Asianet News MalayalamAsianet News Malayalam

കോടികളുടെ സ്വത്തും ബിസിനസും വേണ്ട; സന്യാസം സ്വീകരിക്കാനൊരുങ്ങി വ്യാപാരി കുടുംബം

ജൈനമത വിശ്വാസികളായ ഈ ഗുജറാത്തി കുടുംബം ദശലക്ഷക്കണക്കിന് മൂല്യമുള്ള തങ്ങളുടെ കുടുംബ ബിസിനസും സകല സമ്പാദ്യങ്ങളും ഉപേക്ഷിച്ചാണ് സന്യാസത്തിന്‍റെ പാതയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഗുജറാത്തിലെ ഭുജില്‍ വഗഡ പ്രദേശത്തെ അജ്രാമർ വിഭാഗത്തിൽപ്പെട്ടവരാണ് ഈ കുടുംബാംഗങ്ങള്‍. 

Merchant family to give up crores of property and business to embrace asceticism bkg
Author
First Published Feb 11, 2023, 1:37 PM IST | Last Updated Feb 11, 2023, 4:04 PM IST


ചിലര്‍ തങ്ങളുടെ ഓരോ നേട്ടവും ആഘോഷിക്കും. കൂടുതല്‍ കൂടുതല്‍ നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാക്കാന്‍ അത് ഊര്‍ജ്ജം പകരുമെന്നാണ് ഇത്തരമാളുകള്‍ മിക്കവാറും അവകാശപ്പെടുക. നേട്ടങ്ങള്‍ക്കെല്ലാമൊടുവില്‍, വളര്‍ച്ചയുടെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോള്‍ ജീവിതത്തിന്‍റെ ആഘോഷത്തോട് തന്നെ അപൂര്‍വ്വം ചിലര്‍ക്ക് വിരക്തിയും തോന്നാം. അത്തരം അസാധാരണമായ കാര്യങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. ഇന്ത്യയില്‍ ഉടലെടുത്ത് ലോകമെങ്ങും വ്യാപിച്ച ബുദ്ധമതത്തിന്‍റെ സ്ഥാപകനായ ഗൗതമ ബുദ്ധന്‍, തന്‍റെ രാജ്യം തന്നെ ഉപേക്ഷിച്ച് ഇറങ്ങിയ രാജ കുമാരനായിരുന്നുവല്ലോ. 

ഇത്തരത്തില്‍ സമ്പന്നതയുടെ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും തങ്ങളുടെ സമ്പാദ്യവും ബിസിനസും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. മറ്റെവിടെയുമല്ല, ഇന്ത്യയില്‍ തന്നെ, അങ്ങ് ഗുജറാത്തില്‍. ഇവര്‍ ജൈനമത വിശ്വാസികളാണ്. ഏതാണ്ട് അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ഉടലെടുത്ത മതമാണ് ജൈനമതം. ജൈനമത വിശ്വാസികളായ ഈ ഗുജറാത്തി കുടുംബം ദശലക്ഷക്കണക്കിന് മൂല്യമുള്ള തങ്ങളുടെ കുടുംബ ബിസിനസും സകല സമ്പാദ്യങ്ങളും ഉപേക്ഷിച്ചാണ് സന്യാസത്തിന്‍റെ പാതയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഗുജറാത്തിലെ ഭുജില്‍ വഗഡ പ്രദേശത്തെ അജ്രാമർ വിഭാഗത്തിൽപ്പെട്ടവരാണ് ഈ കുടുംബാംഗങ്ങള്‍. 

Merchant family to give up crores of property and business to embrace asceticism bkg

 

കൂടുതല്‍ വായനയ്ക്ക്:   ഗൂഗിൾ, ഇംഗ്ലീഷ്, ഹൈക്കോട്ട്, കോഫി, ബ്രിട്ടീഷ്.....; വിചിത്രമായ പേരുകളുള്ള ഒരു കര്‍ണ്ണാടക ഗ്രാമം 

ബാഹ്യ സമ്പാദ്യങ്ങളിൽ നിന്നും വിമുക്തി നേടി സന്യാസത്തിൽ ആകൃഷ്ടരായി, അത്തരത്തിൽ ഒരു ജീവിതം സ്വീകരിക്കാൻ ആഗ്രഹിച്ച് കൊണ്ട് ദീക്ഷ സ്വീകരിക്കാൻ ഒരുങ്ങുന്നത് ഈ വ്യവസായ കുടുംബത്തിലെ നാല് അംഗങ്ങളാണ്.  മുമുക്ഷ് പീയൂഷ് കാന്തിലാൽ മേത്ത, ഭാര്യ പുർവി ബെൻ, മകൻ മേഘ് കുമാർ, അനന്തരവൻ കൃഷ്ണ കുമാർ നികുഞ്ച് എന്നിവരാണ് ദീക്ഷ സ്വീകരിക്കാൻ ഒരുങ്ങുന്നത്. ശ്രീ കോടി സ്ഥാങ്കവാസി ജൈന സംഘത്തിന് കീഴിൽ ഔപചാരിക ഭഗവതി ദീക്ഷ എടുക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്.  ഇതിന്‍റെ ഭാഗമായി ഗുജറാത്തിലെ ടിൻ സിറ്റി ഗ്രൗണ്ടിൽ ഗംഭീരമായ ദീക്ഷ സ്വീകരിക്കല്‍ ചടങ്ങാണ് സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക്: കൊവിഡ് കാലത്ത് ബ്രിട്ടീഷ് ഗായിക പ്രേതത്തെ വിവാഹം ചെയ്തു; എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ പഴയത് പോലെയല്ലെന്ന്  

സന്യാസം സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർ ദീക്ഷ  സ്വീകരിക്കുന്നതിന് മുമ്പ് തന്നെ തങ്ങളുടെ മുഴുവൻ സ്വത്തു വകകളും സമ്പാദ്യങ്ങളും ദാനം ചെയ്യണം. പരമ്പരാഗത വസ്ത്ര വ്യാപാരിയായ മുമുക്ഷ് പീയൂഷ് കാന്തിലാൽ മേത്തയ്ക്ക് ഭുജിൽ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ മൊത്തവ്യാപാരം ഉണ്ട്.   അദ്ദേഹത്തിന്‍റെ വാർഷിക വിറ്റുവരവ് ഒരു കോടിയോളം വരും. ഇതെല്ലാം ഉപേക്ഷിച്ചാണ് അദ്ദേഹം സന്യാസം സ്വീകരിക്കാൻ ഒരുങ്ങുന്നത്. പീയൂഷ് കാന്തിലാലിന്‍റെ ഭാര്യ പുർവി ബെന്നിനാണ് സന്യാസ ജീവിതത്തിലേക്ക് തിരിയണമെന്ന് തീവ്രമായ ആഗ്രഹം ആദ്യമുണ്ടായത്. പിന്നീട് ഇവരുടെ പ്രേരണയാൽ ഭർത്താവും മകനും മരുമകനും സന്യാസം സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു. ഒരു കുടുംബത്തിലെ നാലുപേർ ഒരുമിച്ച് ദീക്ഷ സ്വീകരിക്കാൻ ഒരുങ്ങുന്നത് പ്രദേശത്തെ ജൈനമത വിശ്വാസികൾ ഏറെ ആഘോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. മുമ്പ് ഇവിടെ ഒരു കുടുംബത്തിലെ 19 പേർ ഒരുമിച്ച് ദീക്ഷ സ്വീകരിച്ചിരുന്നു. ദൂരദേശങ്ങളില്‍ നിന്നുള്ള ജൈനമത വിശ്വാസികള്‍ ഈ ദീക്ഷാ ചടങ്ങിനായി ടിന്‍ സിറ്റി ഗ്രൗണ്ടിലേക്ക് എത്തിചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. 

കൂടുതല്‍ വായിക്കാന്‍: സാമൂഹിക മാറ്റത്തിന് ആഹ്വാനം ചെയ്ത് ബരായേ...; ഞങ്ങള്‍ വിജയിച്ചെന്ന് ഗാന രചയിതാവ് 
 

 

Latest Videos
Follow Us:
Download App:
  • android
  • ios