Asianet News MalayalamAsianet News Malayalam

എന്തൊരു വില! കോടീശ്വരന്മാർ പോലും ഈ ഭക്ഷണങ്ങൾ കഴിക്കാൻ രണ്ടുവട്ടം ആലോചിക്കും

വളരെ കുറച്ച് ആളുകൾക്ക് മാത്രം രുചിക്കാൻ അവസരം കിട്ടിയിട്ടുള്ള വിഐപി ഭക്ഷണപദാർത്ഥങ്ങൾ.

most expensive foods in the world
Author
First Published Dec 23, 2022, 9:56 AM IST | Last Updated Dec 23, 2022, 9:56 AM IST

കോടീശ്വരന്മാർ പോലും കഴിക്കാൻ രണ്ടുവട്ടം ആലോചിക്കുന്ന ചില ഭക്ഷണപദാർത്ഥങ്ങൾ ഉണ്ട്. കേട്ടാൽ ഞെട്ടുന്ന അവയുടെ വില തന്നെയാണ് ഇതിനു കാരണം. ലോകത്തിലെ ആഡംബര ഭക്ഷണങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആ ഭക്ഷണപദാർത്ഥങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ? വളരെ കുറച്ച് ആളുകൾക്ക് മാത്രം രുചിക്കാൻ അവസരം കിട്ടിയിട്ടുള്ള വിഐപി ഭക്ഷണപദാർത്ഥങ്ങൾ ഇവയൊക്കെയാണ്.

അൽമാസ് കാവിയാർ 

60 -നും 100 -നും ഇടയിൽ പ്രായമുള്ള വളരെ അപൂർവമായ പെൺ ആൽബിനോ സ്റ്റർജന്റെ മുട്ടകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന അതീവ വിശിഷ്ടമായ ഒരു വിഭവമാണ് ഇത്. യഥാർത്ഥത്തിൽ ഇറാനിനടുത്തുള്ള തെക്കൻ കാസ്പിയൻ കടലിൽ നിന്നാണ് ഈ മുട്ടകൾ ശേഖരിച്ചിരുന്നത്, പക്ഷേ  ഇപ്പോൾ അവിടെ  ഇത് ഏതാണ്ട് വംശനാശം സംഭവിച്ച അവസ്ഥയിലാണ്. ഒരു കിലോ അൽമാസ് കാവിയാർ വാങ്ങിക്കണമെങ്കിൽ ഏകദേശം $34,500 (25 ലക്ഷത്തിലധികം) നൽകണം.

അയം സെമാനി ബ്ലാക്ക് ചിക്കൻ 

ബ്ലാക്ക് ചിക്കൻ എന്നും ഇത് അറിയപ്പെടുന്നു, ഇന്തോനേഷ്യയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഇതിന്റെ രക്തം ഒഴികെ,  തൂവലുകൾ മുതൽ മാംസം വരെ നാവും അവയവങ്ങളും ഉൾപ്പെടെ എല്ലാം തികച്ചും കറുത്തതാണ്. വളരെ അപൂർവമായ ഈ ഇനം കോഴിക്ക് ഒരു ജോഡിക്ക് 5000 ഡോളർ (3.7 ലക്ഷം രൂപ) ചിലവാകും.

വൈറ്റ് ട്രഫിൾസ്

ഇറ്റാലിയൻ വൈറ്റ് ട്രഫിൾ അല്ലെങ്കിൽ പീഡ്‌മോണ്ട് വൈറ്റ് ട്രഫിൾ എന്നും ഇത് അറിയപ്പെടുന്നു, ഇത് ഒരു കിലോയ്ക്ക് ഏകദേശം 2100 ഡോളർ (ഏകദേശം 1.5 ലക്ഷം രൂപ) വിലയുള്ള ഇനമാണ്.  

മാറ്റ്സുടേക്ക് കൂൺ

ജപ്പാനിലെ താംബ മേഖലയിൽ വളരുന്ന ഏറ്റവും ചെലവേറിയ കൂണുകളിൽ ഒന്നാണിത്. ഇത് ജാപ്പനീസ് പാചകരീതിയിൽ ഉൾപ്പെടുന്ന ഒരു വിഭവമാണ്. കണ്ടെത്താൻ പ്രയാസമുള്ള ഈ ഇനത്തിന് ഇപ്പോൾ ഒരു പൗണ്ടിന് (1 പൗണ്ട് = 1.36 കിലോ) ഏകദേശം $1,000 മുതൽ $2,000 വരെ (75,000 മുതൽ 1.5 ലക്ഷം രൂപ വരെ) വിലയുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios