Badyakar the man behind viral song kaccha badam

സോഷ്യല്‍ മീഡിയയില്‍ കാര്യങ്ങള്‍ വൈറലാവുന്നതിന്റെ ഫോര്‍മുല ആര്‍ക്കും പറയാനാവില്ല. എന്തും വൈറലാവാം. ഏതും വൈറലാവും. ചിലപ്പോള്‍ അത് പ്രശസ്തരുമായി ബന്ധപ്പെട്ട കാര്യമാവാം. ചിലത് ആര്‍ക്കുമറിയാത്ത, ഒന്നുമറിയാത്ത ആളുകളോ കാര്യങ്ങളോ ആവാം. 

 

 

രണ്ടാമത് പറഞ്ഞ കൂട്ടത്തിലുള്ള ഒരു വൈറല്‍ പാട്ടിനെ കുറിച്ചാണ് ഇനി പറയുന്നത്. കച്ചാ ബദം എന്ന പാട്ട്. ലോകമെങ്ങുമുള്ള മനുഷ്യര്‍ ആ പാട്ടിനു ചുവടുവെക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലും യൂ ട്യൂബിലും ഒക്കെയായി ലക്ഷക്കണക്കിന് റീല്‍ വീഡിയോകള്‍, ഫേസ്ബുക്കിലും ട്വറ്ററിലുമൊക്കെയായി ലക്ഷക്കണക്കിന് പോസ്റ്റുകള്‍. കൊറിയയിലും ടാന്‍സാനിയയിലും ന്യൂയോര്‍ക്കിലും പാരീസിലും ലണ്ടനിലുമെല്ലാം ആളുകള്‍ ഈ പാട്ടിനൊപ്പം ചുവടുവെക്കുന്നു, അതു പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. സെലിബ്രിറ്റികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ അക്കൂട്ടത്തിലുണ്ട്. പ്രശസ്തമായ സംഗീത ട്രൂപ്പുകള്‍ ആ പാട്ടിന് വ്യത്യസ്തമായ പശ്ചാത്തല സംഗീതം നല്‍കി അവതരിപ്പിക്കുന്നു. ടെലിവിഷന്‍ ചാനലുകളിലും സംഗീത റിയാലിറ്റി ഷോകളിലും ഈ പാട്ടിന് വ്യത്യസ്തമായ ആവിഷ്‌കാരങ്ങള്‍ വരുന്നു. 

എന്താണ് പാട്ടിന്റെ കഥ? എങ്ങനെയാണിത് വൈറലായത്? 

രസകരമാണ് ആ കഥ. ഇത് ഒരു ബംഗാളി നാടോടിപ്പാട്ടാണ്. അതിനെ ഇത്തരത്തില്‍ പ്രശസ്തമാക്കിയത് ഒരു ബംഗാളി തെരുവു കച്ചവടക്കാരനാണ്. പേര് ഭൂപന്‍ ഭഡ്യാക്കര്‍. പത്തറുപത് വയസ്സുണ്ട്. പശ്ചിമ ബംഗാളിലെ ബിര്‍ബുല്‍ ജില്ലയിലെ കുറല്‍ജുറി ഗ്രാമത്തിലെ ദുബ്രാജ്പൂര്‍ നിവാസിയാണ്. ഭാര്യയും മകളും രണ്ട് ആണ്‍കുട്ടികളുമൊത്ത് വളരെ സാധാരണ മട്ടില്‍ ജീവിച്ചുപോരുന്നു. ബിര്‍ബും, ബര്‍ധ്മാന്‍ ജില്ലകളില്‍ ബദാം വില്‍ക്കലാണ് ഓര്‍മ്മവെച്ച നാള്‍ മുതല്‍ പുള്ളിയുടെ ജോലി. സൈക്കിളിനു പിന്നില്‍ ബദാം വെച്ച് പലയിടത്തും പോയി വില്‍ക്കും. ആളെക്കൂട്ടാന്‍ പാട്ടുപാടും. 

 

profile Bhuban Badyakar the man behind viral song kaccha badam

 

ഈയടുത്ത കാലത്തായാണ് പുള്ളി വരികളില്‍ ചില്ലറ മാറ്റം വരുത്തി പഴയൊരു ബംഗാളി നാടോടിപ്പാട്ടിന്റെ ട്യൂണില്‍ ഒരു പാട്ടുണ്ടാക്കി പാടാന്‍ തുടങ്ങിയത്. 'ബദാം ബദം ദാദാ കച്ചാ ബദം' എന്നു തുടങ്ങുന്ന പാട്ട്, തന്റെ പരുക്കന്‍ ശബ്ദത്തില്‍, പരുക്കന്‍ ഭാവത്തില്‍ പാടി പുള്ളി ആളെക്കൂട്ടാന്‍ തുടങ്ങി. എന്നാല്‍, ഇന്റര്‍നെറ്റോ സോഷ്യല്‍ മീഡിയയോ ഒന്നും അറിയാത്ത സാധാരണ മനുഷ്യര്‍ക്കിടയിലായതിനാല്‍ ഇതൊന്നും ആരുമറിഞ്ഞില്ല. അങ്ങനെയിരിക്കെ അയാളുടെ പാട്ട് ആരോ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

 

 

ആദ്യമൊന്നും അതാരും ശ്രദ്ധിച്ചില്ല. പതിയെ അത് വൈറലാവാന്‍ തുടങ്ങി. ആ പാട്ടിന്റെ താളവും അതിനുള്ള സാധ്യതയും തിരിച്ചറിഞ്ഞ ഏതോ സംഗീതജ്ഞന്‍ അതിന് പശ്ചാത്തല സംഗീതം നല്‍കിയതോടെ കാര്യങ്ങള്‍ മാറി.

 

 

സോഷ്യല്‍ മീഡിയയില്‍ അര്‍മാദിക്കുന്ന അനേകം സംഗീതജ്ഞര്‍ അവര്‍ക്കു തോന്നും പോലൊക്കെ അതിന് പശ്ചാത്തല സംഗീതം നല്‍കി. ഒറ്റയടിക്ക് അതങ്ങ് കത്തിപ്പിടിച്ചു. 

 

 

തീര്‍ന്നില്ല, ആരും നൃത്തം ചെയ്തുപോവുന്ന താളത്തിലായിരുന്നു നാടന്‍ ബംഗാളി ഭാഷയിലുള്ള ആ പാട്ട്. അര്‍ത്ഥമോ സന്ദര്‍ഭമോ അറിയാതെ തന്നെ ചുവടുവെച്ചുപോവുന്ന ആ പാട്ടിനു പലരും ചുവടുവെച്ച് റീല്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു. അതും ഹിറ്റായതോടെ സെലിബ്രിറ്റികളും അഭിനേതാക്കളും സംഗീത ട്രൂപ്പുകളുമെല്ലാം അതേറ്റുപിടിച്ചു. അങ്ങനെ ലക്ഷക്കണക്കിന് റീലുകളില്‍ ആ പാവം പാട്ട് പുതിയ കുപ്പായമിട്ട് ഓടിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jika (@jikamanu)

 

ഫ്രാന്‍സില്‍ നിന്നുള്ള ഈ വീഡിയോ അതിലൊന്നു മാത്രമാണ്. 

ആ പാട്ടിന്റെ കഥ വാര്‍ത്തയാവുന്നത് ഇതിനിടയിലാണ്. ആളുകള്‍ അതിന്റെ സ്രഷ്ടാവിനെ അന്വേഷിച്ച് പാച്ചിലായി. അങ്ങനെ ജീവിതത്തിലൊരിക്കലും ഒരു വാര്‍ത്തയിലും ഇടം കിട്ടാതിരുന്ന ഭൂപന്‍ ഭഡ്യാക്കര്‍ എന്ന ബദാം വില്‍പ്പനക്കാരന്‍ സ്വന്തം ജീവിതകഥകളും അനുഭവങ്ങളും തുറന്നു പറയാന്‍ തുടങ്ങി. തന്റെ പാട്ട് വൈറലായതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഇയാള്‍ പറഞ്ഞത്. 

''പണ്ടു പണ്ടേ എനിക്ക് പാട്ട് ഭയങ്കര ഇഷ്ടമായിരുന്നു. ബാവുല്‍ ഗായകര്‍ക്കൊപ്പം ചേരാനായി പല വട്ടം ശ്രമിച്ചു. വീട്ടില്‍ അടുപ്പ് പുകയുകയാണ് പാട്ടിനേക്കാള്‍ വലുതെന്ന് തോന്നിയപ്പോള്‍ അതു വിട്ട് ബദാം കച്ചവടം തുടങ്ങി. പതിറ്റാണ്ടുകളായി ആ പണി ചെയ്യുകയാണ്. അന്നുമുതല്‍ തെരുവിലെ ആളുകളെ ആകര്‍ഷിക്കാന്‍ ഞാന്‍ പാട്ടുപാടിയിരുന്നു. എന്നാല്‍, ഈയടുത്താണ്, നാടോടിപ്പാട്ടിന്റെ താളത്തില്‍ ബദാംപാട്ട് പാടാന്‍ തുടങ്ങിയത്. അതിങ്ങനെയൊക്കെ ആവുമെന്ന് ഒരിക്കലും കരുതിയില്ല. ലോകമാകെ എന്റെ പാട്ട് ആളുകള്‍ ഇഷ്ടപ്പെടുന്നു എന്നതൊന്നും എനിക്ക് അറിയില്ലായിരുന്നു. ഈയടുത്താണ് ഞാനതറിഞ്ഞത്. വലിയ വലിയ ആളുകള്‍ എന്റെ പാട്ട് ഇഷ്ടപ്പെടുന്നു എന്നത് സന്തോഷകരമാണ്. '' ഒരഭിമുഖത്തില്‍ ഭുപന്‍ പറഞ്ഞു. 

എന്നാല്‍, അത്ര സന്തോഷകരമായിരുന്നില്ല കാര്യങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ ആ പാട്ടുകള്‍ തോന്നുംവിധം മ്യൂസിക് ചെയ്ത് പോസ്റ്റ് ചെയ്യുന്ന ആളുകള്‍ ലക്ഷ്യമിട്ടത് പേരും പെരുമയും മാത്രമായിരുന്നില്ല. പണവും കൂടിയായിരുന്നു. യൂ ട്യൂബിലൂടെ പലരും വന്‍തുകയാണ് ഈ പാട്ടുകൊണ്ടുണ്ടാക്കിയത്. ആ പാട്ടിനു ചുവടു വെച്ച് യൂ ട്യൂൂബില്‍ വീഡിയോകളിട്ട െസലിബ്രിറ്റികള്‍ അടക്കമുള്ളവരും അതില്‍നിന്നും വരുമാനമുണ്ടാക്കി. എന്നാല്‍, ഭുപനാവട്ടെ ഇതൊന്നും അറിയാതെ, ദിവസം രണ്ടായിരം രൂപയുടെ ബദാമെങ്കിലും വില്‍ക്കാനായി തൊണ്ടപൊട്ടി പാടുക തന്നെയായിരുന്നു. 

ഇക്കാര്യം ആളുകള്‍ പറഞ്ഞറിഞ്ഞതോടെ ഭുപന് നല്ല സങ്കടവും വന്നു. ആ പാട്ടുണ്ടാക്കിയ തനിക്ക് അഞ്ച് പൈസ അതു കൊണ്ട് കിട്ടാതിരിക്കുകയും അതു വെച്ച് മറ്റുള്ളവര്‍ കാശുണ്ടാക്കുകയും ചെയ്യുന്നത് ശരിയല്ലല്ലോ. അതിനാല്‍, അയാള്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കോപ്പിറൈറ്റ് കേസും ഐ ടി നിയമവും ഒന്നും സാധാരണയായി ഉപയോഗിക്കാത്ത നാട്ടുമ്പുറത്തെ ആ പൊലീസ് സ്‌റ്റേഷനില്‍നിന്ന് എന്നാല്‍, ഭുപന് സഹായമൊന്നും കിട്ടിയില്ല. 

 

 

പക്ഷേ, ഈ കഥയറിഞ്ഞപ്പോള്‍ ആളുകള്‍ ഭുപനെ കൂടി പരിപാടികളിലേക്ക് ക്ഷണിക്കാന്‍ തുടങ്ങി. അടിപൊളി വസ്ത്രമണിഞ്ഞ് ഭുപന്‍ പാടുമ്പോള്‍ സുന്ദരികളായ യുവതികള്‍ ചുറ്റം നൃത്തം ചെയ്യുന്ന റാപ് സ്വഭാവത്തിലുള്ള വീഡിയോകള്‍ പലരും പുറത്തിറക്കി. ചാനല്‍ സംഗീത പരിപാടികളിലും അയാള്‍ക്ക് സൗരവ് ഗാംഗുലിയുടെ ദാദാഗിരി അണ്‍ലിമിറ്റഡ് എന്ന ചാനല്‍ പരിപാടിയിലേക്ക്അതിഥിയായി ഇദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. 

 

profile Bhuban Badyakar the man behind viral song kaccha badam

 

കാര്യം ഒക്കെ ഇങ്ങനെയാണെങ്കിലും ജോലി മാറ്റിവെച്ച് പരിപാടികള്‍ക്കു പോവുന്ന ഭുപന് കാശു വല്ലതും കിട്ടുന്നുണ്ടോ എന്ന കാര്യം മാത്രം ഇപ്പോഴും ആര്‍ക്കുമറിയില്ല. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ABBU (@shadeed_wela)

 

 

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @dree_mmon

 

 

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aiysha (@theaiyshasaagar)

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nostalgia (@nostalgia_4k)

Latest Videos
Follow Us:
Download App:
  • android
  • ios