ഈ ന​ഗരത്തിലെ ക്ലോക്കുകളിൽ പലതിലും 12 എന്ന അക്കമില്ല, പിന്നിലെ വിചിത്രമായ കാരണമിത്!

വിശ്വാസങ്ങൾ അനുസരിച്ച്, ഈ നാട്ടിലെ ആളുകൾ വളരെ കഠിനാധ്വാനം ചെയ്തിരുന്നവരായിരുന്നു. എന്നാലും അവരുടെ പരിശ്രമത്തിന് അർഹമായ ഫലം ലഭിക്കാത്ത ഒരു കാലവും അവർക്കുണ്ടായിരുന്നു. ഇതിൽ ആളുകൾ വളരെ വിഷമത്തിലും നിരാശയിലുമായി. അങ്ങനെയിരിക്കെ ഒരു ദിവസം, നഗരത്തിലെ കുന്നുകളിൽ നിന്ന് ഒരു കുട്ടിച്ചാത്തൻ (elf) ആ സ്ഥലത്തേക്ക് വന്നു.

no 12 in clocks in this Swiss city reason rlp

12 എന്ന അക്കം ഓരോ ക്ലോക്കിനെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട ഒരു അക്കമാണ് അല്ലേ? എന്നാൽ 12 ഇല്ലാത്ത ഏതെങ്കിലും ഒരു ക്ലോക്ക് നിങ്ങൾ കണ്ടിട്ടുണ്ടോ? അങ്ങനെ ഒന്നല്ല പല ക്ലോക്കുകൾ ഉള്ള ഒരു സ്ഥലമുണ്ട്. അതെവിടെയാണ് എന്നല്ലേ? സ്വിറ്റ്സർലൻഡിലെ സോളോതൂർൺ എന്ന നഗരത്തിലെ ടൗൺസ്ക്വയറിലെയടക്കം പല ക്ലോക്കുകളിലും നിങ്ങൾക്ക് 12 -ന്റെ സൂചി കാണാൻ സാധിക്കില്ല. അതിന് പകരമായി അവിടെ 11 കാണാം. 

ഇനി ഇതിന് പിന്നിൽ ഒരു കാരണമുണ്ട്. ഈ നാട്ടിലെ ആളുകൾക്ക് 11 എന്ന അക്കത്തോട് വളരെ വളരെ പ്രിയമാണ്. ന​ഗരത്തിലെ വിവിധ കെട്ടിടങ്ങളുടെ നിർമ്മിതിയിൽ പോലും നിങ്ങൾക്ക് 11 -ന്റെ ആകൃതി കാണാം. അതുപോലെ ഇവിടുത്തെ പള്ളികളിൽ പോലും ഈ 11 -നോടുള്ള പ്രിയം കാണാം. ഉദാഹരണത്തിന്, നഗരത്തിലെ പ്രധാന പള്ളിയായ സെന്റ് ഉർസസ് 11 വർഷമെടുത്താണ് നിർമ്മിച്ചത്. ഇതിന് 11 വാതിലുകളും, 11 ജനലുകളും, 11 മണികളുമാണ് ഉള്ളത്.

അതുപോലെ ഇവിടുത്തെ നിവാസികൾ അവരുടെ പതിനൊന്നാമത്തെ പിറന്നാൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയും വളരെ ‌നന്നായി ആഘോഷിക്കുകയും ചെയ്യുന്നു. അതുപോലെ രസകരമായ മറ്റൊരു കാര്യം ഈ നഗരത്തിൽ നിങ്ങൾക്ക് 11 മ്യൂസിയങ്ങളും 11 ടവറുകളും കാണാം. ഈ 11 എന്ന സംഖ്യയോടുള്ള ഇഷ്ടം എങ്ങനെയുണ്ടായി എന്നതിന് പിന്നിലും ഒരു കഥയുണ്ട്.

വിശ്വാസങ്ങൾ അനുസരിച്ച്, ഈ നാട്ടിലെ ആളുകൾ വളരെ കഠിനാധ്വാനം ചെയ്തിരുന്നവരായിരുന്നു. എന്നാലും അവരുടെ പരിശ്രമത്തിന് അർഹമായ ഫലം ലഭിക്കാത്ത ഒരു കാലവും അവർക്കുണ്ടായിരുന്നു. ഇതിൽ ആളുകൾ വളരെ വിഷമത്തിലും നിരാശയിലുമായി. അങ്ങനെയിരിക്കെ ഒരു ദിവസം, നഗരത്തിലെ കുന്നുകളിൽ നിന്ന് ഒരു കുട്ടിച്ചാത്തൻ (elf) ആ സ്ഥലത്തേക്ക് വന്നു. അതിനുശേഷം അവിടെയുള്ള ആളുകൾ അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങി, അവരുടെ ജീവിതവും മെച്ചപ്പെട്ടു. ജർമ്മൻ ഭാഷയിൽ, എൽഫ് (elf) എന്നതിന്റെ അർത്ഥം പതിനൊന്ന് എന്നാണ്. അതുകൊണ്ടാണ് 11 എന്ന നമ്പറിനെ ഇവിടുത്തെ ജനങ്ങൾ ഇഷ്ടപ്പെടുന്നതത്രെ. 

വായിക്കാം: 200 ദിവസം കൊണ്ട് 2000 പിന്റ് ബിയർ കഴിച്ചാലെന്ത് സംഭവിക്കും? ചലഞ്ചുമായി യുവാവ്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

Latest Videos
Follow Us:
Download App:
  • android
  • ios