ഡോ. എ പി ജെ വേള്‍ഡ് പ്രൈസ് പ്രമോദ് പയ്യന്നൂരിന്

നെടുമുടി വേണു, ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, വനിത കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമല്‍, ഗാന്ധിഭവന്‍ സെക്രട്ടറി ാേഡാ. പുനലൂര്‍ സോമരാജന്‍ എന്നിവരടങ്ങുന്ന സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

Pramod payyannur bags APJ world prize

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ ഗാന്ധിഭവന്‍ സന്ദര്‍ശനത്തിന്റെ സ്മരണാര്‍ത്ഥം പത്തനാപുരം ഗാന്ധിഭവന്‍ അന്തര്‍ദേശീയ ട്രസ്റ്റ് നല്‍കുന്ന ഡോ. എ പി ജെ വേള്‍ഡ് പ്രൈസ് നാടക-ചലച്ചിത്ര സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരിന്.

നെടുമുടി വേണു, ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, വനിത കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമല്‍, ഗാന്ധിഭവന്‍ സെക്രട്ടറി ാേഡാ. പുനലൂര്‍ സോമരാജന്‍ എന്നിവരടങ്ങുന്ന സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 2015 മേയ് 7 നാണ് ഡോ. കലാം പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശിച്ചത്. കേരളത്തിലെ അദ്ദേഹത്തിന്റെ അവസാനത്തെ പൊതുപരിപാടിയും അതായിരുന്നു.

ഗ്രാമങ്ങളില്‍ ബഹുജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയ 'തിയേട്രം ഫാര്‍മെ' ജയില്‍ അന്തേവാസികളുടെ മാനസാന്തരത്തിനായി ഇന്ത്യന്‍ കലകളും കൃഷിയും കാരുണ്യ പ്രവര്‍ത്തനങ്ങളും ഇഴചേര്‍ത്ത് ആവിഷ്‌കരിച്ച 'തിയേറ്റര്‍ തെറാപ്പി' എന്ന പുതുമയാര്‍ന്ന പരിപാടിക്കും നാടക രംഗത്തെ ജനകീയ രംഗഭാഷകളെയും മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. 

25,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌ക്കാരം അടുത്ത മാസം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കുമെന്ന് ഗാന്ധി ഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios