Opinion: അരുംകൊല ചെയ്യപ്പെട്ട ഇരകള്‍ക്ക് ലഭിക്കേണ്ട നീതി, അത് കൂടി കണക്കാക്കണം

മാര്‍ഗരേഖ ഉയര്‍ത്തിപ്പിടിക്കുന്നത് ലളിതമായ ഒരു യുക്തിയാണ്. ജീവന്റെ വില, അന്തസ്സ്. ഈ ഭൂമിയില്‍ ഒരുവന്‍ ഇനി ജീവിക്കേണ്ട എന്ന് നിസ്സാരമായി തീരുമാനിക്കരുത്. പല വട്ടം പല കുറി ആലോചിക്കണമെന്നാണ് കോടതി ഓര്‍മിപ്പിച്ചത്.

opinion on Supreme Courts guidelines on  Death Penalty Cases

ക്രൂരമായി കൊല ചെയ്യപ്പെട്ടവര്‍ക്കുള്ള നീതി. അതേ പറ്റി കൂടി കോടതി പറയണം. ആരുടെയെങ്കിലും കൊലക്കത്തിക്കോ അതിക്രമത്തിനോ ഇരയായി ജീവന്‍ വെടിഞ്ഞവരുടെ മാത്രം കാര്യമല്ല അത്. അവരുടെ മാതാപിതാക്കളുടേതാണ്. സഹോദരങ്ങളുടേതാണ്. മക്കളുടേതാണ്. പങ്കാളികളുടേതാണ്. അവരുടെയെല്ലാം മനസ്സില്‍ ആയുസ്സ് തീരുവോളം ഒരു നെടുവീര്‍പ്പ് ചേര്‍ത്തുവെക്കുന്നതാണ് ആ വിയോഗം. ആ നീറ്റലിന് മറുമരുന്ന് നിര്‍ദേശിക്കാത്ത മാര്‍ഗരേഖ അപൂര്‍ണമാണ്. 

 

opinion on Supreme Courts guidelines on  Death Penalty Cases

 

വധശിക്ഷ വിധിക്കുന്ന കാര്യത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠം ഒരു മാര്‍ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നു. 

ഉയര്‍ത്തിപ്പിടിക്കുന്നത് ലളിതമായ ഒരു യുക്തിയാണ്. ജീവന്റെ വില, അന്തസ്സ്. ഈ ഭൂമിയില്‍ ഒരുവന്‍ ഇനി ജീവിക്കേണ്ട എന്ന് നിസ്സാരമായി തീരുമാനിക്കരുത്. പല വട്ടം പല കുറി ആലോചിക്കണമെന്നാണ് കോടതി ഓര്‍മിപ്പിച്ചത്. അതിനുവേണ്ടിയുള്ള നിര്‍ദേശങ്ങളാണ് മാര്‍ഗരേഖ. കാരണം ഏത് വിശ്വാസപ്രമാണം വെച്ചുനോക്കിയാലും ഏത് അവിശ്വാസിക്കായാലും ജീവനെടുക്കുക എന്നാല്‍ പാപമാണ്, തെറ്റാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രം വധശിക്ഷ എന്ന പരമപ്രധാനമായ പ്രമാണം തെറ്റിപ്പോകരുതെന്നാണ് കോടതി ഓര്‍മിപ്പിച്ചത്. 

കുറ്റകൃത്യത്തിന്റെ  ഗൗരവം നോക്കി മാത്രം ശിക്ഷ വിധിക്കരുതെന്നാണ് വിചാരണക്കോടതികള്‍ക്കുള്ള നിര്‍ദേശം. പ്രതിയുടെ മനശാസ്ത്രപരവുമായ വിവരങ്ങളും കുടുംബാംഗങ്ങളുടെ പശ്ചാത്തലം ഉള്‍പ്പടെയുള്ള കാര്യങ്ങളും വിചാരണവേളയില്‍ പരിശോധിച്ചിട്ടാകണം ശിക്ഷാവിധി പ്രസ്താവമെന്ന്  മാര്‍ഗരേഖ പറയുന്നു. ക്രിമിനല്‍, വിദ്യാഭ്യാസ, സാമ്പത്തിക പശ്ചാത്തലമെല്ലാം സംബന്ധിച്ച റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷന്‍ ഹാജരാക്കേണ്ടത്. ഇതിനെതിരായ കാര്യങ്ങളുണ്ടെങ്കില്‍ അവ വ്യക്തമാക്കി പ്രതിഭാഗത്തിനും തെളിവു ഹാജരാക്കണം. കുറ്റകൃത്യത്തിനുള്ള പ്രതികാരമെന്ന നിലയില്‍ ശിക്ഷ വിധിക്കുന്നത് ഒഴിവാക്കാനാണ് മറ്റു സാഹചര്യങ്ങള്‍കൂടി പരിശോധിക്കണം എന്നു പറയുന്നതെന്നാണ്   കോടതി നല്‍കുന്ന വിശദീകരണം. 

കുറ്റാരോപിതന്‍ മാനസിക പരിവര്‍ത്തനത്തിന് വിധേയമാകാന്‍ സാധ്യതയുണ്ടോ എന്ന് വിലയിരുത്താന്‍ നിലവില്‍ കൃത്യമായ മാര്‍ഗങ്ങളില്ലെന്നും അതിലേക്കുള്ള ചെറിയ ചുവടുവെപ്പാണ് മാര്‍ഗരേഖയെന്നും ജസ്റ്റീസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് വിശദീകരിക്കുന്നു. ജസ്റ്റിസുമാരായ രവീന്ദ്രഭട്ട്, ബേല എം ത്രിവേദി എന്നിവരാണ് മറ്റ് അംഗങ്ങള്‍.  വിചാരണക്കോടതികള്‍ പലപ്പോഴും വധശിക്ഷ വിധിക്കുന്നത് പകവീട്ടുംപോലെയാണെന്ന് സുപ്രീംകോടതി വിമര്‍ശിക്കുന്നുണ്ട്. ക്രൂരകൃത്യങ്ങളുടെ പേരിലുള്ള കേസുകളില്‍ പോലും എല്ലാ സാഹചര്യങ്ങളും സ്വതന്ത്രമായി പരിഗണിക്കണമെന്നും പൊതുജനാഭിപ്രായം വിധിനിര്‍ണയത്തെ സ്വാധീനിക്കരുതെന്നും ജസ്റ്റിസ് യു യു ലളിതിന്റെ  ബെഞ്ച് ചൂണ്ടിക്കാട്ടുന്നു.  

പ്രായം, മാനസികവൈകാരിക സാഹചര്യങ്ങള്‍, ക്രിമിനല്‍ സാഹചര്യം, മാനസാന്തരപുനരധിവാസ സാധ്യതകള്‍ തുടങ്ങിയവയെല്ലാം പരിശോധിക്കണമെന്നാണ് മാര്‍ഗരേഖ പറയുന്നത്. വിചാരണക്കോടതി ശിക്ഷ വിധിച്ച് നീണ്ട ഇടവേളക്ക് ശേഷമാണ് ഹൈക്കോടതി അപ്പീല്‍ കേള്‍ക്കുന്നതെങ്കില്‍ ജയില്‍ അധികാരികളില്‍ നിന്ന് പുതിയ റിപ്പോര്‍ട്ട് തേടണം. പ്രതിയുടെ മാനസികമാറ്റങ്ങള്‍  റിപ്പോര്‍ട്ടില്‍ ഉള്‍പെടുത്തണം എന്നിങ്ങനെ വിശദനിര്‍ദേശങ്ങളാണ് മാര്‍ഗരേഖ മുന്നോട്ടുവെക്കുന്നത്. 

1980-ലെ ബച്ചന്‍ സിങ്- പഞ്ചാബ് സര്‍ക്കാര്‍ കേസില്‍, വധശിക്ഷ വിധിക്കാനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി ഭരണഘടനാ ബെഞ്ച് നല്‍കിയ വിധിയാണ് മാര്‍ഗരേഖ ഉന്നയിക്കുമ്പോള്‍ കോടതി ഉയര്‍ത്തിക്കാട്ടിയത്. 

പ്രതികളുടെ അവകാശവും ജീവന്റെ വിലയും നീതിപീഠം ഉയര്‍ത്തിക്കാണിക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാതിരിക്കാന്‍ കഴിയില്ല. എന്ത് കൊണ്ടാണ് മാര്‍ഗരേഖ അപൂര്‍ണമെന്ന് പറയാതെ പറ്റില്ല. ക്രൂരമായി കൊല ചെയ്യപ്പെട്ടവര്‍ക്കുള്ള നീതി. അതേ പറ്റി കൂടി കോടതി പറയണം. ആരുടെയെങ്കിലും കൊലക്കത്തിക്കോ അതിക്രമത്തിനോ ഇരയായി ജീവന്‍ വെടിഞ്ഞവരുടെ മാത്രം കാര്യമല്ല അത്. അവരുടെ മാതാപിതാക്കളുടേതാണ്. സഹോദരങ്ങളുടേതാണ്. മക്കളുടേതാണ്. പങ്കാളികളുടേതാണ്. അവരുടെയെല്ലാം മനസ്സില്‍ ആയുസ്സ് തീരുവോളം ഒരു നെടുവീര്‍പ്പ് ചേര്‍ത്തുവെക്കുന്നതാണ് ആ വിയോഗം. ആ നീറ്റലിന് മറുമരുന്ന് നിര്‍ദേശിക്കാത്ത മാര്‍ഗരേഖ അപൂര്‍ണമാണ്. 

 

 

ജനാഭിപ്രായം വിധിനിര്‍ണയത്തെ ബാധിക്കരുതെന്നത് ശരി. മറുവശത്ത് മറ്റൊരു ശരിയുമുണ്ട്. നൂലാമാലകളിലെ ചെറിയ വിടവുകളിലൂടെ കുറ്റവാളികള്‍ രക്ഷപ്പെടരുതെന്ന വസ്തുത. ഗോവിന്ദച്ചാമിക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചപ്പോള്‍ പൊതുവെ ജനം സന്തോഷിച്ചതും സുപ്രീംകോടതി അത് ഇളവ് ചെയ്തപ്പോള്‍ നിരാശരായരും  വേദന തിന്നും ജീവനു വേണ്ടി പോരാടിയ ആ പെണ്‍കുട്ടിയെ ഓര്‍ത്താണ്. 

സെബാസ്റ്റ്യന്‍ എന്ന ബാലപീഡകകൊലയാളിക്ക് വേണ്ടി വാദിക്കാനെത്തിയ അവകാശപോരാളികളോട് ജനം കയര്‍ത്തത് കുറച്ചു കുഞ്ഞുങ്ങളെ ഓര്‍ത്താണ്. പ്രാണന്റെ വില ഓര്‍മിപ്പിക്കുമ്പോള്‍ അത് സ്വന്തം ഇഷ്ടപ്രകാരമല്ലാതെ എന്തെങ്കിലും കുറ്റത്തിന്റെ  പേരില്‍ അല്ലാതെ ഭൂമിയില്‍ നിന്ന് മടങ്ങേണ്ടി വന്നവരെ കൂടി ഓര്‍ക്കണം. അതിനും വേണം മാര്‍ഗരേഖ. 

അന്വേഷണം വേഗത്തിലാക്കണം, തെളിവുകള്‍ ശേഖരിക്കണം, പ്രോസിക്യൂഷന്‍ നന്നായി കേസ് പഠിക്കണം, കോടതികള്‍ തീര്‍പ്പ് വേഗത്തിലാക്കണം, കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം. തടവുകാലാവധി കൃത്യമാകണം, ജീവപര്യന്തം തടവ്  പേരില്‍ മാത്രമാകരുത്. ഇതിനെല്ലാം കൂടി വേണം മാര്‍ഗരേഖ. ജീവനെടുത്തവര്‍ക്കുള്ള കരുതല്‍ ജീവന്‍ പോയവര്‍ക്കുമുണ്ട് എന്നുറപ്പാക്കണം. എന്നാലേ കോടതിയുടെ തീര്‍പ്പിലുള്ള ശരി ജനസാമാന്യത്തിന് ബോധ്യമാകൂ. 

Latest Videos
Follow Us:
Download App:
  • android
  • ios