ഹിറ്റ്‌ലറിനെ വെല്ലുവിളിച്ച മലയാളി; നാസികള്‍ ആ 28-കാരനെ വെടിവെച്ചു കൊന്ന് മൃതദേഹം കത്തിച്ചുകളഞ്ഞു!

ഹിറ്റ്‌ലറുടെ  തേര്‍വാഴ്ചക്കാലത്ത് നാസികളുടെ കുപ്രസിദ്ധമായ തടങ്കല്‍പ്പാളയങ്ങളില്‍ കൊല്ലപ്പെട്ടത് രണ്ടു കോടിയിലേറെ ആളുകളാണ്. അക്കൂട്ടത്തില്‍ ഒരു മലയാളിയും ഉണ്ടെന്നറിയാമോ? നാസി തടങ്കല്‍പ്പാളയത്തില്‍ കൊല്ലപ്പെട്ട ഏക ഇന്ത്യക്കാരന്‍ ഈ മലയാളിയാണ്.  

michilotte madhavan keralite who was executed by Nazis

മാധവന്റെ കാമുകിയായിരുന്ന ജിസെല്‍ മോലെയും അറസ്റ്റിലായി. റെയ്ഡ് നടക്കുമെന്ന് അറിഞ്ഞ് മാധവന്റെ ഹോസ്റ്റല്‍ മുറിയിലെത്തി രഹസ്യ ലഘുലേഖകള്‍ മാറ്റാന്‍ ശ്രമിക്കുമ്പോഴായിരുന്നു ജിസെല്‍ അറസ്റ്റിലായത്. ഇവരെ പിന്നീട് ജര്‍മനിയിലെ നാസി തടങ്കല്‍പ്പാളയമായ ഓഷ്‌വിറ്റ്‌സിലേക്കേ് കൊണ്ടുപോയി. അടുത്ത വര്‍ഷം ജിസെലിനെ നാസികള്‍ വധിച്ചു. ജിസെലിനൊപ്പം ഓഷ്‌വിറ്റ്‌സ് തടവറയില്‍ ഉണ്ടായിരുന്ന പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരി ഷാര്‍ലറ്റ് ദെല്‍ബോയുടെ ഓഷ്‌വിറ്റ്‌സ് ആന്റ് ആഫ്റ്റര്‍ എന്ന പുസ്തകത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് ഓര്‍മ്മകളുടെ പുസ്തകമാണ് ഓഷ്‌വിറ്റ്‌സ് ആന്റ് ആഫ്റ്റര്‍. 

 

michilotte madhavan keralite who was executed by Nazis

മിച്ചിലോട്ട് മാധവന്‍

 

ഹിറ്റ്‌ലറുടെ (Adolf Hitler) തേര്‍വാഴ്ചക്കാലത്ത് നാസികളുടെ (Nazis) കുപ്രസിദ്ധമായ തടങ്കല്‍പ്പാളയങ്ങളില്‍ കൊല്ലപ്പെട്ടത് രണ്ടു കോടിയിലേറെ ആളുകളാണ്. അക്കൂട്ടത്തില്‍ ഒരു മലയാളിയും ഉണ്ടെന്നറിയാമോ? നാസി തടങ്കല്‍പ്പാളയത്തില്‍ കൊല്ലപ്പെട്ട ഏക ഇന്ത്യക്കാരന്‍ ഈ മലയാളിയാണ്.  

അദ്ദേഹത്തിന്റെ പേര് മിച്ചിലോട്ട് മാധവന്‍ (Michilotte Madhavan). മാഹിയിലെ ലാഫോര്‍മ റോഡില്‍, മിച്ചിലോട്ട് തറവാട്ടില്‍ ഫ്രഞ്ച് എജ്യൂക്കേഷന്‍ ഓഫിസറായിരുന്ന മിച്ചിലോട്ട് ഗോവിന്ദന്റെയും പെരുന്തോടി മാതുവിന്റെയും മൂന്നാമത്തെ മകന്‍. പാരീസിലെ ഷേര്‍മിദി ജയിലിലും റൊമേന്‍വീലെ തടങ്കല്‍ പാളയത്തിലും നാസികളുടെ ക്രൂരപീഡനത്തിന് ഇരയായ മാധവനെ കൊന്ന് മൃതദേഹം കത്തിച്ചു കളയുകയായിരുന്നു. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്ന മാധവനെ മറ്റ് 116 കമ്യൂണിസ്റ്റുകാര്‍ക്കൊപ്പമാണ് കൊന്നുകളഞ്ഞത്. മരിക്കുമ്പോള്‍ 28 വയസ്സായിരുന്നു മാധവന്. 

ഫ്രഞ്ച് കോളനിയായിരുന്ന മാഹിയില്‍ 1914 -ലാണ് മാധവന്‍ ജനിച്ചത്. സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ കാലമായിരുന്നു അത്. പഠിത്തത്തോടൊപ്പം രാഷ്ട്രീയത്തിലും ശ്രദ്ധാലുവായിരുന്നു മാധവന്‍. മാഹിയിലും പുതുച്ചേരിയിലുമായിരുന്നു വിദ്യാഭ്യാസം.  ഫ്രഞ്ച് കോളനികളിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രഞ്ച് സര്‍വകലാശാലകളില്‍ പഠിക്കാന്‍ അവസരം നല്‍കുന്ന പതിവുണ്ടായിരുന്നു അന്ന്. അങ്ങനെ 1937 -ല്‍ മാധവന്‍ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ ഗണിതം പഠിക്കാനായി പോയി. നാസി ജര്‍മ്മനി ഫ്രാന്‍സ് ആക്രമിക്കുന്നതിന് മൂന്നു വര്‍ഷം മുമ്പായിരുന്നു ഇത്. 

ഫ്രാന്‍സില്‍ എത്തിയ മാധവന്‍ വൈകാതെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. അടുത്ത വര്‍ഷം ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം നേടി. ഹിറ്റ്‌ലര്‍ ഫ്രാന്‍സ് ആക്രമിക്കുന്നത് 1940-ലാണ്. അതിനു ശേഷം, നാസികളുടെ ഭരണമായിരുന്നു അവിടെ. മാധവന്‍ അടക്കമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നാസികള്‍ക്കെതിരെ പോരാട്ടം ആരംഭിച്ചു. ഇതിനിടെയാണ്, നാസി വിരുദ്ധ ലഘുലേഖകള്‍ പ്രചരിപ്പിച്ചു എന്നതടക്കമുള്ള കുറ്റം ചുമത്തി മാധവനെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. 

 

michilotte madhavan keralite who was executed by Nazis

ജിസെല്‍ മോലെ

 

മാധവന്റെ കാമുകി
മാധവന്റെ കാമുകിയായിരുന്ന ജിസെല്‍ മോലെയും അറസ്റ്റിലായി. റെയ്ഡ് നടക്കുമെന്ന് അറിഞ്ഞ് മാധവന്റെ ഹോസ്റ്റല്‍ മുറിയിലെത്തി രഹസ്യ ലഘുലേഖകള്‍ മാറ്റാന്‍ ശ്രമിക്കുമ്പോഴായിരുന്നു ജിസെല്‍ അറസ്റ്റിലായത്. ഇവരെ പിന്നീട് ജര്‍മനിയിലെ നാസി തടങ്കല്‍പ്പാളയമായ ഓഷ്‌വിറ്റ്‌സിലേക്കേ് കൊണ്ടുപോയി. അടുത്ത വര്‍ഷം ജിസെലിനെ നാസികള്‍ വധിച്ചു. ജിസെലിനൊപ്പം ഓഷ്‌വിറ്റ്‌സ് തടവറയില്‍ ഉണ്ടായിരുന്ന പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരി ഷാര്‍ലറ്റ് ദെല്‍ബോയുടെ ഓഷ്‌വിറ്റ്‌സ് ആന്റ് ആഫ്റ്റര്‍ എന്ന പുസ്തകത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് ഓര്‍മ്മകളുടെ പുസ്തകമാണ് ഓഷ്‌വിറ്റ്‌സ് ആന്റ് ആഫ്റ്റര്‍. 

ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്ത മാധവനെ പിന്നീട് നാസി രഹസ്യപൊലീസായ ഗെസ്റ്റപ്പോയ്ക്ക് കൈമാറി. പാരീസിലെ പാരീസിലെ ഷേര്‍മിദി ജയിലിലായിരുന്നു മാധവനെ ആദ്യം കൊണ്ടുപോയത്. അതിനിടെ, തടവില്‍നിന്നും രക്ഷപ്പെടാന്‍ മാധവന്‍ ശ്രമിച്ചുവെങ്കിലും പിടിയിലായി. തുടര്‍ന്ന് 1942 ഓഗസ്റ്റ് 24ന് അദ്ദേഹത്ത റൊമേന്‍വീ കോട്ടയിലെ ജയിലിലടച്ചു. മാധവന്‍ അടക്കം 116 പേരെ, കോടതിയില്‍ ഹാജരാക്കാതെതന്നെ ജയിലില്‍  പാര്‍പ്പിക്കുകയായിരുന്നു. അതിനിടെയാണ്, ഫ്രാന്‍സില്‍ ഒരു തിയറ്ററിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് നാസികള്‍ കൊല്ലപ്പെട്ടത്. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ്, ഫ്രഞ്ച് നാസി നേതാവ് കാള്‍ ഒബെര്‍ഗിന്റെ ഉത്തരവ് പ്രകാരം മാധവന്‍ അടക്കമുള്ള 116 പേരെ വധിച്ചത്. 

മാധവന്‍ അടക്കം 44 പേരെ തടവറയില്‍ നിന്നു പുറത്തു കൊണ്ടു പോയി ഒരു തൂണില്‍ കെട്ടിയിട്ട് വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് സഹതടവുകാരനായിരുന്ന ഫ്രഞ്ചുകാരനായ പിയറി സെര്‍ജ് ഷമോഫിനെ ഉദ്ധരിച്ച് ഫ്രഞ്ച് ചരിത്രകാരനായ ജെ ബി പി മോര്‍ എഴുതിയിട്ടുണ്ട്. കണ്ണുകെട്ടാതെയായിരുന്നു കൊലപാതകം. നാസി ഫയറിംഗ് സ്‌ക്വാഡിനു മുന്നില്‍ നിര്‍ഭയം നിന്ന്, അവരെ നോക്കിക്കണ്ട്, ഫ്രഞ്ച് ദേശീയ ഗീതം ആലപിച്ചാണ് മാധവന്‍ മരണത്തെ സ്വീകരിച്ചതെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. കൊല ചെയ്തശേഷം നാസികള്‍ മാധവന്‍ അടക്കമുള്ളവരുടെ ശരീരം കത്തിച്ചു കളഞ്ഞു. 

രണ്ടാം ലോകയുദ്ധം തുടങ്ങിയതോടെ മാധവന് നാടുമായുള്ള ബന്ധം ഇല്ലാതായിരുന്നു. അറസ്‌റ്റോ മരണമോ ഒന്നും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പിന്നീട്, ഫ്രാന്‍സില്‍ കൊല്ലപ്പെട്ടവരുടെ തടവറ രജിസ്റ്ററില്‍ നിന്നാണു മാധവന്‍ മരിച്ച വിവരം പുറത്തറിഞ്ഞത്. ജയില്‍ രജിസ്റ്ററില്‍ 27ാം പേജില്‍ 766 തടവുകാരനായി മിച്ചിലോട്ട് മാധവന്റെ പേരുമുണ്ട്. രണ്ടു വര്‍ഷം കഴിഞ്ഞാണ് മാതാപിതാക്കള്‍ മാധവന്റെ മരണവിവരം അറിഞ്ഞതെന്ന് ബന്ധുവായ സുചേത രാമകൃഷ്ണന്‍ പറയുന്നുണ്ട്. 

 

michilotte madhavan keralite who was executed by Nazis

മാധവന്റെ മരണശേഷം എടുത്തൊരു കുടുംബ ഫോട്ടോ

 

ആരുമോര്‍ക്കാത്ത രക്തസാക്ഷി
മറ്റൊരു കേസില്‍ മാധവനോടൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന ഫ്രഞ്ചുകാരനായ പിയറി സെര്‍ജ് ഷമോഫ് പറഞ്ഞ വിവരങ്ങളിലൂടെയാണ് മാധവനെ കുറിച്ച് കൂടുതല്‍ അറിഞ്ഞത്. ചരിത്രകാരനായ ിെജ ബി പി മോറിന് നല്‍കിയ അഭീമുഖത്തില്‍ അദ്ദേഹം രസകരമായ ഒരു കാര്യം പറയുന്നുണ്ട്. ''ഇന്ത്യക്കാരനാണെന്ന് പറഞ്ഞിരുന്നെങ്കില്‍ മാധവന് നാസികളില്‍ നിന്ന് എളുപ്പത്തില്‍ രക്ഷപ്പെടാമായിരുന്നു. എന്നാല്‍, അദ്ദേഹമത് ചെയ്തില്ല ഫ്രഞ്ച് പൗരനായിരുന്നു താനെന്നാണ് അദ്ദേഹംം പറഞ്ഞത്. മാഹി അന്ന് ഫ്രഞ്ച് ഭരണത്തിലായിരുന്നല്ലോ.''

പാരീസിലെ സ്യുറെസ്‌നെസിലാണ് മാധവന്‍ കൊല്ലപ്പെട്ട ഫോര്‍ട്ട് മോണ്ട്-വാലേറിയ്ന്‍. ഇവിടെ സ്ഥാപിച്ച ഫ്രാന്‍സിന്റെ യുദ്ധ സ്മാരകത്തില്‍ മാധവന്റെ പേരുമുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ പേരില്‍ ഇന്ത്യയില്‍ സ്മാരകങ്ങള്‍ ഒന്നും നിര്‍മ്മിക്കപ്പെട്ടിട്ടില്ല.   

പ്രശസ്ത നോവലിസ്റ്റ് എം.മുകുന്ദന്റെ പ്രവാസമെന്ന നോവലിലും, മാധവനെക്കുറിച്ച് പറയുന്നുണ്ട്. മാധവന്‍ കൊല്ലപ്പെട്ട ഫോര്‍ട്ട് മോണ്ട്-വാലേറിയ്ന്‍ താന്‍ സന്ദര്‍ശിച്ചതായി ഒരഭിമുഖത്തില്‍ എം മുകുന്ദന്‍ പറഞ്ഞിരുന്നു. ''മാധവന്റെ ധീരരക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു സ്മാരകമോ, ഒരു ഫോട്ടോഗ്രാഫ് പോലുമോ മാഹിയില്‍ കാണാനാവില്ല. മാഹിയിലെ കമ്യൂണിസ്റ്റുകാര്‍ പോലും മാധവനെ ഓര്‍ക്കാത്തത് സങ്കടകരമാണ്.''മുകുന്ദന്‍  പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios