'ഒരു ലക്ഷം ശമ്പളം, വീട്, കാറ്, വയസ് 28'; പെണ്‍കുട്ടികളുടെ അച്ഛനമ്മമാരുടെ പ്രതീക്ഷകൾ മാറേണ്ടതുണ്ടെന്ന് കുറിപ്പ്

വരന്‍റെ ശമ്പളം, ജോലി, കാറ്, സ്വന്തമായ വീട് തുടങ്ങിയ വധുവിന്‍റെ മാതാപിതാക്കളുടെ ആവശ്യങ്ങള്‍ അതിര് കടക്കുന്നതായി സമൂഹ മാധ്യമ ഉപയോക്താക്കൾ. 

note that the parents of brides in wedding market need to change their expectations about groom has gone viral


വിവാഹ മാര്‍ക്കറ്റിൽ കാര്യങ്ങള്‍ ആകെ കുഴമറിഞ്ഞിരിക്കുന്നുവെന്നുള്ള പരാതികളാണ് സമൂഹ മാധ്യമങ്ങള്‍ നിറയെ. വിവാഹത്തെ ഇന്ന് ഭരിക്കുന്നത് പണമാണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പരാതി. വിവാഹ നിശ്ചയ ചടങ്ങുകളില്‍ വരന്‍റെ ശമ്പളം അന്വേഷിച്ചുള്ള സംഭാഷണങ്ങള്‍ അസ്വസ്ഥമാക്കുന്നുവെന്ന് യുവാക്കളും പരാതിപ്പെടുന്നു. പലപ്പോഴും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങളാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും ഉണ്ടാകുന്നത്. ഇത് സ്വീകാര്യമല്ലെന്നും ചിലര്‍ എഴുതുന്നു. വിനീത് കെ എന്ന എക്സ് ഉപയോക്താവിന്‍റെ കുറിപ്പാണ് വിവാഹ ബന്ധങ്ങളിലെ പണത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചുള്ള ചര്‍ച്ച സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ഉയര്‍ത്തിയത്. 

വിവാഹ മാർക്കറ്റില്‍ വരന്‍റെ ശമ്പളത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഭ്രാന്താണ്. മാസം ഒരു ലക്ഷത്തില്‍ കുറഞ്ഞ ശമ്പളമുള്ള വ്യക്തി ഐടിയിൽ ആണെങ്കില്‍ പോലും പരിഗണിക്കപ്പെടുന്നില്ല. മാതാപിതാക്കളുടെ മാനസികാവസ്ഥ റീസെറ്റ് ചെയ്യേണ്ടതുണ്ട്. 28 വയസുള്ള ഒരാൾക്ക് ഏങ്ങനെ 1-2 ലക്ഷം രൂപ മാസം സമ്പാദിക്കാന്‍ കഴിയും ഒരു വീടും കാറും ഉണ്ടാകും? വിവേക് തന്‍റെ കുറിപ്പില്‍ എഴുതി. ഒപ്പം പെണ്‍കുട്ടികളുടെ അച്ഛനമ്മമാരുടെ തലമുറയ്ക്ക് ഇതൊക്കെ ഉണ്ടായത് റിട്ടയർമെന്‍റിന് ശേഷമാണെന്നും വിവേക് ഓര്‍മ്മപ്പെടുത്തി. 

കാർ ഓടിച്ച് കയറ്റിയത് സൈക്കിളിസ്റ്റുകളുടെ ഇടയിലേക്ക്, പിന്നെ നടന്നത് 'കൂട്ടപ്പൊരിച്ചിൽ'; വീഡിയോ വൈറല്‍

മെനുവിൽ 'ബീഫ്', ലണ്ടനിലെ റെസ്റ്റോറന്‍റ് ആക്രമിച്ച് ഒരു കൂട്ടം യുവാക്കൾ; വീഡിയോ വൈറല്‍

10 ലക്ഷം പേരാണ് ഇതിനകം വിവേകിന്‍റെ കുറിപ്പ് കണ്ടത്. ആയിരക്കണക്കിന് ആളുകൾ കുറിപ്പ് റീഷെയര്‍ ചെയ്തു. പിന്നാലെ വൈറലായി. യുവാക്കളും അവിവാഹിതരുമായ സമൂഹ മാധ്യമ ഉപയോക്താക്കൾ അസ്വസ്ഥരായി കുറിപ്പില്‍ തങ്ങളുടെ അനുഭവങ്ങള്‍ കുറിച്ചു. ഇന്ന് എല്ലാവര്‍ക്കും ഒറ്റ ദിവസം കൊണ്ട് ഒരു കോടീശ്വരനെ വേണം. പെണ്‍കുട്ടികളുടെ യോഗ്യത പോലും കണക്കിലെടുക്കുന്നില്ലെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. നിങ്ങൾ സമ്പന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളെ അന്വേഷിക്കാതിരുന്നാല്‍ ഈ പ്രശ്നത്തെ മറികടക്കാമെന്നായിരുന്നു ഒരാളുടെ ഉപദേശം. 

ചിലര്‍ ശമ്പളം കുറവായതിനെ തുടര്‍ന്ന്, മറ്റ് ചിലര്‍ പണമുണ്ടെങ്കിലും പേരുള്ളൊരു ജോലി ഇല്ലെന്ന കാരണത്താല്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട സ്നേഹ - വിവാഹ ബന്ധങ്ങളെ കുറിച്ചുള്ള പരാതികളുമായി രംഗത്തെത്തി ചർച്ച കൊഴുപ്പിച്ചു. അതേസമയം ഏറ്റവും നല്ലത് അവിവാഹിതരായി തുടരുകയാണെന്നും ഇത്തരം പ്രശ്നങ്ങളൊന്നും അറിയേണ്ടതില്ലെന്നുമായിരുന്നു ചിലരുടെ ഉപദേശം. പണത്തിന് മേലെ നടക്കുന്ന ഇത്തരം വിവാഹങ്ങള്‍ ഒരിക്കലും സ്വരച്ചേര്‍ച്ചയോടെ മുന്നോട്ട് പോകില്ലെന്നും അതിനേക്കാൾ നല്ലത് ഒറ്റയ്ക്കുള്ള ജീവിതമാണെന്നുമായിരുന്നു കുറിപ്പുകൾ. മറ്റ് ചിലര്‍ ഇന്ത്യയില്‍ വിവാഹ മാര്‍ക്കറ്റ് വലിയൊരു പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് ചൂണ്ടിക്കാണിച്ചു. 

മോഷ്ടിക്കാൻ കയറിയെങ്കിലും വില പിടിപ്പുള്ളതൊന്നും ലഭിച്ചില്ല, ഒടുവില്‍ യുവതിയെ 'ചുംബിച്ച്' കള്ളന്‍ കടന്നു
 

Latest Videos
Follow Us:
Download App:
  • android
  • ios