മെസ്സി വിളിച്ചു, മുത്തപ്പൻ കേട്ടു; മുത്തപ്പൻ വെള്ളാട്ടവും അന്നദാനവും നടത്തി ആരാധകര്‍!

പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലത്താണ് അര്‍ജ്ജന്‍റീനയുടെ ലോകകപ്പ് വിജയം ആഘോഷിക്കാൻ ആരാധകര്‍ മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടിക്കുകയും ആയിരങ്ങള്‍ക്ക് അന്നദാനം നടത്തുകയും ചെയ്‍ത് വേറിട്ട കാഴ്‍ചയായി മാറിയത്. 

Muthappan vellattam By Argentina Fans Kuthirummal Kunhimangalam Payyanur

"ഈ ആറ്റില്‍ ഒഴുകിപ്പോകേയുള്ളൂ എന്നു തോന്നുന്ന കാലങ്ങളില്‍ മുതുതലയ്ക്കിരുന്ന് മുന്തണ്ട് പിടിച്ച് നേര്‍സൂത്രമായിരിക്കുന്ന കടവിന്ന് കൊണ്ട് അടുപ്പിച്ചു തരും മുത്തപ്പൻ.. സങ്കടം വേണ്ട.."

റയുന്നത് സാക്ഷാല്‍ മുത്തപ്പൻ. മനസും നിറച്ച് കണ്ണും നനച്ച് കയ്യും കൂപ്പി കേട്ടു നില്‍ക്കുകയാണ് ഭക്തര്‍.  ഈ ഭക്തജനക്കൂട്ടം മറ്റാരുമല്ല, അര്‍ജന്‍റീനയുടെയും മെസ്സിയുടെയും ആരാധകരാണ്. മൂന്നരപ്പതിറ്റാണ്ടിന് ശേഷം ഇഷ്‍ട ടീം ലോകകിരീടം നേടിയിരിക്കുന്നു. അതുവരെ മനസിന്‍റെ മുന്തണ്ട് പിടിച്ച് ബലം പകര്‍ന്ന് കടവിലടുപ്പിച്ച ഇഷ്‍ടദൈവത്തെ അപ്പോള്‍ അവരെങ്ങനെ ഓര്‍ക്കാതിരിക്കും? ആ ദൈവത്തെ കെട്ടിയാടിച്ചതിനൊപ്പം ആയിരങ്ങള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കി വേറിട്ടൊരു കൂട്ടമായി മാറി ഈ ആരാധകര്‍.  പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലത്താണ് മൂന്നരപ്പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള അര്‍ജ്ജന്‍റീനയുടെ ലോകകപ്പ് വിജയം ആഘോഷിക്കാൻ ആരാധകര്‍ മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടിക്കുകയും ആയിരങ്ങള്‍ക്ക് അന്നദാനം നടത്തുകയും ചെയ്‍ത് വേറിട്ട കാഴ്‍ചയായി മാറിയത്. 

കുഞ്ഞിമംഗലം കുതിരുമ്മലിലെ അര്‍ജന്‍റീന ഫാൻസാണ് മുത്തപ്പൻ വെള്ളാട്ടവും അന്നദാനവും നടത്തിയത്. അര്‍ജന്‍റീന ലോകകപ്പ് നേടിയാല്‍ മുത്തപ്പൻ വെള്ളാട്ടം നടത്താമെന്നും ഒപ്പം രണ്ടായിരം പേര്‍ക്ക് അന്നദാനം വിളമ്പി നല്‍കാമെന്നുമുള്ള നേര്‍ച്ചയുടെ ഭാഗമായിട്ടാണ് കുതിരുമ്മല്‍ ഫാൻസ് ഇന്ന് വെള്ളാട്ടവും അന്നദാനവും നടത്തിയത്. കുതിരുമ്മലിലെ പി വി ഷിബുവും സുഹൃത്തുക്കളുമാണ് ഈ വേറിട്ട വിജയാഘോഷത്തിന് പിന്നില്‍. 

ഈ ആഘോഷത്തെക്കുറിച്ച് ഷിബു പറയുന്നത് ഇങ്ങനെ. കുട്ടിക്കാലം മുതല്‍ അര്‍ജന്‍റീനയുടെ കടുത്ത ആരാധകരായിരുന്നു ഷിബുവും കൂട്ടുകാരും. കുഞ്ഞിമഗംലം ഉള്‍പ്പെടെയുള്ള ഈ പ്രദേശവും അര്‍ജന്‍റീന ആരാധകരുടെ ശക്തികേന്ദ്രങ്ങളാണ്. പയ്യന്നൂര്‍ ഭാഗത്തെ മെസ്സിയുടെ ഏറ്റവും വലിയ കട്ടൌട്ട് കുതിരുമ്മലില്‍ ആയിരുന്നു സ്ഥാപിച്ചതെന്നും ഷിബു പറയുന്നു. 

"ഏകദേശം 55 അടിയോളം ഉയരമുള്ള കട്ടൌട്ടായിരുന്നു അത്. വയലില്‍ ആയിരുന്നു അത് ഉയര്‍ത്തിയത്. കട്ടൌട്ട് ഉയര്‍ത്താൻ ഏറെ പ്രയാസപ്പെട്ടിരുന്നു. അപ്പോഴാണ് ഞാൻ മുത്തപ്പനെ വിളിക്കുന്നത്.." കടുത്ത മുത്തപ്പൻ വിശ്വാസിയായ ഷിബു പറയുന്നു. എന്ത് പ്രയാസം നേരിട്ടാലും ആദ്യം വിളിക്കുന്നത് മുത്തപ്പനെയാണെന്ന് ഷിബു പറയും. അങ്ങനെ കട്ടൌട്ട് ഉയര്‍ത്തുമ്പോഴും പ്രാര്‍ത്ഥിച്ചിരുന്നു. മെസി കപ്പടിച്ചാല്‍ ഇവിടെ വച്ച് വെള്ളാട്ടം കെട്ടിയാടിക്കാമെന്നും ചുരുങ്ങിയത് 2000 പേര്‍ക്കെങ്കിലും ഭക്ഷണം നല്‍കാമെന്നുമായിരുന്നു നേര്‍ച്ച. സുഹൃത്തുക്കളോടും ഷിബു ഇക്കാര്യം പറഞ്ഞിരുന്നു. അവരും സമ്മതിച്ചു. 

നെഞ്ചുരുകി വിളിച്ച ആ വിളി മുത്തപ്പൻ കേട്ടെന്നും ഷിബുവും കൂട്ടുകാരും പറയുന്നു.  അങ്ങനെയാണ് ഇന്ന് കുതിരുമ്മല്‍ തെരുവിലെ റേഷൻ കടയ്ക്ക് സമീപം മുത്തപ്പൻ വെള്ളാട്ടത്തെ കെട്ടിയാടിച്ചത്. കുഞ്ഞിമഗംലത്തെ സജീവൻ പെരുവണ്ണാനായിരുന്നു കോലധാരി. അര്‍ജന്‍റീനയുടെ ആരാധകര്‍ക്ക് പുറമെ നിരവധി ഭക്തരാണ് മുത്തപ്പനെ തൊഴാനും അനുഗ്രഹം നേടാനും എത്തിയത്. അര്‍ജ്ജന്‍റീനയുടെ ആരാധകരുടെ ആഗ്രഹം പോലെ സ്‍കൂള്‍ കുട്ടികളും വയോധികരുമൊക്കെ ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ അന്നദാനത്തിലും ഭാഗമായി.  

വീഡിയോ കാണാം

 

തെയ്യം കഥകള്‍ കേള്‍ക്കണോ? താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

തുലാപ്പത്ത് പിറന്നു, ദൈവങ്ങള്‍ മണ്ണിലേക്ക്; വടക്കൻ കേരളത്തില്‍ ഇനി തെയ്യക്കാലം!

നോക്കിനില്‍ക്കെ മുതലയായി മാറിയ കന്യക, അപൂര്‍വ്വകാഴ്‍ചയായി മുതലത്തെയ്യം!

കൂട്ടുകാരനെ തേടി തോണിയേറി, പുഴ കടക്കും തെയ്യങ്ങള്‍!

ഉറഞ്ഞാടി കരിഞ്ചാമുണ്ഡി, വാങ്കുവിളിച്ച് നിസ്‍കരിച്ച് മാപ്പിളത്തെയ്യം!

ചെമ്പടിച്ച ശ്രീകോവിലു വേണ്ട, പണം കിലുങ്ങും നേര്‍ച്ചപ്പെട്ടി വേണ്ടേവേണ്ട; ഇതാ ഒരു അമ്മത്തെയ്യം!

തെയ്യലോകത്തെ ഭൂതസാന്നിധ്യം; ഭക്തരെ ചിരിപ്പിച്ചും രസിപ്പിച്ചും ശ്രീഭൂതം!

 ഇതാ അപൂര്‍വ്വമായൊരു മുത്തപ്പൻ, ഇത് കരിമ്പാലരുടെ സ്വന്തം വെള്ളമുത്തപ്പൻ!

നടവഴി പലവഴി താണ്ടി റെയില്‍പ്പാളം കടന്ന് കുന്നുകയറി ഒരു തെയ്യം, ലക്ഷ്യം ഇതാണ്!

കെട്ടുപൊട്ടിച്ചോടി, പിന്നെ പുരപ്പുറത്ത് ചാടിക്കയറി ഒരു ഭൂതം!

നെഞ്ചുപൊള്ളുന്നൊരു കഥയുണ്ട് പറയാൻ കനല്‍ക്കുന്നില്‍ ആറാടുന്ന തീച്ചാമുണ്ഡിക്ക്!

തീരത്തൊരു കപ്പലുകണ്ടു, കനല്‍ക്കുന്നില്‍ നിന്നിറങ്ങി കടലിലേക്ക് ഓടി തെയ്യം!

മൂന്നാള്‍ കുഴിയില്‍ നിന്നും ഉയിര്‍ത്ത പെണ്‍കരുത്ത്, ചെമ്പും തന്ത്രിമാരെയും കണ്ടാല്‍ അടിയുറപ്പ്!

ചെത്തുകാരന്‍റെ മകൻ വിഷവൈദ്യനായി, വിഷമനസുകള്‍ ചതിച്ചുകൊന്നപ്പോള്‍ തെയ്യവും!

തുണി തല്ലിയലക്കും, നേര്‍ച്ചയായി വസ്‍ത്രങ്ങള്‍; ഇതാ അപൂര്‍വ്വമായൊരു അമ്മത്തെയ്യം!

"നീങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര, നാങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോര..?" സര്‍വ്വജ്ഞനെ പാഠം പഠിപ്പിച്ച പൊട്ടൻ!

ഇതാ, ദൈവം ക്ഷമിച്ചാലും ക്ഷമിക്കാത്ത ഗുളികൻ എന്ന കാവല്‍ക്കാരൻ!

Latest Videos
Follow Us:
Download App:
  • android
  • ios